"ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt V H S S Deviyarcolony}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= 10thmile
|സ്ഥലപ്പേര്=ദേവിയാർകോളനി
| വിദ്യാഭ്യാസ ജില്ല= thodupuzha
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= idukki
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 29045
|സ്കൂൾ കോഡ്=29045
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=906005
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= valara p.o <br/>idukki
|യുഡൈസ് കോഡ്=32090100501
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04864272532
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1961
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= adimali
|പോസ്റ്റോഫീസ്=വാളറ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=ഇടുക്കി ജില്ല  685561
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04864 272532
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=29045gvhss@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=അടിമാലി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =അടിമാലി പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=19
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=ഇടുക്കി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=ദേവികുളം
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=ദേവികുളം
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍= P.M.BASSI 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ABDUL SAMAD
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= devi.jpg ‎|  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=308
|പെൺകുട്ടികളുടെ എണ്ണം 1-10=314
|വിദ്യാർത്ഥികളുടെ എണ്ണം 1-10=622
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=63
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=51
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയ്‍മോൻ പി എസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അഷ്‍റഫ് ആലുങ്ങൽ
|പി.ടി.. പ്രസിഡണ്ട്=റഷീദ് എ കെ
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു തുളസീധരൻ
|സ്കൂൾ ചിത്രം=29045.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
'''ജി.വി.എച്ച്.എസ്.എസ് ദേവിയാർ കോളനി - ചരിത്രവും വർത്തമാനവും'''
 
കുതിരകുത്തി മലയ്ക്കും മുടിപ്പാറ മലയ്ക്കും ഇടയിൽ കൊച്ചി മധുര ദേശീയപാതയുടെ ഓരത്ത് ദേവിയാറിന്റെ കരയിൽ നിലകൊള്ളുന്ന '''ജി.വി.എച്ച്.എസ്.എസ് ദേവിയാറി'''ന്റെ ചരിത്രം ഇടുക്കിയിലെ കുടിയേറ്റത്തിന്റെ ചരിത്രത്തോട് ഇഴ ചേർന്ന് നിൽക്കുന്നതാണ്. ലോകമഹായുദ്ധ സാഹചര്യങ്ങൾ മൂലം ഉടലെടുത്ത ഭക്ഷ്യക്ഷാമം അക്കാലത്തെ തിരുവിതാംകൂറിനെയും ബാധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യവും ക്ഷാമവും മൂലം ഭക്ഷ്യ ധാന്യങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യം വെച്ച് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് സർക്കാർ പിന്തുണ നൽകി. ഭക്ഷ്യക്ഷാമം മറികടക്കാനും ഉപജീവനാവശ്യങ്ങൾക്കുമായി വനഭൂമി വിട്ടുനൽകുന്ന പദ്ധതി 'കുത്തകപ്പാട്ടം’ 1941 കാലയളവിൽ ആരംഭിച്ചു. മലയാളികളുടെ ഇടുക്കിയിലേക്കുള്ള കുടിയേറ്റത്തിന്റെ തുടക്കമായി ഇതിനെ കാണാം. ഇടുക്കിയിലെ കുടിയേറ്റത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മാനമാണ് മുകളിൽ സൂചിപ്പിച്ചത്.
 
കുടിയേറ്റ ചരിത്രത്തിന് ഒരു രാഷ്ട്രീയ മാനം കൂടി കാണാനാവും. സ്വാതന്ത്ര്യം നേടി അധികം വൈകാതെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായി. ഇക്കാലത്ത് പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചി സർക്കാർ 'ഹൈറേഞ്ച് കോളനൈസേഷൻ സ്കീം’ ആരംഭിച്ചു. തമിഴ്‍നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ 50000 സെക്ഷനുകളിലായി 8000 കുടുംബങ്ങളെ അധിവസിപ്പിക്കുക എന്നതായിരുന്നു ഹൈറേഞ്ച് കോളനൈസേഷൻ സ്കീം ലക്ഷ്യം വെച്ചത്. ഹൈറേഞ്ച് മേഖലയിൽ ഭാഷാപരമായ മേധാവിത്വം നേടുക എന്നതു കൂടി ഇതിന്റെ ലക്ഷ്യമായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. 27-12-1954ൽ കോളനികൾക്കായുള്ള സർവ്വേ നടപടികൾ ആരംഭിച്ചു. കല്ലാർ, മറയൂർ, കാന്തല്ലൂർ എന്നിവയായിരുന്നു അധിവാസത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ. 25-12-1954ന് അപേക്ഷ ക്ഷണിച്ചു. 08-01-1955 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 10-01-1955 ന് തെരഞ്ഞടുക്കപ്പെട്ടവർക്ക് അറിയിപ്പ് നൽകി. 20-01-1955ന് കല്ലാറിൽ ആദ്യത്തെ കോളനിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഭൂരഹിതരായ തൊഴിലാളി വിഭാഗങ്ങളിൽ നിന്നും കുടുംബസമേതം സ്ഥിരവാസത്തിന് തയ്യാറായവർ ഈ കുടിയേറ്റത്തിൽ മുൻഗാമികളായി. 200 കുടുംബങ്ങളായിരുന്നു കല്ലാറിൽ അധിവസിക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കകം കാന്തല്ലൂരിലും 200 കുടുംബങ്ങൾ താമസക്കാരായെത്തി. മറയൂർ, നാച്ചിവയൽ വില്ലേജുകളിലായി സ്ഥാപിച്ച അഞ്ചുനാട് കോളനിയിൽ 11-02-1955ന് 125 കുടുബങ്ങളും താമസക്കാരായി. 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ മറയൂരും കാന്തല്ലൂരും മൂന്നാറുമെല്ലാം കേരളത്തിന്റെ ഭാഗമായി.
 
1957-ൽ ഇം.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ രൂപീകരിക്കപ്പെട്ടു. അധിവാസത്തിനായി മറയൂരിൽ വിട്ടുകിട്ടിയ ഭൂമിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുടിയേറ്റക്കാർ‍ വിഷമിച്ചു. മഴനിഴൽ പ്രദേശമായ മറയൂരിൽ ജലദൗർലഭ്യം കാരണം താമസയോഗ്യമല്ലെന്ന പരാതിയെത്തുടർന്ന് മറ്റൊരു പ്രദേശം കണ്ടെത്തുവാൻ കേരള സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമമുണ്ടായി. സർക്കാർ നിർദ്ദേശപ്രകാരം ദേവിയാർ കൂപ്പിൽ മറ്റൊരു സെറ്റിൽമെന്റ് കണ്ടെത്തി. മറയൂരിൽ നിന്നുള്ള കുടുംബങ്ങളെ ദേവിയാറിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ 1959ൽ 73 കുടുംബങ്ങളെ മറയൂരിൽ നിന്നും ദേവിയാറിൽ പുനരധിവസിപ്പിച്ചു. ഇതോടെ 'ദേവിയാർ കോളനി'യെന്ന ജനപദത്തിന് തുടക്കമായി.

== ചരിത്രം ==
സ്കൂൾ, വില്ലേജ് ഓഫീസ്, ആശുപത്രി എന്നിവയ്ക്കായി 3 ഏക്കർ വീതം ഭൂമി മാറ്റിയിട്ടിരുന്നു. വിദ്യാഭ്യാസ പുരോഗതിക്ക് മുൻഗണന നൽകിയ ആദ്യ കേരള സർക്കാർ ദേവിയാറിലെ കുടിയേറ്റ ഗ്രാമത്തിൽ 1961 ജൂൺ 10ന് പുതിയ പ്രാഥമിക പാഠശാലയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് മാറി, സർക്കാർ നൽകിയ 3 ഏക്കർ പുറമ്പോക്ക് ഭൂമിയിൽ പുല്ലും ഈറ്റയും കൊണ്ട്, പുനരധിവസിക്കപ്പെട്ട 73 കുടുംബങ്ങളിലെ മുതിർന്നവർ ചേർന്ന് ഷെഡ് നിർമ്മിച്ചു. അതിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. റസലയൻ, കെ.എസ്.ശ്രീധരപണിക്കർ‍, എന്നിവരായിരുന്നു ആദ്യം നിയമിക്കപ്പെട്ട അധ്യാപകർ. അതേ വർഷം തന്നെ ഒക്ടോബർ മാസത്തിൽ ടി.പി. ശ്രീധരൻ, വി.എ. രാജപ്പൻ ആചാരി എന്നിവർ കൂടി അധ്യാപകരായെത്തി. നെയ്യാറ്റിൻകര സ്വദേശിയായിരുന്ന ശ്രീ. റസലയൻ നാടാർക്കായിരുന്നു‍ പ്രധാനാധ്യാപകന്റെ ചുമതല‍. രണ്ട് വർഷക്കാലം പിന്നിട്ടപ്പോൾ കനത്ത കാറ്റിലും മഴയിലും പുല്ല് മേഞ്ഞ ഷെഡ് നിലം പൊത്തി. ഇതേ തുടർന്ന് ദേവിയാറിനോട് ചേർന്ന് വില്ലേജിനായി മാറ്റിയിട്ടിരുന്ന 3 ഏക്കർ പുറംപോക്ക് ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കപ്പെട്ടു.‍ പുല്ലും ഈറ്റയും കൊണ്ട് മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു ഷെഡ് പണിത് വിദ്യാലയം മാറ്റി സ്ഥാപിച്ചു. 1963ൽ ആദ്യത്തെ പ്രധാനാധ്യാപകനായി ശാന്തകുമാരൻ നായർ ചുമതലയേറ്റു. പുല്ല് മേഞ്ഞ 3 ക്ലാസ് മുറികൾ പിന്നീട് 5 ക്ലാസ് മുറികളായി. സ്കൂളിലേക്ക് റോഡുണ്ടായിരുന്നില്ല. സ്കൂളിൻറെ കരയിലുള്ളവർ ഇടവഴികളിലൂടെ സ്കൂളിലെത്തി. ദേവിയാർ മുറിച്ചു കടന്ന് പടികൾ കയറിയാണ് മറുകരയിൽ നിന്നുള്ള കുട്ടികൾ എത്തിയിരുന്നത്. പിന്നീട് സ്കൂളിന് സമീപത്തു കൂടി പുതിയ പാത നിർമ്മിക്കപ്പെട്ടു. സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരറ്റത്ത് തന്നെ പിന്നീട് സർക്കാർ ആശുപത്രിയും പ്രവർത്തിച്ചു തുടങ്ങി.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
പ്രാഥമിക വിദ്യാലയമായി തുടങ്ങിയ കലാലയം പതിയെ വളർച്ചയുടെ നാഴിക കല്ലുകൾ പിന്നിട്ടു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അതോടൊപ്പം മറ്റൊരു കെട്ടിടവും പണി കഴിക്കപ്പെട്ടു. 1978-ൽ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1980 ൽ 3 പേർ ഫസ്റ്റ് ക്ലാസ് നേടിക്കൊണ്ട് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഡോക്ടർ അബ്ദുൾ സലീം, എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്ന സണ്ണി ആന്റണി, ഫാർമസിസ്റ്റ് മറ്റനായിൽ ഓമന എന്നിവരായിരുന്നു അന്നത്തെ ഫസ്റ്റ് ക്ലാസ് ജേതാക്കൾ.
 
കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയും ഭൗതിക സൗകര്യങ്ങളുടെ കുറവും മൂലം ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായി. അക്കാലത്ത് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. നേര്യമംഗലം-മൂന്നാർ പാതയിൽ നിന്നും സ്കൂളിലേക്കെത്താൻ ദേവിയാറിന് കുറുകെ പത്താംമൈലിൽ ഇന്നുള്ള പാലം അന്നുണ്ടായിരുന്നില്ല. ഏകദേശം ഒരു കിലോമീറ്റർ അകലങ്ങളിൽ ഇടത്തും വലത്തുമായി മരത്തടിയിൽ തീർത്ത ചെറിയ നടപ്പാടലം കടന്നു വേണമായിരുന്നു സ്കൂളിലേക്കെത്താൻ. പുഴകടക്കാൻ ചങ്ങാടമായിരുന്നു ആശ്രയം. വേനൽക്കാലത്ത് പുഴയിലിറങ്ങി കടക്കാമായിരുന്നു. 1981-ൽ പത്താം മൈലിലെ ദേവിയാർ പാലത്തിന് തറക്കല്ലിട്ടു. ഏകദേശം 7 വർഷമെടുത്താണ് പാലം യാഥാർത്ഥ്യമായത്. അതോടെ സ്കൂളിലേക്കുള്ള യാത്ര സുഗമമായി.‍
 
വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ തുടക്കം 1990 ലാണ്. താൽക്കാലികമായി ഒരു ക്ലാസ് മുറിയിൽ തുടക്കം കുറിക്കുകയും പിന്നീട് ഒരു വർക്ക് ഷെഡ് പണിത് അതിലേക്ക് മാറ്റുകയും ചെയ്തു.
 
ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്ന വിദ്യാലയത്തിനായി 1995-ൽ ഒരു ഇരുനില കെട്ടിടം പണി തുടങ്ങി. 99 ൽ പുതിയ കെട്ടിടത്തിലേക്ക് ഹൈസ്കൂൾ വിഭാഗം മാറി. പഴയ ഓടിട്ട കെട്ടിടം പുതുക്കി പണിതു. ക്ലാസുകളുടെ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി സാധാരണ പഠന സമയത്തേക്ക് മാറി.
 
സാഹിത്യ-ശാസ്ത്ര-കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം അടയാളപ്പെടുത്തപ്പെട്ടു. തിരുവനന്തപുരത്തുകാരനായ കായികാധ്യാപകൻ പോൾരാജിന്റെ ശിക്ഷണത്തിൽ കായിക മേഖല ശക്തിപ്പെട്ടു. ഡി.വൈ.എസ്. പി ആയിരുന്ന ശ്രീ. സദാശിവൻ, ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്ന വേണു എന്നിവർ ഈ സ്കൂളിന്റെ കരുത്തുറ്റ കായിക താരങ്ങളായിരുന്നു. മലപ്പുറം ജില്ലയിലെ മമ്പാട് എം.ഇ.എസ് കോളേജ് മലയാള വിഭാഗം മേധാവിയും പ്രശസ്ത സാഹിത്യകാരിയുമായ ഡോ. മൈന ഉമൈബാൻ ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രഗൽഭരായ പ്രൊഫഷണലുകളുടെയും കലാകാരൻമാരുടെയും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും നീണ്ട നിര പൂർവ്വ വിദ്യാർത്ഥികളിലുണ്ട്.
 
പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആർ.സുബ്രഹ്മണ്യ അയ്യർ എന്ന ആർ.എസ് മണി, എസ്.എ.ബി തങ്ങൾ തുടങ്ങിയവരുടെയും മറ്റു പലരുടെയും ആത്മാർത്ഥമായ ശ്രമങ്ങളാണ് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് എത്തിച്ചത്.
 
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ 2021-2022 അധ്യയന വർഷത്തിൽ ഭാഗിഗമായി തുറന്നപ്പോൾ വൊക്കേഷനൽ ഹയർ സെക്കന്ററി വിഭാഗം 600 മീറ്റർ അകലെയുള്ള കാമ്പസിൽ പുതുതായി പണി കഴിപ്പിച്ച ഇരു നില കെട്ടിടത്തിലേക്ക് മാറ്റി. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസുകൾ നിലവിലെ കാമ്പസിൽ പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. പാതയോടു ചേർന്ന് സ്കൂൾ പ്രവേശന കവാടത്തിനടുത്തായി ആദ്യകാല കെട്ടിടം മേൽക്കൂര മാറ്റി നവീകരിച്ച് ഇപ്പോഴും നിലകൊള്ളുന്നു. വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് പ്രദേശത്തിന്റെ വിദ്യാഭ്യാസ വികസന ശ്രമങ്ങളിൽ‍ മഹത്തായ പങ്ക് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു.
 
വിവര സ്രോതസ്സ് :
 
1. A hand book on the administration of the High range colonization scheme part I, Government of Travancore-cochin,1964,p.1.
 
2. Government of Kerala., Status Paper, Idukki District, District Planning Office, Idukki, 1982,p. 232.
 
3. G.O.No.A10-10917., dated 11 th February 1955 of Government of Travancore Cochin
 
4. High Range Colonization Scheme : A Critical Analysis, Asst. Prof. Vimalkumar C.L
 
5. ഏകാന്തതയുടെ അറുപതു വർഷങ്ങൾ; ട്രൂകോപ്പി തിങ്ക് ഓഡിയോ ബ്രോഡ്കാസ്റ്റ്, മൈന ഉമൈബാൻ (പൂർവ്വ വിദ്യാർത്ഥി)
 
6. എസ്.വീരമണി, റിട്ടയേർഡ് ലൈവ്സ്റ്റോക്ക് അസിസ്റ്റൻറ് (പൂർവ്വ വിദ്യാർത്ഥി)
 
7. ഡോ. അബ്ദുൾ സലീം, ഇരുമ്പുപാലം (പൂർവ്വ വിദ്യാർത്ഥി)
 
8. സുധീർ, റിട്ടയേർഡ് ചിത്രകലാധ്യാപകൻ, തൃശ്ശൂർ
 
== ഭൗതികസൗകര്യങ്ങൾ ==

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളും മേച്ചിൽ ഷീറ്റിൽ നിർമ്മിച്ച 3 കെട്ടിടങ്ങളിലുമായി ഏകദേശം മുപ്പതോളം മുറികളിലായി പ്രീപ്രൈമറി മുതൽ പത്താം തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. വൊക്കേഷനൽ ഹയർ സെക്കന്ററിക്ക് മാത്രമായി ഇരുനില കോൺക്രീറ്റ് കെട്ടിടം പുതുതായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ടെങ്കിലും സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ലിറ്റിൽ കൈറ്റ്സ്, ശാസ്ത്രരംഗം, വിദ്യാരംഗം തുടങ്ങി വിവിധ പഠനാനുബന്ധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. എസ്.പി.സി യൂണിറ്റ് വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സർക്കാർ സ്ഥാപനം
 
.
 
== മുൻ സാരഥികൾ ==
 
'''പ്രധാനാധ്യാപകർ'''
 
. റസലയൻ - 1961
 
കെ.എസ്. ശ്രീധരപ്പണിക്കർ - 1961
 
ശാന്തകുമാരൻ നായർ - 1963
 
പി.പി. മാധവൻ നായർ - 1972
 
എൻ. പുരുഷോത്തമൻ - 1972
 
എൻ.എൻ.ശ്രീധരൻ നായർ - 1975
 
എൻ. നാരായണൻ നായർ - 1979
 
എം.കെ. ഗീവർഗീസ് - 1979
 
എം.കെ വർഗീസ് - 1981
 
എം.ജെ. ത്രേസ്യാമ്മ - 1981
 
ടി.എൻ. സദാശിവൻ - 1983
 
ജുമൈലത്ത് ബീവി - 1983
 
ടി.എൻ. സദാശിവൻ - 1983
 
കെ. രാമകൃഷ്ണൻ നായർ - 1984
 
ഫിലോമിന ജേക്കബ്  - 1986
 
കെ.യു. ഔസേപ്പ് - 1987
 
പി.കെ. കൊച്ചുകുഞ്ഞ് - 1987
 
കെ.വി. രാമാനുജൻ നായർ - 1988
 
കെ.കെ. അന്നമ്മ – 1989
 
വി.ടി. ലീലാമ്മ – 1990

== മുന്‍ സാരഥികള്‍ ==
ജെ. ശാരദാമണി - 1991
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  |  | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
അനില ജോർജ് - 1992
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ജോർജ് മാത്യു - 1993
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വി.ആർ. അരവിന്ദാക്ഷൻ നായർ - 1994
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
പി. സത്യഭാമ അമ്മ – 1995
 
പി.എം. ഭാസ്കരൻ - 1996
 
എസ്.ആർ. ഓമന കുമാരി - 2004
 
കെ.പി. മുഹമ്മദലി - 2004
 
വി.ആർ. പരമേശ്വരൻ - 2005
 
കെ.യു. ശാന്ത - 2006
 
പി.എം. ബാസി - 2009
 
പി.എസ്. കുട്ടിയമ്മ - 2010
 
പി.വി. റഫീഖ് - 2012
 
സുകുമാരി. സി.എസ് - 2012
 
ഉണ്ണികൃഷ്ണൻ അമ്പലമറ്റത്തിൽ - 2014
 
പ്രഭാകരൻ നായർ. എം.കെ - 2015
 
ഗീതാകുമാരി അമ്മ – 2015
 
സുധീന്ദ്രരാജൻ കെ.ബി - 2016
 
വിജയൻ. പി - 2016
 
മനോജ്. എ – 2017
 
രാമചന്ദ്രൻ - 2021
 
ഡോ. മുഹമ്മദ് അഷ്റഫ് ആലുങ്ങൽ - 2021
 
'''പി.ടി.എ പ്രസിഡണ്ടുമാർ'''
 
എസ്.എ.ബി തങ്ങൾ
 
ഐസക് വർഗീസ്
 
അബ്ദുൾ സമദ്
 
ശ്രീധരൻ
 
റോയ് തോമസ്
 
ജയൻ
 
നൗഷാദ്.ടി.എം
 
റഷീദ്.എ.കെ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. അബ്ദുൾ സലീം (ഹോമിയോ) ഇരുമ്പുപാലം
 
സണ്ണി വർഗീസ് (എയറോനോട്ടിക്കൽ എഞ്ചിനീയർ)
 
മറ്റനായിൽ ഓമന (ഫാർമസിസ്റ്റ്)
 
സദാശിവൻ (ഡി.വൈ.എസ്.പി)
 
വേണു (ഫാക്ട് ഉദ്യോഗസ്ഥൻ)
 
മൈന ഉമൈബാൻ (എഴുത്തുകാരി, മലപ്പുറം മമ്പാട് എം.ഇ.എസ്.കോളേജിലെ മലയാള വിഭാഗം മേധാവി)
*

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* NH 49 ന് തൊട്ട് കോതമംഗലം നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി അടിമാലി-മൂന്നാ൪ റോഡിൽ സ്ഥിതിചെയ്യുന്നു.       
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 70 കി.മി.  അകലം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 49 ന് തൊട്ട് കോതമംഗലം നഗരത്തില്‍ നിന്നും 30 കി.മി. അകലത്തായി അടിമാലി-മൂ൬൪ റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{#multimaps: 10.0428901,76.8650524|zoom=18}}
|----
*  നെടുന്പാശേരി എയര്‍പോര്‍ട്ടില്‍ നിന്ന്  200 കി.മി.  അകലം

|}
<!--visbot  verified-chils->-->
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:24, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി
വിലാസം
ദേവിയാർകോളനി

വാളറ പി.ഒ.
,
ഇടുക്കി ജില്ല 685561
സ്ഥാപിതം1 - 6 - 1961
വിവരങ്ങൾ
ഫോൺ04864 272532
ഇമെയിൽ29045gvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29045 (സമേതം)
വി എച്ച് എസ് എസ് കോഡ്906005
യുഡൈസ് കോഡ്32090100501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅടിമാലി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ308
പെൺകുട്ടികൾ314
ആകെ വിദ്യാർത്ഥികൾ622
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ63
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജയ്‍മോൻ പി എസ്
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്‍റഫ് ആലുങ്ങൽ
പി.ടി.എ. പ്രസിഡണ്ട്റഷീദ് എ കെ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു തുളസീധരൻ
അവസാനം തിരുത്തിയത്
05-03-2022Nixon C. K.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ജി.വി.എച്ച്.എസ്.എസ് ദേവിയാർ കോളനി - ചരിത്രവും വർത്തമാനവും

കുതിരകുത്തി മലയ്ക്കും മുടിപ്പാറ മലയ്ക്കും ഇടയിൽ കൊച്ചി മധുര ദേശീയപാതയുടെ ഓരത്ത് ദേവിയാറിന്റെ കരയിൽ നിലകൊള്ളുന്ന ജി.വി.എച്ച്.എസ്.എസ് ദേവിയാറിന്റെ ചരിത്രം ഇടുക്കിയിലെ കുടിയേറ്റത്തിന്റെ ചരിത്രത്തോട് ഇഴ ചേർന്ന് നിൽക്കുന്നതാണ്. ലോകമഹായുദ്ധ സാഹചര്യങ്ങൾ മൂലം ഉടലെടുത്ത ഭക്ഷ്യക്ഷാമം അക്കാലത്തെ തിരുവിതാംകൂറിനെയും ബാധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യവും ക്ഷാമവും മൂലം ഭക്ഷ്യ ധാന്യങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യം വെച്ച് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് സർക്കാർ പിന്തുണ നൽകി. ഭക്ഷ്യക്ഷാമം മറികടക്കാനും ഉപജീവനാവശ്യങ്ങൾക്കുമായി വനഭൂമി വിട്ടുനൽകുന്ന പദ്ധതി 'കുത്തകപ്പാട്ടം’ 1941 കാലയളവിൽ ആരംഭിച്ചു. മലയാളികളുടെ ഇടുക്കിയിലേക്കുള്ള കുടിയേറ്റത്തിന്റെ തുടക്കമായി ഇതിനെ കാണാം. ഇടുക്കിയിലെ കുടിയേറ്റത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മാനമാണ് മുകളിൽ സൂചിപ്പിച്ചത്.

കുടിയേറ്റ ചരിത്രത്തിന് ഒരു രാഷ്ട്രീയ മാനം കൂടി കാണാനാവും. സ്വാതന്ത്ര്യം നേടി അധികം വൈകാതെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായി. ഇക്കാലത്ത് പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന തിരുവിതാംകൂർ-കൊച്ചി സർക്കാർ 'ഹൈറേഞ്ച് കോളനൈസേഷൻ സ്കീം’ ആരംഭിച്ചു. തമിഴ്‍നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ 50000 സെക്ഷനുകളിലായി 8000 കുടുംബങ്ങളെ അധിവസിപ്പിക്കുക എന്നതായിരുന്നു ഹൈറേഞ്ച് കോളനൈസേഷൻ സ്കീം ലക്ഷ്യം വെച്ചത്. ഹൈറേഞ്ച് മേഖലയിൽ ഭാഷാപരമായ മേധാവിത്വം നേടുക എന്നതു കൂടി ഇതിന്റെ ലക്ഷ്യമായിരുന്നുവെന്ന് ചരിത്ര രേഖകൾ പറയുന്നു. 27-12-1954ൽ കോളനികൾക്കായുള്ള സർവ്വേ നടപടികൾ ആരംഭിച്ചു. കല്ലാർ, മറയൂർ, കാന്തല്ലൂർ എന്നിവയായിരുന്നു അധിവാസത്തിന് തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ. 25-12-1954ന് അപേക്ഷ ക്ഷണിച്ചു. 08-01-1955 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 10-01-1955 ന് തെരഞ്ഞടുക്കപ്പെട്ടവർക്ക് അറിയിപ്പ് നൽകി. 20-01-1955ന് കല്ലാറിൽ ആദ്യത്തെ കോളനിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഭൂരഹിതരായ തൊഴിലാളി വിഭാഗങ്ങളിൽ നിന്നും കുടുംബസമേതം സ്ഥിരവാസത്തിന് തയ്യാറായവർ ഈ കുടിയേറ്റത്തിൽ മുൻഗാമികളായി. 200 കുടുംബങ്ങളായിരുന്നു കല്ലാറിൽ അധിവസിക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കകം കാന്തല്ലൂരിലും 200 കുടുംബങ്ങൾ താമസക്കാരായെത്തി. മറയൂർ, നാച്ചിവയൽ വില്ലേജുകളിലായി സ്ഥാപിച്ച അഞ്ചുനാട് കോളനിയിൽ 11-02-1955ന് 125 കുടുബങ്ങളും താമസക്കാരായി. 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ മറയൂരും കാന്തല്ലൂരും മൂന്നാറുമെല്ലാം കേരളത്തിന്റെ ഭാഗമായി.

1957-ൽ ഇം.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ രൂപീകരിക്കപ്പെട്ടു. അധിവാസത്തിനായി മറയൂരിൽ വിട്ടുകിട്ടിയ ഭൂമിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുടിയേറ്റക്കാർ‍ വിഷമിച്ചു. മഴനിഴൽ പ്രദേശമായ മറയൂരിൽ ജലദൗർലഭ്യം കാരണം താമസയോഗ്യമല്ലെന്ന പരാതിയെത്തുടർന്ന് മറ്റൊരു പ്രദേശം കണ്ടെത്തുവാൻ കേരള സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമമുണ്ടായി. സർക്കാർ നിർദ്ദേശപ്രകാരം ദേവിയാർ കൂപ്പിൽ മറ്റൊരു സെറ്റിൽമെന്റ് കണ്ടെത്തി. മറയൂരിൽ നിന്നുള്ള കുടുംബങ്ങളെ ദേവിയാറിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ 1959ൽ 73 കുടുംബങ്ങളെ മറയൂരിൽ നിന്നും ദേവിയാറിൽ പുനരധിവസിപ്പിച്ചു. ഇതോടെ 'ദേവിയാർ കോളനി'യെന്ന ജനപദത്തിന് തുടക്കമായി.

സ്കൂൾ, വില്ലേജ് ഓഫീസ്, ആശുപത്രി എന്നിവയ്ക്കായി 3 ഏക്കർ വീതം ഭൂമി മാറ്റിയിട്ടിരുന്നു. വിദ്യാഭ്യാസ പുരോഗതിക്ക് മുൻഗണന നൽകിയ ആദ്യ കേരള സർക്കാർ ദേവിയാറിലെ കുടിയേറ്റ ഗ്രാമത്തിൽ 1961 ജൂൺ 10ന് പുതിയ പ്രാഥമിക പാഠശാലയ്ക്ക് തുടക്കം കുറിച്ചു. ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് മാറി, സർക്കാർ നൽകിയ 3 ഏക്കർ പുറമ്പോക്ക് ഭൂമിയിൽ പുല്ലും ഈറ്റയും കൊണ്ട്, പുനരധിവസിക്കപ്പെട്ട 73 കുടുംബങ്ങളിലെ മുതിർന്നവർ ചേർന്ന് ഷെഡ് നിർമ്മിച്ചു. അതിലായിരുന്നു വിദ്യാലയത്തിന്റെ തുടക്കം. റസലയൻ, കെ.എസ്.ശ്രീധരപണിക്കർ‍, എന്നിവരായിരുന്നു ആദ്യം നിയമിക്കപ്പെട്ട അധ്യാപകർ. അതേ വർഷം തന്നെ ഒക്ടോബർ മാസത്തിൽ ടി.പി. ശ്രീധരൻ, വി.എ. രാജപ്പൻ ആചാരി എന്നിവർ കൂടി അധ്യാപകരായെത്തി. നെയ്യാറ്റിൻകര സ്വദേശിയായിരുന്ന ശ്രീ. റസലയൻ നാടാർക്കായിരുന്നു‍ പ്രധാനാധ്യാപകന്റെ ചുമതല‍. രണ്ട് വർഷക്കാലം പിന്നിട്ടപ്പോൾ കനത്ത കാറ്റിലും മഴയിലും പുല്ല് മേഞ്ഞ ഷെഡ് നിലം പൊത്തി. ഇതേ തുടർന്ന് ദേവിയാറിനോട് ചേർന്ന് വില്ലേജിനായി മാറ്റിയിട്ടിരുന്ന 3 ഏക്കർ പുറംപോക്ക് ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കപ്പെട്ടു.‍ പുല്ലും ഈറ്റയും കൊണ്ട് മൂന്ന് ക്ലാസ് മുറികളുള്ള മറ്റൊരു ഷെഡ് പണിത് വിദ്യാലയം മാറ്റി സ്ഥാപിച്ചു. 1963ൽ ആദ്യത്തെ പ്രധാനാധ്യാപകനായി ശാന്തകുമാരൻ നായർ ചുമതലയേറ്റു. പുല്ല് മേഞ്ഞ 3 ക്ലാസ് മുറികൾ പിന്നീട് 5 ക്ലാസ് മുറികളായി. സ്കൂളിലേക്ക് റോഡുണ്ടായിരുന്നില്ല. സ്കൂളിൻറെ കരയിലുള്ളവർ ഇടവഴികളിലൂടെ സ്കൂളിലെത്തി. ദേവിയാർ മുറിച്ചു കടന്ന് പടികൾ കയറിയാണ് മറുകരയിൽ നിന്നുള്ള കുട്ടികൾ എത്തിയിരുന്നത്. പിന്നീട് സ്കൂളിന് സമീപത്തു കൂടി പുതിയ പാത നിർമ്മിക്കപ്പെട്ടു. സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഒരറ്റത്ത് തന്നെ പിന്നീട് സർക്കാർ ആശുപത്രിയും പ്രവർത്തിച്ചു തുടങ്ങി.

പ്രാഥമിക വിദ്യാലയമായി തുടങ്ങിയ കലാലയം പതിയെ വളർച്ചയുടെ നാഴിക കല്ലുകൾ പിന്നിട്ടു. 1968-ൽ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അതോടൊപ്പം മറ്റൊരു കെട്ടിടവും പണി കഴിക്കപ്പെട്ടു. 1978-ൽ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1980 ൽ 3 പേർ ഫസ്റ്റ് ക്ലാസ് നേടിക്കൊണ്ട് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഡോക്ടർ അബ്ദുൾ സലീം, എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്ന സണ്ണി ആന്റണി, ഫാർമസിസ്റ്റ് മറ്റനായിൽ ഓമന എന്നിവരായിരുന്നു അന്നത്തെ ഫസ്റ്റ് ക്ലാസ് ജേതാക്കൾ.

കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയും ഭൗതിക സൗകര്യങ്ങളുടെ കുറവും മൂലം ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിലായി. അക്കാലത്ത് ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. നേര്യമംഗലം-മൂന്നാർ പാതയിൽ നിന്നും സ്കൂളിലേക്കെത്താൻ ദേവിയാറിന് കുറുകെ പത്താംമൈലിൽ ഇന്നുള്ള പാലം അന്നുണ്ടായിരുന്നില്ല. ഏകദേശം ഒരു കിലോമീറ്റർ അകലങ്ങളിൽ ഇടത്തും വലത്തുമായി മരത്തടിയിൽ തീർത്ത ചെറിയ നടപ്പാടലം കടന്നു വേണമായിരുന്നു സ്കൂളിലേക്കെത്താൻ. പുഴകടക്കാൻ ചങ്ങാടമായിരുന്നു ആശ്രയം. വേനൽക്കാലത്ത് പുഴയിലിറങ്ങി കടക്കാമായിരുന്നു. 1981-ൽ പത്താം മൈലിലെ ദേവിയാർ പാലത്തിന് തറക്കല്ലിട്ടു. ഏകദേശം 7 വർഷമെടുത്താണ് പാലം യാഥാർത്ഥ്യമായത്. അതോടെ സ്കൂളിലേക്കുള്ള യാത്ര സുഗമമായി.‍

വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ തുടക്കം 1990 ലാണ്. താൽക്കാലികമായി ഒരു ക്ലാസ് മുറിയിൽ തുടക്കം കുറിക്കുകയും പിന്നീട് ഒരു വർക്ക് ഷെഡ് പണിത് അതിലേക്ക് മാറ്റുകയും ചെയ്തു.

ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്ന വിദ്യാലയത്തിനായി 1995-ൽ ഒരു ഇരുനില കെട്ടിടം പണി തുടങ്ങി. 99 ൽ പുതിയ കെട്ടിടത്തിലേക്ക് ഹൈസ്കൂൾ വിഭാഗം മാറി. പഴയ ഓടിട്ട കെട്ടിടം പുതുക്കി പണിതു. ക്ലാസുകളുടെ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി സാധാരണ പഠന സമയത്തേക്ക് മാറി.

സാഹിത്യ-ശാസ്ത്ര-കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം അടയാളപ്പെടുത്തപ്പെട്ടു. തിരുവനന്തപുരത്തുകാരനായ കായികാധ്യാപകൻ പോൾരാജിന്റെ ശിക്ഷണത്തിൽ കായിക മേഖല ശക്തിപ്പെട്ടു. ഡി.വൈ.എസ്. പി ആയിരുന്ന ശ്രീ. സദാശിവൻ, ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്ന വേണു എന്നിവർ ഈ സ്കൂളിന്റെ കരുത്തുറ്റ കായിക താരങ്ങളായിരുന്നു. മലപ്പുറം ജില്ലയിലെ മമ്പാട് എം.ഇ.എസ് കോളേജ് മലയാള വിഭാഗം മേധാവിയും പ്രശസ്ത സാഹിത്യകാരിയുമായ ഡോ. മൈന ഉമൈബാൻ ഈ കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പ്രഗൽഭരായ പ്രൊഫഷണലുകളുടെയും കലാകാരൻമാരുടെയും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും നീണ്ട നിര പൂർവ്വ വിദ്യാർത്ഥികളിലുണ്ട്.

പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആർ.സുബ്രഹ്മണ്യ അയ്യർ എന്ന ആർ.എസ് മണി, എസ്.എ.ബി തങ്ങൾ തുടങ്ങിയവരുടെയും മറ്റു പലരുടെയും ആത്മാർത്ഥമായ ശ്രമങ്ങളാണ് ഈ വിദ്യാലയത്തെ പുരോഗതിയുടെ പാതയിലേക്ക് എത്തിച്ചത്.

കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ 2021-2022 അധ്യയന വർഷത്തിൽ ഭാഗിഗമായി തുറന്നപ്പോൾ വൊക്കേഷനൽ ഹയർ സെക്കന്ററി വിഭാഗം 600 മീറ്റർ അകലെയുള്ള കാമ്പസിൽ പുതുതായി പണി കഴിപ്പിച്ച ഇരു നില കെട്ടിടത്തിലേക്ക് മാറ്റി. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസുകൾ നിലവിലെ കാമ്പസിൽ പുതുതായി പണിത കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. പാതയോടു ചേർന്ന് സ്കൂൾ പ്രവേശന കവാടത്തിനടുത്തായി ആദ്യകാല കെട്ടിടം മേൽക്കൂര മാറ്റി നവീകരിച്ച് ഇപ്പോഴും നിലകൊള്ളുന്നു. വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് പ്രദേശത്തിന്റെ വിദ്യാഭ്യാസ വികസന ശ്രമങ്ങളിൽ‍ മഹത്തായ പങ്ക് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു.

വിവര സ്രോതസ്സ് :

1. A hand book on the administration of the High range colonization scheme part I, Government of Travancore-cochin,1964,p.1.

2. Government of Kerala., Status Paper, Idukki District, District Planning Office, Idukki, 1982,p. 232.

3. G.O.No.A10-10917., dated 11 th February 1955 of Government of Travancore Cochin

4. High Range Colonization Scheme : A Critical Analysis, Asst. Prof. Vimalkumar C.L

5. ഏകാന്തതയുടെ അറുപതു വർഷങ്ങൾ; ട്രൂകോപ്പി തിങ്ക് ഓഡിയോ ബ്രോഡ്കാസ്റ്റ്, മൈന ഉമൈബാൻ (പൂർവ്വ വിദ്യാർത്ഥി)

6. എസ്.വീരമണി, റിട്ടയേർഡ് ലൈവ്സ്റ്റോക്ക് അസിസ്റ്റൻറ് (പൂർവ്വ വിദ്യാർത്ഥി)

7. ഡോ. അബ്ദുൾ സലീം, ഇരുമ്പുപാലം (പൂർവ്വ വിദ്യാർത്ഥി)

8. സുധീർ, റിട്ടയേർഡ് ചിത്രകലാധ്യാപകൻ, തൃശ്ശൂർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളും മേച്ചിൽ ഷീറ്റിൽ നിർമ്മിച്ച 3 കെട്ടിടങ്ങളിലുമായി ഏകദേശം മുപ്പതോളം മുറികളിലായി പ്രീപ്രൈമറി മുതൽ പത്താം തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. വൊക്കേഷനൽ ഹയർ സെക്കന്ററിക്ക് മാത്രമായി ഇരുനില കോൺക്രീറ്റ് കെട്ടിടം പുതുതായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ടെങ്കിലും സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്, ശാസ്ത്രരംഗം, വിദ്യാരംഗം തുടങ്ങി വിവിധ പഠനാനുബന്ധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. എസ്.പി.സി യൂണിറ്റ് വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്.

മാനേജ്മെന്റ്

സർക്കാർ സ്ഥാപനം

.

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

ഐ. റസലയൻ - 1961

കെ.എസ്. ശ്രീധരപ്പണിക്കർ - 1961

ശാന്തകുമാരൻ നായർ - 1963

പി.പി. മാധവൻ നായർ - 1972

എൻ. പുരുഷോത്തമൻ - 1972

എൻ.എൻ.ശ്രീധരൻ നായർ - 1975

എൻ. നാരായണൻ നായർ - 1979

എം.കെ. ഗീവർഗീസ് - 1979

എം.കെ വർഗീസ് - 1981

എം.ജെ. ത്രേസ്യാമ്മ - 1981

ടി.എൻ. സദാശിവൻ - 1983

ജുമൈലത്ത് ബീവി - 1983

ടി.എൻ. സദാശിവൻ - 1983

കെ. രാമകൃഷ്ണൻ നായർ - 1984

ഫിലോമിന ജേക്കബ് - 1986

കെ.യു. ഔസേപ്പ് - 1987

പി.കെ. കൊച്ചുകുഞ്ഞ് - 1987

കെ.വി. രാമാനുജൻ നായർ - 1988

കെ.കെ. അന്നമ്മ – 1989

വി.ടി. ലീലാമ്മ – 1990

ജെ. ശാരദാമണി - 1991

അനില ജോർജ് - 1992

ജോർജ് മാത്യു - 1993

വി.ആർ. അരവിന്ദാക്ഷൻ നായർ - 1994

പി. സത്യഭാമ അമ്മ – 1995

പി.എം. ഭാസ്കരൻ - 1996

എസ്.ആർ. ഓമന കുമാരി - 2004

കെ.പി. മുഹമ്മദലി - 2004

വി.ആർ. പരമേശ്വരൻ - 2005

കെ.യു. ശാന്ത - 2006

പി.എം. ബാസി - 2009

പി.എസ്. കുട്ടിയമ്മ - 2010

പി.വി. റഫീഖ് - 2012

സുകുമാരി. സി.എസ് - 2012

ഉണ്ണികൃഷ്ണൻ അമ്പലമറ്റത്തിൽ - 2014

പ്രഭാകരൻ നായർ. എം.കെ - 2015

ഗീതാകുമാരി അമ്മ – 2015

സുധീന്ദ്രരാജൻ കെ.ബി - 2016

വിജയൻ. പി - 2016

മനോജ്. എ – 2017

രാമചന്ദ്രൻ - 2021

ഡോ. മുഹമ്മദ് അഷ്റഫ് ആലുങ്ങൽ - 2021

പി.ടി.എ പ്രസിഡണ്ടുമാർ

എസ്.എ.ബി തങ്ങൾ

ഐസക് വർഗീസ്

അബ്ദുൾ സമദ്

ശ്രീധരൻ

റോയ് തോമസ്

ജയൻ

നൗഷാദ്.ടി.എം

റഷീദ്.എ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. അബ്ദുൾ സലീം (ഹോമിയോ) ഇരുമ്പുപാലം

സണ്ണി വർഗീസ് (എയറോനോട്ടിക്കൽ എഞ്ചിനീയർ)

മറ്റനായിൽ ഓമന (ഫാർമസിസ്റ്റ്)

സദാശിവൻ (ഡി.വൈ.എസ്.പി)

വേണു (ഫാക്ട് ഉദ്യോഗസ്ഥൻ)

മൈന ഉമൈബാൻ (എഴുത്തുകാരി, മലപ്പുറം മമ്പാട് എം.ഇ.എസ്.കോളേജിലെ മലയാള വിഭാഗം മേധാവി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 49 ന് തൊട്ട് കോതമംഗലം നഗരത്തിൽ നിന്നും 30 കി.മി. അകലത്തായി അടിമാലി-മൂന്നാ൪ റോഡിൽ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 70 കി.മി. അകലം

{{#multimaps: 10.0428901,76.8650524|zoom=18}}