"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
വരി 119: | വരി 119: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100m മുന്നോട്ടു വരിക . | |||
ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100m മുന്നോട്ടു വരിക . ഇടത്തേക്ക് ചിങ്ങേലി കടക്കൽ റോഡിൽ പ്രവേശിച്ച ശേഷം 5.5 km പിന്നിടുമ്പോൾ വെള്ളാർവട്ടം ജംഗ്ഷന്റെ ഇടതു ഭാഗത്തായി കാണുന്ന സ്കൂൾ കെട്ടിടം . | ഇടത്തേക്ക് ചിങ്ങേലി കടക്കൽ റോഡിൽ പ്രവേശിച്ച ശേഷം 5.5 km പിന്നിടുമ്പോൾ | ||
വെള്ളാർവട്ടം ജംഗ്ഷന്റെ ഇടതു ഭാഗത്തായി താഴെ കാണുന്ന സ്കൂൾ കെട്ടിടം . | |||
{{#multimaps:8.851555038417056, 76.91018684822342|zoom=13}} | {{#multimaps:8.851555038417056, 76.91018684822342|zoom=13}} |
12:37, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ | |
---|---|
വിലാസം | |
വെള്ളാർവട്ടം ഇളംപഴന്നൂർ പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04742 422700 |
ഇമെയിൽ | stxaviervellarvattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40217 (സമേതം) |
യുഡൈസ് കോഡ് | 32130200330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഗ്നസ് തോബിയാസ് |
പി.ടി.എ. പ്രസിഡണ്ട് | നിബു രാജ് |
അവസാനം തിരുത്തിയത് | |
15-02-2022 | Nixon C. K. |
ചരിത്രം
കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു .
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ കടക്കൽ പ്രദേശത്തിന്റെയും പ്രത്യേകിച്ച് വെള്ളാർവട്ടം,ഇളമ്പഴന്നൂർ, ആലത്തറമല, നെടുമൺപുരം,തേക്കുവിള, കോട്ടപ്പുറം പ്രദേശങ്ങളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി കത്തോലിക്കാസഭ പുനലൂർ കോർപ്പറേറ്റു മാനേജ്മെന്റിന്റെ അധീനതയിലുള്ള വിദ്യാലയമാണിത്. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി എൺപതോളം കുട്ടികളും നാല് അധ്യാപകരുമാണ് ഇവിടെയുള്ളത്. ഇതോടനുബന്ധിച്ചു നാല്പതോളം കുട്ടികളുള്ള പ്രീപ്രൈമറിയും ഉണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് അധികവും ഇവിടെ പഠിക്കുന്നത് . നിരവധി പ്രയാസങ്ങളും പരാധീനതകളും ഉണ്ടെങ്കിലും പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ഇവിടെയുള്ളത് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണനിലവാരം ഉയർത്തുന്നതിനായി വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നു .
ധാരാളം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയത്തിന് സമീപമുള്ള അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വളരെയധികം കുറവ് വരുത്തുന്നു .കല ,കായികം , പ്രവൃത്തി പരിചയം ,മത്സര പരീക്ഷകൾ എന്നിവയിൽ സബ്ജില്ലാതലത്തിൽ മികച്ച വിജയം കൈവരിക്കുന്നു .ചിട്ടയായ അധ്യാപന രീതികളും മികച്ച അച്ചടക്കവും ഇതിനു സഹായകമാകുന്നു .കൃഷിയുടെ മഹത്വം മനസിലാക്കുന്നതിനായി പി .ടി .എ ,എം . പി .ടി .എ പ്രദേശത്തെ കർഷകർ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച വാഴത്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവ കുട്ടികൾ സംരക്ഷിക്കുന്നു .അതോടൊപ്പം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകളും സംരക്ഷിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
- ശ്രീമതി. ആഗ്നസ് തോബിയാസ് (പ്രഥമാധ്യാപിക)
- കുമാരി ആൻസിമോൾ ആൽബർട്ട് (എൽ. പി. എസ് റ്റി)
- ശ്രീമതി. സിജിമോൾ ആർ (എൽ. പി. എസ് റ്റി)
- ശ്രീമതി. ആലീസ് ആന്റണി (എൽ. പി. എസ് റ്റി)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രതിഭകൾ- അധ്യാപകർ , ഡോക്ടർ ,രാഷ്ട്രീയ പ്രവർത്തകർ , പുരോഹിതർ ശിൽപികൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് . നാഗരികതയുടെ ഒച്ചപ്പാടോ വാഹന ബാഹുല്യമോ ഒന്നും ഇല്ലാത്ത സ്വച്ഛമായി പഠനം നടത്താനുതകുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായി നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എം . എ ഖാദർ ( എസ് സി ആർ ടി മുൻ ഡയറക്ടർ )
- ഡോ. അബ്ദുൽ സലാം (വൈസ് ചാൻസിലർ മുൻ കാർഷിക സർവകലാശാല )
- ഡോ. ഫസലുത്തിൽ (പ്രൊഫെസ്സർ സംസ്‌കൃത സർവകലാശാല )
- ശ്രീ . മണിരാധന വൃന്ദാവനം (റിട്ട. സബ് ഇൻസ്‌പെക്ടർ )
- ശ്രീ . ജയപ്രകാശ് , ജയസുധ ഹൗസ് ( എൽ .ഡി .സി )
- ശ്രീ . ശിശുപാലൻ , കളിലിൽ ( പോസ്റ്റ് മാസ്റ്റർ )
- ശ്രീ . വേണു , ശിശിരം (ഫോറെസ്റ്റ് ഓഫീസർ )
- ശ്രീ . സജീവ് (സെക്രട്ടറിയേറ്റു അണ്ടർ സെക്രട്ടറി )
- ശ്രീ . കെ വേണു (വാർഡ് മെമ്പർ )
- ശ്രീ . സെൽവൻ (ബ്ലോക്ക് മെമ്പർ )
- ശ്രീ . ഹരി (എൽ .ഡി. സി )
- ശ്രീ . മുഹമ്മദലി (എക്‌സ്‌സൈസ്)
- ശ്രീമതി . ആതിര (കോപ്പറേറ്റിവ് ബാങ്ക് )
- കുമാരി . മിനു ( ഡോക്ടർ )
- ശ്രീമതി . ഗീത ( ഡോക്ടർ )
- ശ്രീ . ഷാജി (പട്ടാളം )
- ശ്രീ . അജിദാസ് (എക്‌സ്‌സൈസ്)
- ശ്രീ .ശ്രീജിത്ത് ( ഹെൽത്ത് ഇൻസ്‌പെക്ടർ )
- ശ്രീ . ജിജിത്ത് (കോളേജ് ലെക്ചറർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100m മുന്നോട്ടു വരിക . ഇടത്തേക്ക് ചിങ്ങേലി കടക്കൽ റോഡിൽ പ്രവേശിച്ച ശേഷം 5.5 km പിന്നിടുമ്പോൾ വെള്ളാർവട്ടം ജംഗ്ഷന്റെ ഇടതു ഭാഗത്തായി താഴെ കാണുന്ന സ്കൂൾ കെട്ടിടം .
{{#multimaps:8.851555038417056, 76.91018684822342|zoom=13}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40217
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ