സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇളങ്ങന്നൂർ സ്വരൂപത്തിൽപെട്ടതും ഇടപ്പള്ളി തമ്പ്രാക്കൻമാരുടെ അധികാരത്തിൽപെട്ടതുമായ കല്ലുപ്പാറ പകുതിയിൽ ഉൽപ്പെടെ വിസ്തൃതമായ ഭൂവിഭാഗമാണ് ഇന്നത്തെ കോട്ടാങ്ങൽ പ‍ഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ പഴയ ഊഴുക്കുഴി ,അതായത് ഇന്നത്തെ ചുങ്കപ്പാറ.കോട്ടാങ്ങൽ,ആലപ്ര,കുളത്തൂർ,പെരുംപെട്ടി,അത്യാൽ,നിർമ്മലപുരം,തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് പ്രാദമിക വിദ്യാഭ്യാസത്തിനുതകുന്ന ലോവർ പ്രൈമറി വിദ്യാലയങ്ങൾ മാത്രമെ ഒരു നൂറ്റാണ്ടിനപ്പുറത്തുണ്ടായിരുന്നുള്ളൂ. ഈ നാടിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മനസ്സിലാക്കിയ ക്രാന്തദർശിയായ അഡ്വക്കേറ്റ്. ശ്രീ.മണ്ണൂർ കൃഷ്ണൻ നായർ സ്ഥാപിച്ച മലയാളം സ്കൂളാണ് ഇന്നത്തെ സെന്റ് ജോർജ്ജ് ഹൈസ്കൂളിന്റെ പൂർവ്വരൂവം.

മലയാള സ്കൂൾ സ്ഥാപനം

    1938-ൽ അഡ്വ.ശ്രീമാൻ മണ്ണൂർ കൃഷ്ണൻ നായർ തന്റെ വക സ്ഥനലത്ത് ഒാലമേ‍ഞ്ഞ ഷെഡിൽ  5-ാം ക്ലാസ് ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ വായ്പൂര് പുത്തൻ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട നെല്ലുവേലിൽ ജോസഫ് അച്ചന്റെ പ്രേരണ അനുസരിച്ച് 1939-ൽ ഈ സ്കൂളും സ്ഥലവും തിരുവല്ല രൂപത വിലയ്ക്കുവാങ്ങി.

പുതിയ സ്ക്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം

     തിരുവല്ല രൂപത സ്കൂയളിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾത്തന്നെ പഴയ ഒാലമെ‍ഞ്ഞ ഷെഡിനുപകരം ഒരു സ്കൂളിനു ചേർന്ന വിധത്തിൽ ബലിഷ്ടമായ കെട്ടിടവും മറ്റു് ഉപകരണങ്ങളുടെ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ സ്കൂളും പരിസരവും പഠനാന്തരീക്ഷത്തിന് തീർത്തുംഅനുയോജ്യമാക്കുകയും ചെയ്തു.1941-ൽ 7-ാം ക്ലാസ്സിലെ കുട്ടികളെ പൊതുപരീക്ഷയ്ക്കുവേണ്ടി ഒരുക്കി.പരീക്ഷ എഴുതിച്ച് പ്രശസ്തമായ വിജയം നേടിയത് ഈ നാടിന്റെ സർവ്വ ഐശ്വര്യങ്ങളുടെയും ഇന്നത്തെ വികസന പുരോഗതിയുടേയും നന്ദി കുറിക്കലായി.
    മലയാളം സ്കൂൾ നിർത്തൽ ചെയ്തതോടെ ഈ സ്കൂളിന്റെയും മലയാളം മീഡിയം സ്കൂൾ എന്ന സ്ഥാനം നഷ്ട്ടപ്പെട്ടു.തുടർന്ന് 7-ാം ക്ലാസ് മുതലുള്ള കുട്ടികളെ 5-ാം ക്ലാസിലാക്കി സ്കൂൾ മുന്നോട്ട്  പോയി.7-ാം ക്ലാസ് കഴി‍‍ഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട യാതൊരവസരങ്ങളും സമീപ പ്രദെശങ്ങളിൽ ഇല്ലാതെ പോയതു കാരണം സമർത്ഥരായ അനേകം കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം അകാലത്തിൽ അവസാനിപ്പിക്കേണ്ടതായി വന്നു. ഈ വിഷമ സന്ധിക്ക് ഒരു പരിഹാരം കണ്ടെത്തുവാൻ നാട്ടുകാരായ പലരും അന്ന് കോട്ടാങ്ങൽ ജോൺ ദ ബാപ്റ്റിസ്റ്റ്  പള്ളിയുടെ വികാരിയായി സേവനം ചെയ്തുവന്ന ബഹു.നെല്ലുവേലീൽ അച്ഛനെ സമീപിച്ച് ആലോചന നടത്തി.തൽഫലമായി 1949 ഏപ്രിൽ മാസത്തിൽ നാനാജാതി മതസ്ഥരായ ഇരുപതോളം പേർ ബഹു.നെല്ലുവേലിൽ അച്ഛന്റെ നേതൃത്വത്തിൽ തിരുവല്ല രൂപതയുടെ അന്നത്തെ സാരഥിയായിരുന്ന അഭിവന്ദ്യ ജോസഫ് മാർ സെവേറിയോസ് തിരുമേനിയെക്കണ്ടു ആവശ്യം അറിയിച്ചു.വിദ്യാഭ്യാസം ഒരു നാടിന്റെ സാംസ്കാരിക,സാമൂഹികരംഗങ്ങളിൽ എത്രമാത്രം ആവശ്യമാണെന്ന് തിരിച്ചറിവുള്ള ക്രാന്തദർശിയും ദീർഖവീക്ഷണവും ഉള്ള അഭിസേവേമാകുകയും അവരുടെ അക്ഷീണ പ്രയത്നം മൂലം ഈ നാട്ടിലെ ഒാരോ വീടും സന്ദർശിച്ച്  പണവും തടിയും ശേഖരിച്ച് സ്കൂളിന് വിപുലമായ കെട്ടിട സമുച്ചയങ്ങള്ം ലബോറട്ടറികളും ഗ്രന്ഥശേഖരവും നിർമ്മിക്കാൻ കൈത്താങ്ങായ കാര്യം കൃതജ്‍‍‍ഞതയോടയേ സ്മരിക്കാനാവൂ.പ്രസ്തുത കമ്മറ്റിയംങ്ങളായ പൗരപ്രമുഖർ ശ്രീമാന്മാരായ അഡ്വ.ഗോപാലൻ നായർ ആലപ്ര,പി.സി.ഫിലിപ്പ് പുലിക്കല്ലുപുറം,കെ.പി.ജോസഫ് കൂവക്കുന്നേൽ ,കെ.പി.ജോസഫ് കൂവക്കുന്നേൽ ,കെ.എം. വർഗീസ് ഒാലിക്കമുറിയിൽ, ആനവേലിൽ തോമാച്ചൻ,ഇല‍ഞ്ഞിക്കാമണ്ണിൽ കൃഷ്ണപിള്ള,ടി.ടി.തോമസ് തേക്കനാൽ,കെ.കു‍ഞ്ചു നായർ ആലപ്ര,പി.ജെ ചാക്കോ പനന്തോട്ടം എന്നിവരാണ് .ഇവർ കാടും മലയും കയറിയിറങ്ങി പണം സമാഹരിച്ച് സ്കൂൾ കെട്ടിടം പണിയാൻ സഹായിച്ചതും നാട്ടുകാരുടെ സേവനം ഉപയോഗപ്പെടുത്തിയതുമെല്ലാം ഈ നാടിന്റെ സർവ്വൈശ്വര്യത്തിന്റേയും പ്രഭവകേന്ദ്രമായ സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെ ഊടും പാവും നെയ്ത് ഒരു പുതിയ തലമുറയെ വാർത്തെടുക്കാനുള്ള  ആദമ്യമായ ആഗ്രഹത്തിന്റെ ഫലമായിരുന്നു.കെട്ടിടം പണിയുടെ  ചുമതല ശ്രീ.ടി.ടി.തോമസ് തേക്കാലാണ് നിർവ്വഹിച്ചിരിക്കുന്നത്.

പെരിയ ബഹു.നേര്യംപറമ്പിലച്ചന്റെ നേതൃത്വം

   1941 മുതൽ  1958  വരെ സെന്റ് ജോർജജ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായി സേവനമനുഷ്ഠിച്ച പെര്യ ബഹു.റവ.ഫാ. തോമസ് നേര്യംപറമ്പിലച്ചന്റെ തികച്ചും സാഹസികവും ത്യാഗോജ്ജ്വലവുമായ പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് തിരുവല്ല അതിരൂപതയിലെ ഏറ്റവും വലിയ ഹൈസ്കൂളായി സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ഉയർന്നത്.ബഹു.അച്ഛൻ ലോക്കൽ മാനെജരായി ഹൈസ്കൂൾ കമ്മറ്റിയോടൊപ്പം അക്ഷീണം പ്രയത്നിച്ചത് സ്കൂളിന്റെ പുരോഗതിക്ക് ഒരു രാസത്വരകമായി എന്നത് തികച്ചും സ്മരണീയമത്രേ.
   1950 ജൂൺ മാസത്തിൽ സ്കൂൾ തുറന്നിട്ടും  സർക്കാരിൽനിന്ന് അനുവാദം ലഭിക്കാതിരുന്നതിനാൽ  സ്കൂളിന്റെ പ്രവർത്തനം കൃത്യമായി ആരംഭിക്കാൻ കഴിഞ്ഞില്ല.ഇത് നാട്ടുകാരേയും സ്കൂൾ അധികൃതരേയും പരിഭ്രാന്തിയിലാഴ്ത്തി.ആ അവസരത്തിൽ ശ്രീ .പി.ജെ .ചാക്കോ  പനന്തോട്ടം മുൻകൈയ്യെടുത്ത് തന്റെ രാഷ്ടീയ സ്വാധീനമുപയോഗിച്ച് ഹൈസ്കൂളിനുള്ള അനുവാധം നേടിയെടുത്തു. അങ്ങനെ1950 ഒാഗസ്ററ് മാസം ആദ്യത്തെ 8-ാം ക്ലാസ് ആരംഭിച്ചു.തുടർന്നങ്ങോട്ട് സ്കൂളിന്റെ പുരോഗതി അസുയാവഹമായിരുന്നു. 1953 -ൽ 10-ാം ക്ലാസിൽ പൊതു പരീക്ഷയെഴുതിയ കുട്ടികൾ പ്രശസ്ത വിജയം നേടിയത് എല്ലാവരേയും ആനന്ദത്തിലാറാടിച്ചു

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ

   1989 ഡിസംബർ 31-ാം തീയതി ഈ സ്കൂളിന്റെ സുവർണ്ണ ജൂബിലി വർണ്ണശബളമായ പരിപാടിയോടുകൂടി ആഘോഷിച്ചു.തിരുവനന്തപുരം അതിരൂപതയുടെ അഭിവന്ദ്യ മെത്രോപ്പോലിത്ത ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷധയിൽ കൂടിയ പൊതുസമ്മേളനത്തിൽ ചങ്ങനാശ്ശേരി രൂപാദ്ധ്യക്ഷൻ ആഭിവന്ദ്യ ജോസഫ് പവ്വത്തിൽ മെത്രോപോലീത്ത,സ്ഥലം എം.എൽ.എ,ശ്രീമാൻ ജോൺ മാത്യൂ എന്നിവർ ആശംസകൾ അർപ്പിച്ചു.സമ്മേളനത്തിന് മുന്നോടിയായി പെരുമ്പെട്ടിയിൽനിന്നും നടത്തിയ വർണ്ണശബളമായ റാലിയും സമാപനത്തിൽ നടത്തിയ സാമൂഹ്യനാടകവും ജൂബിലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.