സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ വെള്ളാർവട്ടം എന്ന സ്ഥലത്തു 1946 ൽ പറയാട് കുടുംബം പറയാട് എൽ .പി .എസ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം .1947 ൽ കത്തോലിക്കാ സഭയുടെ കൊല്ലം കോർപ്പറേറ്റു മാനേജ്‌മന്റ് ഈ വിദ്യാലയം ഏറ്റെടുത്തു .1986 ൽ കൊല്ലം കോർപറേറ്റ് മാനേജ്‌മന്റ് രണ്ടായി രൂപീകരിച്ചതിനു ശേഷം ഈ സ്കൂൾ പുനലൂർ കോർപറേറ്റു മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചു വരുന്നു . 2012 ൽ ബഹു : കേരള ഗവർണറുടെ ഉത്തരവിൻ പ്രകാരം സ്കൂളിന്റെ പേര് സെന്റ്.സേവ്യഴ്‌സ് എൽ .പി .എസ് വെള്ളാർവട്ടം എന്ന് പുനർനാമകരണം ചെയ്തു .

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ കടക്കൽ പ്രദേശത്തിന്റെയും പ്രത്യേകിച്ച് വെള്ളാർവട്ടം,ഇളമ്പഴന്നൂർ, ആലത്തറമല, നെടുമൺപുരം,തേക്കുവിള, കോട്ടപ്പുറം പ്രദേശങ്ങളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി കത്തോലിക്കാസഭ പുനലൂർ കോർപ്പറേറ്റു മാനേജ്മെന്റിന്റെ അധീനതയിലുള്ള വിദ്യാലയമാണിത്. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി എൺപതോളം കുട്ടികളും നാല് അധ്യാപകരുമാണ് ഇവിടെയുള്ളത്. ഇതോടനുബന്ധിച്ചു നാല്പതോളം കുട്ടികളുള്ള പ്രീപ്രൈമറിയും ഉണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് അധികവും ഇവിടെ പഠിക്കുന്നത് . നിരവധി പ്രയാസങ്ങളും പരാധീനതകളും ഉണ്ടെങ്കിലും പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന കുട്ടികളാണ് ഇവിടെയുള്ളത് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണനിലവാരം ഉയർത്തുന്നതിനായി വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നു .

ധാരാളം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയത്തിന് സമീപമുള്ള അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വളരെയധികം കുറവ് വരുത്തുന്നു .കല ,കായികം , പ്രവൃത്തി പരിചയം ,മത്സര പരീക്ഷകൾ എന്നിവയിൽ സബ്ജില്ലാതലത്തിൽ മികച്ച വിജയം കൈവരിക്കുന്നു .ചിട്ടയായ അധ്യാപന രീതികളും മികച്ച അച്ചടക്കവും ഇതിനു സഹായകമാകുന്നു .കൃഷിയുടെ മഹത്വം മനസിലാക്കുന്നതിനായി പി .ടി .എ ,എം . പി .ടി .എ പ്രദേശത്തെ കർഷകർ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച വാഴത്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവ കുട്ടികൾ സംരക്ഷിക്കുന്നു .അതോടൊപ്പം പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷ തൈകളും സംരക്ഷിക്കുന്നു .