"ഗവ.എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
== മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അനിവാര്യമായ ഒരു ഘടകമാണ്.  കെട്ടിടങ്ങൾ ഉയർന്ന- പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പ്രകൃതി സൗഹാർദ്ദമായ കളിസ്ഥലവും, [https://www.mathrubhumi.com/agriculture/features/kisan-eco-park-1.3350981 എക്കോ പാർക്കും], [[PSchoolFrame/Header/സൗകര്യങ്ങൾ|കൂടുതൽ വായന...]]  ==
== മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അനിവാര്യമായ ഒരു ഘടകമാണ്.  കെട്ടിടങ്ങൾ ഉയർന്ന- പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പ്രകൃതി സൗഹാർദ്ദമായ കളിസ്ഥലവും, [https://www.mathrubhumi.com/agriculture/features/kisan-eco-park-1.3350981 എക്കോ പാർക്കും], [[PSchoolFrame/Header/സൗകര്യങ്ങൾ|കൂടുതൽ വായന...]]  ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ     ==
 
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

20:06, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. വിഴിഞ്ഞം
വിലാസം
VIZHINJAM

ഗവ. എൽ. പി. എസ്. വിഴിഞ്ഞം,VIZHINJAM,VIZHINJAM,695521
,
VIZHINJAM പി.ഒ.
,
695521
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2406738
ഇമെയിൽgovtlpsvizhinjam69@gmail.com
കോഡുകൾ
സ്കൂൾ കോഡ്44221 (സമേതം)
യുഡൈസ് കോഡ്32140200513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ45
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലകുമാരി എൽ
പി.ടി.എ. പ്രസിഡണ്ട്മുബാറക് ഷാ
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
17-01-2022Sheelakumari


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നമ്മുടെ സ്കൂൾ
998mb

അതിപുരാതനകാലം മുതൽക്കേ ചരിത്രത്തിന്റെ ഏടുകളിൽ വിഴിഞ്ഞത്തിന് പ്രേത്യേക സ്ഥാനമുണ്ട്.രാപകൽ കടലിനോട് മല്ലിട്ട് ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന അവികസിത പ്രദേശമായിരുന്നു വിഴിഞ്ഞം. ബ്രിട്ടീഷ് ഭരണക്കാലത്ത്, സംസ്കാരമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും,നിരക്ഷരത ഉന്മൂലനം ചെയ്യുന്നതിനും,ഒരു വിദ്യാലയം സ്ഥാപിച്ചേ പറ്റൂ എന്ന് അന്നത്തെ ദിവാനായിരുന്ന സർ, സി. പി. രാമസ്വാമി അയ്യർ തീരുമാനിച്ചു. അതിന്റെ ആദ്യ ചുവടുവയ്പ്പായി കുറച്ചുഭൂമിക്ക് വേണ്ടി പല ഭൂവുടമകളെയും സമീപിച്ചു. അന്ന് വിഴിഞ്ഞത്തെ അല്പം ഭേദപ്പെട്ട കുടുംബത്തിലെ അംഗമായ ശ്രീ, അസ്സനാരു പിള്ള അര ഏക്കർ സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. ശ്രീ, സി. പി. രാമസ്വാമി അയ്യർ മുൻകൈയെടുത്ത് ഒരു ഓലകെട്ടിടം നിർമ്മിക്കുകയും, 10.6.1882-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തനമാരംഭിച്ച വിഴിഞ്ഞം ഗവ. എൽ. പി. സ്കൂൾ വിഴിഞ്ഞം പ്രദേശവാസികളുടെ സാമൂഹിക-വൈജ്ഞാനിക പുരോഗതിയിൽ വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. പ്രഥമാദ്ധ്യാപകനെന്ന പദവി ആദ്യമായി ലഭിച്ചത് ഈ പ്രദേശത്തെ സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ. അയ്യങ്കാളിയുടെ സഹോദരനായ- ശ്രീ. കുഞ്ഞിരാമൻ സാറിനാണ്. സഹ അദ്ധ്യാപകരായി ശ്രീ. മൊറായിസ്, താജുദ്ദീൻ, ശ്രീധരൻ എന്നിവരും സേവനമനുഷ്ഠിച്ചു. നാലുവർഷം കൊണ്ട് നാലാം ക്ലാസ്സ്‌വരെയുള്ള പള്ളിക്കൂടമായി ഈ വിദ്യാലയം പരിണമിച്ചു. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. ഈ പ്രദേശത്ത് ആദ്യമായി രൂപംകൊണ്ട വിദ്യാലയവും ഇതു തന്നെ. 1948-ൽ ഓലക്കെട്ടിടം മാറ്റി "H" അകൃതിയിലുള്ള ഒരു ഓടിട്ടക്കെട്ടിടം സർക്കാർ പണിതു. ക്രമേണ വിദ്യാർത്ഥികളുടെ ആധിക്യം മൂലം 1970-75 കാലഘട്ടത്തിൽ " I " അകൃതിയിൽ ഓഫീസ് റൂം സ്ഥിതിചെയ്യുന്ന കെട്ടിടവും പണിതു. ഈ കെട്ടിടവും മതിയാകാതെ വന്നു. തൊട്ടടുത്തു താമസിക്കുന്ന ഷേഖ്‌ അബാകണ്ണിന്റെ നല്ല മനസ്സുമൂലം രണ്ടു ഘട്ടങ്ങളിലായി ഒരേക്കർ ഭൂമി ഗവൺമെന്റിന് പൊന്നും വിലയ്ക്ക് നൽകി. അങ്ങനെ സ്കൂൾ വ്യാപ്തി 1½ ഏക്കറായി വർദ്ധിച്ചു. വിദ്യാർത്ഥികൾക്കിരിക്കാൻ ക്ലാസ്സ്‌ റൂമുകൾ തികയുന്നില്ല എന്ന് സർക്കാരിന് ബോധ്യപ്പെട്ടപ്പോൾ ലോകബാങ്കിന്റെ സഹായത്തോടുക്കൂടി " I " അകൃതിയിലുള്ള രണ്ട് ടെറസ് കെട്ടിടങ്ങൾ പണിതു. പിന്നീടുള്ള കാലഘട്ടം സ്കൂളിന്റെ "സുവർണ്ണകാലഘട്ടം" എന്ന് വിശേഷിപ്പിച്ചു. 1948-ൽ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂൾ എന്ന ബഹുമതി ലഭിക്കുകയും ഒരു അദ്ധ്യാപക തസ്തിക അനുവദിക്കുകയും ചെയ്തു. അന്ന് ഇരുപതിലേറെ അദ്ധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. യു. പി സ്കൂൾ ആക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം സർക്കാർ പിൽക്കാലത്ത് കിഴക്ക് ഭാഗത്തായി ഒരേക്കർ സ്ഥലം അനുവദിക്കുകയും സ്കൂൾ കോബൗണ്ടിന്റെ വിസ്തീർണ്ണം കൂടുകയും ചെയ്തു. ഈ സ്ഥലത്ത് കോർപ്പറേഷന്റെ വകയായി ഒരു പാർക്ക്‌ നിർമ്മിക്കുകയും പ്രവർത്തനയോഗ്യമാക്കി.

ഭൗതികസൗകര്യങ്ങൾ

മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അനിവാര്യമായ ഒരു ഘടകമാണ്.  കെട്ടിടങ്ങൾ ഉയർന്ന- പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്ന ക്ലാസ്മുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പ്രകൃതി സൗഹാർദ്ദമായ കളിസ്ഥലവും, എക്കോ പാർക്കും, കൂടുതൽ വായന...

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ പഠിച്ച് ഉയർന്നു വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരുമായ അനേകം വ്യക്തികൾ ഉണ്ട്. ശ്രീ നൂറുകണ്ണ് - സാമൂഹിക സേവകൻ. ശ്രീ പി വിശ്വംബരൻ - MLA (1960-62)നേമം നിയോജക മണ്ഡലം ശേഷം എം പി ആയും പ്രവർത്തിച്ചു. ശ്രീ മുഹമ്മദ്‌ ഹനീഫ - അധ്യാപകൻ, ഹെഡ്മാസ്റ്റർ (1997 സർക്കാരിന്റെ നല്ല അധ്യാപനുള്ള സംസ്ഥാന അവാർഡും നേടി). ശ്രീ അമാനു പിള്ള - വിഴിഞ്ഞം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് സൂപ്രന്റ് ആയി വിരമിച്ചു. ശ്രീ ഹിദായത്തുള്ള - അഡ്വക്കേറ്റ്. ശ്രീ റഷീദ് - വിഴിഞ്ഞം വാർഡ് കൗൺസിലർ ആയിരുന്നു. ശ്രീ അസുന്താ മോഹൻ - വിഴിഞ്ഞം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ശ്രീ ജനാർദ്ദനൻ നായർ -റിട്ടയർഡ് HM (GOVT L.P.S Vizhinjam). ശ്രീമതി കല്യാണി കുട്ടിയമ്മ -റിട്ടയർഡ് HM (GOVT L.P.S Vizhjnjam).

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിഴിഞ്ഞം തീരപ്രദേശത്തുനിന്നും 500 മീറ്റർ മാറി വിഴിഞ്ഞം ജംഗ്ഷനിൽ പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതിചെയ്യുന്നു . {{#multimaps:8.38292,76.99216| width=80% | zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._വിഴിഞ്ഞം&oldid=1320321" എന്ന താളിൽനിന്ന് ശേഖരിച്ചത്