"ചാലാട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 71: വരി 71:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1.11.1892 ലെ ഫോർട്ട്‌ സെന്റ്‌ജോർജ് ഗസറ്റ് പ്രകാരം  അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിരാമൻ ഗുരുക്കൾക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. എ.സി. കുഞ്ഞിരാമൻ ,എ. സി. കുഞ്ഞമ്പു  , പി. പി മാധവി എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.   
'''1.11.1892''' ലെ ഫോർട്ട്‌ സെന്റ്‌ജോർജ് ഗസറ്റ് പ്രകാരം  അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ''കുഞ്ഞിരാമൻ ഗുരുക്കൾ''ക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. '''എ.സി. കുഞ്ഞിരാമൻ ,എ. സി. കുഞ്ഞമ്പു  , പി. പി മാധവി''' എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.   


  മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ ശ്രിമതി നിഷി. എം ആണ്.
  മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ '''ശ്രിമതി നിഷി. എം''' ആണ്.


== സ്കൂൾ ബസ് ==
== സ്കൂൾ ബസ് ==

11:05, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാലാട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
ചാലാട്

ചാലാട് പി.ഒ.
,
670014
,
കണ്ണൂർ ജില്ല
സ്ഥാപിതം1868
വിവരങ്ങൾ
ഫോൺ04972706058
ഇമെയിൽschool13629@gmail.com
കോഡുകൾ
സ്കൂൾ കോഡ്13629 (സമേതം)
യുഡൈസ് കോഡ്32021300404
വിക്കിഡാറ്റQ64458815
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്54
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി വി വി
പി.ടി.എ. പ്രസിഡണ്ട്മുരുകൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സബീന പി പി
അവസാനം തിരുത്തിയത്
02-05-2023Prem160270


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ  ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി  ഉപജില്ലയിലെ ചാലാട് എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ചാലാട് സെൻട്രൽ എൽ പി സ്കൂൾ .

ചരിത്രം

നിർബന്ധവും സാർവ്വത്രികവുമായ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതിരുന്ന, അറിവുനേടാനുള്ള സൗകര്യങ്ങളെല്ലാം ഉന്നതകുലജാതർക്ക് മാത്രമായി പരിമിതപെടുത്തിയിരുന്ന, വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച് സാധാരണ ജനങ്ങൾ അജ്ഞരായിരുന്ന ഒരു കാലത്ത് ഒരു വിദ്യാലയം സ്ഥാപിച്ച് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവ് നേടാൻ അവസരമേകിയ ആദരണീയനായ ശ്രീ ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുകളുടെയും തങ്ങളുടെ മഹത്തായ കർമ്മരംഗത്ത് തിളങ്ങിയ, അക്ഷരത്തിരി ഉള്ളിൽ കൊളുത്തി ഒരു സമൂഹത്തിനാകെ വെളിച്ചം പകർന്ന് തങ്ങളുടെ ജീവിതം ധന്യമാക്കിയ പരേതരായ ഗുരുവര്യന്മാരുടെയും സ്മരണക്കുമുമ്പിൽ അങ്ങേയേറ്റത്തെ ആദരവോടെ ഒരു നിമിഷം തലതാഴ്ത്തുന്നു.   ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഏറ്റവും മഹത്തായ സാമൂഹ്യസേവനം മാത്രമായി കണക്കാക്കപ്പെടേണ്ടാ ഒരു കാലത്താണ് ശ്രീ ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആ സത്കർമ്മത്തിന് തുടക്കം കുറിച്ചത്.1868ൽ, വിദ്യാലയം ഇന്ന് സ്ഥിതി ചെയുന്ന പറമ്പിന്റെ തൊട്ടടുത്ത പോത്തേരി വളപ്പിൽ സ്ഥാപിച്ച ഈ വിദ്യാലയം പതിനായിരങ്ങൾക്ക്, അനേകം തലമുറകൾക്ക്  അറിവിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്തു കൊണ്ട് 150 ൽ അധികം  വർഷം പിന്നിട്ടു കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ് വിജ്ഞാന പ്രകാരം അഞ്ചാം തരം ഉൾപ്പെടെ ഉള്ള എലിമെന്ററി സ്കൂളായി അന്നത്തെ ഗവണ്മെന്റ് അംഗീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് .

മാനേജ്‌മെന്റ്

1.11.1892 ലെ ഫോർട്ട്‌ സെന്റ്‌ജോർജ് ഗസറ്റ് പ്രകാരം  അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിരാമൻ ഗുരുക്കൾക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. എ.സി. കുഞ്ഞിരാമൻ ,എ. സി. കുഞ്ഞമ്പു , പി. പി മാധവി എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ ശ്രിമതി നിഷി. എം ആണ്.

സ്കൂൾ ബസ്

കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകർ സ്വയം സന്നദ്ധരായി സ്കൂൾ വാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

സാരഥികൾ

ശ്രീമതി കെ.യശോദ ടീച്ചർ, കെ.പി നാരായണൻ മാസ്റ്റർ, എം.കൗസല്യ, എൻ.പാഞ്ചാലി, സി.സി പാറു, സി.നളിനി, എ.കെ കമലാക്ഷി, കെ.നളിനി, പി.പി സുജയ,പി.എ രേഖ,എം.ശകുന്തള, കെ.ഉഷ ദേവി, എൻ.എൻ ലളിത, എ.വസന്തകുമാരി, കെ.സി രാജൻ മാസ്റ്റർ എന്നിവർ ദീർഘകാലം വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.ഇതിൽ ശ്രീ കെ.പി നാരായണ മാസ്റ്റർ, ശ്രീമതി എൻ.എൻ ലളിത, ശ്രീ കെ.സി രാജൻ മാസ്റ്റർ എന്നിവർ പിന്നീട് പ്രധാനാധ്യാപകരായി പ്രശസ്തമായ നിലയിൽ സ്കൂളിനെ നയിച്ചവർ ആണ്.

പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ് ചാലിൽ കരുണൻ, കണാരൻ മാസ്റ്റർ, പി.സി സുധീന്ദ്രൻ മാസ്റ്റർ, ഒ.രതീശൻ, വി.മോഹനൻ, എൻ.ടി ഹബ്ബാസ്, പി.റഷീദ്, സി.ഭാരതിഅമ്മ, എം.പാർവതി, ടി.മുഹമ്മദ്‌, ഇ.പി വിനോദ് കുമാർ,  ബേബി രജിത, തുടങ്ങിയവർ.

2020 മാർച്ച്‌ 31ന് ശ്രീ കെ.സി രാജൻ മാസ്റ്റർ പ്രധാനാധ്യാപക സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം ശ്രീമതി വി.വി രജനി ടീച്ചർ പ്രധാനാധ്യാപികയായി ചുമതലയേറ്റു. പഠന രംഗത്തും പഠനേതരരംഗത്തും കൈ വരിച്ച പുരോഗതി നിലനിർത്തുവാനും പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും ഉള്ള എളിയ ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി സാധിച്ചിട്ടുണ്ട്. ശ്രീമതി രജനി.വി. വി, ശ്രിമതി സപ്ന കുമാരി. കെ, ശ്രീമതി പ്രിയങ്ക ശരത്ത് ( 3 സ്ഥിരം അധ്യാപകർ ) കുമാരി പ്രേമജ. എ, ശ്രിമതി ധന്യ സുമേഷ് (പ്രീ പ്രൈമറി അധ്യാപകർ )എന്നിവർ ആണ് ഇപ്പോഴത്തെ അധ്യാപകർ.

 

പ്രധാനാദ്ധ്യാപകർ വർഷം
കുഞ്ഞിരാമൻ ഗുരുക്കൾ
കെ. യശോദ 1973
കെ. പി നാരായണൻ 1985
എൻ. എൻ ലളിത 1995
കെ. സി രാജൻ 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പോത്തേരി കുഞ്ഞമ്പൂട്ടി വക്കീൽ (ആദ്യകാലത്തെ പ്രശസ്ത സാഹിത്യകാരൻ )
  • ഡോ. മാധവൻ (പ്രശസ്ത ഭിഷഗ്വരൻ)
  • ഭാഗ്യശീലൻ ചാലാട് (സാംസ്‌കാരിക പ്രവർത്തകൻ )
  • കരുണാകരൻ പുതുശ്ശേരി (കവി)
  • ഹരീന്ദ്രൻ ചാലാട് (ചിത്രകാരൻ)
  • സൂന (മുൻ ഇന്ത്യൻ വനിത ഫുട്ബോൾ താരം)

വഴികാട്ടി

{{#multimaps: 11.8880129,75.359143| width=800px | zoom=12 }}