"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 313: | വരി 313: | ||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | *'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | ||
{{ | {{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
[[പ്രമാണം:എൽ എസ് എസ് വിജയി.png|ലഘുചിത്രം]] | [[പ്രമാണം:എൽ എസ് എസ് വിജയി.png|ലഘുചിത്രം]] | ||
[[പ്രമാണം:ഉജ്ജ്വല വിജയം.png|ലഘുചിത്രം]]<!--visbot verified-chils->--> | [[പ്രമാണം:ഉജ്ജ്വല വിജയം.png|ലഘുചിത്രം]]<!--visbot verified-chils->--> |
22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
![](/images/thumb/d/d0/%E0%B4%85%E0%B4%A8%E0%B5%81%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%A8%E0%B4%82_%28LSS%29.png/300px-%E0%B4%85%E0%B4%A8%E0%B5%81%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%A8%E0%B4%82_%28LSS%29.png)
![](/images/thumb/f/f2/%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%B5%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_2021-2022.png/302px-%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%B5%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_2021-2022.png)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കടമ്മനിട്ട ഗവൺമെൻറ് എൽ പി സ്കൂൾ.
ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട | |
---|---|
![]() | |
വിലാസം | |
കടമ്മനിട്ട ഗവ:എൽ പി സ്കൂൾ,കടമ്മനിട്ട , കടമ്മനിട്ട പി.ഒ. , 689649 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0468 2217474 |
ഇമെയിൽ | glpschoolkadamanitta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38402 (സമേതം) |
യുഡൈസ് കോഡ് | 32120400707 |
വിക്കിഡാറ്റ | Q87597651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ഹരിത ഹരികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്ര വഴികളിലൂടെ
പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.
ഈ കൊച്ചുഗ്രാമത്തിൽ അറിവിൻ്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം 1915 ൽ സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. കടമ്മനിട്ടയിൽ നിരവത്ത് എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻ്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. കടമ്മനിട്ട സ്കൂളിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മതസൗഹാർദ്ദത്തിൻ്റെ ഉത്തമമാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അനുവാദമുള്ള ആളായിരുന്നു 'കടമ്മനിട്ടയിലെ കരനാഥൻ' എന്ന് വിശേഷിപ്പിച്ചിരുന്ന 'ശ്രീ കവുങ്കോട്ട് കോവിന്ദ കുറുപ്പ്ട് '. അദ്ദേഹത്തിൻ്റെയും 'പുത്തൻപുരയ്ക്കൽ ഗീവർഗീസ് കത്തനാരു'ടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിലുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. സ്കൂൾ ആരംഭിച്ച സമയത്ത് പ്രധാന അധ്യാപകൻ ശ്രീ നാരായണ പിള്ള സാർ ആയിരുന്നു. നിരവത്തു നിന്നും സ്കൂൾ മാറ്റിയശേഷം ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള സാറായിരുന്നു പ്രധാന അധ്യാപകൻ. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടി വന്നപ്പോൾ എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗത്ത് വേറൊരു ഷെഡിലേക്കും ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നുമുതൽ ഏഴുവരെ സ്കൂൾ ക്ലാസ്സുകൾ ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
മുറ്റത്തെ വാകമരവും കിണറും സ്കൂൾ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിച്ചവയാണ്. 1955 ആയപ്പോഴേക്കും ഹൈസ്കൂൾ ക്ലാസ് ആരംഭിക്കുകയും, എൽ പി, യു പി, ഹൈസ്കൂൾ ഒരു പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തു. 1960 ലാണ് സ്വതന്ത്ര എൽ പി ആരംഭിക്കുന്നത്. അക്കാലത്ത് വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. ഹരിജനങ്ങൾ ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എല്ലാവർക്കും പഠിക്കുവാൻ അവസരം ഉണ്ടായിരുന്നു. 1955- 60 കാലയളവിൽ ഓരോ ക്ലാസിനും നാല് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യപ്രാധാന്യം തന്നെയായിരുന്നു. 1960 മുതൽ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു. ഉപ്പുമാവും പാൽപ്പൊടിയും ആയിരുന്നു അന്നുണ്ടായിരുന്നത്. കടമ്മനിട്ട സ്കൂളിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മതസൗഹാർദത്തിൻ്റെ ഉത്തമമാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. സ്ഥാപക നേതാക്കൾ ശ്രീ കവുങ്കൊട്ട് ഗോവിന്ദ കുറുപ്പ്, പുത്തൻ പുരയ്ക്കൽ ഗീവർഗീസ് കത്തനാർ, അധ്യാപകർ, പെരുന്നാളിനും ഉത്സവങ്ങൾക്കും പരസ്പരം സ്വീകരണവും സഹകരണവും നൽകുന്ന ഗ്രാമവാസികൾ.....
കടമ്മനിട്ട ഗ്രാമത്തിന്റെ സാംസ്കാരികനിലയം ആയ കെ ജി കെ എം ദേശസേവിനി വായനശാല കവുങ്കോട്ടു ഗോവിന്ദകുറുപ്പിന്റെ ഓർമക്കായി സ്ഥാപിച്ചതാണ്. എല്ലാവർഷവും വോളിബോൾ ടൂർണമെന്റ് നടത്തിവരാറുള്ള USC - കടമ്മനിട്ട പുത്തൻപുരയ്ക്കൽ വർഗീസ് കത്തനാരുടെ ഓർമയ്ക്കായിട്ടുള്ളതാണ്. കടമ്മനിട്ടയുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ കടമ്മനിട്ട കലാവേദി, കടമ്മനിട്ട കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പ സമുച്ചയം, കടമ്മനിട്ടയുടെ അനുഷ്ഠാന കലാരൂപമായ പടയണിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമായി യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്ന പഠന ഗവേഷണ കേന്ദ്രമായ പടയണി ഗ്രാമം..... എന്നിവ സ്കൂളിന്റെ സമീപസ്ഥങ്ങളായ ദൃശ്യവിസ്മയങ്ങൾ ആണ്.
ആദ്യകാലത്തെ അധ്യാപകർ ആയിരുന്നു ശ്രീ നാരായണപിള്ള, ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേ ത്തറ കൃഷ്ണൻകുട്ടി, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകി അമ്മ കടമ്മനിട്ട എന്നിവർ.......1952 കാലയളവിൽ കടമ്മനിട്ട എൽ പി സ്കൂളിൽ പഠിച്ചിരുന്ന പൂർവവിദ്യാർഥി അന്ന് തൻ്റെ അധ്യാപിക പഠിപ്പിച്ച ഒരു കടംകവിത ഇപ്പോഴും ഓർക്കുന്നു.....
"കണ്ണു മൂന്നുണ്ട് പക്ഷേ പരമശിവനല്ല; വെളിയിലുണ്ട് ചകിരിമെത്ത ശയനമതുമല്ല ;ഉള്ളു കരിങ്കല്ലു പോലെ കള്ളതൊഴിലില്ല തുരന്നീടുകിൽ വെള്ളം കാണാം കിണറുമാറുമല്ല; ആരോരുവരുണ്ടിതിൻ്റെ പേരുര ചെയ്തിടാൻ നാളികേരമെന്ന പേര് ഉരച്ചിടാം നമുക്ക്."
ആദ്യകാല അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം.
ഭൗതികസൗകര്യങ്ങൾ
കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. 2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
2019 --- 20
- കടമ്മനിട്ട ശില്പസമുച്ചയസന്ദർശനം
- കടമ്മനിട്ട കവിതകൾ- ശില്പശാല--- ശ്രീ.മഹേഷ്
- കടമ്മനിട്ട ശില്പസമുച്ചയസന്ദർശനം. കടമ്മനിട്ട ശില്പസമുച്ചയസന്ദർശനം
- പഠനോപകരണ നിർമാണ ശില്പശാല--ശ്രീ രഞ്ജിത്ത്
- പ്രതിഭകളെ ആദരിക്കൽ
- പഠനോത്സവം
- പഠനയാത്ര
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീ നാരായണപിള്ള ചെറുക്കോൽ | ||
ശ്രീ. പരമേശ്വരപിള്ള മെച്ചേരിൽ | ||
ശ്രീ. മത്തായി വാളങ്ങാട്ട് | ||
ശ്രീ. തോമസ് കീക്കോഴൂർ | ||
ശ്രീ. വർഗീസ് പഴമണ്ണിൽ | ||
ശ്രീ. എം. ഡി. ജോൺ | ||
ശ്രീമതി. സുകുമാരി | ||
ശ്രീ. ദിവാകരൻ | ||
ശ്രീ. ഗംഗാധരൻ പിള്ള | 1988 | 1993 |
ശ്രീ ജോൺ എൽ റ്റി | 1993 | 1995 |
ശ്രീ. യോഹന്നാൻ പി | 1995 | 1997 |
ശ്രീമതി.അന്നമ്മ ചാക്കോ | 1997 | 2001 |
ശ്രീമതി. ആർ. വിമലാദേവി | 2001 | 2003 |
ശ്രീമതി.അന്നമ്മ ചാക്കോ | 2003 | 2004 |
ശ്രീമതി. ഓമന പി. എസ് | 2004 | 2013 |
ശ്രീമതി. സജി. എസ് | 2013 | 2019 |
ശ്രീമതി. ബിന്ദു. വി | 2019 | 2021 |
ശ്രീമതി.രജനി വർഗീസ് | 2021 | ....... |
കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ സേവനകാലയളവ് പലതും കൃത്യമായി കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.
അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ, ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ, ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല, ശ്രീമതി അന്നമ്മ മേക്കൊഴൂർ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി, ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ,ശ്രീമതി ലീന കെ. ടി, ശ്രീമതി ശാലിനി എസ്. എസ്,ശ്രീമതി ധന്യാ പി എസ് തുടങ്ങിയവരുടെ സേവനം ഈ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.
മികവുകൾ
- മികച്ച പഠനാന്തരീക്ഷം
- സ്മാർട്ട് ക്ലാസ്സ്റൂം ,ഐ .സി .ടി അധിഷ്ഠിത പഠനം
- സ്കൂൾ ,ക്ലാസ്സ് ലൈബ്രറി
- ദിനാചരണങ്ങൾ സമൂഹ പങ്കാളിത്തത്തോടെ നടത്തുന്നു
- പഠന പരിപോഷണ പരിപാടികൾ -- ഉല്ലാസ ഗണിതം ,ശ്രദ്ധ .....തുടങ്ങിയവ
- LSS സ്കോളർഷിപ് പരിശീലനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്രീമതി രജനി വർഗീസ് (ഹെഡ്മിസ്ട്രസ്സ്)
- ശ്രീമതി രജിനി ആർ പിള്ള
- ശ്രീമതി രോഷ്നി എസ് നായർ
- കുമാരി അമ്മു എ
ക്ലബ്ബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
![](/images/thumb/3/3b/MIKAV.jpg/300px-MIKAV.jpg)
![](/images/thumb/b/b0/%E0%B4%AE%E0%B4%B2%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D.png/300px-%E0%B4%AE%E0%B4%B2%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D.png)
![](/images/thumb/9/97/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%95%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B4%BF%E0%B5%BD.png/300px-%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%95%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B4%BF%E0%B5%BD.png)
![](/images/thumb/f/f0/%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D.png/300px-%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D.png)
![](/images/thumb/2/22/%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.png/300px-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82.png)
![ഓൺലൈൻ പഠനത്തിന് വേണ്ട പഠനസാമഗ്രികൾ വീട്ടിൽ എത്തിക്കുന്നു](/images/thumb/e/e6/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%B7%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B4%A8%E0%B4%82.png/300px-%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%B7%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B6%E0%B4%A8%E0%B4%82.png)
![](/images/thumb/f/ff/%E0%B4%AA%E0%B4%A0%E0%B4%A8_%E0%B4%B8%E0%B4%BE%E0%B4%AE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.png/300px-%E0%B4%AA%E0%B4%A0%E0%B4%A8_%E0%B4%B8%E0%B4%BE%E0%B4%AE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.png)
![](/images/thumb/9/91/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D.png/300px-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%B2%E0%B4%BE%E0%B4%AC%E0%B5%8D.png)
![](/images/thumb/a/a5/%E0%B4%A1%E0%B5%86%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%A1%E0%B5%8A%E0%B4%A3%E0%B5%87%E0%B4%B7%E0%B5%BB.png/300px-%E0%B4%A1%E0%B5%86%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%A1%E0%B5%8A%E0%B4%A3%E0%B5%87%E0%B4%B7%E0%B5%BB.png)
![വന്യജീവികളുടെ ശബ്ദം കേൾക്കാൻ പറ്റുന്ന ആന കൂട്ടിലെ മ്യൂസിയം](/images/thumb/0/01/%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82.png/300px-%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D_%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82.png)
![](/images/thumb/f/ff/%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%86%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3.png/300px-%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%86%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3.png)
![](/images/thumb/3/39/%E0%B4%96%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82.png/300px-%E0%B4%96%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82.png)
![](/images/thumb/c/cd/%E0%B4%97%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%AC%E0%B4%BE%E0%B4%97%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%95%E0%B5%BE.png/300px-%E0%B4%97%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%AC%E0%B4%BE%E0%B4%97%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B4%95%E0%B5%BE.png)
![](/images/thumb/a/a8/%E0%B4%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.png/300px-%E0%B4%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.png)
![](/images/thumb/6/6f/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B5%E0%B4%B0......png/300px-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B5%E0%B4%B0......png)
![](/images/thumb/f/f5/%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD_%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%BC.png/300px-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD_%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%BC.png)
![](/images/thumb/2/2d/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%9A%E0%B4%BF%E0%B4%B2_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B5%BE.png/300px-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%9A%E0%B4%BF%E0%B4%B2_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B5%BE.png)
![](/images/thumb/5/50/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.png/300px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82.png)
![](/images/thumb/1/17/%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B7%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg/300px-%E0%B4%85%E0%B4%AD%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B7%E0%B4%BF%E0%B4%A8%E0%B5%8D_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg)
![](/images/thumb/f/fb/%E0%B4%86%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3_%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE_%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%81%E0%B4%B2%E0%B4%82.png/300px-%E0%B4%86%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3_%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE_%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%81%E0%B4%B2%E0%B4%82.png)
![](/images/thumb/a/a5/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81_%E0%B4%B8%E0%B5%83%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.png/300px-%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81_%E0%B4%B8%E0%B5%83%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.png)
![](/images/thumb/3/3b/%E0%B4%86%E0%B4%A6%E0%B4%BF_%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B5%BB.png/300px-%E0%B4%86%E0%B4%A6%E0%B4%BF_%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B5%BB.png)
![](/images/thumb/2/20/%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A_%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95%E0%B4%B0%E0%B5%86_%E0%B4%86%E0%B4%A6%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.jpg/300px-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A_%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95%E0%B4%B0%E0%B5%86_%E0%B4%86%E0%B4%A6%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD.jpg)
![](/images/thumb/c/ca/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%A8_%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%B7%E0%B5%8D.png/300px-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%A8_%E0%B4%B8%E0%B5%81%E0%B4%B0%E0%B5%87%E0%B4%B7%E0%B5%8D.png)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പടയണി ഗ്രാമമായ കടമ്മനിട്ടയിലെ പ്രശസ്തരായ വ്യക്തികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാരംഭം കുറിച്ചവരാണ്. അവരിൽ ചിലർ ഈ ഗ്രാമത്തിന്റെ പ്രശസ്തിയെ വാനോളമുയർത്തിയവരാണ്.ചില പേരുകൾ ചുവടെ ചേർക്കുന്നു.
- ശ്രീ.കടമ്മനിട്ട രാമകൃഷ്ണൻ (കവി, Ex. MLA )
- ശ്രീ.എം.എ.കോശി 1AS
- ശ്രീ. കൃഷ്ണൻകുട്ടി (റിട്ട. പ്രിൻസിപ്പൽ )
- ശ്രീ.അയ്യപ്പൻകുട്ടി (ഡോക്ടർ )
- പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള ( പടയണി ആചാര്യൻ )
- ശ്രീ.കെ.ജി.പീതാംബരൻ പിളള l PS
- ശ്രീ.ഗോപാലകൃഷ്ണൻ നായർ (എഞ്ചിനീയർ )
- ശ്രീ.എസ്.രാധാകൃഷ്ണൻ (എഞ്ചിനിയർ)
- പ്രൊഫ.വിജയലക്ഷ്മി
- ശ്രീ.പി.ബി.മാത്യു (സെക്രട്ടറി)
- പ്രൊഫ.കെ.റ്റി.മാത്യു
- ശ്രീ.വി.കെ.പുരുഷോത്തമൻ പിള്ള (രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ)
- ശ്രീ.കരുണാകരൻ കടമ്മനിട്ട (അന്താരാഷ്ട്ര വോളിബോൾ റഫറി, നടൻ )
- ശ്രീ.അഡ്വ: ഹരിദാസ് (രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ)
- ശ്രീ. മേലെത്തറയിൽ കുട്ടൻപിള്ള (പടയണി ആചാര്യൻ )
- ശ്രീ.അരവിന്ദാക്ഷൻ നായർ ( പടയണി കോലമെഴുത്ത് ആചാര്യൻ )
- ശ്രീ. പ്രസന്നൻ കടമ്മനിട്ട ( പടയണി പാട്ടു വിദ്വാൻ )
- ശ്രീ.ശ്രീക്കുട്ടൻ (ചുവർ ചിത്രകാരൻ )
കടമ്മനിട്ട ഗ്രാമത്തിന് മുതൽക്കൂട്ടായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പേരുകൾ ഇനിയുമുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
![](/images/thumb/c/c4/%E0%B4%8E%E0%B5%BD_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF.png/300px-%E0%B4%8E%E0%B5%BD_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF.png)
![](/images/thumb/4/49/%E0%B4%89%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D%E0%B4%B5%E0%B4%B2_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%82.png/300px-%E0%B4%89%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D%E0%B4%B5%E0%B4%B2_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%82.png)
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38402
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ