"എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 138: | വരി 138: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൊടുപുഴ - പൂമാല റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
SH 42 പന്നിമറ്റം. | |||
{{#multimaps:9.84844/76.82780|zoom=16}} |
14:43, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജെ.എൽ.പി സ്കൂൾ പന്നിമറ്റം | |
---|---|
വിലാസം | |
പന്നിമറ്റം പന്നിമറ്റം പി.ഒ. , ഇടുക്കി ജില്ല 685588 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - നവംബർ - 1949 |
വിവരങ്ങൾ | |
ഫോൺ | 04862 276282 |
ഇമെയിൽ | sjlpspannimattom01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29354 (സമേതം) |
യുഡൈസ് കോഡ് | 32090800303 |
വിക്കിഡാറ്റ | Q64615444 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളളിയാമറ്റം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിബി കെ.ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോബി വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡാനി ജോസ് |
അവസാനം തിരുത്തിയത് | |
11-02-2022 | 29354 |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ പന്നിമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ സ്കൂൾ കരിമണ്ണൂർ ബി.ആർ.സി.യുടെ പരിധിയിലാണ്.
ചരിത്രം
പഴയ കാലത്തു മലമ്പനിയുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. 'പനിമറ്റം ' എന്ന പേര് പന്നിമറ്റം ആയതാണെന്നും അതല്ല കാട്ടു പന്നികളുടെ വിഹാരകേന്ദ്രമായിരുന്നതു മൂലം പന്നിമറ്റം എന്ന പേര് സ്ഥലനാമം ആയതാണെന്നും പറയപ്പെടുന്നു.
നാലു വശങ്ങളിലും മലകളും നടുക്കു വലിയ മൈതാനവുമുള്ള ഈ പ്രദേശം പണ്ടുള്ളവർ വലിയമറ്റം എന്നു പറഞ്ഞിരുന്നു. മനോഹരമായ വടക്കനാറും തുള്ളിച്ചാടി ഒഴുകുന്ന ശുദ്ധജല വാഹികളായ കൊച്ചരുവികളും നാനാ തരത്തിലുള്ള വൃക്ഷങ്ങളും ഔഷധസസ്യങ്ങളും എല്ലാമുള്ള സസ്യ ശ്യാമളവും ഫലഭൂയിഷ്ഠവുമായ ഈ പ്രദേശത്ത് യൂറോപ്യൻമാർ കാടുവെട്ടിത്തെളിച്ച് റബ്ബർ നട്ടു. വനത്തിലുള്ള ഗിരിജനങ്ങളും, നാട്ടിലുള്ള ഈഴവർ ,പുലയർ, കുലത്തൊഴിലുകാരായ അലക്കുകാർ ,പരവൻമാർ ,കൊല്ലൻമാർ, ആശാരിമാർ, ബാർബർമാർ, എന്നിവരായിരുന്നു ഇവിടുത്തെ ജനവിഭാഗത്തിലധികവും.
കാട്ടാനയും, കാട്ടുപന്നിയും വിഹരിച്ചിരുന്ന പന്നിമറ്റം വളർന്നു വന്നത് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ്. 1948, അധ്വാനിക്കുന്ന മനുഷ്യർക്ക് അറിവിൻ്റെ തേൻ തുള്ളിനുകരാൻ ദൂരയാത്ര ചെയ്യാതെ ഒന്നാം ക്ലാസ്സിൽ കാലു കുത്താനുള്ള അഭിവാഞ്ജ പൂവണിഞ്ഞ വർഷം ആയിരുന്നു. നല്ലവരായ നാട്ടുകാരുടെ പരിശ്രമത്താൽ ഇന്നത്തെ പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഢിൽ മൂന്നു ക്ലാസ്സുകളുള്ള ഒരു കുടി പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചു.
തുടർന്ന് മാനേജരായ ആലയ്ക്കതടത്തിൽ ശ്രീ ആഗസ്തി കുര്യാക്കോസ് കദളിക്കാട്ടിൽ ശ്രീ .തൊമ്മൻ സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടു കൂടി 120 അടി നീളമുള്ള സ്കൂൾ കെട്ടിടം പണിതു. 1949 മെയ് 7ന് സ്കൂൾ ആരംഭിച്ചു എങ്കിലും ഗവൺ മെൻറിൽ നിന്നും അംഗീകാരം ലഭിക്കുന്നത് ആ വർഷം നവംബർ മാസത്തിലാണ്. സ്കൂളിൽ ഒന്നാമതായി അഡ്മിഷൻ ലഭിച്ചത് പി.റ്റി.മാത്യു പല്ലാങ്കലിനാണ് . റ്റി.തോമസ് ആണ് ആദ്യ ഹെഡ്മാസ്റ്റർ. മൈലാടിയിൽ മറിയക്കുട്ടി, ത്രേസ്യാമ്മ മണിയഞ്ചിറ, നെയ് വേലിക്കുന്നേൽ കുര്യൻ ഫിലിപ്പ് തുടങ്ങിയവരായിരുന്നു മറ്റധ്യാപകർ.
ഭൗതികസൗകര്യങ്ങൾ
- അടച്ചുറപ്പുള്ള 10 ക്ലാസ് മുറികൾ
- ഓഫീസ് മുറി
- സ്റ്റാഫ് റൂം
- കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
- ഇന്റർനെറ്റ് സൗകര്യം
- ക്ലാസ് ലൈബ്രറി
- വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
- കുടിവെള്ള സൗകര്യം
- ചുറ്റുമതിൽ , ഗേയിറ്റ്
- വൃത്തിയുള്ള ടോയിലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം-കലാസാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- റീഡിങ്ങ് ക്ലബ്ബ്
- പ്രവർത്തി പരിചയ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- മലയാളം ക്ലബ്
- അറബിക് ക്ലബ്
- ജൈവവൈവിധ്യ ക്ലബ്
- ആർട്സ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ
ഷിബി കെ ജെ ( പ്രധാന അധ്യാപിക )
സിമി പോൾ
ജെയിംസ് കെ ജേക്കബ്
സിമിലിയ കെ പോൾരാജ്
ലീന ജോൺ
മിനിമോൾ പി ജോസഫ്
അലൻ ജോസ്
ടിസി തോമസ്
ഷാമിന എ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൊടുപുഴ - പൂമാല റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
SH 42 പന്നിമറ്റം.
{{#multimaps:9.84844/76.82780|zoom=16}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29354
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ