"ഗവ.എൽ.പി.എസ്.കരിച്ചാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അംഗീകാരങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
വരി 110: | വരി 110: | ||
*കണിയാപുരം - ചിറയിൻകീഴ് റോഡിൽ അലും മൂട് ജംഗ്ഷനിൽ നിന്നും 3.5 km എത്തുമ്പോൾ മൈതാനി ജംഗ്ഷൻ എത്തും. അവിടെ നിന്നും ഇടത്തോട്ട് കരിച്ചാറ റോഡിൽ പ്രവേശിച്ച് റെയിൽവേ ക്രോസ് കടന്ന് 300 മീറ്റർ പിന്നിടുമ്പോൾ സ്കൂളിലെത്താം | *കണിയാപുരം - ചിറയിൻകീഴ് റോഡിൽ അലും മൂട് ജംഗ്ഷനിൽ നിന്നും 3.5 km എത്തുമ്പോൾ മൈതാനി ജംഗ്ഷൻ എത്തും. അവിടെ നിന്നും ഇടത്തോട്ട് കരിച്ചാറ റോഡിൽ പ്രവേശിച്ച് റെയിൽവേ ക്രോസ് കടന്ന് 300 മീറ്റർ പിന്നിടുമ്പോൾ സ്കൂളിലെത്താം | ||
{{ | {{Slippymap|lat=8.59940|lon=76.84552 |zoom=18|width=full|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
== അവലംബം == | == അവലംബം == |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.കരിച്ചാറ | |
---|---|
വിലാസം | |
കരിച്ചാറ ഗവ.എൽ.പി.എസ്.കരിച്ചാറ,കരിച്ചാറ , പള്ളിപ്പുറം പി.ഒ. , 695316 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0471 2757088 |
ഇമെയിൽ | glpskarichara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43409 (സമേതം) |
യുഡൈസ് കോഡ് | 32140300205 |
വിക്കിഡാറ്റ | Q64037126 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നസീഹ ബീഗം എസ് |
പി.ടി.എ. പ്രസിഡണ്ട് | രജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാർഡിലാണ് ഗവ.എൽ.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം കണിയാപുരം എ ഇ ഒ യുടെയും ബി ആർ സി യുടെയും കീഴിലാണ് വരുന്നത്. 1859 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായർ തറവാടിൻറെ ഭാഗമായിരുന്നു. പിന്നീട് സർക്കാർ ഏറ്റെടുത്തു. 80% ൽ അധികം പട്ടികജാതിയിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ രക്ഷിതാക്കളും കയർമേഖലയിൽ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സർക്കാർ തലത്തിൽ പിന്നോക്കക്കാരെ ഉയർത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകൾ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോൾ നമ്മുടെ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്.
അപ്പോളോകോളനി, മൈതാനി, കണ്ടൽ, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ എത്തുന്നത്. നാലാംക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ ഗവ.യൂ.പി.എസ്. കണിയാപുരം, സെൻറ് അഗസ്റ്റിൻ സ്കൂൾ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേൾസ്-ബോയ്സ് സ്കൂളിലും ചേരുന്നു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, എസ് എസ് എ എന്നിവിടങ്ങളിൽ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിൻറെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- 1 മുതൽ 4 വരെ ക്ലാസ്സ് റൂമുകൾ
- ഹൈടെക് ക്ലാസ്സ്റൂമുകൾ
- ആവശ്യത്തിനുള്ള ടോയ്‍ലറ്റ്
- കുടിവെള്ള സൗകര്യം
- പാർക്ക്
- അത്യാവശ്യം ഫർണീച്ചറുകൾ ഉണ്ടെങ്കിലും അപര്യാപ്തത നിലവിലുണ്ട്.
- വാഹനസൗകര്യം
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണിയാപുരം - ചിറയിൻകീഴ് റോഡിൽ അലും മൂട് ജംഗ്ഷനിൽ നിന്നും 3.5 km എത്തുമ്പോൾ മൈതാനി ജംഗ്ഷൻ എത്തും. അവിടെ നിന്നും ഇടത്തോട്ട് കരിച്ചാറ റോഡിൽ പ്രവേശിച്ച് റെയിൽവേ ക്രോസ് കടന്ന് 300 മീറ്റർ പിന്നിടുമ്പോൾ സ്കൂളിലെത്താം
പുറംകണ്ണികൾ
അവലംബം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43409
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ