"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
വരി 259: വരി 259:
➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )
➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )


.{{#multimaps:8.40970,77.16733|width=500px|zoom=18}}
.{{Slippymap|lat=8.40970|lon=77.16733|width=500px|zoom=18|width=full|height=400|marker=yes}}


== [[എൽ എം എസ് യു പി എസ് കോട്ടുക്കോണം|പുറം കണ്ണി]] ==
== [[എൽ എം എസ് യു പി എസ് കോട്ടുക്കോണം|പുറം കണ്ണി]] ==
https://www.facebook.com/groups/195370124989771
https://www.facebook.com/groups/195370124989771

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ  കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലാണ് കോട്ടുകോണം എൽ എം എസ് യൂ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .പാറശ്ശാല ഉപ ജില്ലയിലെ ഈ സ്ഥാപനം 1907 ൽ സ്ഥാപിതമായി.മലകളും കുന്നുകളും വൃക്ഷ ലതാദികളും കൊണ്ട് നിറഞ്ഞു ഗ്രാമ ഭംഗി തുളുമ്പി നിൽക്കുന്ന കോട്ടുക്കോണം എന്ന പ്രദേശത്തു  ഏകദേശം 106 വർഷങ്ങൾക്കു മുമ്പ് കോട്ടുക്കോണം കുരുവിയോട് കുടുംബത്തിലെ മോശാ വാദ്ധ്യാർ തന്റെ ഭവനത്തോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം നടത്തിവന്നിരുന്നു.

എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
വിലാസം
കോട്ടുക്കോണം

എൽ. എം. എസ്. യു. പി. എസ്. കോട്ടുക്കോണം
,
എള്ളുവിള പി.ഒ.
,
695504
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 12 - 1907
വിവരങ്ങൾ
ഫോൺ9496195772
കോഡുകൾ
സ്കൂൾ കോഡ്44552 (സമേതം)
യുഡൈസ് കോഡ്32140900502
വിക്കിഡാറ്റQ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ. ഡി. എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജി. റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നിരക്ഷരരും നിരാലംബരും അന്ധവിശ്വാസികളും ആയ നാനാ ജാതിമതസ്ഥർക്ക്‌ വിജ്ഞാനത്തിന്റെ കതിർ വീശുവാൻ ഈ കുടിപ്പള്ളിക്കൂടത്തിന്‌ കഴിഞ്ഞു എന്നതിൽ അഭിമാനിക്കുന്നു.

1903 നോടടുത്തുള്ള കാലഘട്ടത്തിൽ ഈ നാട്ടിലെത്തിയ വിദേശ മിഷണറിയായ ഫോസ്റ്റർ കോട്ടുക്കോണം ഭാഗത്തു ഒരു എൽ. എം. എസ് സഭ സ്ഥാപിക്കുകയുണ്ടായി. ഫോസ്റ്റർ മിഷണറിയുടെ ആലോചനപ്രകാരം 1907 ൽ മോശാ വാദ്ധ്യാർ തന്റെ കുടിപ്പള്ളിക്കൂടത്തെ കോട്ടുക്കോണം പള്ളിയോട് ചേർത്ത് നടത്തുവാൻ മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായ തീയതി വ്യക്തമല്ലെങ്കിലും ഡിസംബർ മാസത്തിലാണെന്നു മുതിർന്നവർ പറയുന്നു. അങ്ങനെയാണെങ്കിൽ 1907 ഡിസംബറിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനമാരംഭിച്ചത്. അന്ന് ഈ പള്ളിക്കൂടത്തെ മിഷൻ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.... കൂടുതൽ വായിക്കാം

ഭൗതിക സാഹചര്യങ്ങൾ

മലനിരകളും, വൃക്ഷലതാതികളും കൊണ്ട് ഹരിത ഭംഗി തീർത്ത പ്രകൃതി രമണീയമായ കോട്ടുകോണം പ്രദേശത്തിന്റെ നെറുകയിൽ ഭക്തി നിർഭരവും ,ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ കോട്ടുക്കോണം സഭയോട് ചേർന്ന് ഒന്നര ഏക്കറോളം വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ  കോട്ടുകോണം സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയാൻ

ബോധനരീതി

സംസ്ക്കാരത്തിന്റെ  വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലു ള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്.കൂടുതൽ അറിയാൻ

മാനേജ്മെൻറ്

അവർണ്ണർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ജനങ്ങളെല്ലാം ജന്മിമാരുടെ പുരയിടങ്ങളിൽ ജോലി ചെയ്യണമായിരുന്നു.അതിൽ കൊച്ചു കുട്ടികൾ മുതൽ സ്ത്രീകളും ,പുരുഷന്മാരും എല്ലാവരും ഉണ്ടായിരുന്നു.ഇത്തരത്തിൽ കഷ്ടതയുടെ അനുഭവങ്ങളിലൂടെ അടിച്ചൊതുക്കപ്പെട്ട ഒരു സമൂഹമായി ജീവിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ക്രിസ്തീയ മിഷനറിമാർ കേരളത്തിലേയ്ക്ക് കടന്നു വരുന്നത്.കേരളത്തിലെ ജനങ്ങളുടെയും,കുട്ടികളുടെയും അവസ്ഥ കണ്ടിട്ട് വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉയർച്ച ഉണ്ടാവു എന്ന് മനസിലാക്കിയ മിഷനറിമാർ ആദ്യം പള്ളികൾക്കു മുൻപായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .ഇത്തരത്തിൽ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരള മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത്.

മുൻസാരഥികൾ

കോട്ടുകോണം എൽ എസ്  യൂ പി സ്കൂളിൽ 16 അധ്യാപകരും 1 അനധ്യാപകനും ജോലി നോക്കുന്നു.എല്ലാ അധ്യാപകരും സ്ഥാപനത്തോട് കൂറ് പുലർത്തുന്നവരും ,കുട്ടികളോട് ആത്മാർഥത ഉള്ളവരും ,ജോലിയോട് നീതി പുലർത്തുന്നവരും ആണ്.സ്കൂളിൻ്റെ  എല്ലാ പ്രവർത്തനങ്ങളിലും മികവുറ്റ പങ്കാളിത്തം വഹിക്കുന്നവരുമാണ് ഓരോ അധ്യാപകരും. ഇപ്പോഴത്തെ പ്രഥമാധ്യാപിക ഷീബ ടീച്ചർ ആണ്.

ക്രമനമ്പർ പേര്  കാലഘട്ടം
1 ജെസ്സി 1994-2001
2 ബാലരാജ് 2002-2004
3 വരദകുമാർ 2005-2011
4 സി. ക്രിസ്പിൻ 2012-2020
5 ഷീബ. ഡി.എസ് 2021 ....

അദ്ധ്യാപകർ

കോട്ടുകോണം എൽ എസ്  യൂ പി സ്കൂളിൽ 16 അധ്യാപകരും 1 അനധ്യാപകനും ജോലി നോക്കുന്നു.എല്ലാ അധ്യാപകരും സ്ഥാപനത്തോട് കൂറ് പുലർത്തുന്നവരും ,കുട്ടികളോട് ആത്മാർഥത ഉള്ളവരും ,ജോലിയോട് നീതി പുലർത്തുന്നവരും ആണ്.സ്കൂളിൻ്റെ  എല്ലാ പ്രവർത്തനങ്ങളിലും മികവുറ്റ പങ്കാളിത്തം വഹിക്കുന്നവരുമാണ് ഓരോ അധ്യാപകരും.

ക്രമനമ്പർ പേര് മേഖല
1 ഷീബ. ഡി.എസ്   പ്രഥമാധ്യാപിക
2 ഗിൽഡകുമാരി. ജെ അധ്യാപിക
3 ഷൈനി ക്രിസ്റ്റൽ. ടി അധ്യാപിക
4 ആശ. എൽ അധ്യാപിക
5 ലിനിറ്റ വിൽസൺ അധ്യാപിക
6 ബീന. എൽ.എസ് അധ്യാപിക
7 റീന ജാസ്മിൻ. വി.ബി അധ്യാപിക
8 വിനിത. ജെ അധ്യാപിക
9 വിക്ടർ സേവ്യർ. സി.ആർ അധ്യാപകൻ
10 സനു. ഡി.എസ് അധ്യാപകൻ
11 ഷൈനു. ഡി.എസ് അധ്യാപകൻ
12 ഗോഡ് വിൻ. ബി അധ്യാപകൻ
13 ഷൈലജ. ഡി അധ്യാപിക
14 ഷാജി. ആർ അധ്യാപിക
15 ഷീബ. ഡി.എസ് അധ്യാപിക
16 ലീലാമണി. എം അധ്യാപിക
17 പ്രമോദ് സാം. എസ് അനധ്യാപകൻ

പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ

പ്രൊഫസർ വി മധുസൂദനൻ നായർ

പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനൻ നായർ (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്, തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു.

ക്രമനമ്പർ പേര്  പ്രവർത്തന മേഖല
1 പ്രൊഫസർ വി മധുസൂദനൻ നായർ സാഹിത്യകാരൻ
2 സന്തോഷ് ഗോപാൽ സിനിമ ഫീൽഡ്
3 ഡോക്ടർ  ഇവാൻസ് അസ്സോസിയേറ്റ് പ്രൊഫസർ
4 പ്രസന്ന ഹൈസ്കൂൾ എച്ച്.എം
5 സുമ അസി. എൻജിനിയർ
6 ആദിത്യ സെക്ടട്ടറിയേറ്റ് അസിസ്റ്റൻറ്
7 ജോൺ ബ്രൈറ്റ് റിട്ട. ഹയർസെക്കൻററി പ്രിൻസിപ്പൽ
8 മാധുരി ലെക്ചറർ
9 ജസ്റ്റിൻ ബ്രൈറ്റ് റിട്ട. എച്ച്. എം.
10 രാധാകൃഷ്ണൻ കോൺട്രാക്ടർ

അംഗീകാരങ്ങൾ

  • കേന്ദ്ര സർക്കാരിന്റെ   ഇൻസ്പയർ അവാർഡ് ലഭിച്ചു .2020 -2021  ൽ 10000 രൂപ ക്യാഷ് അവാർഡ് ലഭിച്ചു.
  • കഴിഞ്ഞ 3 വർഷങ്ങളായി  തുടർച്ചയയായി സംസ്‌കൃതം സ്കോളർഷിപ്പിന് ഒന്നാം സ്ഥാനം .
  • വാർത്തയിൽ ഇടം നേടിയ കരനെൽക്കൃഷിയും ,പച്ചക്കറി കൃഷിയും ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ ,സംസ്ഥാന കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ .രത്തൻ യു ഖേൽക്കർ എന്നിവർ സ്കൂൾ സന്ദർശിച്ചു അഭിനന്ദനം അറിയിച്ചു .കൂടുതൽ അറിയാൻ

TVM ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പത്രം

മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പത്രം തയാറാക്കൽ മത്സരത്തിൽ നമ്മുടെ സ്കൂൾ തയ്യാറാക്കിയ  റാന്തൽ എന്ന പത്രത്തിന് തിരുവനന്തപുരം ജില്ലയിൽ 2022-2023 ൽ ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.

അധിക വിവരങ്ങൾ

ലൈബ്രറിയും , ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങളും , കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.2022-23 അധ്യയന വർഷത്തിലും വിവിധ ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.അതിൽ എടുത്തു പറയത്തക്ക പ്രവർത്തനങ്ങളാണ് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഉച്ചക്ക് നടത്തി വരുന്ന മലയാള തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി.ഇതിലൂടെ അക്ഷര ജ്ഞാനവും,വായനാ ശേഷിയും വർധിക്കുന്നു.

                                                                                                                                                                         

വഴികാട്ടി

➤നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ കുന്നത്തുകാലിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )

➤പെരുങ്കടവിള റൂട്ടിൽ നാറാണിയിൽ നിന്നും ഓട്ടോ മാർഗം എത്താം .(1 കിലോമീറ്റർ )

➤ നെയ്യാറ്റിൻകര കാരക്കോണം റൂട്ടിൽ നിലമാമൂടിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(2 കിലോമീറ്റർ )

.

Map

പുറം കണ്ണി

https://www.facebook.com/groups/195370124989771