"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 416: വരി 416:
*'''03. ഇലന്തൂർ, തെക്കേമല ഭാഗങ്ങളിൽ നിന്നു വരുന്നവർ കുഴിക്കാല - മെഴുവേലി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മെഴുവേലി വലിയപള്ളിയുടെ മുന്നിൽ നിന്ന് ഇടത്തോട്ട് 200m ചെന്നാൽ സ്കൂളിലെത്താം'''*
*'''03. ഇലന്തൂർ, തെക്കേമല ഭാഗങ്ങളിൽ നിന്നു വരുന്നവർ കുഴിക്കാല - മെഴുവേലി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മെഴുവേലി വലിയപള്ളിയുടെ മുന്നിൽ നിന്ന് ഇടത്തോട്ട് 200m ചെന്നാൽ സ്കൂളിലെത്താം'''*


{{#multimaps:9.29286, 76.69508|zoom=10}}
{{Slippymap|lat=9.29286|lon= 76.69508|zoom=16|width=full|height=400|marker=yes}}
|}
|}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി
വിലാസം
മെഴുവേലി

GOVERNMENT MODEL LPS MEZHUVELI
,
മെഴുവേലി പി.ഒ.
,
689507
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0468 2288886
ഇമെയിൽgmlpsmezhuveli8@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37407 (സമേതം)
യുഡൈസ് കോഡ്32120200105
വിക്കിഡാറ്റQ87593855
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്മെഴുവേലി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ മാത്യു
പി.ടി.എ. പ്രസിഡണ്ട്ബിബി പുന്നൂസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജ എക്സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.

മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.

മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു.

കൊല്ലവർഷം 1070-ൽ മെഴുവേലി വലിയ പള്ളിയോട് ചേർന്ന് രണ്ടാം ക്ലാസ്സ് വരെയുള്ള ഒരു പാഠശാല ആരം ഭിച്ചിരുന്നു. മലയാളദേശത്ത് മിഷനറി മാരുടെ ആഗമനത്തോടുകൂടി ദേവാലയങ്ങളോട് ചേർന്ന് ഇത്തരം പാഠശാലകൾ പതിവായിരുന്നു. പള്ളിയോട് ചേർന്ന് ആരംഭിച്ചിരുന്ന ഇത്തരം പാഠശാലകളെ പള്ളിക്കൂടം എന്ന് പൊതുവിൽ പറഞ്ഞിരുന്നു. മെഴുവേലി വലിയ പള്ളിയുടെ ചുമതലയിൽ ഈ പള്ളികൂടം കുറെ വർഷക്കാലം ഭംഗിയായി പ്രവർത്തിച്ചു. എന്നാൽ സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ച് ഗ്രാന്റ് സ്കൂളായി മാറണമെങ്കിൽ ഈ വിദ്യാലയം പള്ളിയുടെ സ്ഥലത്തു നിന്നും മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായി.

നാട്ടുപ്രമാണിമാരും പൗരമുഖ്യരും കൂടി ആലോചിച്ചതിന്റെ ഫലമായി ഇപ്പോൾ മലങ്കാവ് പള്ളി നിൽക്കുന്ന സ്ഥലം സ്കൂളിനു ലഭിക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയുണ്ടായി. എന്നാൽ ആ സ്ഥലം സ്കൂളിന് അനുയോജ്യമല്ലെന്ന കാരണത്താൽ സർക്കാരിൽ നിന്നും അനുമതി ലഭിച്ചില്ല. വിദ്യാലയം നാടിന് നഷ്ടപ്പെടും എന്ന സാഹചര്യമുണ്ടായി.

ഭാവി തലമുറയ്ക്ക് അക്ഷര ലോകത്തേക്ക് കടന്നുചെല്ലാൻ സാധിക്കാത്ത അവസ്ഥ പലരെയും അസ്വസ്ഥരാക്കി. മഹാമനസ്കനായ പൂങ്കിഴാ മണ്ണിൽ ശ്രീ. മാത്തൻ ചാക്കോ ദീർഘവീഷണത്തോടു കൂടി ഒരു തീരുമാനമെടുത്തു. തന്റെ വക 70 സെന്റ് സ്ഥലം സ്കൂൾ ആവശ്യത്തിനു വേണ്ടി ദാനമായി നൽകി. ആ ഉദാരമനസ്കതയുടെ ഫലമാണ് 1914 ൽ സ്ഥാപിതമായ മെഴു വേലി ഗവ. മോഡൽ എൽ.പി. സ്കൂൾ.

കൊല്ലവർഷം 1090-ൽ തിരുവിതാംകൂർ ഗവൺമെന്റിനു വേണ്ടി ദിവാൻജി അവർകളുടെ പേരിൽ ചെങ്ങന്നൂർ സബ് രജിസ്റ്റർ ആഫീസിൽ 2808-ാം നമ്പരായി രജിസ്റ്റർ ചെയ്ത് ആധാരത്തിൽ ഇപ്രകാരം കാണുന്നു. "കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉപയോഗത്തിലേക്ക് ഒരു കെട്ടിടം പണിയിക്കുന്നതിനായി ഞങ്ങൾ മുതൽ പേർക്ക് പൂങ്കിഴാമണ്ണിൽ മാത്തൻ ചാക്കോ ഈയാണ്ട് മകരമാസം അഞ്ചാംതീയതി 1310-ാം നമ്പരായി രജിസ്റ്റർ ചെയ്ത് വാങ്ങിയിരിക്കുന്ന ദാനപത്രപ്രകാരം കൈവശം വച്ച് ഞങ്ങളുടെ പൊതു മുതൽ ചെലവ് പള്ളിക്കൂട കെട്ടിടം പണികഴിപ്പിച്ച് ബാക്കിയുള്ള സ്ഥലം പള്ളിക്കൂടത്തിന്റെ കോമ്പൗണ്ടായി ഉപയോഗപ്പെടുത്തിയിട്ടും ഇരിക്കുന്നതായി എന്നും തുടർന്ന് ഈ സ്ഥലത്ത് 90 അടി നീളവും 18 അടി വീതിയും 10 അടി പൊക്കവും കൽ ഭിത്തിയും മുൻ വശത്തും വടക്കു വശത്തും ആറടിവീതിയിൽ വരാന്തയും ആഞ്ഞിലി, പ്ലാവ് മുതലായ കട്ടിയും ബലവുമുള്ള മരങ്ങളാൽ മേക്കൂടുമായി പണികഴിപ്പിച്ചിട്ടുള്ള പള്ളിക്കൂടം ഒന്നിലും അതിൽ ഞങ്ങൾ പണി കഴിപ്പിച്ചിട്ടുള്ള ഡ്രോയോടുകൂടി മേശ ഒന്നും ഡ്രോയില്ലാത്തതായ മേശ നാലും, കസേര ഒന്നും, സ്റ്റൂൾ നാലും, രണ്ടരകോൽ നിളത്തിൽ ബഞ്ച് മുപ്പതും, നാലരഅടിനീളം മൂന്നേകാൽ അടിവീതിയിൽ ബോർഡ് അഞ്ചും അതിന്റെ സ്റ്റാന്റ് അഞ്ചും ഈ മരസാമാനങ്ങളിൽ മേലും ഞങ്ങൾക്കുള്ള സർവ്വഅവകാശവും ബാദ്ധ്യതയും യാതൊരു വ്യവസ്ഥയും കൂടാതെ വിദ്യാഭ്യാസത്തിന്റെ ഉപയോഗത്തിനായി ഗവൺമെന്റിലേക്ക് തീറായി ഒഴിഞ്ഞു നൽകിയിരിക്കുന്ന തായും " രേഖപ്പെടുത്തിയിരിക്കുന്നു.

കടവത്രയിൽ ദിവ്യ ശ്രീ. പെരുമാൾ തോമസ് കത്തനാർ, ഇഞ്ചക്കിലേത്ത് ദിവ്യശ്രീ കുര്യൻ മാത്യു കത്തനാർ, വിളയശ്ശേരിൽ വറുഗീസ് ചാണ്ടി, പുളിയേലിൽ തടിശ്ശേരിൽ വറുഗീസ് തോമസ് കറുകയിൽ നാരായണന്റെ അനന്തിരവൻ കേശവൻ എന്നിവരുടെ പേർക്ക് പൂങ്കിഴാമണ്ണിൽ മാത്തൻ ചാക്കോ ദാനപത്രപ്രകാരം കൊടുത്ത 70 സെന്റ് വസ്തുവകകൾ ഗവണ്മെന്റിലേക്ക് കെട്ടിടവും ഉപകരണങ്ങളും സഹിതം തീറെഴുതി നൽകി. അപ്രകാരം അക്കാലത്തെ ജനങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പൂർത്തീകരണമാണ് ഈ വിദ്യാലയം.

ശ്രീനാരായണ ഗുരുസ്വാമികളുടെ അരുവിപ്പുറം പ്രതിഷ്ഠയോടുകൂടി കേരള ചരിത്രത്തിൽ ഒരു നവയുഗം പിറന്നു. ഗുരുസ്വാമികളെ കൂടാതെ ചട്ടമ്പിസ്വാമികൾ, വാക്ഭടാനന്ദസ്വാമികൾ, മഹാനായ അയ്യങ്കാളി, ക്രൈസ്തവ മിഷനറിമാർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ കേരളീയ സമൂഹത്തെ പുതിയ ഒരു ചിന്താധാരയിലേക്ക് നയിച്ചു. ജാതിവ്യവസ്ഥയുടെയും ജന്മിത്വത്തിന്റെയും അനാചാരങ്ങളുടെയും കൂത്തരങ്ങായിരുന്ന കേരളനാട് പുതിയ ഒരുണർവ്വോടുകൂടി ഉയിർത്തെഴുന്നേറ്റ കാലമായിരുന്നു അത്. സാമൂഹ്യനീതിക്കും സ്വാതന്ത്ര്യ ത്തിനും വേണ്ടി ജനങ്ങൾ പൊരുതുവാൻ തുടങ്ങി. ഗ്രന്ഥശാലകളും വിദ്യാലയങ്ങളും നാട്ടിൽ ധാരാളമായി ഉടലെടുത്തു.

ഉത്തമരും ശ്രേഷ്ഠരുമായ പ്രഥമാധ്യാപകരുടെയും കർമ്മോത്സുകരും ത്യാഗമനസ്കരുമായ അധ്യാപകരുടെയും സേവനം കഴിഞ്ഞ കാലങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. അവരുടെ വിലയേറിയ സേവനങ്ങളെ ഇത്തരുണത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു.

കുട്ടികൾ വർദ്ധിച്ച സാഹചര്യ ത്തിൽ 1942-ൽ മുകളിലത്തെ കെട്ടിടത്തിനു സമാന്തരമായി അതേ വലിപ്പത്തിൽ വേറൊരു കെട്ടിടം കൂടി സർക്കാരിന്റെ സഹായത്തോടുകൂടി നാട്ടുകാർ നിർമ്മിച്ചു.

1960 കാലഘട്ടത്തിൽ ഓലമേഞ്ഞ കെട്ടിടങ്ങൾ ഓടു മേയുകയുണ്ടായി. അക്കാലത്ത് 600 ൽ അധികം വിദ്യാർത്ഥികൾ അഭ്യസനം നടത്തിയിരുന്ന ഈ സ്ഥാപനം തിരുകൊച്ചിയിലെ രണ്ടാമത്തെ വിദ്യാലയമായിരുന്നു. ഈ നാടിന്റെ യശസ്സുയർത്തിയ പല പ്രഗ മതികളും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. ശ്രീ. കെ.വി. സ്കറിയ പ്രഥമാധ്യാപകനായിരുന്നപ്പോൾ 1968-ൽ ഈ വിദ്യാലയം മോഡൽ സ്കൂളായി ഉയർത്തപ്പെട്ടു.

1972, 2009 വർഷങ്ങളിൽ ആറന്മുള ഉപജില്ലാ കലോത്സവത്തിന് ഈ സ്കൂൾ വേദിയായി. പഠന പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ പഠനത്തിലും കലാ-കായിക പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നു.

ബഹുജന പങ്കാളിത്തത്തോടെ എല്ലാ പ്രധാന ദിനങ്ങളും വളരെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. ഈ ആഘോഷ പരിപാടികൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്. പരിസ്ഥിതി, ആരോഗ്യം, സുരക്ഷ ക്ലബ്ബുകളും, വിദ്യാരംഗം കലാവേദി തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും, വായനമൂല ഗണിതമൂല ക്രമീകരിച്ച് പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ അസംബ്ലി (പ്രാർത്ഥന, മാസ്ഡ്രിൽ ,പ്രതിജ്ഞ, വാർത്തവായന, മഹത് വചനം തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു). എല്ലാ വർഷവും പഠന യാത്ര സംഘടിപ്പിക്കുന്നു, മെഴുവേലി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ മികച്ച പൂന്തോട്ടം, പാർക്ക്, കളിയുപകരണങ്ങൾ , സ്റ്റേജോടുകൂടിയ മിനി ഓഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, ശലഭോദ്യാനം,ടൈൽ വിരിച്ച ക്ലാസ് മുറികൾ എന്നിവയുണ്ട്. ശുദ്ധജല വിതരണത്തിനായി കിണർ , സ്കൂൾ കെട്ടിടത്തിൽ നിന്നും അകന്നു നിൽക്കുന്ന പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വാഷിങ് ഏറിയയും റ്റോയിലറ്റുകളും അംഗ പരിമിതരായ കുട്ടികൾക്ക് ക്ലാസ് മുറിയോട് ചേർന്ന റ്റോയിലറ്റ് എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളായി പറയാം. എല്ലാ ക്ലാസുകളിലേക്കും പ്രത്യേകം ICT ഉപകരണങ്ങൾ, മികച്ച രീതിയിൽ സജ്ജമാക്കിയിരിക്കുന്ന IT ലാബ് പ്രത്യേക മുറിയിൽക്രമീകരിച്ചിരിക്കുന്ന പ്രധാനാധ്യാപികയുടെ മുറി അധ്യാപകർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവയും ഈ സ്കൂളിലുണ്ട്.

മികച്ച വാഹന സൗകര്യവും നാടിന്റെ നാനാഭാഗത്തു നിന്നും സ്കൂളിലെത്തുന്നതിനുള്ള റോഡ് സൗകര്യവും വാഹന സൗകര്യവും ഈ സ്കൂളിനുണ്ട്..

മികവുകൾ

2013 മുതൽ തുടർച്ചയായ 4 വർഷം ആറന്മുള സബ് ജില്ലയിൽ മികച്ച പി ടി എ അവാർഡ് നേടിയിട്ടുള്ള സ്കൂളാണ് ഗവ.മോഡൽ എൽ പി സ്കൂൾ മെഴുവേലി.

സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻമാരായ ഈ സ്കൂൾ സബ് ജില്ലാ കായിക മേളകളിലും മികച്ച നിലവാരം പുലർത്തുന്നു.

പുരാവസ്തു പ്രദർശനം

പുരാവസ്തു പ്രദർശനം

പഴയകാല കൃഷി ഉപകരണങ്ങൾ, അളവുപാത്രങ്ങൾ,നാണയങ്ങൾ,അലങ്കാരവസ്തുക്കൾ ,തുടങ്ങിപുതിയതലമുറയ്ക്കുപരിചിതമല്ലാത്ത ധാരാളംവസ്തുക്കൾ നമ്മുടെപഴയ സ്റ്റോർമുറികളിൽ ഉപയോഗയോഗ്യമല്ലാതെ കാണപ്പെടും. ഇവയെ നമ്മുടെകുഞ്ഞുമക്കൾക്കു പരിചയപ്പെടാനും നമ്മുടെപഴയകാല സംസ്കാരം പകർന്നുനൽകാനും ഈ പ്രദർശനം വളരെയേറെ സഹായിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുംരക്ഷിതാക്കളും വളരെ താല്പര്യത്തോടെയും ആനന്ദത്തോടെയുമാണ് ഈപ്രദർശനങ്ങളിൽ സഹകരിക്കുന്നത്.




ഭക്ഷ്യമേള

ഭക്ഷ്യമേള

നമ്മുടെവീടുകളിൽസുലഭമായി ലഭിക്കുന്ന യാതൊരുകീടനാശിനി പ്രയോഗവും ആവശ്യമില്ലാത്ത ഭക്ഷ്യസംസ്കാരം കുട്ടികളെ പരിചയപ്പെടുത്തുന്നതിനും ഫാസ്റ്റ്ഫുഡ് സംസ്കാരത്തിൽനിന്നുംവിടുവിക്കുന്നതിനും ലക്ഷ്യമാക്കി നടത്തുന്ന ഒന്നാണ് ഭക്ഷ്യമേള .ഇലവർഗങ്ങൾ കിഴങ്ങുവർഗങ്ങൾ വാഴയും അതിൽനിന്നുമുള്ള ഉൽപ്പനനങ്ങൾ ഓമക്ക ചക്ക ഇങ്ങനെഓരോക്ലാസിനും ഓരോഐറ്റം നൽകി അത്ഉപയോഗിച്ച് തയ്യാറാക്കാവുന്നവ്യത്യസ്തഭക്ഷ്യവിഭവങ്ങൾ ഓരോകുട്ടിയുംവീട്ടിൽനിന്നുതയ്യാറാക്കി കൊണ്ടുവന്ന് പ്രദർശിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഈമേളയിൽമാതാപിതാക്കളുംപങ്കെടുക്കും. ഒരുസ്നേഹവിരുന്നിന്റെ സന്തോഷംതരുന്നഈമേള പങ്കിടലിൻറേയും വ്യത്യസ്തരുചികൂട്ടുകളുടേയും അറിവിൻറേയും ഒരു ഉത്സവംതന്നെയാണ്.



പൂന്തോട്ടവും പാർക്കും കൃഷിപ്പെരുമയും.

പൊതു വിദ്യാലയങ്ങളെ ഹരിതാഭമാക്കുന്നതിനും ജൈവ വൈവിധ്യമാക്കുന്നതിനുമായി സർക്കാർ ഫണ്ട് സ്കൂളുകൾക്ക് നൽകുന്നതിന് 15 വർഷങ്ങൾക്കു മുമ്പു തന്നെ മെഴുവേലി മോഡൽ എൽ പി സ്കൂളിൽ മനോഹരമായ പാർക്കും പൂന്തോട്ടവും ശ്രീ രാജു സക്കറിയ സാറിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ജിറാഫും ആനയും മാനും മുയലും കൊക്കും നിറഞ്ഞ പാർക്കും നക്ഷത്രക്കുളവും ഗപ്പികളും ആമയും എല്ലാം നിറഞ്ഞ പൂന്തോപ്പ് ആരെയും ആകർഷിക്കുന്നതാണ്. ഇപ്പോഴും അവ അല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.

നക്ഷത്രക്കുളം









മുൻസാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ എന്ന് മുതൽ എന്നുവരെ
മൂലയിൽ വർഗീസ് 1941 1943
പുന്നമൂട്ടിൽ തോമസ് 1943 1947
പി.കെ.കേശവൻ 1947 1952
പങ്കജാക്ഷി 1952 1956
ജോസഫ് . കെ 1956 1965
സ്കറിയ കെ വി 1965 1975
ജോൺ , സി എ 1975 1980
ഉമ്മൻസാർ 1980 1983
ടി.സി.ഫീലിപ്പോസ് 1983 1985
പി.സി ജോർജ്ജ് 1986 1989
കെ എ തോമസ് 1989 1991
പി.ആർ.രമണി 1991 1995
വി ഇ മറിയാമ്മ 1997 2000
ചന്ദ്രികാഭായി 2000 2001
കെ ആർവിജയമ്മ 2001 2006
സൂസമ്മ ഒ. എം. 2006 2017
സ്മിതാകുമാരിജെ 2017 2018
സീനത്ത് പി 2018 2020
ബിന്ദു സഖറിയ

(താത്കാലിക ചുമതല))

2020 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികൾ

ഒരു നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള  വിദ്യാലയം സമൂഹത്തിന്റെ നാനാ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളാൽ സമ്പന്നമാണ്. വൈദിക ശ്രേഷ്ഠരായ നിരവധി പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാജു സഖറിയ സാർ മുതൽ നിരവധി രാഷ്ടീയ സാമൂഹിക നേതൃത്വങ്ങൾ ഈ വിദ്യാലത്തിന്റെ സംഭാവനയാണ്.ഡോക്ടർമാർ , എൻജിനിയർമാർ ,കലാകാരൻമാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ശിഷ്യ സമ്പത്തുള്ള ഈ സരസ്വതീ ക്ഷേത്രം നാട്ടുകാരും പഞ്ചായത്തും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്നു

അദ്ധ്യാപകർ

ഷീജ അലക്സാണ്ടർ (പ്രഥമാധ്യാപിക)

ബിന്ദു സഖറിയ

ദീപാ കുമാരി എ

ഷിംന റ്റി വൈ

മോളി എം ( പ്രീ പ്രൈമറി ടീച്ചർ )

ഷീല കെ എസ് ( പ്രീ പ്രൈമറി ആയ)

ദിനാചരണങ്ങൾ

ജൂൺ 5 , പരിസ്ഥിതി ദിനാചരണം

എല്ലാ വർഷവും വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാചരണം സോഷ്യൽ ഫോറസ്റ്ററിയുടേയും പഞ്ചായത്തിന്റേയും സഹായത്തോടെ ആഘോഷിക്കുന്നു. 2021 വർഷത്തെ

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയും അന്നേദിവസം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രകൃതിയെ സുരക്ഷിതമാക്കണമെന്നു ഓർമപ്പെടുത്തുകയും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയേയും തിരികെ പിടിക്കാനുള്ള ശ്രമം കുട്ടികളിൽ വളർത്താനും പരിസ്ഥിതിദിനാഘോഷം സഹായിച്ചു.

ജൂൺ 19, വായനാ ദിനാചരണം

ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ടു 2021 വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തിയത് വൈവിധ്യമാർന്ന പരിപാടികൾ ആയിരുന്നു ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ അത് സാഹചര്യത്തിൽ കുട്ടികളിലെ വായന ശീലം വളർത്തുന്നതിന് കോവിഡ് മാനദണ്ഡം പാലിച്ച് അവരുടെ കൈകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുക എന്നതായിരുന്നു ആദ്യ പരിപാടി അതനുസരിച്ച് അധ്യാപകർ പുസ്തക വണ്ടി സജ്ജമാക്കുകയും പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു കൃത്യമായ ഇടവേളകളിൽ വീടുകൾ സന്ദർശിച്ച് വായനാ വിലയിരുത്തലുകൾ നടത്തി പുസ്തകങ്ങൾ കുട്ടികൾക്ക് മാറ്റി നൽകുകയും ചെയ്തു തുടർന്ന് വായനാദിന ക്വിസ് , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങളുടെ അവതരണം ഓൺലൈനായി നടത്തുകയും ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്താനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും ഈ ദിനം സഹായിച്ചു.

ആഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനാഘോഷം.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി എട്ട് മുപ്പതിന് പതാക ഉയർത്തുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു പഞ്ചായത്ത് പ്രതിനിധികളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. ദേശഭക്തിഗാനം,പ്രസംഗം, പ്രച്ഛന്നവേഷം പതാക നിർമ്മാണം, സ്വാതന്ത്രദിന ക്വിസ് മുതലായ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണഭൂതരായ ധീര ദേശാഭിമാനികളെ സ്മരിക്കാനും അവരുടെ ത്യാഗത്തെ ഓർക്കാനും സ്വാതന്ത്ര്യദിനാഘോഷം സഹായിച്ചു.

ഒക്ടോബർ 1 - വയോജന ദിനം.

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരൻമാരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സ്കൂളിന്റെ നേതൃത്വത്തിൽ വയോജനങ്ങളുള്ള വീടുകൾ സന്ദർശിച്ച് അവർക്ക് പൊന്നാടയണിയിച്ച് ആദരിക്കുകയും വിദ്യാർത്ഥികൾക്ക് അവരുമായി സംസാരിത്തന്നതിനും സ്നേഹം പങ്കിടുന്നതിനുമുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു. പുതു തലമുറയെ ഒറ്റപ്പെടലിന്റെ വേദനയും പരിഭവവും അനുഭവിച്ചറിയുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പ്പായിരുന്നു അത്. നമുക്ക് മുമ്പേ നടന്ന വർക്ക് ആദരവ് അർപ്പിക്കുന്നതിനും വയോജനങ്ങൾക്ക് ശ്രദ്ധയും പരിചരണവും നൽകേണ്ടതിന്റെ ആവശ്യകതയും വയോജന ദിനം നമ്മേ ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ സമൂഹത്തിനു വയോജനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാക്കുന്നതിനും അവരോടുള്ള അവഗണനാ മനോഭാവം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാവർഷവും ഒക്ടോബർ ഒന്നാംതീയതി വയോജനദിനം ആചരിക്കുക പതിവാണ്. പൂർവഅധ്യാപകരേയും കുട്ടികളുടെ മുത്തശ്ശീ മുത്തച്ഛൻമാരേയും സ്കൂളിൽ ആദരിക്കുകയും വരാൻകഴിയാത്തവരെ വീട്ടിലെത്തിആദരിക്കുകയും ചെയ്യുന്നു.


വയോജനദിനം




ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുകയും ഫർണിച്ചറുകൾകഴുകി വൃത്തിയാക്കുകയും ചെയ്തു. ഗാന്ധി സൂക്തങ്ങൾ, ഗാന്ധി ക്വിസ് , ഗാന്ധിജി ജീവചരിത്രക്കുറിപ്പ് , പതിപ്പ് നിർമ്മാണം, ഗാന്ധി പാട്ട് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം, ഗാന്ധി ജീവചര്യകൾ എന്നിവ കുട്ടികളിലും സമൂഹത്തിലും എത്തിക്കുവാൻ സാധിച്ചു.

നവംബർ 14, പൂർവ്വ അധ്യാപികയെ ആദരിച്ചുകൊണ്ട് ശിശുദിനാഘോഷം .

ഗവൺമെന്റ് മോഡൽ എൽപി സ്കൂളിലെ നല്ലപാഠം യൂണിറ്റിന് നേതൃത്വത്തിൽ ആയിരുന്നു ഈ വർഷത്തെ ശിശുദിനാഘോഷം നടന്നത് . എസ് എം സി ചെയർമാൻ ശ്രീരാജ് സക്കറിയ ദിന സന്ദേശം നൽകുകയുണ്ടായി. നെഹ്റു തൊപ്പിയും റോസാപ്പൂക്കളും നൽകി അധ്യാപകർ കുട്ടികളെ വരവേറ്റപ്പോൾ ചാച്ചാ നെഹ്റുവിന്റെ വേഷമണിഞ്ഞ കുട്ടികളുടെ പ്രതിനിധിയായ മാസ്റ്റർ റിനോബൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. 2006 മുതൽ 2017 വരെ ഈ സ്കൂളിന്റെ പ്രധാന അധ്യാപികയായിരുന്ന ശ്രീമതി ഓ എം സൂസമ്മ ടീച്ചറുടെ ജന്മദിനവും നവംബർ 14 ശിശു ദിനത്തിൽ ആണ് . ആ പ്രത്യേകത കണക്കിലെടുത്ത് നല്ലപാഠം യൂണിറ്റിന്റെ കൺവീനർ ബേബി: അനുഗ്രഹ കെ ശാമുവേൽ ടീച്ചറിന് പൊന്നാടയണിയിച്ചു. കുട്ടികൾക്ക് പായസം,കേക്ക് എന്നിവ വിതരണം ചെയ്തു. ചടങ്ങിന് നേതൃത്വം നൽകി കൊണ്ട് പി ടി എ പ്രസിഡണ്ട് ശ്രീ: ബിബിൻ പൊന്നൂസ് , പ്രധാന അധ്യാപിക ശ്രീമതി :സീമ മാത്യു നല്ലപാഠം കോർഡിനേറ്റർമാരായ ശ്രീമതി: ഷിംന ടി വൈ, ശ്രീമതി,:ആര്യ എസ് മാതൃ സമിതി കൺവീനർ ശ്രീമതി ലിജ എക്സി, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ഷാരോൺ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച രചനാ മത്സരത്തിൽ വിജയിച്ച കുട്ടികളെ ആദരിച്ചു. വരുംവർഷങ്ങളിൽ ശിശുദിനാഘോഷം കൂടുതൽ മികവോടെ നടത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് പിടിഎ പ്രസിഡണ്ട് അറിയിച്ചു. നവംബർ 14 ശിശുദിനം ആഘോഷിച്ചതിന്റെ ഭാഗമായി കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നമ്മുടെ രാഷ്ട്രത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറിച്ച് അറിയാൻ കുട്ടികൾക്ക് സാധിച്ചു.ജയിലിൽ കിടന്ന സമയത്ത് അദ്ദേഹം മകൾക്കയച്ച കത്തുകളിൽ നിന്നും മകളോടുള്ള വാത്സല്യവും സ്നേഹവും ഒരു മകളെ സമൂഹത്തിലേക്ക് അർപ്പിക്കാനുള്ള മനോബലവും എല്ലാം തന്നെ ഇന്നത്തെ കുട്ടികളിലേക്ക് വളരെ ആഴത്തിൽ പതിയാൻ ശിശുദിനാഘോഷ പരിപാടികളിലൂടെ സാധിച്ചു.

നവംബർ 25, ലോക പരിസ്ഥിതി സംരക്ഷണ ദിനം

ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഗവൺമെന്റ് മോഡൽ എൽപിഎസിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ജൈവവേലി പദ്ധതിക്ക് ചെമ്പരത്തി നട്ട് തുടക്കംകുറിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റ് ആയിരുന്ന ശ്രീ: ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിത മിഷൻ ശുചിത്വ മിഷൻ എന്നിവയുടെ

സഹകരണത്തോടെ കില റിസോഴ്സ് പേഴ്സൺ ശ്രീ :കെ രാധാകൃഷ്ണൻ നായർഫലവൃക്ഷത്തൈ നട്ട് സ്കൂളിന്റെ നേതൃത്വത്തിലുള്ള കാർബൺ ന്യൂട്രൽ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ് എം സി കൺവീനർ ശ്രീ :രാജു സഖറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ പരിചയപ്പെടുത്തി. മെഴുവേലി പഞ്ചായത്തിലെ

മികച്ച കുട്ടി കർഷകനായ കെ. ബി സോജനെ യോഗത്തിൽ ആദരിച്ചു പ്രകൃതിയെ മനോഹരമാക്കുകയും ശിശുസൗഹൃദമാക്കുകയും ചെയ്യുന്ന ജൈവവേലി ചെമ്പരത്തിപ്പൂക്കൾ കൊണ്ട് മനോഹര ആകുമ്പോൾ സ്കൂൾ അന്തരീക്ഷവും കുളിർമയുള്ളതാകുമെന്ന് കുട്ടികൾക്കുള്ള സന്ദേശത്തിൽ പ്രധാന അധ്യാപികഓർമിപ്പിച്ചു.

ലോക ഭിന്നശേഷി ദിനം

ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ ശ്രീ. രാജു സഖറിയ പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ജന്മനാ അംഗവൈകല്യമുള്ള റാന്നി സ്വദേശി ശ്രീ. നിഷാന്ത് കുഞ്ഞുമോനെയും കുമാരി. ആലീസിനെയും ആറന്മുള സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും ഇലന്തുർ ഗവണ്മെന്റ് വി എച്ച് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം. ശ്രീമതി. സീമ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു ആറന്മുള ബി.പി.ഒ ശ്രീമതി. സുജമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴഞ്ചേരി ബി. പി.ഒ ശ്രീ. ഷിഹാബുദീൻ, ഇലന്തുർ വി.എച്ച്.എസ്സ് പ്രിൻസിപ്പൽ ശ്രീമതി.റജീന, മെഴുവേലി അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.രജനി ബിജു, എസ്സ് എം സി ചെയർമാൻ ശ്രീ. രാജു സക്കറിയ, ഇലന്തുർ എച്ച്.എസ്സ്.എസ്‌ സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി സുനന്ദ, കുഴിക്കാല സ്കൂൾ അദ്ധ്യാപിക കുമാരി.നീതു, ചേരിക്കൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി.ആര്യ എസ്സ് എന്നിവർ ആശംസ അറിയിച്ചു. കുമാരി ആലിസ് ടീച്ചർ കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള ശ്രീ. നിഷാദ് കുഞ്ഞുമോൻ എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം പങ്കുവെച്ചു ആറന്മുള ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു.

ഡിസംബർ 7. കാർബൺ ന്യൂട്രൽ പദ്ധതി

കാർബൺ സന്തുലീകരണ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ നവംബർ 25 ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളായ കുമ്പളപ്പം, പിണ്ടി തോരൻ, പിണ്ടിഅച്ചാർ,നെല്ലിക്ക, കൂമ്പ് തോരൻ കിണ്ണത്തപ്പം എന്നിവ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിന്റെ ഭാഗമായി നൽകിവരുന്നു. സ്കൂൾ വളപ്പിലെ കരിയിലകളും അവശിഷ്ടവും ശേഖരിച്ച്

ജൈവവളം നിർമിച്ചു വരുന്നു. അന്തരീക്ഷത്തിൽ കാർബൺ പുകച്ചുരുളുകൾ അധികമായു ണ്ടായാൽ ജീവവായുവിന്റെ അളവിൽ കുറവു സംഭവിക്കുമെന്നും അത് ഭൂമുഖത്തെ ജീവജാലങ്ങളെ ആകെ ബാധിക്കുമെന്നും കുട്ടികൾ മനസിലാക്കുന്ന തരത്തിലുള്ള വിശദീകരണങ്ങൾ ക്ലാസിലൂടെ നൽകി.നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കാർബൺ ന്യൂട്രൽ പദ്ധതി കുട്ടികളിൽ പ്രകൃതി

സംരക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും നേർക്കാഴ്ചകൾ ഒരുക്കുന്നു.

ദേശീയ കർഷക ദിനാചരണം . ഡിസംബർ 23

'ഉപ്പേരി 'കൃഷി പദ്ധതി.

ഇന്ത്യയിലെ കർഷകരുടെ സംഭാവനകളെ അനുസ്മരിക്കാനും അവരുടെ പ്രാധാന്യത്തെ പ്രകീർത്തിക്കാനുമാണ് ഈ ദിനം ആഘോഷിക്കുന്നത് . ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 23 രാജ്യത്തുടനീളം കിസാൻ ദിനം അല്ലെങ്കിൽ ദേശീയ കർഷക ദിനമായി (National Farmers’ Day) ആഘോഷിക്കുന്നത് . 1979 നും 1980 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത് .2001 ലാണ് ചൗധരി ചരൺ സിങ്ങ് ജനിച്ച ദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത് . കാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഉപ്പേരി'കൃഷിത്തോട്ടവുമായി ഗവ.മോഡൽ എൽ പി സ്കൂൾ കൃഷിത്തോട്ടമൊരുക്കി നാടിനു മാതൃകയായി.അടുത്ത ഓണത്തിന് കുട്ടികൾക്ക് സ്കൂളിൽ നിന്നും ഉപ്പേരിയും പച്ചക്കറികളും നൽകുന്ന പദ്ധതിയ്ക്ക് ' ഉപ്പേരി ' എന്നാണ് പേര് നൽകിയിരിക്കുന്നത് . കൃഷിയുമായി ബന്ധപ്പെട്ട വൈജ്ഞാനികസമ്പത്ത് വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷത്തോടെ തുടങ്ങിയ കാർഷിക ഇടപെടൽ മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ബിബിൻ പൊന്നൂസ് , പ്രഥമാധ്യാപിക ശ്രീമതി സീമ മാത്യു, അധ്യാപികമാരായ ബിന്ദു സക്കറിയ, ദീപ കുമാരി , ഷിംന , മോളി, ഷീല അഞ്ജു എന്നിവരും വിദ്യാർത്ഥികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.



ക്ലബുകൾ

ഇക്കോ ക്ലബ്ബ്

മനുഷ്യരുടേയും ജീവജാലങ്ങളുടേയും നിലനിൽപ്പിന് ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നു തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു

പ്രവർത്തനങ്ങൾ...

കൃഷിയുമായി ബന്ധപ്പെടുത്തിയ എന്റെ വാഴപദ്ധതി:- എല്ലാ കുട്ടികൾക്കും വാഴവിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ ഇവ പരിപാലിച്ച് വിളവെടുപ്പു വരെയുള്ള ഘട്ടങ്ങൾ നേരിട്ടു മനസ്സിലാക്കി ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഇതേ രീതിയിൽ എന്റെ മരം പദ്ധതിയും നടപ്പിലാക്കി വരുന്നു.

പൂന്തോട്ടം, ജൈവ പച്ചക്കറി തോട്ടം, ഔഷധത്തോട്ടം, അക്വേറിയം, ഇവയെല്ലാം ചേർന്ന് ജൈവ വൈവിധ്യ പാർക്ക് സ്കൂളിൽ നിലവിൽഉണ്ട്

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുകയും സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്യുന

ഇതിന്റെ തുടർച്ചർച്ചയായി .ഞായറാഴ്ചകളിൽ വീടും പരിസരവും കുട്ടി വൃത്തിയാക്കും.

ആരോഗ്യ ക്ലാസുകൾ/രക്ഷിതാക്കളായ ആരോഗ്യ പ്രവർത്തകൾ മറ്റ് ആരോഗ്യ പ്രവർത്തകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകൾ എടുത്തു വരുന്നു. നാടൻ പോഷകാഹാര ക്ലാസുകൾ വൈവിധ്യമാർന്ന പ്രവർത്തനമായിരുന്നു. ഇതിന്റെ ഭാഗമായി വർഷ ന്തോറും ഭക്ഷ്യ മേളകൾ സംഘടിപ്പിച്ചു വരുന്നു.

സുരക്ഷ ക്ലബ്ബ്

വിദ്യാർത്ഥികളുടെ സുരക്ഷയെ മാനദണ്ഡമായി കണ്ടുകൊണ്ട് സർക്കാർ നിർദ്ദേശത്തിനനുസരിച്ച് സ്കൂളിൽ സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു. പിടി എ , പഞ്ചായത്ത്, ജനപ്രതിനിധി, ജനമൈത്രി പോലീസ്, ഹെൽത്ത് ഇൻസ്പെക്ടർ , രണ്ട് ഡ്രൈവർമാർ , എസ് എം സി ചെയർമാൻ എന്നിവര് പ്രഥമാധ്യാപിക അധ്യക്ഷയും ഉപജില്ലാ വാദ്യാഭ്യാ ഓഫീസറുടെ പ്രതിനിധി ഉപാധ്യക്ഷനുമായ ഒരു സുരക്ഷാ സമിതി പ്രവർത്തിക്കുന്നു.

സ്കൂളും പരിസരവും നിരീക്ഷിച്ച് കൈക്കോളേളണ്ട മുൻകരുതലുകൾ രേഖപ്പടുത്തുകയും അത് നടപ്പാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.


ശാസ്ത്ര ക്ലബ്ബ്

വിദ്യാരംഗം ക്ലബ്ബ്

എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി.

പ്രവർത്തനങ്ങൾ.

1.എല്ലാ ക്ലാസുകളിലും ലൈബ്രറി

2 .നിലവാരം കണ്ടെത്തൽ .

3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം.

ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ ….

4.ആഭരണ മണിയിക്കൽ .

ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു.

5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം.

6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം…


ഗണിത ക്ലബ്ബ്

ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ.

1 ഈർക്കിൽ കെട്ടുകൾ

2 മഞ്ചാടികൾ

3. മുത്തുകൾ

4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി.

ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി. എല്ലാ കുട്ടികൾക്കും മലയാള ഭാഷ എഴുതുവാന്നുംവായിക്കുവാനും ഉള്ള ശേഷി നേടുന്നതിനായി വായിക്കാം എഴുതാം എന്ന പ്രവർത്തന പാക്കേജ് നടപ്പിലാക്കി. പ്രവർത്തനങ്ങൾ. 1.എല്ലാ ക്ലാസുകളിലും ലൈബ്രറി 2 .നിലവാരം കണ്ടെത്തൽ . 3. നില വാരത്തിനനുയോജ്യമായ വായനാ സാമഗ്രികളുടെ നിർമ്മാണം വിതരണം. ഉദാ: കോഴിക്കുഞ്ഞും താറാവും നീന്താൻ പോയ കഥ; ആമയും ആനയും വാഴ വെച്ച കഥ …. 4.ആഭരണ മണിയിക്കൽ . ചിഹ്നങ്ങൾ ഒഴിവാക്കി പാഠഭാഗത്തെ വാക്കുകളും വാചകങ്ങളും നൽകുന്നു. ഇവയെ ആഭരണമണിയിക്കാനായി ചിഹ്നാ ഭരണങ്ങൾ നൽകുന്നു…. അണിയിക്കുന്നു. വായിക്കുന്നു. 5. വായിച്ചതും കേട്ടതുമായ കഥയുടെ ചിത്രാ വിഷ്ക്കാരം. - പിന്നോക്ക പരിഗണനാപഠന തന്ത്രം. 6. വായിച്ച കഥയിലെ സംഭാഷണം തയ്യാറാക്കൽ, അഭിനയം…
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ


കുഞ്ഞെഴുത്ത്

വഴികാട്ടി