"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മാവലിക്കര ഉപജില്ലയിൽ വാത്തികുളത്തുള്ള സെന്റ് ജോൺസ് എൽ.പി. സ്കൂൾ {{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മാവലിക്കര ഉപജില്ലയിൽ വാത്തികുളത്തുള്ള സെന്റ് ജോൺസ് എൽ.പി. സ്കൂൾ {{PSchoolFrame/Header}}
{{prettyurl| St. John`s L P School Vathikulam}}
{{prettyurl| St Johns L P S Vathikulam}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വാത്തികുളം
|സ്ഥലപ്പേര്=വാത്തികുളം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ എസ്.
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ എസ്.
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജനിമോൾ
|സ്കൂൾ ചിത്രം=stjohns.jpg
|സ്കൂൾ ചിത്രം=stjohns.jpg
|size=350px
|size=350px
വരി 174: വരി 174:
#
#
==വഴികാട്ടി==
==വഴികാട്ടി==
മാവേലിക്കര - കായംകുളം റൂട്ടിൽ (ഓലകെട്ടിയമ്പലം വഴി) ഓലകെട്ടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു ഏകദേശം 2 കിലോമീറ്റർ. 
----
----
{{#multimaps:9.20072800911064, 76.54595743864773 |zoom=18}}
{{Slippymap|lat=9.200584602994143|lon= 76.54595129091904 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മാവലിക്കര ഉപജില്ലയിൽ വാത്തികുളത്തുള്ള സെന്റ് ജോൺസ് എൽ.പി. സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം
വിലാസം
വാത്തികുളം

ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽ36260stjohnsvathikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36260 (സമേതം)
യുഡൈസ് കോഡ്32110701111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി എം.എസ്
പി.ടി.എ. പ്രസിഡണ്ട്സൂര്യ എസ്.
എം.പി.ടി.എ. പ്രസിഡണ്ട്രജനിമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം 125 വർഷങ്ങൾക്കുമുൻപ് വാത്തികുളം ക്ഷേത്രത്തിനു കിഴക്കുവശം ജനാധിപത്യ വായനശാലയ്ക് കിഴക്ക്  ഭാഗത്തായി ഷൺമുഖവിലാസം യു. പി. സ്‌കൂൾ  എന്ന പേരിൽ ഈ സ്‌കൂൾ സ്ഥാപിതമായി. ഓലമേഞ്ഞ ആ കെട്ടിടം പഴകി മറിഞ്ഞു വീണപ്പോൾ അന്നത്തെ ഈ നാട്ടിലെ കരപ്രമാണിയായ ഇടശ്ശേരിൽ പുത്തൻപുരക്കൽ നാരയണനുണ്ണിത്താൻ ഈ ആവശ്യത്തിനായി തന്റെ സ്ഥലം വിട്ടു നൽകി. അപ്രകാരമാണ് സ്‌കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്തു സ്ഥാപിതമായത്. കാലക്രമേണ അധ്യാപകർക്കുള്ള ശമ്പളവും മറ്റു നടത്തിപ്പുകളും ബുദ്ധിമുട്ടായതോടെ സ്‌കൂളിന്റെ നിലനിൽപ്പിനായി അദ്ദേഹം മാർ ഇവാനിയോസ് തിരുമേനിയെ കാണുകയും സ്‌കൂൾ സഭയ്ക്കു കൈമാറുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു. സ്‌കൂളും 27 സെന്റ്‌ സ്ഥലവും സഭയ്ക്ക് കൈമാറി. അങ്ങനെ സെൻറ് ജോൺസ് എം. എസ്. സി. യു. പി. എസ്. വാത്തികുളം എന്ന പേരിൽ സ്‌കൂൾ പ്രവർത്തനം തുടങ്ങി.  27 സെൻറ് സ്ഥലം ഒരു  യു. പി. സ്‌കൂളിന്‌ പോരാതെ വന്നതിനെ തുടർന്ന് 1931-ൽ സ്‌കൂൾ കുറത്തികാട്ടേക്ക് മാറ്റി സ്ഥാപിച്ചു.

എന്നാൽ ഒരു വിദ്യാലയം ഈ പ്രദേശത്തുനിന്നും പോകുന്നതിന്റെ അനന്തരഫലം അറിയാവുന്ന കുറച്ചു സുമനസ്സുകൾ തിരുമേനിയെ സങ്കടം ബോധിപ്പിച്ചു. അതിനെ തുടർന്ന് എൽ. പി. വിഭാഗം അന്ന് ഈ നാട്ടിലെ ഏറ്റവും പേരുകേട്ട കാങ്കാലിൽ കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. അതാണ് സെൻറ് ജോൺസ് എൽ. പി .എസ്. വാത്തികുളം എന്ന പേരിലറിയപ്പെടുന്ന ഇപ്പോഴത്തെ സ്‌കൂൾ.

അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന  മൂലയിൽ കൃഷ്ണപിള്ള സാർ, കുറത്തികാട് പാപ്പിസാർ, കൃഷ്ണപിള്ള സാർ, കേശവപിള്ള സാർ, ആലീസ് ചെറിയാൻ ടീച്ചർ (തയ്യൽ) തുടങ്ങിയവരുടെ പേരുകൾ പഴമക്കാരുടെ കഥകളിൽനിന്ന് ഞങ്ങൾക്ക് കിട്ടിയതാണ്.

സ്‌കൂളിന്റെ  ഭിത്തി പകുതിയാക്കി ബാക്കിഭാഗം വായു സഞ്ചാരത്തിനായി എഴിയടിച്ചതും മേൽക്കൂര മാറ്റി ഇന്നുകാണുന്ന രീതിയിൽ മേൽക്കൂടുണ്ടാക്കി ഓടിട്ടതും  കാങ്കാലിൽ കുടുംബമാണ്. ഈ പണികൾ വിദഗ്ധമായി ചുരുങ്ങിയ സമയം കൊണ്ട് കൊണ്ട് ചെയ്തു തീർത്ത  പള്ളിക്കൽ പരമുപണിക്കരെയും സംഘത്തെയും ഇന്നും നാട്ടുകാർ സ്മരിക്കുന്നു.

 സ്തുത്യർഹമായ സേവനത്തിനുശേഷം 1969-ൽ ഗോപാലകൃഷ്ണൻ സാറും 1983-ൽ കോശിസാറും 1989-ൽ എലിസബത്ത് ടീച്ചറും (അമ്മിണി സാർ) 1992-ൽ ഏലിയാമ്മ ടീച്ചറും 1997-ൽ ആനന്ദൻപിള്ള സാറും 1999-ൽ സാറാമ്മ ടീച്ചറും ഈ സ്‌കൂളിന്റെ പടിയിറങ്ങി. 

അന്നത്തെ സ്‌കൂൾ മാനേജർ ആയിരുന്ന കാങ്കാലിൽ ശ്രീ മാണി ജോർജ്ജ് സ്‌കൂൾ വാത്തികുളത്ത് തന്നെയുള്ള മുള്ളുവേലിൽ വീട്ടിൽ (വിൽസൺ വില്ല) ശ്രീമതി ഗ്രേസി കുഞ്ഞുകുട്ടിക്ക് കൈമാറുകയും ചെയ്തു.

        1989-ൽ ശ്രീമതി സി.ശ്രീകുമാരിയും 1992-ൽ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി എംഎസ് ഗീതാകുമാരിയും 1997-ൽ ശ്രീമതി കെ രമാദേവിയും 1999-ൽ ശ്രീമതി സുബി എലിസബത്ത് ജേക്കബും ഈ സ്‌കൂളിൽ സേവനം ആരംഭിച്ചു.

സ്തുത്യർഹമായ സേവനത്തിനു ശേഷം 2020-ൽ ശ്രീകുമാരി ടീച്ചറും 2021-ൽ രമ ടീച്ചറും ഈ സ്‌കൂളിന്റെ പടിയിറങ്ങി.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ് 
  • വിശാലമായ കളിസ്ഥലം
  • പ്രീപ്രൈമറിക്ക് പ്രത്യേക കെട്ടിടം 
  • ചുറ്റുമതിൽ
  • ശുചിമുറികൾ
  • ജൈവവൈവിധ്യ ഉദ്യാനം
  • വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 കൃഷ്ണപിള്ള
2 പാപ്പി
3 കേശവപിള്ള
4 ഗോപാലകൃഷ്ണൻ 1954 1969
5 സി. കോശി 1954 1983
6 എം. എലിസബത്ത് 1955 1989
7 ഏലിയാമ്മ സി.റ്റി 1957 1992
8 ആലീസ് ചെറിയാൻ 1958 1969
9 ആനന്ദൻ പിള്ള 1963 1997
10 കെ. എം. സാറാമ്മ 1970-74 1984-99
11 സി. ശ്രീകുമാരി  1989 2020
12 കെ. രമാദേവി 1997 2021

നേട്ടങ്ങൾ

എല്ലാ  വർഷങ്ങളിലും നടക്കുന്ന സബ്‌ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും മികച്ച നേട്ടങ്ങൾ. ജില്ലാതല സോഷ്യൽ സയൻസ് മേളയിൽ 2009-ൽ മൂന്നാം സ്‌ഥാനവും 2011-ൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയോട് അനുബന്ധിച്ചു സ്‌കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ 2014 മുതൽ 2016 വരെ എ ഗ്രേഡും 2017-ൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാവേലിക്കര - കായംകുളം റൂട്ടിൽ (ഓലകെട്ടിയമ്പലം വഴി) ഓലകെട്ടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു ഏകദേശം 2 കിലോമീറ്റർ. 


Map