"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=144 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=108 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=252 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140 | ||
വരി 48: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീ.സ്റ്റീഫൻ ജോർജ്ജ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി .ശാന്തി സാമുവൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. തോമസ് കോശി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി .എൽസാ ജോബി | ||
|സ്കൂൾ ചിത്രം=37010 school.jpg | |സ്കൂൾ ചിത്രം=37010 school.jpg | ||
|size=350px | |size=350px | ||
വരി 77: | വരി 77: | ||
'''ട്രഷറർ:''' ശ്രീ. എം. ഒ. ഐപ്പ് തെങ്ങുമണ്ണിൽ | '''ട്രഷറർ:''' ശ്രീ. എം. ഒ. ഐപ്പ് തെങ്ങുമണ്ണിൽ | ||
'''പ്രിൻസിപ്പൽ :''' | '''പ്രിൻസിപ്പൽ :''' ശ്രീ. സ്റ്റീഫൻ ജോർജ് | ||
'''ഹെഡ്മാസ്റ്റർ:''' | '''ഹെഡ്മാസ്റ്റർ:''' ശ്രീമതി. ശാന്തി സാമുവൽ | ||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി സ്കൂൾ ബസ് സേവനം ക്രമീകരിച്ചിട്ടുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി സ്കൂൾ ബസ് സേവനം ക്രമീകരിച്ചിട്ടുണ്ട്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 355: | വരി 353: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവല്ല -കുമ്പഴ -പുനലൂർ | * '''തിരുവല്ല -കുമ്പഴ -പുനലൂർ റോഡിനു സമീപം സ്ഥിതിചെയ്യുന്നു.''' | ||
* '''തിരുവല്ല നിന്ന് 8 കി.മി. അകലം.''' | |||
* '''തിരുവല്ലയിൽ നിന്നും കോഴഞ്ചേരിക്ക് പോകുമ്പോൾ ഇരവിപേരൂർ ജംഗ്ഷനിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്നു.''' | |||
* '''യാത്രാസൗകര്യം സുഖമാക്കുവാൻ രണ്ട് ബസ് സ്റ്റോപ്പുകൾ സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.''' | |||
* '''റാന്നി, വെണ്ണികുളം, പത്തനംതിട്ട , കോഴഞ്ചേരി മേഖലയിൽനിന്നും വരുമ്പോൾ , ഇറവിപേരൂരിൽ സ്കൂൾ വലതുവശത്തായി സ്ഥിതിചെയ്യുന്നു.''' | |||
* '''കുമ്പനാട് -വള്ളംകുളം റോഡിനടുത്തു സ്ഥിതി ചെയ്യുന്നു''' | |||
{{Slippymap|lat=9.38391624278038|lon= 76.64103645422172|zoom=18|width=full|height=400|marker=yes}} |
22:29, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0469 2664430 |
ഇമെയിൽ | stjohnsevpr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37010 (സമേതം) |
എച്ച് എസ് എസ് കോഡ് | 03036 |
യുഡൈസ് കോഡ് | 32120600116 |
വിക്കിഡാറ്റ | Q87592045 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 252 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 140 |
ആകെ വിദ്യാർത്ഥികൾ | 324 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.സ്റ്റീഫൻ ജോർജ്ജ് |
പ്രധാന അദ്ധ്യാപിക | ശ്രീമതി .ശാന്തി സാമുവൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. തോമസ് കോശി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി .എൽസാ ജോബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ. ഇരവിപേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവിതാംകുറിലെ ആദ്യ സ്കൂളിലൊന്നാണ്.സെന്റ് ജോൺസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇംഗ്ലിഷ് വിദ്യാലയമാണ്.
ചരിത്രം
1910 മെയിൽ ഒരു മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. സി.പി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1910-ൽ ഇതൊരു സ്കൂളായി. 1910-ൽ മിഡിൽ സ്കൂളായും 1923-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ. സി.പി . തോമസന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിൽ പുതിയ സൗകര്യങ്ങളോടുകൂടിയ ബഹുനില കെട്ടിടം നിർമ്മിച്ചു ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ അറിയാൻ
ഇപ്പോഴത്തെ മാനേജർ: പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ
ട്രഷറർ: ശ്രീ. എം. ഒ. ഐപ്പ് തെങ്ങുമണ്ണിൽ
പ്രിൻസിപ്പൽ : ശ്രീ. സ്റ്റീഫൻ ജോർജ്
ഹെഡ്മാസ്റ്റർ: ശ്രീമതി. ശാന്തി സാമുവൽ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി സ്കൂൾ ബസ് സേവനം ക്രമീകരിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭ്യമാക്കുന്നതിനു സ്വന്തമായി സ്കൂൾ ബസ് സേവനം ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം , ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.2021-2022 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി അധ്യാപികമാരായശ്രീമതി. ലിനി തോമസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
- എൻ.സി.സിജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷത്തോടെ കൂടി 2021-2022 അദ്ധ്യയനവർഷത്തെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി . കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഇതിലൂടെ സാധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ വീട്ടിൽ തന്നെയാണ് യോഗ പരിശീലിച്ചത്. കുട്ടികൾ യോഗ പരിശീലിച്ച ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു .ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ പോസ്റ്ററുകൾ,ചിത്രങ്ങളും തയ്യാറാക്കി . സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു.2021-2022 അധ്യയനവർഷത്തെ എൻ.സി.സി സെലക്ഷൻ ഓഗസ്റ്റ് പതിനൊന്നാം തീയതി നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജിന്റെയും എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്. സ്വച്ച് ഭാരത് മിഷൻ ന്റെ ഭാഗമായി NCC കേഡറ്റുകൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുക ഉണ്ടായി . സ്കൂളിലെ റിപ്പബ്ലിക് ഡേ ആഘോഷത്തിലും എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് റിപ്പബ്ലിക് ഡേയിൽ ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു
- കായികം *ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട) *2021-2022സ്പോർട്സ് & ഗെയിംസിൽ* ................................................ *ചാമ്പ്യൻ പട്ടം* ടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ് സാറിനെയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി 6 km ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- മാതൃഭൂമി സീഡ് സ്കൂള്തല തല പ്രവർത്തനം
കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2021-2022 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നവംബർ 23 -)0 തീയതി കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി മാതൃഭൂമി സീഡ് ക്ലബ്, അൻപതോളം ഗ്രോബാഗുകളിൽ ആയി പച്ചക്കറി തൈകൾ നടുകയും അത് സംരക്ഷിച്ചു പോവുകയും ചെയ്യുന്നു. മാതൃഭൂമി സീഡ് ക്ലബ് വിവിധ ക്വിസ് പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ക്ലബ്ബ് ജൈത്രയാത്ര തുടരുന്നു. അധ്യാപക കോർഡിനേറ്ററായി മലയാളം അധ്യാപിക ശ്രീമതി.ശ്രീലത ഡി പ്രവർത്തിച്ചുവരുന്നു
- ക്ലാസ് മാഗസിൻ.
- ജൂനിയർ റെഡ് ക്രോസ്സ്
- അന്തർദേശിയ റെഡ് ക്രോസ്സ് സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. മഹാനായ ഹെൻറി ഡ്യുറന്റ് റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും. 2012 ൽ ആണ് ഇരവിപേരൂർ St John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്.. ഇപ്പോൾ ശ്രീമതി കവിത. എസ് ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഈ വർഷം JRC യിലെ കുട്ടികൾ മാസ്ക് നിർമാണം നടത്തുകയും, പരിസര പ്രേദേശങ്ങളിലെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുവാനും കുട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നു. JRC കൗൺസിലർ Kavitha. S
- z JRC കൗൺസിലർ Kavitha. S
- വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022 വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ പ്രസിഡന്റായി അതുല്യ കൃഷ്ണൻ (Std 10),സെക്രട്ടറിയായി ജെനീ വർഗീസ് (Std 9) പ്രവർത്തിച്ചുവരുന്നു. വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി. എ. അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്, കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു വരുന്നു. ജി. അതുല്യ കൃഷ്ണ, ആദിത്യ എന്നിവർ സർഗോത്സവങ്ങളിൽ മികവുപുലർത്തി. നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട് ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു. ശ്രീലത ഡി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ(2021-2022) പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും (വിഷയം : Nature Benefits on Mental Health )അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു.സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ അടിസ്ഥാന ശാസ്ത്ര ത്തിലെ അടിസ്ഥാന അറിവുകൾ പൂർവവിദ്യാർഥി ആയ Dr. Syam G. , (റിസർച്ച് ഫെലോ, Graphene and Advanced 2 D Materials Research Group, Sunway University, Malaysia ) ജൂലൈ 15 നു വെബീനർ ലുടെ ക്ലാസ്സ് എടുത്തു. 2021 സെപ്റ്റംബർ 17 നു പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞാൻ പ്രൊഫ. താണു പദ്മനാഭൻ സാർന്റെ ചരമത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി.ഓസോൺ ദിനത്തോട് അനുബന്ധിച്ചു No zone like Ozone എന്ന വിഷയത്തിൽ Shri. ഷിബു ജോയ്, C. M. S. Higher Secondary School അദ്ധ്യാപകൻ 13/09/2021 നു വെബീനർ നടത്തി.രക്തത്ത ദാന ദിന ദിനത്തോടെ അനുബന്ധിച്ചു ചിത്രരചന മത്സരം നടത്തി,Dr. ജോ ഫിലിപ്പ് നൈനാൻ (SSLC 2005 ബാച്ച് വിദ്യാർതിയും ആസ്‌റോണമി വിഭാഗം, പെൺസ്യൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ )ക്ലാസിനു നേതൃത്വം നൽകി .സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു
- ഐ റ്റി ക്ലബ് ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം , ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്. 2021- 2022 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി. ശ്രീമതി. ലിനി തോമസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
- സോഷ്യൽ സയൻസ് ക്ലബ്,
- *സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ*
കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ നൽകിവരുന്നു. 2021-2022 വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ് ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച് നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. .ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ADITHYAK (Std 9), ATHULYA (Std 10) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു
ആർട്സ് ക്ലബ്
മികച്ച വ്യക്തികളെ വാർത്തെടുക്കുവാൻ കലക്കും, കായികത്തിനും അതിന്റതായ പ്രാധാന്യമുണ്ട്, പഠനത്തോടൊപ്പം തന്നെ പല മേഖലയിലും മികവുപുലർത്തുന്ന കുട്ടികൾ. എല്ലാദിവസവും രാവിലെ പ്രാർത്ഥനാഗാനം പാടുന്നതും, ദേശിയ ഗാനം ചൊല്ലുവാൻ സഹായിക്കുന്നതും ആർട്സ് ക്ലബ്ബിലെ കുട്ടികളാണ്. മുൻവർഷങ്ങളിൽ കലോത്സവം മത്സരങ്ങളിൽ പങ്കെടുത്ത മികവുപുലർത്തിയ ധാരാളം കുട്ടികൾ, തുടർച്ചയായ വർഷങ്ങളിൽ ഉപജില്ലാ -ജില്ല മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്. കലോത്സവത്തിന് ഒരുക്കത്തോടെ അനുബന്ധിച്ച് ഒരു എട്ടു മാസം മുൻപ് തന്നെ തയാറെടുപ്പിന്റെ ക്രമീകരണങ്ങൾ നടത്തിവരുന്നു. ശ്രീമതി മോഹനകുമാരി ( സംഗീത അധ്യാപക ) ആർട്സ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്നു.
- ഇക്കോ ക്ലബ് ഇക്കോ ക്ലബ്ബിന്റെ(2021-2022) ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ .സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ .ജെറിൽ മാമൻ ഡാനിയേൽ പ്രവർത്തിച്ചുവരുന്നു
- മാത്തമാറ്റിക്സ് ക്ലബ്
- സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ 2021-22 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരിക്കിടയിലും നവംബർ മാസത്തിൽ ആരംഭിക്കുകയുണ്ടായി.ഗണിതത്തോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. നവംബർ മാസം ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. "Beauty of nature lies in its symmetry" എന്ന ഗണിതാ ശയവുമായി ബന്ധപ്പെട്ട് ഒരു ചിത്രരചന മത്സരവും 8, 9 ക്ലാസ്സിലെ കുട്ടികൾക്കായി നടത്തി. ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജ് സാറിന്റെ മാർഗ്ഗനിർദേശത്തിൽ 10 ബി യിലെ അതുല്യ കൃഷ്ണ മാത്‍സ് ക്ലബ് സെക്രട്ടറി ആയും ടീച്ചർ കോർഡിനേറ്റർ ആയി ജിറ്റു ജോർജ് ഉം പ്രവർത്തിച്ചു വരുന്നു.
- ഇംഗ്ലീഷ് ക്ലബ് 2021-2022 അദ്ധ്യന വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവത്തനോൽഘാടനം ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സർ നിർവഹിക്കുകയുണ്ടായി.ക്ലബ് കൺവീനർ ആയ ശ്രീമതി അനീഷ ലീല തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾ സജീവമായി ക്ലബ് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.വായനദിനം, റിപ്പബ്ലിക് ഡേ തുടങ്ങ്യ ദിനചാരണങ്ങളിൽ കുട്ടികളുടെ വിവിധ ഇനം പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് വീഡിയോകൾ തയാറാക്കി.ജെഫിൻ റെജി ക്ലബ് ലീഡർ ആയിട്ടു പ്രവർത്തിച്ചു വരുന്നു.
== മാനേജ്‌മെന്റ് =:
- സ്ഥാപകർ
- Late. ശ്രീ. ഉമ്മൻ കൊച്ചുമ്മൻ ശങ്കരമംഗലം കരിക്കാട്
- Late. ശ്രീ. ചാക്കോ വർക്കി ശങ്കരമംഗലം താന്നിക്കൽ
- Late. ശ്രീ. കുരുവിള ഉമ്മൻ ശങ്കരമംഗലം തെങ്ങു മണ്ണിൽ
മാനേജ്‌മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ശ്രീ പ്രൊഫ. റ്റി.സി എബ്രഹാം താന്നിക്കൽ മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജും ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. അന്നമ്മ രഞ്ജിനി ചെറിയാനുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. സി.പി തോമസ്
ശ്രീഎം ജി ജോർജ്
ശ്രീ.ഓ ഐയ്‌പ്
ശ്രീ. എ എം ജോർജ്
ശ്രീ കെ കെ സക്കറിയ
ശ്രീ ഐ എം മാത്യു .
ശ്രീ കെ സി.മാത്യു
ശ്രീമതി ലീലാമ്മഎബ്രഹാം.
ശ്രീമതി മേരി കുരുവിള
ശ്രീ.ഐയ്‌പ്ശ്രീ
ശ്രീ.പി.എം.മാത്യു
ശ്രീമതി.ലീലാമ്മ എബ്രഹാം
ശ്രീമതി ബേബി വർഗീസ്
ശ്രീ.പി ഐ ചാക്കോ
ശ്രീ.ചെറിയാൻ പി ചെറിയാൻ
ശ്രീമതി .അന്നമ്മ ജോർജ്
ശ്രീമതി.മറിയാമ്മ വർക്കി
ശ്രീമതി. K.വൽസ വർഗീസ്
ശ്രീ. ജേക്കബ് മാത്യു
ശ്രീമതി. റോസാ ജോബ്
ശ്രീമതി. സൂസമ്മ കെ എബ്രഹാം
ശ്രീമതി. ചേച്ച ജോൺ
ശ്രീ. പി റ്റി ജോൺ
ശ്രീ സാബു ജോസഫ്
1942 - 51 | ജോൺ |
1951 - 55 | എ എം ജോർജ് |
1955- 58 | കെ കെ സക്കറിയ |
1958 - 61 | ഐ എം മാത്യു |
1961 - 72 | കെ സി.മാത്യു |
1972-81 | ലീലാമ്മഎബ്രഹാം |
1982 - 84 | ഉമ്മൻ ഐപ്പ് |
1983 - 86 | ഫാദർ പി എം മാത്യു |
1986- 89 | ലീലാമ്മ എബ്രഹാം |
1989 - 94 | ബേബി വർഗീസ് |
1994 - 95 | പി ഐ ചാക്കോ |
1994-1995 | പി ഐ ചാക്കോ |
1995-96 | ചെറിയാൻ പി ചെറിയാൻ |
1996-97 | അന്നമ്മ ജോർജ് |
1997-98 | മറിയാമ്മ വർക്കി |
2001 - 03 | വത്സ വർഗീസ് |
2003- 03 | ജേക്കബ് മാത്യു |
2004- 05 | റോസാ ജോബ് |
2008 - 14 | ചേച്ച ജോൺ |
2014-2016 | പി റ്റി ജോൺ |
2016-2020 | സാബു ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത തിരുമേനി(104) ജീവിച്ചിരിക്കുന്നു.
ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപോലിത്ത -"സുവർണ നാവുകാരൻ ". A man with Golden Tonguehttp://www.schoolwiki.in/images/thumb/1/14/Marthoma.jpeg/91px-Marthoma.jpeg
1.മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത തിരുമേനി(104) ജീവിച്ചിരിക്കുന്നു
2.മോസ്റ്റ് റവ. ഡോ. ബെനഡിക്ട് മാർ ഗിഗോറിയോസ് മെത്രോപ്പോലീത്ത തിരുമേനി-കാലം ചെയ്തു
3.സ്വാമി ജൈത്രാനന്ദമടാധിപതി-ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല-മരിച്ചു
4.എ. എം. ജോർജ്- അധ്യാപക ദേശീയ അവാർഡ് നേടി, Dr. S. രാധാകൃഷ്ണൻ മുൻ ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകി
5.സി. രവികുമാർ- ലോകത്തിലെ മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ജൂറി മെമ്പർ ആയി പ്രവർത്തിച്ചു, മീഡിയ കൺസൽട്ടൻറ് 2022 ഫിഫ വേൾഡ് കപ്പ് ഖത്തർ
6.ജോൺ ശങ്കരമംഗലം- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ - മരിച്ചു
7.വർഗീസ് കെ ജോർജ്-ചീഫ് ന്യൂസ് റിപ്പോർട്ടർ 'THE HINDU'
8.തോമസ് ജോർജ്- എഡിറ്റോറിയൽ ഡയറക്ടർ മലയാള മനോരമ, കേരള പ്രസ്സ് അക്കാദമി ചെയർമാൻ (വിരമിച്ചു)
9.ഈപ്പൻ വർഗീസ്- ചീഫ് ടൗൺ പ്ലാനർ. കേരള സർക്കാർ ഓൾ ഇന്ത്യ ലെവലിൽ MCP എൻട്രൻസ് 2-ആം റാങ്ക്, കേരളത്തിൽ നിന്നും MCP എടുത്ത രണ്ടാമത്തെ ആൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിജിലൻസ് ഓഫീസറായിരിന്നു(വിരമിച്ചു)
10.ഡോ. വർഗീസ് ജോർജ്-LJD ദേശീയ ജനറൽ സെക്രട്ടറിയാണ്, പ്ലാന്റേഷൻ കോ-ഓപ്പറേഷൻ ചെയർമാൻ, കർഷകടാശ്വാസ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.
11.ഡോ. ജേക്കബ് തോമസ്- മദ്രാസ് IIT-യിൽ നിന്നും ഡോക്ടറേറ്റ്, ചെങ്ങന്നൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ ആയി പ്രവർത്തിക്കുന്നു.
12.കെ ജോർജ് ഉമ്മൻ- ഡിസ്ട്രിക്ട് & സെക്ഷൻ ജഡ്ജി, തൊടുപുഴ(വിരമിച്ചു)
മോസ്റ്റ് റവ. ഡോ. ബെനഡിക്ട് മാർ ഗിഗോറിയോസ് മെത്രോപ്പോലീത്ത തിരുമേനി-കാലം ചെയ്തു
സ്വാമി ജൈത്രാനന്ദമടാധിപതി-ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല-മരിച്ചു
ഈശോ എ ജോൺ :എൻ.സി.സി.യി ലെ ഓൾ ഇന്ത്യ ബെസ്റ് എൻ സി സി കേഡറ്റ് മാസ്റ്റർ
.എ. എം. ജോർജ്- അധ്യാപക ദേശീയ അവാർഡ് നേടി, Dr. S. രാധാകൃഷ്ണൻ മുൻ ഇന്ത്യൻ പ്രസിഡന്റ് അവാർഡ് നൽകി.
.സി. രവികുമാർ- ലോകത്തിലെ മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ജൂറി മെമ്പർ ആയി പ്രവർത്തിച്ചു, മീഡിയ കൺസൽട്ടൻറ് 2022 ഫിഫ വേൾഡ് കപ്പ് ഖത്തർ
.ജോൺ ശങ്കരമംഗലം- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ - മരിച്ചു
.വർഗീസ് കെ ജോർജ്-ചീഫ് ന്യൂസ് റിപ്പോർട്ടർ 'THE HINDU'
.തോമസ് ജോർജ്- എഡിറ്റോറിയൽ ഡയറക്ടർ മലയാള മനോരമ, കേരള പ്രസ്സ് അക്കാദമി ചെയർമാൻ (വിരമിച്ചു)
.ഈപ്പൻ വർഗീസ്- ചീഫ് ടൗൺ പ്ലാനർ. കേരള സർക്കാർ ഓൾ ഇന്ത്യ ലെവലിൽ MCP എൻട്രൻസ് 2-ആം റാങ്ക്, കേരളത്തിൽ നിന്നും MCP എടുത്ത രണ്ടാമത്തെ ആൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വിജിലൻസ് ഓഫീസറായിരിന്നു(വിരമിച്ചു)
ഡോ. വർഗീസ് ജോർജ്-LJD ദേശീയ ജനറൽ സെക്രട്ടറിയാണ്, പ്ലാന്റേഷൻ കോ-ഓപ്പറേഷൻ ചെയർമാൻ, കർഷകടാശ്വാസ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു.
ഡോ. ജേക്കബ് തോമസ്- മദ്രാസ് IIT-യിൽ നിന്നും ഡോക്ടറേറ്റ്, ചെങ്ങന്നൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ ആയി പ്രവർത്തിക്കുന്നു.
ശ്രീ കെ ജോർജ് ഉമ്മൻ- ഡിസ്ട്രിക്ട് & സെക്ഷൻ ജഡ്ജി, തൊടുപുഴ(വിരമിച്ചു)
ശ്രീ തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob
By Express News Service | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html
സിനിമ നടൻ -കൈലാഷ് (സിബി വർഗീസ് )
സി എ മാത്യു
വർഗീസ് ജോർജ്
Dr.വർഗീസ് ജോർജ്
Dr.എം എൻ ജോർജ്
ശ്രീ രാജൻ വർഗീസ്,Pro.Vice Chancellor,മഹാത്മാഗാന്ധി സർവ്വകലാശാല
ശ്രീമതി എലീ കുരുവിള:വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മുൻ നഴ്സിങ് സൂപ്രണ്ടഡും ബോർഡ് ഓഫ് നേഴ്സിങ് എഡ്യൂക്കേഷനിലെ ആദ്യ ഇന്ത്യൻ ഡീനും ആയിരുന്നു ഇരവിപേരൂർ ശങ്കരമംഗലത്ത് തെങ്ങു മണ്ണിൽ ഏലി കുരുവിള.മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ഹ്യൂമാനിറ്റിസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആതുരസേവനം ലക്ഷ്യമാക്കി നേഴ്സിങ് മേഖലയിലേക്ക് കടന്നുവരികയായിരുന്നു. നേഴ്സിംഗ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം വെല്ലൂർ സി എം സി യിൽ ട്യൂട്ടറായും പ്രൊഫസറായും പ്രവർത്തിച്ചു.സി എം സി യിൽ നിന്ന് വിരമിച്ചശേഷം തമിഴ്നാട്ടിലെ ഒട്ടൻചിത്രം നഴ്സിംഗ് സ്കൂളിന്റെ പ്രിൻസിപ്പലായും കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയുടെ നേഴ്സിങ് ഡയറക്ടറായും പ്രതിഫലമില്ലാതെ സേവനമനുഷ്ഠിച്ചു.ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നഴ്സിംഗ് മേഖലയിൽ നിന്ന് വന്ന ആദ്യ പ്രസിഡന്റ് ആയിരുന്നു.ആതുരസേവന രംഗത്തെ മികവിന് 1982ൽ രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.നഴ്സിങ് ലോകത്ത് മിസിസ് എ കുരുവിള എന്നാണ് അറിയപ്പെടുന്നത്.പരേതരായ ടി കെ കുരുവിള യുടെയും അന്നമ്മയുടെയും മകളാണ്.അവിവാഹിതയാണ്.2020 ഡിസംബർ 6ന് അന്തരിച്ചു.
തോമസ് ജേക്കബ് തൈപ്പറമ്പിൽ ,മലയാള മനോരമ(He was the Chairman of Kerala Press Academy[1] and is currently working as the Editorial Director of Malayala Manorama daily newspaper)Award for Thomas Jacob By Express News Service | http://www.newindianexpress.com/states/kerala/2016/dec/10/award-for-thomas-jacob-1547467.html
THIRUVANANTHAPURAM: Malayala Manorama editorial director Thomas Jacob has been selected for the state government’s Swadeshabhimani-Kesari award for 2015.
ശ്രീ ജോൺ ശങ്കരമംഗലം -നിർമ്മാതാവും സംവിധായകനും കഥാകൃത്തുമായിരുന്നു.പൂനായിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി.
ഡോക്ടർ മാത്യു കുരുവിള ,ശ്രീചിത്തിരതിരുനാൾ ഹോസ്‌പിറ്റൽ തിരുവനന്തപുരം
വഴികാട്ടി
- തിരുവല്ല -കുമ്പഴ -പുനലൂർ റോഡിനു സമീപം സ്ഥിതിചെയ്യുന്നു.
- തിരുവല്ല നിന്ന് 8 കി.മി. അകലം.
- തിരുവല്ലയിൽ നിന്നും കോഴഞ്ചേരിക്ക് പോകുമ്പോൾ ഇരവിപേരൂർ ജംഗ്ഷനിൽ ഇടതു വശത്തായി സ്ഥിതി ചെയ്യുന്നു.
- യാത്രാസൗകര്യം സുഖമാക്കുവാൻ രണ്ട് ബസ് സ്റ്റോപ്പുകൾ സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
- റാന്നി, വെണ്ണികുളം, പത്തനംതിട്ട , കോഴഞ്ചേരി മേഖലയിൽനിന്നും വരുമ്പോൾ , ഇറവിപേരൂരിൽ സ്കൂൾ വലതുവശത്തായി സ്ഥിതിചെയ്യുന്നു.
- കുമ്പനാട് -വള്ളംകുളം റോഡിനടുത്തു സ്ഥിതി ചെയ്യുന്നു
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37010
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ