"ഗവ.എൽ.പി.എസ് കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
(ചെ.) (Bot Update Map Code!) |
||
വരി 210: | വരി 210: | ||
{| | {| | ||
{{ | {{Slippymap|lat=9.123262|lon=76.850546|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് കലഞ്ഞൂർ | |
---|---|
വിലാസം | |
കലഞ്ഞൂർ ഗവ . എൽ പി എസ് കലഞ്ഞൂർ , കലഞ്ഞൂർ പി.ഒ. , 689694 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 10 - 5 - 1913 |
വിവരങ്ങൾ | |
ഫോൺ | 04734 270078 |
ഇമെയിൽ | glpskalanjoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38704 (സമേതം) |
യുഡൈസ് കോഡ് | 32120301002 |
വിക്കിഡാറ്റ | Q87599560 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 235 |
ആകെ വിദ്യാർത്ഥികൾ | 454 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ വി |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. ഈ സ്കൂളിന്റെ ചരിത്രം 1913 ൽ തുടങ്ങുന്നു. സ്കൂൾ വികാസം പ്രാപിച്ചതോടെ 1961 ൽ എൽ പി വിഭാഗം എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 2004 ആയപ്പോഴേക്കും സ്കൂളിന് സ്വന്തമായി കെട്ടിടം പൂർത്തീകരിച്ചു.2017-18 അധ്യയനവർഷത്തിൽ 568 കുട്ടികളുമായി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ എന്ന ഖ്യാതി നിലനിർത്തി വരുന്നു, .കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും മത്സര പരീക്ഷകളിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു. ഇക്കഴിഞ്ഞ സ്കോളർിഷിപ്പ് പരീക്ഷയിൽ 10 സ്കോളർഷിപ്പ നേടി മികവ് പുലർത്തി. ഓരോ വർഷവും വിശാലമായ കാഴ്ചപ്പാടോടെ എടുക്കുന്ന ശക്തമായ തീരുമാനങ്ങളാണ് ഇന്നത്തെ നിലയിൽ ഈ സ്കൂൾ എത്തിച്ചേരാൻ കാരണം. 2005-2006 കാലഷഘട്ടങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ നിന്നുണ്ടായ ശക്തമായ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ സ്കൂളിനെ ബാധിക്കാതിരുന്നത് പൊതുജന താത്പര്യാർത്ഥം ഓരോ ഡിവിഷനുകളും ഇംഗ്ളീഷ് മീഡിയമാക്കിയതാണ്. 2006-2007 വർഷം തുടങ്ങിയ കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കുമെന്ന പദ്ധതി കുട്ടികളെ ആകർഷിക്കാൻ ഇടയാക്കി. 2009-2010 വർഷം തുടങ്ങിയ പ്രീ-പ്രൈമറി സംവിധാനവും സ്കൂൾ വികാസത്തിന് കാരണമായി.2012-13 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ പ്രധാന ആവശ്യം വാഹന സൗകര്യമാണെന്ന് തിരിച്ചറിഞ്ഞ് വാഹന സൗകര്യം ഏർപ്പെടുത്തി സ്വന്തമായി 32 സീറ്റുള്ള ഒരു ബസുൾപ്പടടെ നാലു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വാഹന സൗകര്യം ഉപയോഗപ്പെുത്താൻ കഴിയുന്നതും ഒരു ആകർഷകഘടകമാണ്. സ്കൂളിന്റെ ആകർഷകമായ മുഖഛായയും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിന് എങ്ങനെ മാതൃകയാകാം എന്നു തെളിയിച്ച പദ്ധതിയായിരുന്നു 2016-17ൽ സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ സ്മാർട്ട് ക്ലാസ്റൂം പദ്ധതി. 2017-18 അധ്യയന വർഷത്തെ അക്കാദമിക മികവ് സ്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർക്കാവുന്ന ഒന്നാണ്. 10 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു. ശാസ്ത്രം ,ഗണിതം സാമൂഹ്യശാസ്ത്രം ,കല ,കായികം, പ്രവൃത്തി പരിചയം എന്നിവയിൽ സബ്ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. എല്ലാ തലങ്ങളിലും കലഞ്ഞൂർ ഗവ .എൽ പി എസ് ജില്ലയിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ശക്തമായ SMC സംവിധാനവും പ്രഥമാധ്യാപകൻ അടക്കമുളള അധ്യാപകരുടെയും രക്ഷിതാക്കളുടെയും അർപ്പണ മനോഭാവവും ഗ്രാമപഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണവും ഈ സ്കൂളിനെ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനുളള ഊർജ്ജവും കരുത്തും പകർന്നു നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
2015 - 16 സാമ്പത്തികവർഷം ശ്രീ കെ എൻ ബാലഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്,മികച്ചയാത്രാ സൗകര്യം,മികച്ചതും പോഷകസമൃദ്ധമായതും വ്യത്യസ്തവുമായ വിഭവങ്ങള ടങ്ങിയ ഉച്ചഭക്ഷണം,ഒരേ കോമ്പൗണ്ടിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സ്മാർട്ട് ക്ലാസ് റൂമുകൾ_ എൽ സി ഡി പ്രൊജക്ടർ സംവിധാനത്തോടെ.2021-22 വർഷം സംസ്ഥാന പ്ളാൻഫണ്ടിൽ നിന്നും പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മിതിയ്ക്കായി ഒരു കോടി ഇരുപതിനായിരത്തി മുന്നൂറ് രൂപ ലഭിച്ചു.കെട്ടിടം പണി പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ,ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
മികവുകൾ
പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം
ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ
കലാകായിക ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള കളിൽ സബ്ജില്ലാ തലത്തിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടുന്ന സ്കൂൾ
ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ
ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവരുന്ന സ്കൂൾ
ചിത്രരചന പരിശീലനം സ്കൂളിൽ നൽകിവരുന്നു
ആരോഗ്യസംരക്ഷണത്തിന് J P H N സേവനം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക റിസോഴ്സ് ടീച്ചറിൻ്റെ സേവനം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
വിദ്യാരംഗം, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയ്ക്ക് എല്ലാ വർഷവും സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന സ്കൂൾ
സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് .
എൽസിഡി പ്രൊജക്ടർ സംവിധാനത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ
മികവുറ്റ ലൈബ്രറി ആൻഡ് റീഡിങ് റൂം
എൻ്റെ മലയാളം പ്രവർത്തന പാക്കേജ്
ഗണിത പഠനം രസകരമാക്കുന്നതിനുള്ള ഗണിതം മധുരം പരിപാടികൾ
എൽ എസ് എസ് പരിശീലനം
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പ്രത്യേക പരിശീലനം തരംഗം വാർഷികപ്പതിപ്പ്
മുൻസാരഥികൾ
തങ്കപ്പൻ നായർ ഹെഡ്മാസ്റ്റർ(ദേശീയ അധ്യാപക അവാർഡ് ജേതാവ്)
പത്മാക്ഷിയമ്മ (ഹെഡ്മിസ്ട്രസ് )
ജോൺ മാത്യു ഹെഡ്മാസ്റ്റർ
സുമംഗല ഹെഡ്മിസ്ട്രസ്
കെ.ശ്രീകുമാർ (എച്ച്.എം) സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
അരുന്ധതി എസ് ഹെഡ്മിസ്ട്രസ്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.പി.ബാലഗോപാൽ(ബഹു: ധനമന്ത്രി)
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായന ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അധ്യാപകർ
അനിൽ വി (ഹെഡ്മാസ്റ്റർ) 2021-22സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
ബിനിത കെ പി K P LPSA(SG) സിന്ധു എസ് കെ LPSA(HG) ഷഹ്ന B LPSA(HG) സാജിദ എസ് LPSA
വീണ V നായർ LPSA ഷൈനി തോമസ് LPSA സുനിത എ LPSA ആതിരഎസ് LPSA രമ്യ എം ആർ LP SA സൈന എസ് ആർ LPSA സീമ എസ് LPSA
ക്ലബുകൾ
ശാസ്ത്രക്ലബ്ബ്
ഗണിത ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്
സുരക്ഷാ ക്ലബ്
ഇക്കോ ക്ലബ്ബ്
ശുചിത്വ ക്ലബ്
വിദ്യാരംഗം
കല-കായിക ക്ലബ്
സ്കൂൾഫോട്ടോകൾ
- പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് സ്ക്കൂൾ സന്ദർശിച്ചപ്പോൾ...2021 - 22 സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഹെഡ്മാസ്റ്റർശ്രീ.അനിൽ വി ,നവംബർ 1 സ്ക്കൂൾ പ്രവേശനോത്സവം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ
പത്തനംതിട്ട- പുനലൂർ റോഡിൽ .....
പത്തനംതിട്ടയിൽ നിന്ന് കോന്നി- കൂടൽ- കലഞ്ഞൂർ HSjn
പുനലൂർ - പത്തനംതിട്ട റോഡിൽ
പത്തനാപുരം - കലഞ്ഞൂർ ജംഗ്ഷന് 500 മീറ്ററിന് ശേഷം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38704
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ