"ഗവ.എൽ.പി.എസ് പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=എം.എസ്. പ്രവീൺ | |പി.ടി.എ. പ്രസിഡണ്ട്=എം.എസ്. പ്രവീൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി | ||
|സ്കൂൾ ചിത്രം=പ്രമാണം:GOV .LPS.PRAMADOM.jpg| | |സ്കൂൾ ചിത്രം=പ്രമാണം:GOV .LPS.PRAMADOM.jpg| | ||
|size=350px | |size=350px | ||
വരി 170: | വരി 170: | ||
{| | {| | ||
{{ | {{Slippymap|lat=9.247715|lon=76.795698|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് പ്രമാടം | |
---|---|
വിലാസം | |
പ്രമാടം ജി.എൽ.പി.എസ്സ്.പ്രമാടം , മല്ലശ്ശേരി.പി.ഒ പി.ഒ. , 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04682335340 |
ഇമെയിൽ | glpspramadom1915@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38709 (സമേതം) |
യുഡൈസ് കോഡ് | 32120300306 |
വിക്കിഡാറ്റ | Q87599579 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
താലൂക്ക് | കോന്നി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 - 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 243 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ.ഡി.വത്സല |
പി.ടി.എ. പ്രസിഡണ്ട് | എം.എസ്. പ്രവീൺ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ പ്രമാടം പഞ്ചായത്തിലെ ഒന്നാം വാർഡ്ആയ മറൂർ കരയിൽ ആണ് പ്രമാടം ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1915ൽ സ്ഥാപിതമായ ഈ സ്കൂൾ ജൂബിലി ആഘോഷങ്ങൾ പൂർത്തികരിച്ചു നാട്ടിലെ പ്രമുഖ വിദ്യാലയമുത്തശ്ശി ആയി നിലകൊള്ളുന്നു. ആദ്യ കാലത്ത് പൊതുജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ സർക്കാരിന് സമർപ്പിച്ചു. സ്കൂളിന് സ്വന്തമായി 66 സെൻറ് സ്ഥലമുണ്ട്
'L' ആകൃതിയിൽ 9 മുറികളുള്ള വാർത്ത കെട്ടിടമാണ് ഇപ്പോഴുള്ളത്. ആദ്യകാലങ്ങളിൽ 400 നും 500 നും ഇടയ്ക്ക് കുട്ടികൾ ഇവിടെ പഠിച്ചിച്ചിരുന്നു. ഈ വിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ വിദ്യാർഥികൾ പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്മാരെ വാർത്തെടുത്ത ഗുരുനാഥന്മാർ, നല്ലവരായ നാട്ടുകാർ, കാലാ കാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, SMC എല്ലാവരെയും ഈ അവസരത്തിൽ ഓർക്കുന്നു.
ശതാബ്ദി ആഘോഷിച്ച സ്കൂൾ എന്ന നിലയിൽ പൊതുജന പങ്കാളിത്തം ഏറെ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബഹുദൂരം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സർക്കാരിന്റെ പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 2020 ജൂണിൽ 1-4 വരെ ക്ലാസ്സുകളിലായി 8 അദ്ധ്യാപകരും 199 കുട്ടികളും PTA യുടെ നേതൃത്വത്തിൽ ഉള്ള പ്രി പ്രൈമറി വിഭാഗത്തിൽ 81 കുട്ടികളും 2 അദ്ധ്യാപകരും 1 ആയയും ജോലി ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെയുള്ള ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം ഉണ്ട്.
ആകെ അധ്യാപകർ 8 പേർ ഇതിൽ സ്ഥിരം അധ്യാപകർ ഹെഡ്മിസ്ടസ്സ് ഉൾപ്പെടെ 4 പേർ. ദിവസവേതന അധ്യാപകർ 4 പേർ.
66 1/2 സെന്റിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ജൈവ വൈവിധ്യ പാർക്കും പൂന്തോട്ടവും ഉണ്ട്.
വെള്ളത്തിന്റെ ലഭ്യത ടാപ്പ് കണക്ഷനിലൂടെയാണ്. മഴവെള്ളസംഭരണി അനുവദിച്ചിട്ടുണ്ട്. ഉടൻ തന്നെ അതിന്റെ പണികൾ ആരംഭിക്കുന്നതാണ് .
ഒരോ ക്ലാസിന്റേയും ആവശ്യാനുസരണം ലാപ്ടോപ്പുകൾ ഉണ്ട്. 2 പ്രൊജക്റ്ററുകൾ , സ്മാർട്ട് റൂം സൗകര്യങ്ങൾ എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പരേതരായ കുഞ്ഞു കുഞ്ഞു സാർ, തങ്കച്ചൻ സാർ, ഓമന ടീച്ചർ, എന്നിവരും ശാന്തമ്മ ടീച്ചർ, സരളഭായി ടീച്ചർ, മറിയാമ്മ ടീച്ചർ, A. G അന്നമ്മ ടീച്ചർ, K. R ഗിരിജ കുമാരി, ഓമന ടീച്ചർ, സുശീല ടീച്ചർ, V. R രാജലക്ഷ്മി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടെ സേവനം സ്കൂളിനെ ഉന്നതിയിലേക്ക് എത്തിക്കുന്നതിനു സഹായകമായിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ന് സമൂഹത്തിൻറെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്ന വ്യക്തികളിൽ ചിലർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.
എഞ്ചിനീയർമാരായി സേവനം അനുഷ്ഠിച്ച ശ്രീ. M. ശ്രീധരൻ, വിജയരാജൻ, എന്നിവരും വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീ. ബാലപ്പണിക്കർ, മുനിസിപ്പൽ ജോയിൻറ് ഡയറക്ടറായിരുന്ന അഡ്വ. ഗംഗാധരൻ, പ്രൊഫ. ഭാർഗവൻ നായർ, പി. കെ ജോർജ്, കവി കീഴേത്ത് നാരായണനാചാരി തുടങ്ങിയവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. നേതാജി ഹൈസ്കൂൾ മാനേജർ ശ്രീമാൻ. ബി. രാജപ്പൻ പിള്ളയും, ശ്രീ. രാജേഷ് ആക്ലേത്തും പ്രമാടം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ റോബിൻ പീറ്ററും ഈ വിദ്യാലയത്തിൻറെ മുതൽ കൂട്ടുകളാണ്. അതുപോലെ പുതു തലമുറയിൽ പെട്ട അനേകം എഞ്ചിനീയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകരും ജന പ്രതിനിധികളും, കലാകാരന്മാരും, എം ബി ബി സ് ജേതാക്കളും ഈ സ്കൂളിൻറെ അഭിമാനങ്ങളാണ്.
മികവുകൾ
2020 - 2021 അധ്യായന വർഷം പൊതു വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം കോവിഡ് കാലത്ത് നടത്തപ്പെട്ട പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയായ നിഹാർ.ബി.എൽ, സ്വന്തമായി തയ്യാറാക്കിയ പാവ നാടകം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ ഒന്നായിരുന്നു. അതോടൊപ്പം കോവിഡ് പശ്ചാത്തലത്തിൽ കേരള ലളിതകലാഅക്കാഡമി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിലും നിഹാർ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുക ഉണ്ടായി
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ സംഘടിപ്പിക്കാനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്, ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് സബ് ജില്ലാതലത്തിൽ കവിതാ രചനക്ക് രണ്ടാംക്ലാസിലെ അമേയ പ്രമോദും ചിത്രരചനാമത്സരത്തിൽ ഒന്നാംക്ലാസിലെ അഗസ്ത്യ അമൽ വിജയ്-ഉം ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
2021 - 22 അധ്യായ വർഷം വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തിയ ചിത്രരചന മത്സരത്തിൽ നാലാം ക്ലാസിലെ നിഹാർ ബി.എൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിതാരചന മത്സരത്തിൽ രണ്ടാം ക്ലാസിലെ അമേയപ്രമോദ് രണ്ടാം സ്ഥാനം നേടി.
അധ്യാപക ദിനത്തിൽ ഒന്നാം ക്ലാസിലെ അക്സൽ അഗസ്റ്റസ് വിക്ടേഴ്സ് ചാനലിലെ ഒന്നാം ക്ലാസ് ഗണിതാധ്യാപകനായ വിനയൻ മാഷിനെ അനുകരിച്ചു കൊണ്ട് എടുത്ത ഗണിതക്ലാസ് , വിനയൻ സാർ കാണുകയും അക്സലിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
വത്സല എൻ. ഡി [HM]
ജയ ജോസഫ്
മഞ്ജുഷ .എസ്
രാജി എസ്. ആർ
സന്തോഷ് എസ്
രശ്മി പി. ആർ
അഞ്ജന ലോഹി
ജാസ്മിൻ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 01. പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ
പത്തനംതിട്ടയിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്. പത്തനംതിട്ട- പൂങ്കാവ് - കോന്നി ബസിൽ കയറുക. അഴൂർ, പാറക്കടവ് പാലം വഴി വന്ന് മറൂർ ആൽ കഴിഞ്ഞ് മുന്നോട്ട് വന്ന് പ്രമാടം മഹാദേവർ ക്ഷേത്രത്തിന്റെ വഞ്ചിപ്പടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂങ്കാവ് റോഡിൽ പ്രവേശിച്ച് 500 മീറ്റർ മുന്നോട്ട് വരുമ്പോൾറോഡിന്റെ ഇടതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
02. കോന്നി ഭാഗത്തു നിന്നും വരുന്നവർ
കോന്നിയിൽ നിന്നും 7 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്കുള്ളത്. പത്തനംതിട്ട - പൂങ്കാവ് - പ്രമാടം - പത്തനംതിട്ട ബസ്സിൽ കയറുക. കോന്നി, ഇളകൊള്ളൂർ ക്ഷേത്രം, തെങ്ങുംകാവ്, ഇന്റോർ സ്റ്റേഡിയം വഴി പൂങ്കാവിൽ ജംഗ്ഷനിലെത്തി പ്രമാടം റോഡിൽ പ്രവേശിച്ച് ഒരു കിലോമീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38709
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 - 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ