ഗവ. യു പി സ്കൂൾ, ചുനക്കര/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സബ്ജില്ലാ കലോത്സവങ്ങളിലും മേളകളിലും സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയെ ടുക്കാറുണ്ട്. സബ്ജില്ലാതലം സാമൂഹ്യശാസ്ത്രമേളയിലെ പുരാതന സാമഗ്രികൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള LP വിഭാഗം പ്രദർശനത്തിന് ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും തുടർച്ചയായി ലഭിച്ചിട്ടുണ്ട്.
ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും സ്കൂളിൽ കുട്ടികൾ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
2019 ൽ മാവേലിക്കര സബ്ജില്ലയിലെ 108 വിദ്യാലയങ്ങളിൽ സർഗവിദ്യാലയം പ്രോജക്ടിന് അനുമതി ലഭിച്ചത് രണ്ട് സ്കൂളുകൾക്കാണ്. അതിലൊന്ന് ചുനക്കര ഗവൺമെന്റ് യുപിഎസ് ആയിരുന്നു. ഇതിന്റെ ഭാഗമായി ചുനക്കര പെരുമ എന്നപേരിൽ പ്രാദേശിക ചരിത്ര രചന നടന്നു. അത് പവർ പോയിന്റ് പ്രെസന്റ്റേഷനിലൂടെ സമർപ്പിച്ചതും ചുനക്കര യുടെ വിദ്യാഭ്യാസ -കലാ- സാംസ്കാരിക മേഖലകളിലെ മുപ്പത്തിയഞ്ചോളം വ്യക്തികളെ ആദരിച്ചതും മഹത്തായ നേട്ടമാണ്. ഇതിന്റെ ഭാഗമായി ചുനക്കര ശ്രീ കുമാർ എഴുതി ഈണം പകർന്ന ചുനക്കര യുടെ ചരിത്രം ചുനക്കര ഷെരീഫ് എന്ന കലാകാരൻ തുള്ളൽ രൂപത്തിലാക്കിയതും സ്കൂളിലെ വിദ്യാർഥിനിയായിരുന്നു അനഘ അത് അരങ്ങിൽ അവതരിപ്പിച്ചതും സ്കൂളിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത നേട്ടങ്ങളിലൊന്നാണ്.
തുടർച്ചയായി രണ്ടു വർഷങ്ങളിലും മാവേലിക്കര സബ് ജില്ലയിലെ മികച്ച പിടിക്ക് ഉള്ള അവാർഡ് നമ്മുടെ സ്കൂളിനായിരുന്നു. ആദ്യ തവണ കിട്ടിയ അവാർഡ് തുക കൊണ്ട് സ്കൂൾ അങ്കണത്തിൽ എൽഇഡി ലൈറ്റ് സ്ഥാപിച്ചു. രണ്ടാം തവണ കിട്ടിയ അവാർഡ് തുക ലാബ് നവീകരണത്തിനായി വിനിയോഗിച്ചു.
അതേപോലെതന്നെ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ മലയാളം പാഠഭാഗമായ കാസിമിന്റെ ചെരുപ്പിനെ ആസ്പദമാക്കി ഒരു ഷോർട്ട് ഫിലിം ചെയ്തു. സ്കൂളിലെ ചിത്രകലാ അധ്യാപകനായ റാംമോഹൻ സാറിന്റെയും പി ടി എ അംഗവും ആർട്ടിസ്റ്റുമായ ശ്രീ സതീഷ് ബാബുവിന്റെയും സാങ്കേതിക സഹായത്തോടെ കുട്ടികൾ സ്വന്തമായി തിരക്കഥയും സംഭാഷണങ്ങളും നിർവഹിച്ച ഈ ഷോർട്ട് ഫിലിം സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു മഹത്തായ നേട്ടമാണ്.