"ജി എൽ പി എസ് എരുവ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 153: | വരി 153: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം. | *കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം. | ||
* എരുവ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു 300 മീറ്റർ പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്നു. | * എരുവ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു 300 മീറ്റർ പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്നു. | ||
---- | |||
{{#multimaps:9.1940431,76.494452|zoom=18}} | {{#multimaps:9.1940431,76.494452|zoom=18}} |
14:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് എരുവ വെസ്റ്റ് | |
---|---|
വിലാസം | |
എരുവ കായംകുളം എരുവ കായംകുളം , എരുവ പി.ഒ. , 690572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0479 2435552 |
ഇമെയിൽ | glpbseruva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36415 (സമേതം) |
യുഡൈസ് കോഡ് | 32110600801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലേഖ ആർ |
പി.ടി.എ. പ്രസിഡണ്ട് | Santhosh |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമിമോൾ |
അവസാനം തിരുത്തിയത് | |
29-01-2022 | Abilashkalathilschoolwiki |
................................
ചരിത്രം
വിദ്യാലയത്തിൻറെ ലഘു ചരിത്രം
എകദേശം ഒരു നൂറ്റാണ്ടിന് മുൻമ്പ് എരുവ പ്രദേശത്ത് ക്ഷേത്രത്തിനോട് അനുബന്ധിച്ചു മുന്നോക്കകാർക്ക് വേണ്ടി ഒരു കുടിപ്പളളിക്കുടം നിലനിന്നിരുന്നു. അവിടെ വരേണ്യ വിഭാഗക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്നു. ഈ പ്രദേശത്തെ പിന്നോക്കവിഭാഗക്കാർക്ക് അക്ഷരാഭ്യാസം അപ്രാപ്ത്യമായിരുന്നു. ഈ സമയത്താണ് ശ്രീ. ആർ ക്യഷ്ണപണിക്കരുടെ നേത്യത്തിൽ പിന്നോക്കകാർക്കും മുസ്ലീം കുട്ടികൾക്കും വേണ്ടി ആൽത്തറ മുക്കിലുളള മാവിലേത്ത് ജംഗ്ഷനിലുളള തൻറെ സ്ഥലത്ത് (63 സെൻറ്) ഒരു കുടിപ്പളളിക്കുടം ആരംഭിച്ചത്. വെറും ചതുപ്പ് നിലത്ത് കെട്ടിയുണ്ടാക്കിയ ഓല ഷെഡിൽ ഇരുന്ന് കുട്ടികൾ അറിവിൻറെ ആദ്യാക്ഷരങ്ങൾ പഠിച്ചു. (പൂർവ്വ വിദ്യാർത്ഥി സംഗമവേളയിൽ പങ്കെടുത്ത ആദ്യകാല വിദ്യാർത്ഥികൾ അവരുടെ വിദ്യാലയഅനുഭവങ്ങൾ പങ്കുവെച്ചത്. ആ കുടിപ്പളളിക്കുടത്തിൻറെ ചുവടുപിടിച്ചാണ് 1918 ൽ ഇതൊരു ലോവർ പ്രൈമറി വിദ്യാലയമായി ഉയർന്നു വന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കായംകുളം മുനിസിപ്പാലിറ്റി നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് ഭൗതിക സാഹചര്യങ്ങൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന ഭക്ഷണം കഴിക്കാനുളള നല്ലൊരു മെസ് ഹാൾ കഴിഞ്ഞ വർഷം കിട്ടി. ആവശ്യത്തിനുളള ഇരിപ്പിട സൗകര്യവും ഇപ്പോൾ ശരിയായിട്ടുണ്ട് എന്നാൽ കുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവുമൂലം ക്ലാസ്സ്മുറികൾ മതിയാകതെയുണ്ട്. കായംകുളം മുനിസിപ്പാലിറ്റിയുടെ വക, പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി ഒരു കെട്ടിടം പണിയുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അഭിരൂചി വളർത്തുന്നതിനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരു സയൻസ് കബ്ല് ഉണ്ട് ഇതിന് നേത്യത്വം നൽകുന്ന ശ്രീ.സിപ്പി മോഹനൻ ആണ് . ആഴ്ചലൊരിക്കൽ ക്ലിസ് പരിപാടികൾ നടത്തി കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നു. പരിസ്ഥിതി സ്നേഹം വളർത്തുന്നതിനുതകുന്ന ഫീൽഡ്ട്രിപ്പുകൾ കബ്ല് നടത്തുന്നു. പാഠഭാഗവുമായി ബന്ധ പരീക്ഷണ നിരീക്ഷണപ്രവർത്തനങ്ങൾ കബ്ല് സംഘടിപ്പിക്കുന്നുണ്ട്.
വിദ്യാരംഗം
സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വം വഹിക്കുന്നത് ശ്രീമതി .ജൂലിമോൾ.ജെ .കെ യാണ് . സാഹിത്യശാലകൾ സംഘടിപ്പിച്ച് കുട്ടികളുടെ കലാസ്യഷ്ടികളെ ചേർത്ത് പതിപ്പുകൾ ഇവിടെ ധാരാളം ഉണ്ട്.
ഗണിതക്ലബ്ബ്
കുട്ടികളുടെ ബാലികേറമലയായ ഗണിതം എളുപ്പമാക്കുന്നതിനുവേണ്ടി യുളള കബ്ല് ആണ് ഗണിതക്ലബ്. ഇതിനു നേത്യത്വം നൽകുന്നത് ശ്രീമതി .അനു .കെ .വി യാണ് . ഗണിതക്ലാസ്സുകൾ, കുസ്യതിചോദ്യങ്ങൾ, ഗണിതമാത്യകകളുടെ നിർമ്മാണം എന്നിവ ഈ ക്ലബിലൂടെ പരിശീലിപ്പിക്കുന്നു.
പ്രവ്യത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ നിർമ്മാണ കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണിത്. വിവിധയിനം കടലാസുകൾ കൊണ്ട് ധാരാളം കൗതുകവസ്തുക്കളുടെ നിർമ്മാണം, ചോക്കുനിർമ്മാണം തുടങ്ങി ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ അനായാസമായി പഠിക്കുന്നതിന് സഹായകമായ ഒരു ഇംഗ്ലീഷ് ക്ലബ് ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി വേദവതി ടീച്ചർ ഇംഗ്ലീഷ് ക്ലബിൻറെ മികച്ച രീതിയിലുളള നടത്തിപ്പിനായി നേത്യത്വപരമായ പങ്ക് വഹിക്കുന്നു. കുട്ടികളുടെ ഇംഗ്ലീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ഹലോ ഇംഗ്ലീഷ് പരിപാടിക്ക് ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ സഹായകമാണ്. ഇംഗ്ലീഷ് പഠനത്തിന് ഐ.ടി സാദ്ധ്യതകളും ഇവിടെ കാര്യമായി പ്രയോജനപ്പെടുത്തുന്നു. ഹരിത ക്ലബ്
പരിസ്ഥിതി ക്ലബ്ബ്
പരിസരസംരക്ഷണത്തിനും ക്യഷിയിലെ താൽപര്യം വളർത്തുന്നതിനും വേണ്ടി സ്ക്ലൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് പരിസ്ഥിതി ക്ലബ് . കുട്ടികൾ നട്ടുപിടിപ്പിച്ച ഔഷധതോട്ടം, വാഴത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂളിൻറെ ഹരിതാഭ വർദ്ധിപ്പിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമം | പേര് | വർഷം | ചിത്രം |
---|---|---|---|
1 | എം രാധ | 2005-2014 | |
2 | വി .ഗിരിജ | 2014- 2016 | |
3 | എ .ജലീല | 2016-2020 | |
4 | എൽ.അജിത | 2021-2021 | |
5 | ആർ .ശ്രീലേഖ | 2021- |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
നേട്ടങ്ങൾ
നേട്ടങ്ങൾ
കഴിഞ്ഞ 10 വർഷത്തിനുളളിൽ കുട്ടികളുടെ എണ്ണം 30 ൽ നിന്ന് 300 ൽ എത്തിക്കാൻ കഴിഞ്ഞു എന്നുളളത് തന്നെ ഈ സ്കൂളിന് എല്ലാ മേഖലകളിലും ഉണ്ടായ ഉയർച്ചയുടെ ഉത്തമ ഉദാഹരണമാണ്. ശാസ്ത്രമേളകളിൽ , ജില്ലാതലമത്സരങ്ങളിൽ കായംകുളം സബ് ജില്ലയിലെ മൂന്നാംസ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കലാ - കായിക മേളകളിൽ ഉന്നതവിജയം കരസ്ഥമാക്കി കുട്ടികളുടെ എണ്ണത്തിലുളള വർധനവും മികവാർന്നപ്രവർത്തനങ്ങളും കുട്ടികളുടെ പഠനനിലവാരത്തിലുളള ഉയർച്ചയും കണ്ട് കായംകുളം ങഘഅ. അഡ്വ. യു. പ്രതിഭാഹരി സ്കൂൾ ഹൈടെക്ക് ആക്കുന്നതിനായി ഉറപ്പുനൽകിയിരിക്കുന്നു കഠ. സഹായത്തോടെ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നതു കാരണം കുട്ടികൾക്ക് ആസ്വാദ്യമായ പഠനം നടക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ശ്രീ. അനിമങ്ക് : - ഹ്രസ്യചിത്രങ്ങളുടെ സംവിധായകൻ ജലമാലിന്യത്തെയും ബോട്ട്ടൂറിസത്തിലൂടെ ഉണ്ടാക്കുന്ന ജലമാലിന്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യം കാണിച്ച യുവ സംവിധായകൻ ഈ സ്ക്ലൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
വഴികാട്ടി
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
- എരുവ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു 300 മീറ്റർ പടിഞ്ഞാറ് ഭാഗത്തു സ്ഥിതിചെയ്യുന്നു.
{{#multimaps:9.1940431,76.494452|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36415
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ