| സ്കൂൾ ചിത്രം= [[പ്രമാണം:42504glpsc1.JPG|thumb|OUR SCHOOL]] |
}}
== ചരിത്രം ==തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആദ്യകാലങ്ങളിൽ ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ
മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും,ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങ ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്.മികച്ച പി.ടി.എ ക്കുള്ള ഡെന്നിസൺ അവാർഡ് നേടിയിട്ടുണ്ട്. കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉയരെ എന്ന പേരിൽ ടാലന്റ് ലാബ് നടപ്പാക്കിവരുന്നു .സ്‌കേറ്റിങ് ഡാൻസ് ചിത്രരചന സ്പോക്കണ് ഇംഗ്ലീഷ്, കളരി സംഗീതം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിന് ഒരു ഫേസ്ബുക്കും ,ഒരു യൂട്യൂബ് ചാനലും ഉണ്ട്. സ്കൂളിലെ മികവുകളും,നേട്ടങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകളും ,ഫോട്ടോസും ഇതിൽ നൽകുന്നുണ്ട് .
{{Infobox School
||സ്ഥലപ്പേര്=ചാങ്ങ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42504
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140601007
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= ഗവ എൽ പി.എസ് ചാങ്ങ , ചാങ്ങ ,
|പോസ്റ്റോഫീസ്=ചാങ്ങ
|പിൻ കോഡ്=695542
|സ്കൂൾ ഫോൺ=2884545
|സ്കൂൾ ഇമെയിൽ=govtlpschanga2017@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളനാട്
|വാർഡ്=കമ്പനിമുക്ക്
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=56
|പെൺകുട്ടികളുടെ എണ്ണം 1-4=36
|വിദ്യാർത്ഥികളുടെ എണ്ണം 1-4=94
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത.എം.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എസ് .ഷൈജൂ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ജി എൽ
|സ്കൂൾ ചിത്രം=NEW BUILDING OF GOVT.L.P.S CHANGA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ഭൗതികസൗകര്യങ്ങൾ ==[[പ്രമാണം:NEW BUILDING OF GOVT.L.P.S CHANGA.jpg|thumb|NEW BUILDING OF GOVT.LPS CHANGA]]
=='''<u>ചരിത്രം</u>'''==
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ
മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:PRAVESANOLSAVAM UDGHADANAM VELLANAD SASI.jpg|thumb|PRAVESANOLSAVAM UDGHADANAM VELLANAD SASI]]
50 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്. രണ്ട് നിലകളിലായി അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് . കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്.
== മികവുകൾ ==പ്രവേശനോത്സവം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ആദ്യദിനം കേമം ...കെങ്കേമം ....
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ജനാവലിയെ സാക്ഷിനിർത്തി പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കിരീടം അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.ഉത്സവത്തിന് വിരുന്നുമായി കൊട്ടും, പാട്ടും , കുട്ടിക്കവിതകളും ,കുഞ്ഞിക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായാജാലവും ........കുഞ്ഞുങ്ങൾ മതിമറന്നു ആഘോഷിച്ചു ... എന്നും പ്രവേശനോത്സവമായിരുന്നെങ്കിൽ .........
ഇന്നത്തെ പഞ്ചായത്ത്തല പ്രവേശനോത്സവം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷാദേവി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ.പി.മായാദേവി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വെള്ളനാട് ശ്രീകണ്ഠൻ,വാർഡ് മെമ്പർ ശ്രീ .എം വി രഞ്ജിത്ത്, ചെറുകുളം ബിജു(വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ), വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളനാട് യൂണിറ്റ് പ്രസിഡന്റ് എം സുകുമാരൻനായർ,എം പി ടി എ പ്രസിഡണ്ട് ലാലി അനിൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി .ഇ.ജോളി എന്നിവർ സംസാരിച്ചു.കവി വിനോദ് വെള്ളായണി,മജീഷ്യൻ മനു പൂജപ്പുര എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.പ്രവേശനോത്സവം
വായനവാരാഘോഷം.....
പാഠപുസ്തകങ്ങളിലെ പഠനപ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളുടെ സർഗ്ഗാത്മകതയ്ക്കും ക്രിയാത്മകതയ്ക്കും പ്രാധാന്യം നൽകി കൊണ്ടുള്ള പഠനമാണ് പിന്തുടർന്നുവരുന്നത്.
പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെ ആകാശത്തിൽ പറന്നുയരാം ..........
പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടുള്ള സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് മികവു പുലർത്തുന്ന സ്കൂളിൻറെ പേരിൽ ഒരു യൂ ട്യൂബ് ചാനൽ സജീവമായി പ്രവർത്തിക്കുന്നു.
കഥകളുടെയും,കവിതകളുടെയും വർണചിത്രങ്ങളുടെയും , ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ നയിക്കാനായി പുസ്തകപ്രദർശനം .... പുതുതലമുറ ഉറങ്ങിയെണീക്കുന്നത് സ്മാർട്ട് ഫോണുകളിലാണ്.നമ്മുടെ നാടിനെ നയിക്കേണ്ട പുതുതലമുറയെ വായനയിലേക്ക് നയിക്കാനായി ഈ വായനദിനത്തിൽ നമുക്കൊരുമിച്ച് കൈകോർക്കാം....അതിനാദ്യം വേണ്ടത് അമ്മമാർ വായിക്കുക എന്നത് തന്നെ. നമ്മുടെ സ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിക്കുകയും ,ഏറ്റവും മികച്ച ആസ്വാദനകുറിപ്പ് എഴുതുകയും ചെയ്യുന്ന അമ്മമാർക്ക് സുവർണസമ്മാനം '............
സ്കൂളിൽ ഒരു ഉത്സവാന്തരീക്ഷ० തന്നെയായിരുന്നു...... പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി....
[[പ്രമാണം:GANDHIJAYANTHI 3.jpg|thumb|GANDHIJAYANTHI SCHOOL SUCHEEKARANAM]]
ചാന്ദ്രദിനം--
ആദ്യ ചാന്ദ്രയാത്രയൂടെഅമ്പതാം വാർഷികം ആഘോഷമാക്കി കുട്ടികൾ ..............
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനായി ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇന്ന് ചാന്ദ്രദിന ക്വിസ് ,ചാന്ദ്രദിന പതിപ്പ് ,പ്രദർശനം എന്നിവ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും റോക്കറ്റിന്റെ മാതൃകകൾ കൊണ്ടുവന്നു.അമ്പതോളം റോക്കറ്റുകൾ,പതിപ്പുകൾ ,എന്നിവ ഒരുക്കി രക്ഷിതാക്കളും കുട്ടികളും ചേർന്ന് ചാന്ദ്രയാന്റെ വിജയം ആഘോഷമാക്കി.
സ്വാതന്ത്ര്യം എല്ലാവരെയും ഹര०കൊള്ളിക്കുന്ന പദം. ഏതൊരു ഭാരതീയനു० അഭിമാനത്തോടെ ഓർക്കുന്ന ദിവസം ആഗസ്റ്റ് 15.മുറിവേറ്റ മനസുകൾക്ക് പ്രതീക്ഷയോടെ അതിജീവിക്കാൻ കരുത്ത് പകരുന്ന ദിവസം. ഭാരതത്തിന്റെ 73-ാ०സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ ,.....
ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി ദേശീയപതാക വാനിലുയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, വാർഡ് മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ജനനി സാ०സ്ക്കാരികസ०ഘടന എല്ലാ കുട്ടികൾക്കു० മിഠായി വിതരണ० ചെയ്തു.
[[പ്രമാണം:ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാദേവി പതാക ഉയർത്തുന്നു.jpg|thumb|ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാദേവി പതാക ഉയർത്തുന്നു]]
[[പ്രമാണം:INDEPENDENCE DAY CELEBRATION CHILDREN.jpg|thumb|INDEPENDENCE DAY CELEBRATION CHILDREN]]
[[പ്രമാണം:MOTHERS IN VEGETABLE PRINTING.jpg|thumb|MOTHERS IN VEGETABLE PRINTING]]
ഓർമയ്ക്ക് പേരാണിതോണം .........
എത്ര വളർന്നാലും ഓണം എന്ന പേര് കേൾക്കുമ്പോൾത്തന്നെ കുട്ടിത്തവും ,ആർപ്പുവിളികളും കൊണ്ട് ഹൃദയം നിറയാത്ത ആരുണ്ട് ?അമ്മമാരുടെ കസേരകളിയും ,വടംവലിയും മത്സരത്തിൽ എല്ലാവരും കുട്ടികളെ പ്പോലെ ആവേശത്തോടെയാണ് പങ്കെടുത്തത് .പഴയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം .....നാടിന്റെ തനതു രുചികൾ ഇലയിട്ട് വിളമ്പാൻ വാർഡ് മെമ്പർ ശ്രീ.എം വി രഞ്ജിത്തും ,കുട്ടികളോടൊപ്പം സദ്യയുണ്ണാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ .പി .മായാദേവിയും ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശിയും ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .വെള്ളനാട് ശ്രീകണ്ഠനും എത്തിയത് ആഘോഷങ്ങൾക്ക് തിളക്കമേകി .മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വാർഡ് മെമ്പർ വിതരണം ചെയ്തു .
എല്ലാവരും സദ്യയുണ്ട് ,പായസമധുരത്തിൽ മനം നിറച്ച് തിരികെ ......വീണ്ടും അടുത്ത ഓണത്തിനായി .....
നമുക്ക് ചോറ് തരുന്ന ചെടിയായ നെല്ലിന്റെ ജന്മദിനം ആഘോഷിക്കാനായി കുട്ടികൾ പാടത്ത് ഒത്തുകൂടി. വിവിധ നെൽക്കൃഷിരീതികൾ, നെൽക്കൃഷിയുടെപ്രാധാന്യ० , എന്നിവ കൃഷി ഓഫീസർ കുട്ടികൾക്ക് വിശദീകരിച്ച് നല്കി. വെള്ളനാട് പോസ്റ്റ്മാനായ ശ്രീ. മണികണ്ഠന്റെ കൃഷിസ്ഥലമാണ് കുട്ടികൾ സന്ദർശിച്ചത്. നെല്ല് വിളവെടുക്കുകയു०, നെന്മണികൾ കുട്ടികൾക്ക്
നല്കുകയും ചെയ്തു. നെൽകൃഷി എങ്ങനെ ചെയ്യാമെന്നു०, എല്ലാവരും നെൽക്കൃഷി ചെയ്യണമെന്നു० അദ്ദേഹം പറഞ്ഞു. കൃഷിഭവനു०, വിദ്യാഭ്യാസവകുപ്പു० കൂടി സ०ഘടിപ്പിച്ച ഈ പരിപാടി കുട്ടികൾക്ക് ഒരു പുതിയഅനുഭവ० തന്നെയായിരുന്നു. ഈ നെൽക്കൃഷിയുടെ പച്ചപ്പു०,കുളിർമയു०, മനോഹാരിതയു० പിന്നെ മരച്ചിനിയു०,ചമ്മന്തിയു०,കട്ടനു० എല്ലാം കൂടി ഒരു കൃഷി ഉത്സവം തന്നെ. ഇത് ഞങ്ങൾക്ക് സമ്മാനിച്ച കൃഷിഓഫീസർക്കു०, ജീവനക്കാർക്കു० സ്നേഹം നിറഞ്ഞ നന്ദി.....
ഇനി മുതൽ കുട്ടികൾ വെള്ളം കുടിക്കുന്നില്ല എന്ന പരാതി ഞങ്ങളുടെ സ്കൂളിലില്ല. വെള്ളം കുടിക്കാനായി എല്ലാ പ്രവൃത്തിദിവസങ്ങളിലു० രാവിലെ 11.15 നു०, ഉച്ചയ്ക്കു ശേഷം 2.45നു० മണി മുഴങ്ങു०. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ വെള്ളം കുടിക്കും. ജലമണി എന്ന ഈ വേറിട്ട പ്രവർത്തനത്തിന്റെ ഉദ്ഘാടനം 2019 ഒക്ടോബർ 17 വ്യാഴാഴ്ച വാർഡ്മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ്. ശ്രീ. വി. ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്.ആർ.ഉഷാദേവി സ്വാഗതം ആശംസിച്ചു. വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയു०,കുടിക്കാതിരുന്നാലുള്ള ദോഷങ്ങളെപറ്റിയു० ഡോ. മനോജ് വെള്ളനാട് കുട്ടികൾക്കു० രക്ഷിതാക്കൾക്കു० വിശദീകരിച്ചുകൊടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജോളി എല്ലാവർക്കു० നന്ദി അർപ്പിച്ചു.
ഡെയിൽവ്യൂവിലെ ഡോ. APJ. അബ്ദുൾ കലാം മ്യൂസിയം കുട്ടികളെ കൊണ്ട് കാണിക്കണമെന്ന് കഴിഞ്ഞ വർഷം മുതൽ എല്ലാവരും ആഗ്രഹിക്കുന്നതാണ്.ഇന്നാണ് അതിനുള്ള അവസരം ലഭിച്ചത്. സ്കൂളിൽ നിന്നും 10മിനിറ്റത്തെ യാത്രയേയുള്ളു എങ്കിലും ഒരു ടൂർ പോകുന്ന ആവേശത്തിലും
സന്തോഷത്തിലുമായിരുന്നു കുട്ടിപ്പട്ടാളങ്ങൾ. കുട്ടികൾക്ക് കലാം സാറിന്റെ ജീവിതകഥയുടെ വീഡിയോയും, അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ ചിത്രങ്ങളും, റോക്കറ്റിന്റെ മാതൃകകളും, ജന്മസ്ഥലമായ രാമേശ്വരം,....അറിവ് നേടാനും, ആസ്വദിക്കാനും അങ്ങനെ പലതും.... കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഡെയിൽവ്യൂ ഡയറക്ടർ ക്രിസ്തുദാസ് സാർ നേരിട്ടെത്തി. മികച്ച യാത്രാവിവരണത്തിന് സമ്മാനം വാഗ്ദാനം ചെയ്താണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്. .....
പെട്ടെന്ന് തീരുമാനിച്ച് പോയ ഒരു ചെറിയ യാത്ര, കുട്ടികൾക്ക് കളിച്ചും, ചിരിച്ചും, മനസ്സ് നിറയെ വലിയ സ്വപ്നങ്ങൾ കാണാനുള്ള അവസരം.....
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}}
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും,ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങ ഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്.മികച്ച പി.ടി.എ ക്കുള്ള ഡെന്നിസൺ അവാർഡ് നേടിയിട്ടുണ്ട്. കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉയരെ എന്ന പേരിൽ ടാലന്റ് ലാബ് നടപ്പാക്കിവരുന്നു .സ്‌കേറ്റിങ് ഡാൻസ് ചിത്രരചന സ്പോക്കണ് ഇംഗ്ലീഷ്, കളരി സംഗീതം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിന് ഒരു ഫേസ്ബുക്കും ,ഒരു യൂട്യൂബ് ചാനലും ഉണ്ട്. സ്കൂളിലെ മികവുകളും,നേട്ടങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകളും ,ഫോട്ടോസും ഇതിൽ നൽകുന്നുണ്ട് .
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ
മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.
ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . സ്കൂളിനോട് ചേർന്ന് ഒരു ഗണപതി ക്ഷേത്രവും ഉണ്ട്. രണ്ട് നിലകളിലായി അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറിയ്ക്കായി ശിശുസൗഹൃദ ക്ലാസ്സ് മുറികളും ഉണ്ട് . കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനായി വിശാലമായ ഒരു ഓഡിറ്റോറിയവും നൂറ്റിയന്പതോളം കസേരകളും ഉണ്ട് . കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കളയും ഉണ്ട്.വിശാലമായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠപുസ്തകങ്ങളിലെ പഠനപ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളുടെ സർഗ്ഗാത്മകതയ്ക്കും ക്രിയാത്മകതയ്ക്കും പ്രാധാന്യം നൽകി കൊണ്ടുള്ള പഠനമാണ് പിന്തുടർന്നുവരുന്നത്.
പഠനം പാഠ്യേതരപ്രവർത്തനങ്ങളിലൂടെയാണ് പൂർണമാകുന്നത്.കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടുള്ള സ്കൂൾക്ലബ്ബുകളും,ദിനാചരണങ്ങളുമെല്ലാം കുട്ടിയിലെ ആത്മീയവും ശാരീരികവും,മാനസികവുമായ കഴിവുകൾ വെളിച്ചത്തു കൊണ്ടുവരുന്നു.അങ്ങനെ വിദ്യാഭ്യാസം പരിപൂർണമാകുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് മികവു പുലർത്തുന്ന സ്കൂളിൻറെ പേരിൽ ഒരു യൂ ട്യൂബ് ചാനൽ സജീവമായി പ്രവർത്തിക്കുന്നു.
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു