"എം.എസ്.എം.യു.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 145: | വരി 145: | ||
# ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് (മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ) | # ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് (മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ) | ||
# മദർ . ലില്ലി ജോസ് (അസിസ്റ്റന്റ് ജനറൽ ബഥനി സന്യാസിനി സമൂഹം) | # മദർ . ലില്ലി ജോസ് (അസിസ്റ്റന്റ് ജനറൽ ബഥനി സന്യാസിനി സമൂഹം) | ||
# ഡോ. മനു ഉമ്മൻ (റിട്ടയർഡ് പ്രിൻസിപ്പൽ, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട) | |||
# അഡ്വ.എൻ ഷൈലജ് കൊച്ചുപറമ്പിൽ (കെ പി സി സി അധ്യക്ഷൻ) | |||
# | # | ||
20:22, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്.എം.യു.പി.എസ്. നിരണം | |
---|---|
വിലാസം | |
നിരണം കടപ്ര; മാന്നാർ പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0469 2617080 |
ഇമെയിൽ | msmupskadapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37267 (സമേതം) |
യുഡൈസ് കോഡ് | 32120900109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 134 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ . ഡെയ്സി .പി .പി . |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാ .ആർ. |
അവസാനം തിരുത്തിയത് | |
11-03-2022 | 37267 |
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ല തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എം.എസ്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവല്ല മാവേലിക്കര റോഡിൽ സൈക്കിൾ മുക്കിൽ നിന്നും 1 കി.മീറ്റർ പടിഞ്ഞാറോട്ട് മാറി തേവേരി റോഡിൽ പമ്പാനദിയുടെ തീരത്തായി എം.എസ്.എം.യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു . വിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായി പ്രസിദ്ധമായ നിരണം പള്ളിയും , പരിശുദ്ധ ഗ്രീഗോറിയോസ് തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന പരുമല പളളിയും , നിരണം കവികളുടെ ചരിത്രം ഉറങ്ങുന്ന കണ്ണശ്ശസ്മാരക സ്ഥാപനങ്ങളും , പനയന്നാർകാവ് ക്ഷേത്രവും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളിലാണ് . മതസാമൂഹിക , സാംസ്കാരിക , രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിന്റെ പൂർവ്വവിദ്യാർത്തികൾ ആണ് .
ചരിത്രം
1964 ൽ അഭിവന്ദ്യ മാർ സേവേറിയോസ് തിരുമേനിയുടെ നാമത്തിൽ തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ബഥനി സിസ്റ്റേഴ്സ് മേൽനോട്ടം വഹിച്ചുവരുന്നു.45 കുട്ടികളേയും കൊണ്ട് ആദ്യത്തെ 5-ാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.23 പെൺകുട്ടികളും 22 ആൺ കുട്ടികളും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. സിസ്റ്റർ മേരി ലൂയിസ് ആയിരുന്നു പ്രഥമാധ്യാപിക. സ്കൂളിൻ്റെ ആരംഭത്തിൽ ഹെഡ്മിസ്ട്രസ് കൂടാതെ പാർട്ട് ടൈം ആയി മറ്റൊരു അധ്യാപിക സേവനം അനുഷ്ഠിച്ചിരുന്നു.1965 മുതൽ ഹിന്ദി അധ്യാപിക ഉൾപ്പടെ 4 അധ്യാപകരായി.1966ൽ സി.തെയോഫിൻ എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി. പ്യൂൺ തസ്തിക ഉണ്ടായി. 1976 മുതൽ സംസ്കൃത പഠനം ആരംഭിച്ചു.
1997 മുതൽ മലയാളം മീഡിയത്തിനു സമാന്തരമായി ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. നിർധനരായ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും സ്കൂളിനോട് ചേർന്ന് സംലഭ്യമാണ്. : കരുവേലിൽ കോർ എപ്പിസ്കോപ്പായാണ് ഈ വിദ്യാലയത്തിനായി സ്ഥലം നൽകിയതും ഇതിനകം ഒരു എയ്ഡഡ് സ്കൂൾ ആയി ഉയർത്തുവാൻ പ്രയത്നിച്ചതും. നാടിൻ്റെ വിളക്കായ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആത്മീയ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
2012 മുതൽ ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കത്തക്ക വിധം പ്രശാന്തമായ ഗ്രാമാന്തരീക്ഷമാണ് സ്കൂളിന് .ചുറ്റുമതിലോടു കൂടിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിനുള്ളത്. കിണർ, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാൻ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ടോയിലറ്റ് സൗകര്യവും ഉണ്ട്. ആഡിറ്റോറിയം, ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള, ഏകദേശം 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും ഉണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂൾ ബസ്സുകൾ ഉണ്ട്.
സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം
എന്റെ കേരളം ഹൈടെക് ആയി
സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം
കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചു.ഈ ചടങ്ങിന്റെതത്സമയ സംപ്രേഷണം നിരണം എം.എസ്.എം യു.പി സ്കൂളിലും ഹൈടെക് സംവിധാനത്തിലൂടെ കാണുകയുണ്ടായി.
സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ. ഡെയ്സി പി പി ഏവരേയും സ്വാഗതം ചെയ്തു. സ്കൂൾതല പ്രഖ്യാപനം വാർഡ് മെമ്പർ ശ്രീമതി പി.രാജേശ്വരി നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ ഹൈടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുന്നതിൽ കൂടുതൽ സഹായിക്കും എന്ന് രാജേശ്വരി പറയുകയുണ്ടായി. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിജയരാജൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി.സൗമ്യ SIC, MPTA പ്രസിഡൻ്റ് റീനാ ജോജി, ശ്രീമതി.എലിസബത്ത് ജേക്കബ് (PSITC) എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകർ സന്നിഹതരായിരുന്നു. രക്ഷിതാക്കളും കുട്ടികളും സ്വഭവനങ്ങളിലിരുന്ന് ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപന ചടങ്ങ് വീക്ഷിച്ചു
-
-
സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം(സ്കൂൾ തലം)
-
മികവുകൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.സ്കോളർഷിപ്പുകൾ, ഇൻസ്പയേർസ് അവാർഡ്, സ്റ്റെപ്സ്, ന്യൂമാത്സ് ഇവയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം സ്കൂളിന് ലഭിച്ചു വരുന്നു.കലാ - കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ നിന്നും 1,2 സ്ഥാനങ്ങൾ നേടി വരുന്നു.സംസ്കൃതോത്സവത്തിൽ കുട്ടികൾ എല്ലാവർഷവും 1,2 സ്ഥാനത്തിന് അർഹരാകുന്നു. കുട്ടികൾ ശേഖരിച്ച സാധനങ്ങളുമായി അനാഥാലയങ്ങൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചിലെവിടുകയും ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ
മുൻസാരഥികൾ | ||
1 | സിസ്റ്റർ മേരി ലൂയിസ് എസ് ഐ സി | 1964 June - 1966 May |
2 | സിസ്റ്റർ തെയോഫിൻ എസ് ഐ സി | 1966 June - 1977 April |
3 | സിസ്റ്റർ മേരി ഫ്രാൻസിസ്സ് എസ് ഐ സി | 1977 May - 1978 June |
4 | സിസ്റ്റർ തൈബൂസ് എസ് ഐ സി | 1978 June - 1980 July |
5 | സിസ്റ്റർ മേരി മഗ്ദലീൻ എസ് ഐ സി | 1980 July - 1982 April |
6 | സിസ്റ്റർ ബിയാ ട്രീസ് എസ് ഐ സി | 1982 April - 1984 April |
7 | സിസ്റ്റർ ക്രിസ്റ്റീന എസ് ഐ സി | 1984 April - 1989 August |
8 | സിസ്റ്റർ ജൂലിയാ എസ് ഐ സി | 1989 August - 1991 July |
9 | ശ്രീമതി ഇ ഏ തങ്കമ്മ | 1991 July - 2001 June |
10 | ശ്രീമതി വത്സ മത്തായി | 2001 June - 2003 March |
11 | സിസ്റ്റർ ആൻസി എസ് ഐ സി | 2003 March - 2008 May |
12 | സിസ്റ്റർ ടെസ്സി പോൾ എസ് ഐ സി | 2008 July - 2018 May |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് (മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് )
- മദർ . ലില്ലി ജോസ് (അസിസ്റ്റന്റ് ജനറൽ ബഥനി സന്യാസിനി സമൂഹം)
- ഡോ. മനു ഉമ്മൻ (റിട്ടയർഡ് പ്രിൻസിപ്പൽ, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട)
- അഡ്വ.എൻ ഷൈലജ് കൊച്ചുപറമ്പിൽ (കെ പി സി സി അധ്യക്ഷൻ)
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺ ദിനം,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, അധ്യാപക ദിനം, ശിശുദിനം തുടങ്ങിയവയും ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷ പരിപാടികളും നടത്തി വരുന്നു.
അദ്ധ്യാപകർ
- സിസ്റ്റർ ക്ലെയർലിറ്റ് എസ് ഐ സി(സിസ്റ്റർ. ഡെയ്സി പി പി) - ഹെഡ്മിസ്ട്രസ്സ്
- ശ്രീമതി മിനിമോൾ ആന്റണി
- ശ്രീമതി ബിൻസി പീറ്റർ
- ശ്രീമതി നീന വറുഗീസ്
- സിസ്റ്റർ സോണിയ ജോസ് എസ് ഐ സി
- ശ്രീമതി ബിന്ദുമോൾ പി എസ്
- ശ്രീമതി ജെയിൻ അന്നാ ജേക്കബ്
- ശ്രീമതി അശ്വതി വൈ
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി വകുപ്പിൻ്റെ സഹായത്തോടെ സ്കൂൾ പരിസരത്തും ഗ്രോബാഗിലുമായി പച്ചക്കറി കൃഷി ചെയ്തുവരുന്നു. കൃഷിയിൽ കുട്ടികൾക്ക് താല്പര്യം ഉണ്ടാകുന്നതിനായി കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ പാഠം 1 എല്ലാവരും പാടത്തേക്ക് എന്ന പരിപാടി സ്കൂളിൽ നടത്തി.ഓക്സ്ഫാം എന്ന സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എല്ലാവർഷവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രത്യേകം ബോധവത്ക്കരണ ക്ലാസ്സ് നടത്തി വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
നേർക്കാഴ്ച
*2021-22 അദ്ധ്യായന വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്
- പ്രവേശനോത്സവ ഒരുക്കം
ജൂൺ 1 ന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന പ്രവേശനോത്സവത്തിൻ്റെ ഒരുക്കങ്ങൾ മെയ് 31 ന് തന്നെ പുർത്തിയാക്കി. ഒപ്പം ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ടീച്ചേഴ്സ് തയ്യാറാക്കി.
- പ്രവേശനോത്സവ ദിനം
ജൂൺ 1 പ്രവേശനോത്സവം ഓൺലൈനായി നടത്തി . കടപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിഷ അശോകൻ മീറ്റിംഗ് ഉദ്ഘാടനം ചെയതു. 2020-21 ലെ മികവ് പ്രവർത്തനങ്ങളുടെ അവതരണം നടത്തുകയുണ്ടായി.
- ഓൺലൈൻ ക്ലാസ്സുകൾ
പഠനപ്രവർത്തനങ്ങൾ ഓൺലൈനായി ആരംഭിച്ചു . 10 മുതൽ 12.30 വരെ ക്ലാസ്സുകൾ ടൈംടേബിൾ പ്രകാരം നടത്തി.
- ക്ലാസ്സ് അസംബ്ലി
എല്ലാ ദിവസവും 9.30 ന് ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾക്ക് അതത് ക്ലാസ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി വന്നു. പ്രതിജ്ഞ, പത്രവായന, ചിന്താവിഷയം ഇവ ഓരോ ദിവസവും നിശ്ചയിച്ച കുട്ടികൾ ചെയ്തു വന്നു. എല്ലാ കുട്ടികൾക്കും മാറി മാറി അവസരം നൽകി. ഇത് കുട്ടികൾക്ക് വലിയ സന്തോഷമായിരുന്നു.
- അക്ഷരാമൃതം
എഴുത്തിൽ അക്ഷരത്തെറ്റുകൾ വരുത്തുന്ന കുട്ടികൾക്കായി അക്ഷരാമൃതം എന്ന വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും അക്ഷരത്തെറ്റുകൾ കൂടാതെ എഴുതുവാൻ വിവിധ പരിശീലന പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്നു.
- വായനാമൂല
കുട്ടികൾക്ക് ഉറക്കെ തെറ്റുകൂടാതെ വായിക്കുവാനായുള്ള പരിശീലനം നൽകുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി വായനാമൂല എന്ന വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വായിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു വരുന്നു. കുട്ടികൾ ഉറക്കെ വായിക്കുന്നത് ശബ്ദ സന്ദേശം ആയി ഗ്രൂപ്പിൽ ഇടുന്നു. ഇത് കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്യുന്നുണ്ട്.
- പരിസ്ഥിതി ദിനം
ജൂൺ 5 ന് രാവിലെ 9 ന് ഹെഡ്മിസ്ട്രസ് സ്കൂളിൽ ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടന കർമം നടത്തി. ഓൺലൈനായി മീറ്റിംഗ് നടത്തി. പി ടി എ പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സി പി.പി. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. അന്നേ ദിവസം മുഴുവൻ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും ആയതിന്റെ വീഡിയോ അതാത് ക്ലാസ് ടീച്ചേഴ്സിന് അയക്കുകയും ചെയ്തു.
- വായനാ ദിനവും വായനവാരാചരണവും
ജൂൺ 19 ന് വായനാ ദിനാഘോഷത്തിന്റെ ഉദ്ഘാടന കർമം തിരുവല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി കുമാരി വി.കെ. നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് മീറ്റിംഗിൻ്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഹെഡ്മിസ്ട്രസ് വായനാദിന സന്ദേശം നൽകി. ജൂൺ 19 മുതൽ 25 വരെ വായനവാരമായി ആഘോഷിച്ചു. ഈ ദിവസങ്ങളിൽ കുട്ടികൾക്ക് കഥാരചന, കവിതാ രചന, ചിത്രരചന, വായനാദിന പ്രസംഗം, വായനാദിന കവിതാലാപനം, കയ്യെഴുത്തു മാസിക തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.
- പഠനോപകരണ വിതരണം
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ടീച്ചേഴ്സിൻ്റെ പരിശ്രമത്താൽ മൊബൈൽ ഫോണുകൾ നൽകി.
- മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ്.
ജൂൺ 17, 18, 19 എന്നീ തീയതികളിൽ യഥാക്രമം 7,6,5 ക്ലാസുകളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി കുട്ടികളുടെ ഓൺലൈൻ ക്ലാസ്സ് - മാതാപിതാക്കൾ അറിയേണ്ടതെല്ലാം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. പ്രിയ ജിൽസ് (കൺസൾട്ടൻ്റ് ഫിസിഷ്യൻ എവി.പി. കോയമ്പത്തൂർ ലിമിറ്റഡ്, വയനാട്) ക്ലാസ്സുകൾ നയിച്ചു. ഒന്നാം ദിവസം തിരുവല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി കുമാരി വി.കെ. ഇതിൻ്റെ ഉദ്ഘാടന കർമം നിർവഹിച്ചു. ക്ലാസ്സുകൾ വളരെ പ്രയോജനം ചെയ്തു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
- കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്
ഡോ. പ്രിയ ജിൽസ് (കൺസൾട്ടൻ്റ് ഫിസിഷ്യൻ എവി.പി. കോയമ്പത്തൂർ ലിമിറ്റഡ്, വയനാട്)
കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെക്കുറിച്ച് കുട്ടികൾക്കായി ക്ലാസ് കൊടുത്തു. കുട്ടികളുടെ മൊബൈൽ ഫോൺ ദുരുപയോഗം കുറക്കുന്നതിന് ഇത് സഹായകമായി എന്ന് പല മാതാപിതാക്കളും പറയുകയുണ്ടായി.
- ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമ ദിനത്തോടനുബന്ധിച്ച് ജീവചരിത്രക്കുറിപ്പ്, പുസ്തകവായന ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
- ചാന്ദ്ര ദിനം
ജൂലൈ 21 ന് ഓൺലൈൻ ചാന്ദ്രദിനാഘോഷം നടത്തി. കുട്ടികളുടെ പ്രസംഗം, ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമാണം ഇവ ഉണ്ടായിരുന്നു.
- വായനാനുഭവക്കുറിപ്പ്
വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വായനാനുഭവക്കുറിപ്പ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ ഈ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ഷെൽബി തോമസ് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും, 23-ാം തീയതി പത്തനംതിട്ടയിൽ വച്ചുനടന്ന സമ്മാനദാനച്ചടങ്ങിൽ ബഹു. കളക്ടറുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങ കയും ചെയ്തു.
- ശാസ്ത്രരംഗം
ഓഗസ്റ്റ് 6 ന് പത്തനംതിട്ട സൈൻഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ പ പ്രൊഫസറും എച്ച് ഒ ഡി യുമായ ഡോ.റിബോയ് ചെറിയാൻ ശാസ്ത്ര രംഗം പ്രവർത്തനോദ്ഘാടനം നടത്തുകയും ഈ കാലഘട്ടത്തിൽ ശാസ്ത്രത്തിൻ്റെ പ്രസക്ത സമൂഹം നേരിടുന്ന വെല്ലുവിളികളും ശാസ്ത്രത്തിൽ കുട്ടികളുടെ പങ്കാളിത്വവും എന്നിവയെക്കുറിച്ച് ഡോ.റിബോയ് ചെറിയാൻ ക്ലാസ് എടുക്കുകയുo ചെയ്തു.
വിവിധ മത്സരങ്ങൾ പല ദിനങ്ങളിലായി നടത്തി. വിജയികളായവർ സബ് ജില്ലാതല മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
- വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും.
ഓഗസ്റ്റ് 17 ന് ഗൂഗിൾ മീറ്റ് വഴി നടന്നു. മീറ്റിംഗിൽ തിരുവല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി കുമാരി വി.കെ.അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനകർമം പ്രശസ്ത സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ പ്രകാശ് വള്ളംകുളം നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നാടൻപാട് ശില്പശാല നടത്തപ്പെട്ടു.
- വിദ്യാരംഗം കലാ മത്സരങ്ങൾ
അഭിനയം, പുസ തകാസ്വാദനം കാവ്യാ ലാപനം, നാടൻപാട്ട് കഥാരചന, കവിതാ രചന, ചിത്രരചന എന്നിവയുടെ മത്സരങ്ങൾ ഗൂഗിൾ മീറ്റ് വഴി നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- സംസ്കൃത ദിനവം, വാരാചരണവും
സംസ്കൃതത്തിൻ്റെ വിവിധ പ്രവർത്തനപരിപാടികളോടെ വാരാചരണം നടത്തി. ഓരോ ദിവസവും ഗൂഗിൾ മീറ്റ് വഴി വേറിട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി.
- മക്കൾക്കൊപ്പം
ഓഗസ്റ്റ് 11 ന് 2ബാച്ചുകളായി രക്ഷകർത്താക്കൾ പങ്കെടുത്ത മക്കൾക്കൊപ്പം പരിപാടി വളരെ പ്രയോജനകരമായിരുന്നു.
- സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തി. ദേശഭക്തിഗാനം, പ്രസംഗം, ചാർട്ട് പ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു.
- ഓണാഘോഷം
വിവിധ ഓണാഘോഷ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തി. കുട്ടികൾ വീട്ടിൽ അത്തപ്പൂ ഇടുകയും അതിൻ്റെ ഫോട്ടോകൾ അയച്ചുതരികയും ചെയ്തു.
- ഹിന്ദി ദിനം
സെപ്റ്റംബർ 14 മുതൽ ഒരാഴ്ച കാലം ഹിന്ദി വാരാചരണം ഓൺലൈൻ ആയി നടത്തുകയും ഓരോ ദിവസവും വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ നൽകുകയുo ചെയ്തു.
- ഗാന്ധിജയന്തി
ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോട അബസിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. അവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രദർശിപ്പിച്ചു.
- വന്യ ജീവിവാരാചരണം
ഒക്ടോബർ 5 ന് വന്യ ജീവി വാരാചരണത്തോടനുബന്ധിച്ച് ഓൺലൈൻ വഴി കുട്ടികൾ പ്രതിജ്ഞ നടത്തി.
- പോഷൻ മാസാചരണം
ഹെൽത്ത് സെൻ്ററിൽ നിന്നും ഇതിനുള്ള സഹായ സഹകരണങ്ങൾ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും കുട്ടികൾക്ക് ആരോഗ്യം സംബന്ധിച്ച ബോധന ക്ലാസ്സുകൾ നൽകി.
- സ്കൂൾ ശുചീകരണം.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി ഒക്ടോബർ 26 ന് പി ടി എ യുടെ സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി. കടപ്ര 11-ാംവാർഡ് മെമ്പർ ശ്രീമതി രാജേശ്വരിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പുകാർ വന്ന് ഗാർഡനിലെ പുല്ല് ചെത്തി വൃത്തിയാക്കി.
- 2021 നവംബർ 1
595 ദിവസങ്ങൾക്കു ശേഷമുള്ള കുഞ്ഞുങ്ങളുടെ സ്കൂളിലേക്കുള്ള വരവിനെ ഏറെ ഹൃദ്യതയോടെ, ഒരുക്കങ്ങളോടെ സ്വാഗതം ചെയ്യുകയും പ്രവേശനോത്സവം സമുചിതമായി നടത്തുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.
- ശാസ്ത്രരംഗം ഉപജില്ലാ മത്സരം
ഉപജില്ലാതല മത്സരത്തിൽ പങ്കെടുത്ത 3 കുട്ടികൾ സമ്മാനാർഹരായി. ആര്യാമോൾ കെ.എസ് ജില്ലാതല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു ഒന്നാം സമ്മാനത്തിന് അർഹയായി. സമ്മാനാർഹരായ കുട്ടികൾക്ക് തിരുവല്ല ഡയറ്റിൽ വച്ച് നടന്ന മീറ്റിംഗിൽ ബഹു. ഡി.ഇ.ഒ. ശ്രീമതി പ്രസീന പി.ആർ. ട്രോഫികളും, സർട്ടിഫിക്കറ്റും നൽകി.
- ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് പ്രച്ഛന്ന വേഷം, പ്രസംഗം, ചിത്രരചന, ചാർട്ട് നിർമാണം, പോസ്റ്റർ തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. വിജയികളെയും പങ്കെടുത്ത എല്ലാവരെയും അനുമോദിച്ചു.
- വിജ്ഞാനോത്സവം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന കുട്ടികളുടെ വിജ്ഞാനോത്സവത്തിൽ 10 കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്തു.
- ക്രിസ്തുമസ് ആഘോഷം
ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കുട്ടികളുടെ കരോൾ ഗാനവും വിവിധ പരിപാടികളും ഉണ്ടായിരുന്നു.
- റിപ്പബ്ലിക് ദിനം
ജനവരി 26 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ online ആയി നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
- മാതൃഭാഷാ ദിനം
ഫെബ്രുവരി 21 ന് ഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഭാഷാ പ്രതിജ്ഞ എടുത്തു. പോസ്റ്റർ നിർമാണ മത്സരം, ചിത്രരചനാ മത്സരം തുടങ്ങിയവ നടത്തുനയുണ്ടായി.
സ്കൂൾ ഫോട്ടോകൾ
-
പാഠം1പാടത്തേക്ക്
-
ഗണിതശാസ്ത്രമേള
-
പ്രവൃത്തിപരിചയമേള
-
സംസ്കൃതകലോത്സവം
-
ബോധവല്ക്കരണക്ലാസ്സ്
-
ശിശുദിനം
-
പ്രവേശനോത്സവം
-
ശാസ്ത്രരംഗം 2021-22 സബ്ജില്ലാ വിജയികൾ
-
വിദ്യാരംഗം കലാസാഹിത്യവേദി 2021-22 സബ്ജില്ലാ വിജയികൾ
വഴികാട്ടി
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37267
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ