സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടാങ്ങൽ

കോട്ടാങ്ങൽ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ്. മണിമലയാർ കോട്ടാങ്ങലിന്റെ അതിർത്തിയിലൂടെ ഒഴുകി കോട്ടയം ജില്ലയുമായി അതിനെ വേർതിരിക്കുന്നു.

ഭൂമിശാസ്ത്രം

മണിമലയാർ കോട്ടാങ്ങലിന്റെ അതിർത്തിയിലൂടെ ഒഴുകി കോട്ടയം ജില്ലയുമായി അതിനെ വേർതിരിക്കുന്നു.

ശ്രദ്ദേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വായ്പൂര് മുസ്ലീം പള്ളി, ചുങ്കപ്പാറ, കോട്ടാങ്ങൽ മുസ്ളീം പള്ളികളും ഈ പ്രദേശത്തെ പഴക്കമുള്ള ആരാധനാലയങ്ങളാണ്. ശബരിമല ശ്രീശാസ്താവിന്റെ ചരിത്രത്തിൽ പ്രതിപാദിക്കുന്ന ശാസ്താവിന്റെ മിത്രമായ വാവരുസ്വാമിയുടെ അനന്തരാവകാശികളായ വായ്പ്പൂര് മുസലിയാക്കന്മാർ അധിവസിക്കുന്ന വായ്പൂര് ഗ്രാമം ഈ പഞ്ചായത്തിലാണ്. കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ ദക്ഷിണ കേരളത്തിലെ അനുഷ്ഠാന കലയായ പടയണി ആഘോഷിക്കുന്നു. കോട്ടാങ്ങൽ കരക്കാരും കുളത്തൂർമൂഴി കരക്കാരും മത്സരബുദ്ധിയോടെ അവതരിപ്പിക്കുന്ന ഈ ഉത്സവം കോട്ടാങ്ങൽ പടയണി എന്നാണ് അറിയപ്പെടുന്നത്.

വിദ്യാഭ്യസ സ്ഥാപനങ്ങൾ

==ചിത്രശാല==

കോട്ടാങ്ങൽ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ്. മണിമലയാർ കോട്ടാങ്ങലിന്റെ അതിർത്തിയിലൂടെ ഒഴുകി കോട്ടയം ജില്ലയുമായി അതിനെ വേർതിരിക്കുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ ഒറക്കംപാറ മനോഹരമായ ഒരു പ്രദേശമാണ്. അവിടെയുള്ള വെള്ളച്ചാട്ടം വിനോദസഞ്ചാരപ്രാധാന്യമുള്ളതാണ്. കോട്ടാങ്ങൽ ദേവീക്ഷേത്രം മല്ലപ്പള്ളിക്കടുത്തുള്ള പ്രസിദ്ധമായ ഭദ്രകാളീക്ഷേത്രമാണ്. ഇവിടത്തെ പടയണിക്ക് 1500 വർഷത്തെ പാരമ്പര്യമുണ്ട്.