"ഗവ. യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ്  സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി.കൂടുതൽ വായിക്കുക  
ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ്  സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി[[ഗവ. യു പി സ്കൂൾ, ചുനക്കര/ചരിത്രം|.കൂടുതൽ വായിക്കുക]]
                                   ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 300ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 12അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ.   

14:25, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര

ചുനക്കര പി.ഒ.
,
690534
,
ആലപ്പുഴ ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ0479 377350
ഇമെയിൽupschunakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36271 (സമേതം)
യുഡൈസ് കോഡ്32110700503
വിക്കിഡാറ്റQ87478999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം. എസ്. യമുന
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പാറപ്പുറത്ത്
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
12-01-2022SHEEBA2018

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ് സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി.കൂടുതൽ വായിക്കുക

                                  ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 300ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 12അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ.  
                                  
ഭൗതികസൗകര്യങ്ങൾ

ഗവൺമെൻറ് യുപിഎസ് ചുനക്കര യിൽ ആകെ 8 ക്ലാസ് മുറികൾ , ഒരു ഹാൾ , വിശാലമായ ലൈബ്രറി, ഓഫീസ് റൂം ,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഫിസിയോതെറാപ്പി യൂണിറ്റ് , സ്റ്റാഫ് റൂം, രണ്ട് സ്റ്റോർ റൂം, പാചകപ്പുര എന്നീ കെട്ടിടങ്ങൾ ആണ് ഉള്ളത്. സ്കൂളിന് നാലുവശവും  ചുറ്റുമതിലും  ഉണ്ട്.

   കൂടാതെ  നാല് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,4 ബോയ്സ് ടോയ്‌ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റ്, ചിൽഡ്രൻസ് പാർക്ക് , ഓപ്പൺ എയർ ഓഡിറ്റോറിയം , ശലഭോദ്യാനം, ഔഷധത്തോട്ടം,  മാലിന്യസംസ്കരണ പ്ലാൻറ്  എന്നിവയുമുണ്ട്.ഒപ്പം സ്കൂളിൻറെ ഭിത്തികൾ എല്ലാം എല്ലാം ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന്  സ്വന്തമായി ആയി ഒരു വാഹനവും ഉണ്ട്.

1894 ൽ സ്ഥാപിതമായ ഈ മഹാ വിദ്യാലയത്തിന് ചുനക്കര  ഗ്രാമപഞ്ചായത്ത് മുന്തിയ പിന്തുണയാണ് നൽകി വരുന്നത്. ഇന്നുകാണുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, LCD പ്രൊജക്ടറുകൾ, ഫർണിച്ചർ, ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ലഭ്യമാക്കി കൊണ്ടുള്ള ഹൈടെക് ക്ലാസ് റൂമുകൾ, എന്നിവ പഞ്ചായത്തിലെ സഹായത്താൽ ലഭ്യമായവയാണ്.

സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള ഒരു ആസൂത്രിത രേഖയാണ് 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ. ആകർഷകമായ രീതിയിൽ നവീകരിച്ച പ്രീപ്രൈമറി ക്ലാസുകൾ, കളിപ്പാട്ടങ്ങൾ, നവീകരിച്ച ചിൽഡ്രൻസ് പാർക്ക്, എന്നിവ ഈ പദ്ധതിയിലൂടെ പൂർത്തീകരിച്ച കാര്യങ്ങളാണ്.

SSA യിൽ നിന്നും  അനുവദിച്ചു കിട്ടിയ CWSN ടോയ്ലറ്റ്, ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട  ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും സ്കൂളിന്റെ ഭൗതിക  സാഹചര്യങ്ങളിൽ പെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ കെ സി നായർ

ശ്രീമതി ലക്ഷ്മി കുട്ടിയമ്മ

ശ്രീമതി രോഹിണിപ്പിള്ള

ശ്രീമതി രാജമ്മ

ശ്രീ ഭാർഗവൻ

ശ്രീ പി കെ വാസു

ശ്രീ ശിവരാമൻ നായർ

ശ്രീമതി സാറാമ്മ

ശ്രീ ബാലകൃഷ്ണപിള്ള

ശ്രീ ഹമീദ്കുഞ്ഞു

ശ്രീമതി ജമീലബീവി

ശ്രീമതി വസുമതി അമ്മ

ശ്രീമതി ഭാർഗവി

ശ്രീമതി നിർമല

ശ്രീമതി ഉമ ഡി

നേട്ടങ്ങൾ

പാഠ്യപാഠ്യേതര രംഗത്ത് ധാരാളം നേട്ടങ്ങൾ കൈവരിച്ച  സ്കൂളാണ് ചുനക്കര ഗവൺമെന്റ് യുപിഎസ്. 2017 18 അധ്യയനവർഷത്തിൽ മെയ് 20 ന് നടന്ന വിദ്യാലയ വികസന സെമിനാർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു. ശ്രീ  കൊടിക്കുന്നിൽ സുരേഷ് എംപി ശ്രീ ആർ  രാജേഷ് എംഎൽഎ ത്രിതല പഞ്ചായത്തുകളിൽ  നിന്നുള്ള പ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത സെമിനാർ സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതായിരുന്നു. ഈ ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട എം പി വിദ്യാലയത്തിന്  പ്രൗഢഗംഭീരമായ ഒരു പ്രവേശന കവാടവും  ബഹുമാനപ്പെട്ട എം എൽ എ കുട്ടികൾക്ക് ഒരു വാഹനവും അനുവദിച്ചതായി പ്രഖ്യാപിച്ചു.

ഇതേ വർഷം തന്നെ ഉപജില്ലയിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. ഇതിന്റെ ഭാഗമായി എസ് എം സി യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുമായി മുതുകുളത്ത് പ്രൊഫസർ തങ്കമണി സ്വന്തമായി സൃഷ്ടിച്ചെടുത്ത വനം സന്ദർശിച്ചു. ശേഷം  സ്കൂളിൽ ഔഷധസസ്യ തോട്ടം, ശലഭ പാർക്ക്, സ്കൂൾ ഗാർഡൻ, എന്നിവ നിർമിക്കുകയും വൃക്ഷങ്ങൾക്ക് നെയിംബോർഡ് നൽകുകയും ചെയ്തു. കൂടാതെ സ്കൂൾ നിൽക്കുന്ന വാർഡിനെ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.

സബ്ജില്ലാ കലോത്സവങ്ങളിലും മേളകളിലും സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയെ ടുക്കാറുണ്ട്. സബ്ജില്ലാതലം സാമൂഹ്യശാസ്ത്രമേളയിലെ പുരാതന സാമഗ്രികൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള LP വിഭാഗം പ്രദർശനത്തിന് ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും തുടർച്ചയായി ലഭിച്ചിട്ടുണ്ട്.

ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും സ്കൂളിൽ കുട്ടികൾ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

2019 ൽ മാവേലിക്കര സബ്ജില്ലയിലെ 108 വിദ്യാലയങ്ങളിൽ സർഗവിദ്യാലയം പ്രോജക്ടിന് അനുമതി ലഭിച്ചത് രണ്ട് സ്കൂളുകൾക്കാണ്. അതിലൊന്ന് ചുനക്കര ഗവൺമെന്റ് യുപിഎസ് ആയിരുന്നു. ഇതിന്റെ ഭാഗമായി ചുനക്കര പെരുമ എന്നപേരിൽ പ്രാദേശിക ചരിത്ര രചന നടന്നു. അത് പവർ പോയിന്റ് പ്രെസന്റ്റേഷനിലൂടെ സമർപ്പിച്ചതും ചുനക്കര യുടെ വിദ്യാഭ്യാസ -കലാ- സാംസ്കാരിക മേഖലകളിലെ മുപ്പത്തിയഞ്ചോളം വ്യക്തികളെ ആദരിച്ചതും മഹത്തായ നേട്ടമാണ്. ഇതിന്റെ ഭാഗമായി ചുനക്കര ശ്രീ കുമാർ എഴുതി ഈണം പകർന്ന ചുനക്കര യുടെ ചരിത്രം ചുനക്കര ഷെരീഫ്  എന്ന കലാകാരൻ തുള്ളൽ രൂപത്തിലാക്കിയതും സ്കൂളിലെ വിദ്യാർഥിനിയായിരുന്നു അനഘ അത് അരങ്ങിൽ അവതരിപ്പിച്ചതും സ്കൂളിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത നേട്ടങ്ങളിലൊന്നാണ്.

തുടർച്ചയായി രണ്ടു വർഷങ്ങളിലും മാവേലിക്കര സബ് ജില്ലയിലെ മികച്ച പിടിക്ക് ഉള്ള അവാർഡ് നമ്മുടെ സ്കൂളിനായിരുന്നു. ആദ്യ തവണ കിട്ടിയ അവാർഡ് തുക കൊണ്ട് സ്കൂൾ അങ്കണത്തിൽ എൽഇഡി ലൈറ്റ് സ്ഥാപിച്ചു. രണ്ടാം തവണ കിട്ടിയ അവാർഡ് തുക ലാബ് നവീകരണത്തിനായി വിനിയോഗിച്ചു.

അതേപോലെതന്നെ  സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ മലയാളം പാഠഭാഗമായ  കാസിമിന്റെ ചെരുപ്പിനെ ആസ്പദമാക്കി ഒരു  ഷോർട്ട് ഫിലിം ചെയ്തു. സ്കൂളിലെ ചിത്രകലാ അധ്യാപകനായ റാംമോഹൻ സാറിന്റെയും പി ടി എ  അംഗവും ആർട്ടിസ്റ്റുമായ ശ്രീ സതീഷ് ബാബുവിന്റെയും സാങ്കേതിക സഹായത്തോടെ കുട്ടികൾ സ്വന്തമായി തിരക്കഥയും സംഭാഷണങ്ങളും നിർവഹിച്ച  ഈ ഷോർട്ട് ഫിലിം സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു മഹത്തായ  നേട്ടമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. O മാധവൻ 2.ചുനക്കര രാമൻകുട്ടി 3.മുകേഷ് 4.ചുനക്കര രാജൻ

വഴികാട്ടി

{{#multimaps:9.196740553726897, 76.59841773949299|zoom=183}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ,_ചുനക്കര&oldid=1259077" എന്ന താളിൽനിന്ന് ശേഖരിച്ചത്