"എ.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| ഭരണ വിഭാഗം=മാനേജ്മെൻറ്  
| ഭരണ വിഭാഗം=മാനേജ്മെൻറ്  
| സ്കൂൾ വിഭാഗം=എയ്ഡഡ്  
| സ്കൂൾ വിഭാഗം=എയ്ഡഡ്  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1= 1
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
വരി 59: വരി 59:


=== വഴികാട്ടി ===
=== വഴികാട്ടി ===
*
{{Slippymap|lat=10.09304|lon=77.050563|zoom=18|width=full|height=400|marker=yes}}

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

പെരിഞ്ഞനംപിഓ
,
680686
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഇമെയിൽhm.ayyappa.perinjanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24529 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതി എൻ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1928-ൽ ശ്രീ വിജ്ഞാന പ്രദീപിക എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് അയ്യപ്പൻ മെമ്മോറിയൽ എൽ .പി.സ്കൂൾ എന്ന് അറിയപ്പെടുന്നു.ഇപ്പോൾ പെരിഞ്ഞനം ഈസ്റ്റ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഒറ്റമുറിയിൽ ഒരു പെൺപള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ ആദ്യം പൊന്മാനിക്കുടം കിഴക്കു ഭാഗത്തേക്കും പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കു അയ്യപ്പൻ മെമ്മോറിയൽ എൽ.പി.സ്കൂൾ എന്ന പേരിലും മാറ്റി സ്ഥാപിച്ചു.അന്ന് 5 ആം ക്ലാസ് വരെ ഈ രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു.ധനിക ദരിദ്ര ഭേദമില്ലാതെ ചുറ്റുപാടുമുള്ള എല്ലാ കുട്ടികളും ഈസ്കൂളിൽ സ്കൂളിൽപഡിച്ചിരുന്നു -ൽ .പെരിഞ്ഞനം സെന്റരിൽ നിന്നും 1 കിലോമീറ്റർ കിഴക്കു ആർ. .എം.വി.എച്.എസ് എസ് -ന്ടെ തൊട്ടു തെക്കായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.100 മീറ്റർ വടക്കു ഭാഗത്തു മറ്റൊരു എൽ.പി .സ്കൂൾ-[എയ്ഡഡ് മാപ്പിള സ്കൂൾ] ഉം ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

    ഏകദേശം 65 സെന്റോളമുള്ള വിശാലമായൊരു സ്കൂൾ വളപ്പ് സ്കൂളിനുണ്ട്.ഒരു വലിയ ക്ലാസ്റൂമും അതേ വലുപ്പത്തിലുള്ള ഒരു ഓഫീസ് റൂമും ഉൾപ്പെട്ട ഒരു കോൺക്രീറ്റ് കെട്ടിടത്തിലും 4 ക്ലാസ്റൂമുകൾ ഉൾപ്പെട്ട ഒരു വലിയ ഹാളിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്..  എല്ലാ ക്ലാസ് റൂമിലും ഇലക്ട്രിസിറ്റി സൗകര്യവും ഫാനും ഉണ്ട്.കൂടാതെ അടച്ചുറപ്പുള്ള ഒരു ഗ്യാസ് അടുക്കളയും ഒരു വിറക് അടുക്കളയും സ്കൂളിലുണ്ട്.രണ്ടു കമ്പ്യൂട്ടറും ഒരു പ്രിന്ററും സ്കാനറുംമൈക്കുസെറ്റും മൈക്കുസെറ്റും ഉണ്ട്.വെള്ളവും പൈപ്പു സൗകര്യവുമുള്ള 3 ടോയ്‌ലെറ്റുകളും2 യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.കുടിവെള്ളസൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർഉണ്ട്.കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ,സ്റ്റാഫ് റൂം എന്നിവയെല്ലാം തന്നെ ഓഫീസ് റൂമിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.അടുത്തിടെ സ്കൂളിൽ ബ്രോഡ്ബാൻഡിന്റെ  ഇന്റർ നെറ്റ്  കണക്ഷനും കിട്ടി.

പാഠ്യേതര പ്രവർത്തനങ്ങൾ

   പഠ്യേതരപ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്ന കുട്ടികളാണ് ഇവിടുള്ളത്.ഉപജില്ലാ ക്ളോത്സാവങ്ങളിൽ എല്ലാ വർഷവും പങ്കെടുക്കുന്ന മിക്ക ഐറ്റംസിലും എ ഗ്രേഡ് ഇവിടത്തെ കുട്ടികൾ നേടാറുണ്ട്.

സംഗീതത്തിലാണ് ഏറെ എ ഗ്രേഡുകൾ കിട്ടാറുള്ളത്.2014-15 അധ്യയന വർഷത്തിൽ വെറും 9കുട്ടികൾ വിവിധ ഐറ്റംസിലായി പങ്കെടുത്തു കൊണ്ട് ഓവറോൾ പോയിന്റിൽ ഉപജില്ലാ സെക്കന്റ് നേടിയ എൽ.പി സ്കൂൾ ആയി.ഉപജില്ലാ കായിക മേളയിലും സമ്മാനങ്ങൾ നേടാറുണ്ട്. കരനെൽകൃഷി വിദ്യാലയങ്ങളിൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഏറ്റവും ആദ്യം തുടങ്ങിവെച്ച സ്കൂൾ ആണിത്.തുടർച്ചയായി ചെയ്തും വന്നിരുന്നു.2012-13 വർഷത്തിൽ തൃശ്ശൂർ ജില്ലാ ലെവലിൽ സംഘടിപ്പിച്ച തനിമകൃഷി അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.കൂടാതെ ഐ.ടി രംഗത്തും ഇവിടത്തെ കുട്ടികൾ വളരെ മികവ് പുലർത്തുന്നു.മലയാളത്തിലും ഇംഗ്ലീഷിലും വളരെ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കുട്ടികൾക്കു അറിയാം..

മുൻ സാരഥികൾ

1928-ഇൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ശക്തിധരൻ മാസ്റ്റർ ആയിരുന്നു.1967 മുതൽ ഒരു വര്ഷം ശ്രീ.രാമൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് കുഞ്ഞിപ്പാറു ടീച്ചർ 1968 വരെ ഒരു വര്ഷത്തേക്കും ശേഷം 1980 വരെ കൗസല്യ ടീച്ചറുമായിരുന്നു പ്രധാനാധ്യാപകർ. 1980-ൽകൗസല്യടീച്ചർ റിട്ടയർ ആയപ്പോൾ 1981 വരെ പാർവതി ടീച്ചർ പ്രധാനാധ്യാപികയായി.1981-മുതൽ 1998 വരെ ഗംഗാധരൻ മാസ്റ്ററും ശേഷം വന്ന കെ.ജി സതി 2005 വരെയും 2005 മുതൽ 2010 വരെ എം.കെ രാധയും പ്രധാനാധ്യാപക സ്ഥാനത്തിരുന്നു.2010 ഏപ്രിൽ  മുതൽ എൻ.വി .ജ്യോതി പ്രധാനാധ്യാപികയായി തുടരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    മുൻ KSEB ചെയർമാനായിരുന്ന ശ്രീ.താണിയത്ത്  മനോഹരൻ  സാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി യാണ്.മറ്റൊരു പ്രശസ്തനായ പൂർവ വിദ്യാർത്ഥിയാണ് അടുത്തിടെ അന്തരിച്ച ശ്രീ.പോളശ്ശേരി ശിവാനന്ദൻ മാസ്റ്റർ.ഇംഗ്ലീഷ് ലിറ്ററേച്ചറിൽ രാഷ്ട്രപതിയിൽ നിന്നും സ്വർണ്ണമെഡൽ വാങ്ങിയ വ്യക്തിയാണ് അദ്ദേഹം.

നേട്ടങ്ങൾ .അവാർഡുകൾ.

2012-13 വർഷത്തിൽ തൃശ്ശൂർ ജില്ലാ ലെവലിൽ സംഘടിപ്പിച്ച തനിമകൃഷി അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പെരിഞ്ഞനം&oldid=2533116" എന്ന താളിൽനിന്ന് ശേഖരിച്ചത്