ഗവ.എൽ.പി.എസ് പ്രമാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ പ്രമാടം പഞ്ചായത്തിലെ ഒന്നാം വാർഡ്ആയ മറൂർ കരയിൽ ആണ് പ്രമാടം ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1915ൽ സ്ഥാപിതമായ ഈ സ്കൂൾ ജൂബിലി ആഘോഷങ്ങൾ പൂർത്തികരിച്ചു നാട്ടിലെ പ്രമുഖ വിദ്യാലയമുത്തശ്ശി ആയി നിലകൊള്ളുന്നു. ആദ്യ കാലത്ത് പൊതുജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച സ്കൂൾ സർക്കാരിന് സമർപ്പിച്ചു. സ്കൂളിന് സ്വന്തമായി 66 സെൻറ് സ്ഥലമുണ്ട്

'L' ആകൃതിയിൽ 9 മുറികളുള്ള വാർത്ത കെട്ടിടമാണ് ഇപ്പോഴുള്ളത്. ആദ്യകാലങ്ങളിൽ 400 നും 500 നും ഇടയ്ക്ക് കുട്ടികൾ ഇവിടെ പഠിച്ചിച്ചിരുന്നു. ഈ വിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ വിദ്യാർഥികൾ പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാന്മാരെ വാർത്തെടുത്ത ഗുരുനാഥന്മാർ, നല്ലവരായ നാട്ടുകാർ, കാലാ കാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, SMC എല്ലാവരെയും ഈ അവസരത്തിൽ ഓർക്കുന്നു.

ശതാബ്ദി ആഘോഷിച്ച സ്കൂൾ എന്ന നിലയിൽ പൊതുജന പങ്കാളിത്തം ഏറെ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബഹുദൂരം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. സർക്കാരിന്റെ പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. 2020 ജൂണിൽ 1-4 വരെ ക്ലാസ്സുകളിലായി 8 അദ്ധ്യാപകരും 199 കുട്ടികളും PTA യുടെ നേതൃത്വത്തിൽ ഉള്ള പ്രി പ്രൈമറി വിഭാഗത്തിൽ 81 കുട്ടികളും 2 അദ്ധ്യാപകരും 1 ആയയും ജോലി ചെയ്തു വരുന്നു.