"സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം using HotCat) |
No edit summary |
||
വരി 60: | വരി 60: | ||
കൊല്ലം ജില്ലയിലെ .കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ കുരീപ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായിരുന്നു '''സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ ''' കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി. | കൊല്ലം ജില്ലയിലെ .കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ കുരീപ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായിരുന്നു '''സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ ''' കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി.<ref>https://www.deshabhimani.com/news/kerala/latest-news/453953</ref> | ||
== '''ചരിത്രം''' == | == '''ചരിത്രം''' == |
10:41, 21 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കുരീപ്പുഴ പി.ഒ, , കൊല്ലം 691001 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 05 - 1864 |
വിവരങ്ങൾ | |
ഇമെയിൽ | modelpageschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലം കോർപ്പറേഷൻ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 808 |
ആകെ വിദ്യാർത്ഥികൾ | 1646 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 155 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാതൃകാപേജ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മാതൃകാപേജ് |
വൈസ് പ്രിൻസിപ്പൽ | മാതൃകാപേജ് |
പ്രധാന അദ്ധ്യാപകൻ | മാതൃകാപേജ് |
പ്രധാന അദ്ധ്യാപിക | മാതൃകാപേജ് |
പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
അവസാനം തിരുത്തിയത് | |
21-06-2022 | Vijayanrajapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ .കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ കുരീപ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായിരുന്നു സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി.[1]
ചരിത്രം
കൊല്ലം > അരനൂറ്റാണ്ട് നാടിന് അക്ഷരവെളിച്ചം പകർന്ന വിദ്യാലയത്തിനു താഴുവീണു. കുട്ടികൾ ഇല്ലെന്ന പേരിൽ കുരീപ്പുഴ സാലിഹ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടി സർക്കാർ ഉത്തരവായി. സ്കൂളിന്റെ വിശാലമായ ഭൂമിയിൽ കണ്ണുവച്ചു മാനേജ്മെന്റ് സർക്കാരിൽ സമ്മർദംചെലുത്തി സ്കൂൾ പൂട്ടിച്ചതാണെന്ന ആക്ഷേപം ഉയർന്നു. വിദ്യാർഥികൾ ഇല്ലാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷവും സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. അതിനുമുമ്പ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ഓരോ ഡിവിഷൻ പ്രവർത്തിച്ചിരുന്നു. ആകെ ഏഴു കുട്ടികളാണ് ഉണ്ടായിരുന്നത്. മൂന്നു ഡിവിഷനിലെയും കുട്ടികൾ ടിസി വാങ്ങി പോയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാവപ്പെട്ട വീടുകളിൽനിന്നുള്ള കുട്ടികളുടെ രക്ഷാകർത്താക്കളെ പണംനൽകി സ്വാധീനിച്ച് സ്കൂൾ മാനേജ്മെന്റ് ടിസി വാങ്ങിപ്പിച്ചതാണെന്ന ആക്ഷേപം നിലനിൽക്കുന്നു.
മൂന്നു വർഷംമുമ്പ് ഒമ്പത് അധ്യാപകരും നാല് ജീവനക്കാരും സ്കൂളിലുണ്ടായിരുന്നു. പ്രൊട്ടക്ഷൻ ലഭിച്ച രണ്ട് അധ്യാപകർ കഴിഞ്ഞ ദിവസം വിരമിച്ചു. ഡിവിഷൻ ഇല്ലാതായതോടെ വർക്കിങ് അറേഞ്ചുമെന്റിൽ രണ്ടുപേരെ കരുനാഗപ്പള്ളിയിലെ സ്കൂളിലേക്കു മാറ്റി. ഒരു പ്യൂണിനെ ശങ്കരമംഗലം സ്കൂളിലേക്കും മറ്റൊരു പ്യൂണിനെയും ക്ലർക്കിനെയും പുത്തൻതുറ സ്കൂളിലേക്കും മാറ്റി. നിലവിൽ പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപിക മാത്രമാണ് സ്കൂളിലുള്ളത്. അവർ അടുത്ത മാർച്ചിൽ വിരമിക്കും.
പുതിയ മാനേജർ 1984ൽ ചുമതല ഏറ്റെടുത്തതോടെയാണ് സ്കൂളിനെ തകർക്കാൻ രഹസ്യനീക്കങ്ങൾ ആരംഭിച്ചതെന്ന് ആക്ഷേപമുണ്ട്. കുട്ടികൾ ഇല്ലാത്തതിനാൽ സ്കൂൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് 2012-13 അധ്യയന വർഷം മാനേജർ ഹൈക്കോടതിയിൽ ഹർജി നൽകി. തീരുമാനമെടുക്കാൻ കോടതി സർക്കാരിനെ ചുമതലപ്പെടുത്തി. ആറു വർഷമായി പത്താം ക്ലാസിൽ നൂറു ശതമാനം വിജയം നേടുന്ന സ്കൂൾ പൂട്ടാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിലവിലുണ്ടായിരുന്ന കുട്ടികളെല്ലാം ടിസി വാങ്ങി പോയതോടെ സ്കൂൾ പൂട്ടാൻ യുഡിഎഫ് സർക്കാർ അനുമതി നൽകുകയായിരുന്നു. സ്കൂളിന്റെ അഞ്ച് ഏക്കറിൽ ഒന്നര ഏക്കർ പലപ്പോഴായി വിറ്റു. മുസ്ലിംലീഗിലെ ഉന്നത നേതാവിന്റെ സ്വാധീനത്തിലാണ് സ്കൂൾ പൂട്ടാൻ മാനേജ്മെന്റ് നീക്കങ്ങൾ നടത്തിയതെന്ന് ആക്ഷേപമുണ്ട്.
ഒരുകാലത്ത് ശക്തികുളങ്ങര, നീണ്ടകര, ഇരവിപുരം ഭാഗങ്ങളിൽനിന്നുള്ള കുട്ടികൾവരെ ഇവിടെ പഠിച്ചിരുന്നു. മികച്ച അധ്യയന നിലവാരം ജില്ലയിലെ മികച്ച വിദ്യാലയമെന്ന നിലയിലേക്ക് സ്കൂളിനെ ഉയർത്തി. കവി കുരീപ്പുഴ ശ്രീകുമാർ ഉൾപ്പെടെ പ്രശസ്തരായ പലരും സാലിഹ സ്കൂളിലാണ് വിദ്യാഭ്യാസം നേടിയത്. സാലിഹ സ്കൂളിൽ പഠിച്ച് ഡോക്ടർമാരും അഭിഭാഷകരും ആയവർ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ നിരവധിയാണ്. സ്കൂളിന്റെ തകർച്ചയിൽ അക്ഷര സ്നേഹികളും പൂർവ വിദ്യാർഥികളും അധ്യാപകരും കടുത്ത നിരാശയിലാണ്.
Read more: http://www.deshabhimani.com/news/kerala/latest-news/453953
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
---|---|---|---|
1 | ചെറിയാൻ | 23.5.1917 | |
2 | വറുഗീസ് | 4.5.1923 | |
3 | വി.സി. മാത്യു | 2.6.1940 | |
4 | എം. ഐപ്പ് | 7.6.1954 | |
17 | ഏലിയ മാത്യു | 30.9.1972 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- കുരീപ്പുഴ ശ്രീകുമാർ
നേട്ടങ്ങൾ
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=8}}
അവലംബം
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41058
- 1864ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം