"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 168: | വരി 168: | ||
'''ദിനാചരണങ്ങൾ''' | '''ദിനാചരണങ്ങൾ''' | ||
എല്ലാ പ്രധാനപ്പെട്ട ദിനങ്ങളൂം സ്കൂളീൽ ആഘോഷിക്കുന്നുണ്ട് . കുട്ടികൾ സജീവമായി പങ്കെടുക്കുകയും രക്ഷകർത്താക്കളുടേയും പരിപൂർണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. കൂടുതൽ വായിക്കാം | എല്ലാ പ്രധാനപ്പെട്ട ദിനങ്ങളൂം സ്കൂളീൽ ആഘോഷിക്കുന്നുണ്ട് . കുട്ടികൾ സജീവമായി പങ്കെടുക്കുകയും രക്ഷകർത്താക്കളുടേയും പരിപൂർണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. [[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | ||
'''പരിസ്ഥിതി ദിനം''' | '''പരിസ്ഥിതി ദിനം''' |
17:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂർ ഇരവിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | glpseraviperoo2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37303 (സമേതം) |
യുഡൈസ് കോഡ് | 32120600101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ശന്തനു |
എം.പി.ടി.എ. പ്രസിഡണ്ട് | അഹല്യ അനീഷ് |
അവസാനം തിരുത്തിയത് | |
25-01-2022 | 37303 |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത് .പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിനെ മുരിങ്ങശ്ശേരി സ്കൂൾ എന്നും വിളിക്കുന്നു.
ചരിത്രം.
1905 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് ഇരവിപേരൂർ. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനയ്ക്ക് .
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്.ചിത്രങ്ങൾകാണാം
അധ്യാപകർ
ശ്രീമതി ആശ.എസ് (ഹെഡ്മിസ്ട്രസ് )
ശ്രീ ജോണി .സി
ശ്രീമതി രഞ്ജിനി.എസ്സ്
ശ്രീമതി മഞ്ജുഷ.എം
ശ്രീമതി മറിയാമ്മ .ജെ (പ്രീപ്രൈമറി അധ്യാപിക)
അനധ്യാപകർ
ശ്രീമതി പദ്മകുമാരി .എം.എൽ(പി.ടി.സി.എം)
ശ്രീമതി രാജമ്മ ശശിധരൻ(പ്രീപ്രൈമറി ആയ )
ശ്രീമതി രഞ്ജിനി.കെ.കെ ( കുക്ക് )
മുൻസാരഥികൾ
1 | .തോമസ് സക്കറിയ |
---|---|
2 | പി.സി.മറിയാമ്മ |
3 | എം.കെ.ദേവകി അമ്മ |
4 | തോമസ്.കെ.വർക്കി |
5 | മറിയാമ്മ ചെറിയാൻ |
6 | രമണി |
7 | സരസ്വതി |
8 | സുധാദേവി |
9 | ജിജിറാണി |
10 | ആശ.എസ് |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നിരവധി പ്രശസ്തരായ വ്യക്തികളെ വാർത്തെടുത്ത ഒരു സരസ്വതി ക്ഷേത്രമാണ് . ജി എൽ പി എസ് ഇരവിപേരൂർ.
1. പൊഫ. എം. എൻ ജോർജ് മൂത്തേടം
2. അഡ്വ. ബിജു ഉമ്മൻ
3. ശ്രീ. കെ. ബി. ശശിധരൻപിള്ള
മികവുകൾ
പരിചയ സമ്പന്നരും അർപ്പണബോധവുമുള്ള അധ്യാപകരാണ് ഈ വിദ്യാലയത്തിലുള്ളവർ. രക്ഷിതാക്കളൂം നാട്ടുകാരും സഹകരണ മനോഭാവം പുലർത്തുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളൂം രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ഭംഗിയായി നടത്തുന്നു. വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. കൂടുതൽ അറിയാൻ
ക്ലബ്ബ് പ്രവർത്തനങ്ങൾ
1. സയൻസ് ക്ലബ്ബ്
കുട്ടികളിൽ അന്വേഷണ ത്വര വളർത്താൻ സഹായകമാകുന്ന ഒട്ടേറെ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘുപരീക്ഷണങ്ങൾ, ചാന്ദ്രദിനം പോലുള്ള ദിനാചരണങ്ങൾ, ശേഖരണങ്ങൾ എന്നിവ നടത്തിവരുന്നു.ശാത്ര പരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ വസ്തുക്കളും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാൻ
2. ആരോഗ്യക്ലബ്ബ്
കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു.കൂടുതൽ വായിക്കാം
3.ശുചിത്വ ക്ലബ്ബ്
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുക, വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക,സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദ്ദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നല്കാറുണ്ട്.,എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ,കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുരയും കക്കൂസും വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. 4.ഗണിത ക്ലബ്ബ് ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.അബാക്കസ് നി൪മ്മാണം,ടാ൯ഗ്രാം നി൪മ്മാണം,ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടൽ,പസിൽ,ഗെയിം,ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം,ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം,മെട്രിക് മേള,ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉൽപ്പന്നങ്ങളുടെ പ്രദ൪ശനം എന്നിവയും നടത്തുന്നു.
5.സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.
6. പരിസ്ഥിതി ക്ലബ്ബ്
സ്കൂളിൽവളരെ സജീവമായി പ്രവ൪ത്തിക്കുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി സംരക്ഷണത്തിന് അത്യധികം പ്രാധാന്യം അർഹിക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് അതിനെ കുറിച്ച് അവബോധം ഉണ്ടാവാൻ ഈ ക്ലബ്ബ് വളരെയേറെ സഹായിക്കുന്നു. പരിസ്ഥിതി ദിനം അത്യധികം ഉത്സാഹത്തോടെ കുട്ടികൾ ആചരിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും സന്ദേശങ്ങൾ എഴുതിയും, ചിത്രങ്ങളും പോസ്ടറുകളുമൊക്കെയായി അവരത് ഭംഗിയാക്കി.കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളൂം വീട്ടിൽ തന്നെ രക്ഷകർത്താക്കളൂടെ പരിപൂർണ പിന്തുണയോടെ അവർ ആചരിച്ചു.സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് എടുത്തു പറയത്തക്ക ഒരു നേട്ടമാണ് . തുളസിക്കാടു നിർമ്മിക്കുന്നതിലും പരിസ്ഥിതി ക്ലബ്ബ് മുൻകൈ എടുത്തു. ചെടികൾ സംരക്ഷിക്കുവാനും പുതിയവ നട്ടുവളർത്താനും പരിശ്രമിക്കുന്നുണ്ട്. പ്ലാസ്ടിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസരം സംരക്ഷിക്കാനും ക്ലബ്ബ് ശ്രമിക്കുന്നു. അടുക്കളത്തോട്ടം നിർമ്മിച്ചതും ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വ വാരാചാരണം ആഘോഷിച്ചിരുന്നു. രക്ഷകർത്താക്കളുടെ പിന്തുണയും ലഭിച്ചിരുന്നു. 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക് നിർമ്മിക്കുകയുണ്ടായി.
7.ആർട്സ്ക്ലബ്ബ്
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. സർഗ്ഗവേളകൾ കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു. കോവിഡ് സമയത്ത് ഓൺലൈനായും ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നു.
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
എല്ലാ പ്രധാനപ്പെട്ട ദിനങ്ങളൂം സ്കൂളീൽ ആഘോഷിക്കുന്നുണ്ട് . കുട്ടികൾ സജീവമായി പങ്കെടുക്കുകയും രക്ഷകർത്താക്കളുടേയും പരിപൂർണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. കൂടുതൽ വായിക്കാം
പരിസ്ഥിതി ദിനം
ജൂൺ 5, 11 മണിക്ക് നടന്ന ഗൂഗിൾ മീറ്റ് വഴി പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. കുട്ടികൾ അവരവരുടെ ഭവനങ്ങളിൽ ചെടി നടുന്ന വീഡിയോകളും ചിത്രങ്ങളും മുമ്പ് തന്നെ അയച്ച് തന്നിട്ടുണ്ടായിരുന്നു അവ കോർത്തിണക്കി കുട്ടികൾക്ക് പ്രസൻറ് ചെയ്യാൻ സാധിച്ചു. എല്ലാ അധ്യാപകരും ആശംസകളും സന്ദേശങ്ങളും അറിയിച്ചു. ഇക്കോ ക്ലബ്ബിൻറെ ഉദ്ഘാടനവും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് നടത്തിയത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ശ്രീമതി സുഗതകുമാരി ടീച്ചറിനെ അനുസ്മരിച്ചു കൊണ്ട് ശ്രദ്ധാഞ്ജലി നടത്തിയിരുന്നു. കുട്ടികളുടെ കലാപരിപാടികളും അന്നേ ദിവസം ഉണ്ടായിരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചിരുന്നു. മുൻകൂട്ടി നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ഒന്നു മുതൽ നാല് വരെ സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുട്ടികൾ പങ്കെടുത്തു. അതിൽ നാലാം ക്ലാസ്സിലെ അഭിജിത് മനോജ്, അഭിരാമി എന്നിവർക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി. അവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസ്സിലെ ഷോൺ.എം.അനീഷിൻറെ പ്രസംഗം, മൂന്നാം ക്ലാസ്സിലെ ആദിത്യാ സുനോജിൻറെ പ്രസംഗം, നാലാം ക്ലാസ്സിലെ അഭിരാമിയുടെ കവിത, നാലാം ക്ലാസ്സിലെ അഭിജിത്തിൻറെ സന്ദേശം, രണ്ടാം ക്ലാസ്സിലെ വർഷയുടെ പരിസ്ഥിതി ദിന പാട്ട് എന്നിവ പ്രധാന ആകർഷണമായിരുന്നു.
വായനാ ദിനം
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. നാരങ്ങാനം ഗവ. ഹൈസ്ക്കുളിലെ മലയാളം വിഭാഗം അധ്യാപിക ശ്രീമതി. ആശ.എസ് ആയിരുന്നു മുഖ്യാതിഥി. 11 മണിക്ക് ഗൂഗിൾ മീറ്റ് വഴിയായിരുന്നു വായനാദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംഘടിപ്പിച്ചത്. എല്ലാ അധ്യാപകരും കുട്ടികൾക്ക് സന്ദേശം നൽകുകയും ബുക്ക് പരിചയം, കവി പരിചയം, ഇഷ്ടപ്പെട്ട കൃതിയിലെ ഒരു ഭാഗം വായിക്കുക തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഭാഗത്ത് നിന്ന് വായനാ മത്സരം, ആസ്വാദനക്കുറിപ്പ്, ബുക്ക് പരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. വായനാദിന ക്വിസ് സംഘടിപ്പിച്ചു. അതിൽ ഒന്നാം സ്ഥാനം നാലാം ക്ലാസ്സിലെ അഭിരാമി, രണ്ടാം സ്ഥാനം അഭിജിത് മനോജ് എന്നിവർക്ക് ലഭിച്ചു.വായനാവാരം വളരെ വിപുലമായിത്തന്നെ ആചരിക്കുവാൻ സാധിച്ചു. കുട്ടികളുടെ വായനാ മത്സരങ്ങളും, വായനാ കാർഡ് വായനയും നടത്തി.
ബഷീർ ദിനം
ജൂലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ മാഗസിൻ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കാൻ സാധിച്ചു. പ്രശ്നോത്തരിയിൽ അഭിജിത്ത് മനോജ്, അമർ നാഥ്
എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .എല്ലാ ക്ളാസിലേയും പങ്കാളിത്തം ഉണ്ടായിരുന്നു. ബഷീർ ആയും പാത്തുമ്മ ആയും ചിലർ വേഷമിട്ടപ്പോൾ മറ്റു ചിലർ ജീവചരിത്ര കുറിപ്പ് തയ്യാറാക്കി അയച്ചു.
ലഹരിവിരുദ്ധദിനം
ജൂൺ 26 ലഹരിവിരുദ്ധദിനവുമായി ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും സന്ദേശ വാക്യങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ജൂൺ 26 ലഹരിവിരുദ്ധദിന ക്വിസ് സംഘടിപ്പിച്ചു. അതിൽ അഭിജിത് മനോജ് ഒന്നാം സ്ഥാനവും ആഷിക് വിപിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി.
സമുദ്രദിനം, ഭക്ഷ്യസുരക്ഷാദിനം, രക്തദാനദിനം,യോഗാദിനം എന്നിവയെല്ലാം സമുചിതമായി ആഘോഷിച്ചു. ഈ ദിനങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യ നിർമ്മാണം, ബോധവൽക്കരണക്ലാസ്സുകൾ എന്നിവയ്ക്ക് സംഘടിപ്പിക്കുകയുണ്ടായി.
ജനസംഖ്യാ ദിനം.
ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഒരു അവബോധ ക്ലാസ്സ് നല്കാൻ സാധിച്ചു. കൂടാതെ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ പോസ്ടർ, സന്ദേശങ്ങൾ എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു.
ഇമോജി ദിനം.
ലോക ഇമോജി ദിനം ജുലൈ 17 നായിരുന്നു. ഗ്രൂപ്പുകളിൽ കുട്ടികൾ വിവിധ ഇമോജികൾ വരച്ച ചിത്രങ്ങൾ പങ്കുവച്ചു.
ചാന്ദ്ര ദിനം
'ചന്ദ്രകളഭം' എന്ന പേരു നല്കി ജൂലൈ 21 ന് ചാന്ദ്ര ദിനം ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്വിസ് മത്സര്ം നടത്തി. പ്രത്യേക അസംബ്ളിയും ഉണ്ടായിരുന്നു. ചാന്ദ്രയാന്റെ വിവിധ മോഡലുകൾ, പാട്ടുകൾ, കഥകൾ, പോസ്ടറുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു.
പേരന്റ്സ് ഡേ
മാതാപിതാക്കളുടെ ദിനത്തിൽ (ജൂലൈ 25) കുട്ടികൾ അവരുടെ രക്ഷകർത്താക്കൾക്കു വേണ്ടി ആശംസാകാർഡുകൾ നിർമ്മിച്ച് നല്കി. അവരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. മാതാപിതാക്കളെ കുറിച്ച് പറയുന്ന വീഡിയോകൾ അയച്ചു തന്നു.
പിള്ളേരോണം
ഓണത്തിന്റെ മുന്നോടിയായി ഓണത്തിന്റെ ഓളങ്ങൾ മനസിൽ നിറയ്ക്കുന്ന പിള്ളേരോണം വേറിട്ട ഒരനുഭവമായിരുന്നു. പൂക്കളമിട്ടും, കേരളീയ ശൈലിയിൽ വേഷമിട്ടും, പാട്ടുപാടിയും കുട്ടികൽ പിള്ളേരോണം ആഘോഷിച്ചു. പിള്ളേരോണത്തിന്റെ പ്രാധാന്യ്ം അധ്യാപകർ പറഞ്ഞുകൊടുത്തു.
.ചീയർ ഫോർ ഇന്ത്യ
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യാക്കാർക്ക് ആവേശം പക്രുന്നതിൽ പങ്കാളികളാകാൻ ഞങ്ങളു കുഞ്ഞുമക്കലും തിരി തെളിയിച്ചു.
ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 28 ന് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. ചെടികൾ നട്ടും, വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തിയും കുട്ടികൾ പങ്കെടുത്തു.
ദേശഭക്തി ഗാനമത്സരം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്നപരിപാടിയുടെ ഭാഗമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. ഒന്നുമുതൽ നാല് വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ പങ്കെടുക്കുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു.
ഹിരോഷിമ ദിനം
ആഗസ്ത് 6 ന് ഹിരോഷിമ ദിനം ആചരിച്ചു. എല്ലാ കുട്ടികളും സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധ വിരുദ്ധ പോസ്ടർ , സന്ദേശങ്ങൾ എന്നിവ തയ്യാറാക്കി.കുട്ടികൾ യുദ്ധവിരുദ്ധ കവിത ആലപിച്ചു.സഡാക്കോ കൊക്കിന്റെ കഥ അവതരിപ്പിച്ചു.ഹിരോഷിമ ദിന ക്വിസ് നടത്തി.
രവീന്ദ്ര നാഥടാഗോർ ഓർമ്മ ദിനം
ആഗസ്ത് 7 ന് രവീന്ദ്ര നാഥ ടാഗോർ ഓർമ്മദിനം ആചരിച്ചു. ടാഗോറിന്റെ ജീവചരിത്രം കുട്ടികൾ തയ്യാറാക്കി.പ്രത്യേക ക്വിസ് മത്സരം സംഘടിപ്പിച്ചു.അദ്ദേഹത്തോട് ആദരവ് പുലർത്തി കുട്ടികൾ ദേശീയ ഗാനം ആലപിച്ചു.
സ്വാതന്ത്ര്യ ദിനം
ഭാരതം 75)ം സ്വാതന്ത്ര ദിനം കൊണ്ടാടുമ്പോൾ , അത് വിപുലമായി തന്നെ ആഘോഷിക്കാൻ എസ്.ആർ.ജി. മീറ്റിങ്ങിൽ തീരുമാനിച്ചു. മുൻകൂട്ടി അറിയിച്ചതിൻ പ്രകാരം കുട്ടികളെ ഭാരതാംബയായും ധീരസ്വാതന്ത്ര്യ സമരസേനാനികളായും വേഷമിടീക്കാൻ രക്ഷകർത്താക്കൾ ശ്രദ്ധിച്ചു. എല്ലാകുട്ടികളും സ്വന്തമായി നിർമ്മിച്ചതോ വാങ്ങിയതോ ആയ പതാക ഏന്തി ഭാരതാംബയോടുള്ള ആദരം പ്രകടിപ്പിച്ചു. ദേശഭക്തി ഗാനം, ദേശീയ ഗാനം എന്നിവ ആലപിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രത്യേക ക്വിസ് മത്സരം നടത്തി.പോസ്റ്റർ, സന്ദേശം എന്നിവ തയ്യാറാക്കി ഗ്രൂപ്പുകളീൽ പങ്കുവച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി നടത്തുകയും അധ്യാപകർ സന്ദേശങ്ങളും ആശംസകളും കൈമാറുകയും ചെയ്തു. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കാൻ മഹാത്മാക്കൾ നടത്തിയ പോരാട്ടത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കി.
കർഷക ദിനം
ചിങ്ങം 1 ന് കർഷക ദിനം ആചരിച്ചു. കർഷകദിനത്തിന്റെ പ്രാധാന്യം വ്യകതമാക്കുന്ന ലേഖനങ്ങൾ അധ്യാപകർ പങ്കുവച്ചു. ഗൂഗിൾ മീറ്റ് വഴി ക്വിസ് മത്സരം നടത്തി. കുട്ടികൾ കർഷകരുടെ വേഷം കെട്ടി ഫോട്ടോകൾ പങ്കുവച്ചു.
ഓണാഘോഷം
ഓൺലൈൻ ആയിട്ടാണെങ്കിലും ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. മഹാബലിയും മലയാളിമങ്കമാരും കേരളീയ വേഷത്തിലെത്തിയ മറ്റു കുട്ടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഓണപ്പാട്ടുകളും ഓണ വിശേഷങ്ങളുമായി കുട്ടികളുടെ ഗ്രൂപ്പ് സജീവമായിരുന്നു.
വീട്ടിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാവരും പങ്കുവച്ചു. പൂരാടം നാളിൽ ഗൂഗിൾമീറ്റിലൂടെ ഓൺലൈൻ ഓണാഘോഷം നടത്തി. അധ്യാപകരും രക്ഷകർത്തൃ പ്രതിനിധികളും കുട്ടികളോട് ഓണക്കാല ഓർമ്മകൾ പങ്കുവച്ചു. ഓണവും മഹാബലിയുമായി ബന്ധ പ്പെട്ട നിരവധി വിവരങ്ങൾ കുട്ടികൾക്ക് പകർന്നു നല്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.അത്തം മുതൽ തന്നെ പൂക്കളത്തിന്റെ ചിത്രങ്ങൾ കുട്ടികൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.ഊഞ്ഞാലാട്ടവും, സദ്യയൊരുക്കലും ഒക്കെ കുട്ടികൾ ഫോട്ടോകളിലൂടെയും വീഡിയോകളീലൂടെയും പങ്കുവച്ചു.
അധ്യാപക ദിനം
അധ്യാപകദിനത്തിൽ എല്ലാകുട്ടികളും അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാകാർഡുകൾ അവർ സ്വന്തമായി വരച്ചുണ്ടാക്കി അതിന്റെ ചിത്രങ്ങൾ പങ്കുവച്ചു.
ഓസോൺദിനം
ഓസോൺദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതരത്തിൽ വീഡിയോകൾ അധ്യാപകർ പങ്കുവച്ചു. കുട്ടികളും പോസ്റ്റർ രൂപേണ ഓസോൺ ദിനത്തിന്റെ പ്രാധാന്യം ഗ്രൂപ്പുകളിൽ പോസ്ടു ചെയ്തു.
വായനാ വസന്തം
വായനാ വസന്തം വഴി സ്കൂളുകളിൽ എത്തിച്ച പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.പൂന്തോണി(1,2), പവിഴമല്ലി (1,2), രസത്തുള്ളി (3,4,)കുന്നിമണി(3,4) എന്നിങ്ങനെ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ഒരു കുട്ടിക്ക് മൂന്നു പുസ്തകം എന്ന രീതിയിൽ പുസ്തക വിതരണം ചെയ്തു.
ലോക എയിഡ്സ് ദിനം
എയിഡ്സ് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും, ക്വിസ് മത്സരം പോസ്ടർ രചന എന്നിവ നടത്തുകയും ചെയ്തു. റെഡ് റിബൺ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.
ക്രിസ്തുമസ് ആഘോഷം
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തലത്തിൽ ഒരു ആഘോഷം ഒരുങ്ങി . തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചും കേക്ക് മുറിച്ചും സന്ദേശങ്ങൾ പങ്കുവച്ചും അധ്യാപകരും കുട്ടികളും ഏറെ സന്തോഷത്തോടെ ക്രിസ്തുമസ് കൊണ്ടാടി.സമ്മാനങ്ങൾ,വേറിട്ട ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിനും മറന്നില്ല.
കൂടുതൽ പ്രവർത്തനങ്ങൾ
വീടൊരു വിദ്യാലയം
വീടൊരു വിദ്യാലയം പരിപാടി എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും നടക്കുന്നു. ജൂൺ 28-ാം തീയതി മുതലാണ് പ്രവർത്തനങ്ങൾ നൽകി തുടങ്ങിയത്. അതാത് ക്ലാസ്സുകളിൽ അതാത് ക്ലാസ്സ് ടീച്ചർമാർ നൽകുകയും കുട്ടികളുടെ പ്രതികരണങ്ങൾ വിലയിരുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജൂലൈ 4 വരെയും ഏകദേശം 17 പ്രവർത്തനങ്ങൾ ചെയ്ത് തീർക്കാൻ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും സാധിച്ചു. ഓരോ ആഴ്ച അവസാനം അതാത് ക്ലാസ്സുകളിൽ നൽകിയ പ്രവർത്തനങ്ങളും പ്രതികരിച്ചവരുടെയും പട്ടിക തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. വായനാവാരം വളരെ വിപുലമായിത്തന്നെ ആചരിക്കുവാൻ സാധിച്ചു. കുട്ടികളുടെ വായനാ മത്സരങ്ങളും, വായനാ കാർഡ് വായനയും നടത്തി.
മയിൽപ്പീലി
ജൂലൈ മാസത്തെ കുട്ടികളുടെ കലാവിരുന്നിന് 'മയിൽപ്പീലി' എന്ന പേരു നല്കി .
ഒരു മയിൽപ്പീലി പോലെ ആകർഷകമായിരുന്നു ഒരോ കുട്ടിയുടേയും അവതരണം.പദ്യം, മോണോ ആക്ട്, കവിത , പ്രസംഗം, നാടൻപാട്ട് ,ലളിതഗാനം എന്നിവ അവതരിപ്പിച്ചു.
മക്കൾക്കൊപ്പം
കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും അവർക്ക് പരിപൂർണ പിന്തുണ നല്കുന്നതിനും വേണ്ടി രക്ഷകർത്താക്കൾക്ക് നല്കുന്ന ബോധവത്കരണ പരിപാടി പരിപൂർണ വിജയമായിരുന്നു.വിദ്യാഭ്യാസ വിദഗ്ധന്മാർ നയിച്ച ക്ലാസുകൾ വളരെ നല്ല നിലവാരം പുലർത്തി.
പോഷൺ അഭിയാൻ
2021 സെപ്തംബർ നാലാമത് പോഷകാഹാര മാസമായി ആചരിക്കുന്നു. ഓൺലൈൻ അസ്സംബ്ലി, ബോധവത്കരണ ക്ലാസ്, ഓൺലൈൻ ക്വിസ് മത്സരം,ക്ലാസ് പിടിഎ അടുക്കള പച്ചക്കറി ത്തോട്ടം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുകയുണ്ടായി.8-9-21 ന് ഓൺലൈൻ അസ്സ്ംബ്ലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പോഷകാഹാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതരത്തിൽ അധ്യാപകരെല്ലാം
സംസാരിച്ചു. തുടർന്ന് വന്ന ദിവസങ്ങളിൽ ക്ലാസ് പിടി എ കൂടുകയും പോഷൺഅഭിയാൻ എന്ന സംരഭത്തെ ക്കുറിച്ചും, അതിൽ രക്ഷകർത്താക്കൾ വഹിക്കേണ്ടുന്ന പങ്കിനെ കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. സെപ്തംബർ 14 ന് അങ്കണ വാടി ടീച്ചറായ ശ്രിമതി ശ്യാമിനി ഭായി നയിച്ച ഓൺലൈൻ ബോധവത്കരണ ക്ലാസിൽ എല്ലാകുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്തു. പോഷൻ അഭിയാന്റെ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കുകയുംഅവർക്ക് കിട്ടിയ സർട്ടിഫിക്കറ്റ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികൾ നട്ടു വളർത്തിയ പച്ചകറി കൃഷിത്തോട്ടത്തിന്റെ ചിത്രങ്ങളും അധ്യാപകർക്ക് അയച്ചുതന്നു
വായനാ വസന്തം
വായനാ വസന്തം വഴി സ്കൂളുകളിൽ എത്തിച്ച പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.പൂന്തോണി(1,2), പവിഴമല്ലി (1,2), രസത്തുള്ളി (3,4,)കുന്നിമണി(3,4) എന്നിങ്ങനെ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ഒരു കുട്ടിക്ക് മൂന്നു പുസ്തകം എന്ന രീതിയിൽ പുസ്തക വിതരണം ചെയ്തു.
അതിജീവനം
20 മാസത്തെ അടച്ചിടലിനു ശേഷം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണിത് . ഇതിൽ പങ്കെടുക്കുന്നതിനും ചർച്ച ചെയ്ത വിഷയങ്ങൾ രക്ഷകർത്താക്കളിൽ എത്തിക്കുന്നതിനും ശ്രദ്ധിച്ചു.
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം. {{#multimaps:9.376108, 76.631280 | zoom=18}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37303
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ