"ഗവ. യു പി സ്കൂൾ കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt. U P School Krishnapuram}}
{{prettyurl|Govt. U P School Krishnapuram}}ആലപ്പുഴ ജില്ലയിലെ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ, കായംകുളം ഉപ ജില്ലയിലെ, കൃഷ്ണപുരം  സ്ഥലത്തുള്ള, ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂൾ കൃഷ്ണപുരം. ഈ വിദ്യാലയം 'കോട്ടയ്ക്കകം സ്കൂൾ' എന്നും പ്രാദേശികമായി അറിയപ്പെടുന്നു.
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School

07:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ, കായംകുളം ഉപ ജില്ലയിലെ, കൃഷ്ണപുരം  സ്ഥലത്തുള്ള, ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂൾ കൃഷ്ണപുരം. ഈ വിദ്യാലയം 'കോട്ടയ്ക്കകം സ്കൂൾ' എന്നും പ്രാദേശികമായി അറിയപ്പെടുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ കൃഷ്ണപുരം
വിലാസം
കൃഷ്ണപുരം

കൃഷ്ണപുരം
,
കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ0476 2448814
ഇമെയിൽkgupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36459 (സമേതം)
യുഡൈസ് കോഡ്32110600504
വിക്കിഡാറ്റQ87479390
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകൃഷ്‌ണപുരം പഞ്ചായത്ത്
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ313
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ529
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ.സായിദാ ബീവി
പി.ടി.എ. പ്രസിഡണ്ട്എം.രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്വൃന്ദ
അവസാനം തിരുത്തിയത്
31-01-2022Gupskrishnapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ 1888 - ൽ സ്ഥാപിതമായ ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു വിദ്യാലയ മുത്തശ്ശിയാണ് ഗവ : യു.പി. സ്കൂൾ കൃഷ്ണപുരം ശ്രീ . വെങ്ങാട്ടംപള്ളിൽ പട്ടരുടെ നേതൃത്വത്തിൽ അദ്ദേഹം സംഭാവന ചെയ്ത സ്ഥലത്ത് സ്ഥാപിതമായ ഈ സ്കൂൾ ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിന്റെ കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് കോട്ട കം സ്കൂൾ എന്ന് ഇന്നും അിറയപ്പെടുന്നു . ആദ്യകാലത്ത് ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു . സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും ജാതിമത ഭേദമന്യേ ഈ സ്കൂളിൽ പഠിക്കാൻ അവസരമുണ്ടായിരുന്നു . ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 200 കുട്ടികൾ അന്ന് അധ്യയനം നട ത്തിയിരുന്നു . പഴയാറ്റൂർ നാരായണപിള്ള ( എച്ച്.എം ) കാപ്പിൽ പ്ലാവും കീഴിൽ കുറുപ്പു സാർ , തുണ്ടിൽ കുഞ്ഞുപിള്ള സാർ , ശങ്കരിയമ്മടീച്ചർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ .കൂടുതൽ അറിയാൻ

1943-44 വർഷത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു . തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളുമായി ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി ഏകദേശം 1000 ത്തോളം കുട്ടികൾ അന്ന് ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു . സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യമറിയിച്ച് നിരവധി പ്രതിഭാശാലികളെ അറിവിന്റെ പന്ഥാവിലേക്ക് കൈപിടിച്ച് നയിച്ച മധ്യതിരുവിതാംകൂറിലെ പ്രസ്ത വിദ്യാകേന്ദ്ര മായിരുന്നു ഈ സ്കൂൾ . പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ശ്രീ . എസ് . ഗുപ്തൻ നായരിൽ തുടങ്ങി അദ്ദേഹത്തിന്റെ മകൻ ശശിഭൂഷണിലൂടെ ഇപ്പോഴത്തെ CPCRI ഡയറക്ടർ ഡോ : കൃഷ്ണകുമാർ , കേരള ഫീഡ്സ് എം.ഡി. ഡോ : ശ്രീകുമാർ , ഡോ : രാജ.ഡി. കൃഷ്ണപുരം , ഡോ : ശിവരാജൻ എന്നിവരിലേക്ക് നീളുന്ന നീണ്ട ഒരു ശിഷ്യ നിരതന്നെ ഈ സ്കൂളിനുണ്ട് . ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ പ്രഥമാദ്ധ്യാപകനുമായിരുന്ന കറുത്തകുഞ്ഞ് സാർ , പൂർവ്വ അധ്യാപകരും പ്രഥമാധ്യാ പികമാരുമായ ലില്ലിക്കുട്ടി ടീച്ചർ , സാവിത്രി ടീച്ചർ , കൊച്ചുചെറുക്കൻ സാർ എന്നി വരും സ്കൂളിന്റെ അഭിമാന ഭാജനങ്ങളാണ് . എന്നാൽ 20 -ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനങ്ങളുടെ ഇംഗ്ലീഷ് വിദ്യാ ഭ്യാസത്തോടുള്ള അമിത പ്രാധാന്യം കണ്ടറിഞ്ഞ് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ കൂണുപോലെ മുളപൊട്ടി . ഈ വിദ്യാലയത്തിന്റെ നാലു ഭാഗങ്ങളിലും ഹൈടെക് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ വന്നത് ഈ വിദ്യാലയ ത്തിലേക്ക് കുട്ടികളുടെ ഒഴുക്ക് കുറയുന്നതിന് കാരണമായി . ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തോടുള്ള രക്ഷിതാക്കളുടെ അമിത താല്പര്യം കണ്ടറിഞ്ഞ് കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊള്ളാൻ ഈ വിദ്യാലയാധികൃതർ തയ്യാറാകാതിരുന്നതും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമായി . കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടി കളുടെ എണ്ണം 100 നും 125 നും ഇടയിലായി നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസം,

CCTV

സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് ,കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി കവാടത്തിൽ സെക്യൂരിറ്റി, വിശാലമായ അസംബ്ലി ഹാൾ, സ്ത്രീ-സൗഹൃദ വിശ്രമമുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്ലറ്റുകൾ, വിപുലമായ പുസ്തക ശേഖരം

ഹൈടെക് പാചകശാല.

പാഠ്യേതര പ്രവർത്തനങ്ങൾ

കൊവിഡ് മഹാമാരി മൂലംമാർച്ച്‌ 10 ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ പിന്നോക്കം പോകാതിരിക്കാനായി ആക്ടീവ് ഹോളിഡേയ്സ് എന്ന പേരിൽ എൽകെജി തലം മുതൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു തിങ്കൾ മുതൽ വെള്ളിവരെ പഠനപ്രവർത്തനങ്ങളും, ശനി ഞായർ ദിവസങ്ങളിൽ ലോക്കഡൗൺ ക്രിയേറ്റീവ് എന്നപേരിൽ നിർമ്മാണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവ നടത്തി കുട്ടികളെ വിദ്യാലയ തോട് ചേർത്തു നിർത്തുകയും രക്ഷിതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സുകളുടെ സമയത്ത് ദിനാചരണങ്ങൾ എല്ലാം തന്നെ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കി കൊണ്ട് ഗംഭീരമായി ആഘോഷിച്ചു. ഓരോ ദിനാചരണവുമായി ബന്ധപ്പെടുത്തി വിവിധ മത്സരങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തി. സമ്മാനങ്ങൾ നൽകി. ഗണിത മേള ശാസ്ത്രമേള കലാമേള എന്നിവയെല്ലാം നടത്തി സമൂഹ ത്തിന്റെ ശ്രദ്ധയാകർഷിച്ചു. ഗണിത മേളയിൽ ഗണിത താരത്തെയും സയൻസ് മേളയിൽ ലിറ്റിൽ സയന്റിസ്റ് നെയും, കലാമേളയിൽ കലാപ്രതിഭകളെയും തെരഞ്ഞെടുത്തു. ഗണിത പഠനം രസകരവും അനായാസകരവും ആക്കുന്നതിനു വേണ്ടി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ Mathznet 2020എന്ന പരിപാടി ജില്ലാ തലം വരെ ശ്രദ്ധപിടിച്ചുപറ്റി. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി സയൻസ് ക്ലബ്ബിന്റെ ക്യൂരിയസ് മൈൻഡ്സ്, ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബ്ബിന്റെ mathznet 2021, ഇംഗ്ലീഷ് ക്ലബ്ബിന്റെ ബ്ലൂമിങ് കിഡ്സ്, ചരിത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഹാർമണി എന്നിവ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നേറുന്നു. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി കാണാൻ കരുതിയേക്കാം എന്ന പദ്ധതിയുടെ ഭാഗമായി അധ്യാപകർ ഗൃഹസന്ദർശനം നടത്തി വരുന്നു. വീട്ടിലും നാട്ടിലും ആഘോഷം ഒരുപോലെ എന്ന പദ്ധതിയുടെ ഭാഗമായി പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ദിവസവും നൽകിവരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് കൈത്താങ്ങ് എന്ന പേരിൽ 9 മണി മുതൽ 10 മണി വരെ മലയാളം-ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി പ്രത്യേക ക്ലാസുകളും കുട്ടികൾക്ക് ദിവസവും നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബി ലതിക ഹെഡ്മിസ്ട്രസ്സ്
  2. അഗസ്റ്റിൻ ഹെഡ്മാസ്റ്റർ
  3. കെ എൻ രാജപ്പൻ ഹെഡ്മാസ്റ്റർ

സി ജി പൊന്നമ്മ ഹെഡ്മിസ്ട്രസ്സ് വിജയകുമാർ ഹെഡ്മാസ്റ്റർ വിജയലക്ഷ്മി അമ്മാൾ ഹെഡ്മിസ്ട്രസ്സ് ബാലകൃഷ്ണപിള്ള ഹെഡ്മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പ്രൊഫ: എസ. ഗുപ്തൻ നായർ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
  • ക‌ൃഷ്‌ണപ‌ുരം കൊട്ടാരത്തിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:9.150432, 76.507437 |zoom=8}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_കൃഷ്ണപുരം&oldid=1517455" എന്ന താളിൽനിന്ന് ശേഖരിച്ചത്