"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 284: വരി 284:




{{#multimaps: 11.75208, 75.62282}}
{{#multimaps: 11.752321319746516, 75.62324727952402 | width=800px | zoom=17 }}
<!--visbot  verified-chils->
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<font size=6 color=magenta>സന്ദർശനത്തിനു നന്ദി[[ചിത്രം:Bbb.gif]]


<!--visbot  verified-chils->
<!--visbot  verified-chils->

22:37, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ
വിലാസം
കൊളവല്ലൂർ

തൂവക്കുന്ന് പി.ഒ
പാനൂർ
,
670649
,
കണ്ണൂർ ജില്ല
സ്ഥാപിതം02 - 06 - 1962
വിവരങ്ങൾ
ഫോൺ04902464010
ഇമെയിൽprmkolavalloorhs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ.എം
പ്രധാന അദ്ധ്യാപകൻസ്മിത വി .കെ
അവസാനം തിരുത്തിയത്
25-12-2021MT 1259
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പി. ആർ. മെമ്മോറിയൽ. കൊളവല്ലൂർ. എച്ച്. എസ്. എസിന്റെ ഹാർദ്ദമായ സ്വാഗതം


പ്രമാണം:Flowers83.gif പ്രമാണം:Flowers83.gif

    1962 ജൂൺ 2 നാണ‍് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ കെ കെ വേലായുധൻ അടിയോടി ആയിരുന്നു ആദ്യത്തെ മാനേജർ. ശ്രീ പി കുമാരൻ നമ്പ്യാറാണ‍് ആദ്യ പ്രധാന അദ്ധ്യാപകൻ. 105 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും ആണ‍് തുടക്കത്തിൽ ഉണ്ടായിരുന്നത് . 1965ൽ ആയിരുന്നു ആദ്യത്തെ എസ് എസ് എൽ സി ബാച്ച് . 1998ൽ ‍ ഇതൊരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.

ചരിത്രം

    കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ പാനൂർ നാദാപുരം റോഡിൽ പാറാട് കുന്നിൻ ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആർ കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂൾ അനുവദിച്ചത്. 1962 ‍ജൂണ് 2ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 105 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ 3 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരൻ നമ്പ്യാർ പ്രധാന അധ്യാപകനും. ഒ. സുകുമാരൻ, കെ. കെ നാരായണൻ എന്നിവർ സഹ അധ്യാപകരുമായിരുന്നു. ശ്രീ. കെ. കെ. വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ മാനേജർ.

    പാനൂരിന്റെ കിഴക്കൻ പ്രദേശത്ത് സെക്കന്റ‍റി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി. ആറിന്റെ സ‍ജീവ സാന്നിദ്ധ്യവും പ്രവർത്തനവും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ അധ്വാനവും സഹകരണവും ഈവിദ്യാലയത്തിന്റെ വളർച്ചയ്ക്ക് വേഗതകൂട്ടി. 1968 ൽ അപ്പർ പ്രൈമറി വിഭാഗവും ആരംഭിച്ചു. വർഷങ്ങൾക്ക് ശേഷം മാനേജ്മെന്റ് പി. ആറിന്റെ മൂത്തപുത്രനായ കെ പി. ദിവാകരന്റെ പേരിലേക്ക് മാറ്റപ്പെട്ടു. 1998ൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് ,കോമേഴ്സ്, ഹ്യമാനിറ്റീസ്, ബാച്ചുകളു‍ണ്ട്. ഇന്ന് 1600ൽപരം വിദ്യാർത്ഥികളും 64 അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. പ്രാരംഭഘട്ടം മുതൽ വിദ്യാലയത്തിന്റെ ജീവനാഡിയായി പ്രവർത്തിച്ച ശ്രീ. പി. ആർ. കുറുപ്പിന്റെ ചരമത്തെ തുടർന്ന് അദ്ദേഹത്തോടുള്ള സ്‍നേഹാദരവ് പ്രകടിപ്പിക്കാൻ 2002 ൽ വിദ്യാലയത്തിന്റെ പേര‍് പി. ആർ. മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ



    പാനൂർ - കല്ലിക്കണ്ടി റോഡിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കൊളവല്ലൂർ വില്ലേജിൽ പാറാട് കുന്നിൻ ചെരുവിലാണ‍് കൊളവല്ലൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . മെയിൻ റോഡിൽ നിന്നും 150 മീറ്റർ ഉള്ളിലേക്ക് മാറി വൃക്ഷനിബിഡമായ കുന്നിൻ താഴ്വാരത്താണ‍് സ്ക്കൂളിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ സ്വച്ഛ ശീതളമായ സ്ക്കൂൾ അന്തരീക്ഷമാണ‍് ഇവിടെയുള്ളത്. 4 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ ക്യമ്പസിൽ നിന്നും വിദൂരതയിലുള്ള നിരവധി കുന്നുകളുടെ ദൃശ്യം മനോരഞ്ജകമാണ‍്. സ്ക്കൂൾ ഹരിതസേനയുടെ പ്രവർത്തന ഫലമായി സ്ക്കൂൾ ഗ്രൗണ്ടിനരികിൽ സമൃദ്ധിയായി വളരുന്ന തണൽ മരങ്ങൾ സ്ക്കൂൾ അന്തരീക്ഷം ഹരിതാഭമാക്കുന്നു. ഔഷധ സസ്യങ്ങളും, ഫല വൃക്ഷങ്ങളും അടങ്ങിയ പൂന്തോട്ടമുണ്ട്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ഡിവിഷനുകളാണുള്ളത്.

    ഹയർ സെക്കണ്ടറി വിഭാഗം ആധുനിക രീതിയിലുള്ള 3 നില കോണ്ക്രീറ്റ് കെട്ടിടത്തിലാണ‍് പ്രവർത്തിക്കുന്നത്. സയൻസ്(2ബാച്ച്) കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് , ഹ്യ‍മാനിറ്റീസ് എന്നീ ബാച്ചുകൾപ്രവർത്തിക്കുന്നുണ്ട്. കായിക പഠനത്തിന‍് കരുത്തേകാൻ ഒരേക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കലോത്സവങ്ങളും മറ്റ് പരിപാടികളും നടത്താൻ ഓ‍പ്പൺഎയർ ഓഡിറ്റോറിയവും വിശാലമായ സ്ക്കൂൾ ഹാളും നിലവിലുണ്ട്. 40അധ്യാപകരും 6അനധ്യാപക ജീവനക്കാരുമാണ‍് ഇപ്പോൾ ഹൈസ്ക്കൂൾ വിഭാഗത്തിലുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 അധ്യാപകരും. 2 അനധ്യാപക ജീവനക്കാരും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

2019-20 വർഷത്തെ പ്രവർത്തനങ്ങൾ

നക്ഷത്രവനം പദ്ധതി

പാഠ്യേതര പ്രവർത്തനങ്ങൾ


  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പൊതു വിജ്ഞാന പരിശീലന കളരി
  • ജെ.ആർ.സി
  • ശാസ്ത്ര-പ്രവൃത്തിപരിചയ മേള
  • ക്ലാസ് മാഗസിൻ.
  • ഹരിതസേന


ഡിജിറ്റൽ പൂക്കളം 2019

മാനേജ്മെന്റ്


      കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ഭരണരംഗത്തെ പ്രമുഖനായിരുന്ന ശ്രി പി ആർ കുറുപ്പിന്റെ മകനായ ശ്രീ കെ. പി ദിവാകരനാണ‍് ഈ സ്കൂളിന്റെ മാനേജർ. സ്കൂളിന്റെ സുഖമമായ നടത്തിപ്പിന‍് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്ന മാനേജർ ആണ‍് ശ്രി കെ. പി ദിവാകരൻ. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ ‍വികസിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് ഇദ്ദേഹം വഹിക്കുന്നു. പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, പാനൂർ പി ആർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ, ശ്രീകൃഷ്ണവിലാസം എൽ പി സ്ക്കൂൾ വിളക്കോട്ടൂർ, എന്നീസ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ‍് പ്രവർത്തിക്കുന്നത്. പ്രഗൽഭനായ ശ്രി പി ആർ കുറുപ്പിന്റെ മകനായ ഇദ്ദേഹം രണ്ടുതവണ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രിമതി.സ്മിത.വി.കെ.യും . ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പ്രൻസിപ്പൾ ശ്രിമതി.എം.ശ്രീജയും ആണ്.


മാനേജർ
ശ്രി കെ.പി.ദിവാകരൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1962-1980 പി. കുമാരൻ നമ്പ്യാർ
1980-1994 ഒ. സുകുമാരൻ
1994-1996 ഒ. കെ. ബാലകൃഷ്ണൻ നമ്പ്യാർ
1996-1998 എൻ. കെ. അബൂബക്കർ
1998-2000 എം. കെ. കൃഷ്ണൻ
2000-2001 കെ. വാസു
2001-2002 എം. എൻ. രാധ
2002-2003 കെ. വി. ഭാനുമതി
2003-2005 കെ. പി. ചന്ദ്രൻ
2005-2011 കെ.മീനാക്ഷി
2011-2013 സി.കുമാരൻ
2013മാർച്ച-2013മെയ്യ് കെ.മോഹനൻ
2013-2016 ശോഭ.ടി.പി

ഇപ്പോഴത്തെ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ പി മോഹനൻ -എം. എൽ .എ
  • രാജാറാം. കെ.കെ -ഡോക്ടർ
  • ഡോ. ഷക്കീല ഹുസൈൻ (കാനഡ)
  • ഡോ. ഹസ്സൻ-ശിശുരോഗ വിദഗ്ദൻ
  • ഡോ. ‍ജയകൃഷ്ണൻ
  • മുഹമ്മദ് വിളക്കോട്ടൂർ -ശാസ്ത്ര‍ഞ്ജൻ ( ഐ എസ് ആര് ഒ‍)
  • കുഞ്ഞമ്മദ് -മുൻ പ്രിൻസിപ്പൽ എൻ .എ. എം കോളേജ് കല്ലിക്കണ്ടി
  • ഡോ. മുസ്തഫ പുത്തൂർ - പ്രിൻസിപ്പൽ എൻ. എ. എം കോളേജ് കല്ലിക്കണ്ടി
  • പ്രൊഫ. കെ. കെ മഹമ്മൂദ് - മൊകേരി ഗവ: കോളേജ്
  • പ്രൊഫ. ഉണ്ണികൃഷ്ണൻ
  • ഡോ. ഇർഷാദ്
  • ഡോ.മുഹമ്മദ്. എ. സി (ഹോമിയോ)
  • ഡോ. മുഷമ്മദ്
  • രമേഷ് ബാബു കല്ലിക്കണ്ടി -ചീഫ് എഡിറ്റർ മംഗളം ദിനപത്രം കൊല്ലം
  • അജിത്ത്കുമാർ കല്ലിക്കണ്ടി- ചീഫ് എഡിറ്റർ മാതൃഭൂമി
  • ഡോ. ജമീല - കല്ലിക്കണ്ടി
  • ഡോ. ഷീബ ഒ. പി-പാറാട്
  • ജയ്സൺ ജയൻ -മറൈൻ
  • പട്ടേടത്തിൽ കുഞ്ഞമ്മദ് -വ്യവസായി
  • പ്രൊഫ. കുമാരൻ. കെ-പാറാട്
  • പ്രൊഫ. ഭാസ്ക്കരൻ .കെ -പാറാട്
  • അനൂപ് എൻജിനിയർ-സിംഗപ്പൂർ
  • വരുൺ ടി.പി. എൻജിനിയർ -അമേരിക്ക
  • ബ്രിജേഷ്. എം. കെ -എൻജിനിയർ-ബാംഗ്ലൂർ
  • സിനി-എൻജിനിയർ
  • ഡോ. ഷമൽ.എസ് .കെ. കോഴിക്കോട്
  • ഡോ. ജുമൈല മഠത്തിൽ- പുത്തൂർ
  • ഡോ. സഹീന പുത്തൂർ
  • ടി. പി. നാണു എൻജിനിയർ
  • രവീന്ദ്രൻ -എൻജിനിയർ

അവാർഡ് ജേതാക്കൾ

ദിനപത്രങ്ങൾ

ഫോട്ടോ ഗ്യാലറി

ചക്കമേള

പി ആർ എം കൊളവല്ലൂർ സ്റ്റാഫ്

വഴികാട്ടി


{{#multimaps: 11.752321319746516, 75.62324727952402 | width=800px | zoom=17 }}