"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
വിവിധ മതവിശ്വാസികൾ സൗഹാർദ്ദത്തോടെ അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. | വിവിധ മതവിശ്വാസികൾ സൗഹാർദ്ദത്തോടെ അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. | ||
ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ കല്ലാർകുട്ടി | ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B5%BC%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%85%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D കല്ലാർകുട്ടി ഡാമി]ൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. കല്ലാർകുട്ടിയുടെ അഭിമാനമായി നിലകൊള്ളുന്ന സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ സ്ഥാപിതമായിട്ട് മൂന്നരപ്പതിറ്റാണ്ടുകൾ പിന്നിട്ടു. കുട്ടികൾക്കു നിലവാരമുള്ള വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു സ്കൂളിൻ്റെ എന്നത്തേയും പ്രഥമ പരിഗണന. ഓൺലൈനോ ഓഫ് ലൈനോ എന്തുമാവട്ടെ മികച്ച വിദ്യാഭ്യാസം എല്ലാ കുട്ടികളിലുമെത്തിക്കാൻ ഇന്നും വിദ്യാലയം സദാ സജ്ജമാണ്. കടന്നുപോയ വർഷങ്ങളിൽ പാഠ്യ-പാഠ്യേതര കലാകായിക പ്രവൃത്തിപരിചയ മേളകളിൽ വിജയിച്ച് അടിമാലി എ.ഇ.ഒ യുടെ കീഴിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറുന്നു. ഇടുക്കി കോർപറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന മുപ്പത്തിനാല് പ്രൈമറി സ്കൂളുകളിൽ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളായി സെൻ്റ് ജോസഫ്സ് സ്കൂൾ നിലകൊള്ളുന്നു. | ||
== മാനേജ്മെൻ്റ് == | == മാനേജ്മെൻ്റ് == |
21:52, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി | |
---|---|
വിലാസം | |
കല്ലാർകുട്ടി കല്ലാർകുട്ടി പി.ഒ. , ഇടുക്കി ജില്ല 685562 , ഇടുക്കി ജില്ല | |
സ്ഥാപിതം | 6 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | sjlpskallarkutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29411 (സമേതം) |
യുഡൈസ് കോഡ് | 32090100806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ദീപ അൽഫോൻസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. പയസ് എം പറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രഞ്ജിനി ഗിരീഷ് |
അവസാനം തിരുത്തിയത് | |
12-03-2022 | 29411 |
ആമുഖം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....
ചരിത്രം
വിവിധ മതവിശ്വാസികൾ സൗഹാർദ്ദത്തോടെ അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി.
ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ കല്ലാർകുട്ടി ഡാമിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. കല്ലാർകുട്ടിയുടെ അഭിമാനമായി നിലകൊള്ളുന്ന സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ സ്ഥാപിതമായിട്ട് മൂന്നരപ്പതിറ്റാണ്ടുകൾ പിന്നിട്ടു. കുട്ടികൾക്കു നിലവാരമുള്ള വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു സ്കൂളിൻ്റെ എന്നത്തേയും പ്രഥമ പരിഗണന. ഓൺലൈനോ ഓഫ് ലൈനോ എന്തുമാവട്ടെ മികച്ച വിദ്യാഭ്യാസം എല്ലാ കുട്ടികളിലുമെത്തിക്കാൻ ഇന്നും വിദ്യാലയം സദാ സജ്ജമാണ്. കടന്നുപോയ വർഷങ്ങളിൽ പാഠ്യ-പാഠ്യേതര കലാകായിക പ്രവൃത്തിപരിചയ മേളകളിൽ വിജയിച്ച് അടിമാലി എ.ഇ.ഒ യുടെ കീഴിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറുന്നു. ഇടുക്കി കോർപറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന മുപ്പത്തിനാല് പ്രൈമറി സ്കൂളുകളിൽ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളായി സെൻ്റ് ജോസഫ്സ് സ്കൂൾ നിലകൊള്ളുന്നു.
മാനേജ്മെൻ്റ്
മാനേജ്മെൻറ് : ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി
ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി മാനേജർ : മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി : ഫാ. ജോർജ് തകടിയേൽ
ലോക്കൽ മനേജർ : ഫാ. ടിനു പാറക്കടവിൽ
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- റീഡിംഗ് റൂം
- ലൈബ്രറി
- സ്‌കൂൾ ബസ്
മുൻ സാരഥികൾ
ഹെഡ്മാസ്റ്റേഴ്സ്
- ശ്രീമതി. മേരി ടി.എം
- ശ്രീമതി. അന്നക്കുട്ടി കെ.വി
- സിസ്റ്റർ റോസമ്മ കെ.ഒ
- സിസ്റ്റർ അന്നക്കുട്ടി പി.സി
- സിസ്റ്റർ ചിന്നമ്മ അബ്രാഹം
- ശ്രീമതി. ഏലിക്കുട്ടി കെ.പി
- സിസ്റ്റർ അന്നക്കുട്ടി എ.എം
- ശ്രീമതി. ഏലി ഇ.സി
- സിസ്റ്റർ സിനോബി
- ശ്രീ. ആന്റണി എം.ടി
- ശ്രീ. മാണി കെ.ഇ
- ശ്രീമതി. അന്നാ ചാണ്ടി
- ശ്രീ. തങ്കച്ചൻ എം. കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ 2021-2022
ദീപ അൽഫോൻസ് | ഹെഡ്മിസ്ട്രസ്സ് | |
---|---|---|
ത്രേസ്യാമ്മ ജോർജ് | എൽ.പി.എസ്.ടി | |
സി. റോസമ്മ തോമസ് | എൽ.പി.എസ്.ടി | |
ഹാജിറ പി.ഐ | അറബിക് | |
അനിത സെബാസ്റ്റ്യൻ | എൽ.പി.എസ്.ടി | |
ഡോണ ബേബി | എൽ.പി.എസ്.ടി | |
അഖിൽ ഫിലിപ്പ് | എൽ.പി.എസ്.ടി | |
കരോളിൻ സിറിയക് | എൽ.പി.എസ്.ടി | |
മരിറ്റാ തോമസ് | എൽ.പി.എസ്.ടി |
പി.ടി.എ, എം.പി.ടി.എ
പഠനപ്രവർത്തനങ്ങൾ
സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പരിപോഷണ പരിപാടികൾ
ദിനാചരണങ്ങൾ
കുട്ടികളുടെ രചനകൾ
നേട്ടങ്ങൾ, അവാർഡുകൾ
- അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം
- അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം
- 2014-15, 2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.
ചിത്രശാല
നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
|
{{#multimaps:9.982122308826627, 77.00025564090035|zoom=13}}
മേൽവിലാസം
സെന്റ്. ജോസഫ്‌സ് എൽ പി സ്കൂൾ
കല്ലാർകുട്ടി, കല്ലാർകുട്ടി പി ഒ
അടിമാലി, ഇടുക്കി ജില്ല
പിൻ - 685562
ഫോൺ - 04864274018
ഇമെയിൽ -sjlpskallarkutty@gmail.com
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29411
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ