എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി
വിലാസം
ഇയ്യക്കോട്

പുല്ലു പണ പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1 - 11 - 1935
വിവരങ്ങൾ
ഫോൺ0474 2424355
ഇമെയിൽvenkittakuzhylmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്40227 (സമേതം)
യുഡൈസ് കോഡ്32130200311
വിക്കിഡാറ്റQ105813758
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്മിൾ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസഫീലബീവി.എച്ച്
പി.ടി.എ. പ്രസിഡണ്ട്സജന
എം.പി.ടി.എ. പ്രസിഡണ്ട്പുലരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നിലവിൽ സ്കൂളിൽ 4 ക്ലാസ് മുറികളും 4ക്ലാസ്സ് ലൈബ്രറികളും ഉണ്ട്. കൂടാതെ ഒരു ഓഫീസ് റൂമും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾകെട്ടിടം ഓടുമേഞ്ഞ താണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വെവ്വേറെ ബാത്റൂം സൗകര്യമുണ്ട്. ശുദ്ധജലം കിട്ടുന്നതിനായി കിണറുണ്ട്. 4 ക്ലാസ് മുറികളിലും ഫാനുകൾ ഉണ്ട്. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

രാജമ്മ ഉഷ പുഷ്പഭായ്

ജഗദമ്മ

ഐറിൻ  ക്രിസ്റ്റീൻ

ജോളി വി ജോർജ്ജ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കടയ്ക്കൽ നിന്നും ഗോവിന്ദമംഗലം വഴി 3 കിലോമീറ്റർ പിന്നിടുമ്പോൾ മുക്കട ജംഗ്ഷനിൽ എത്താം. അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് പുഞ്ചിരി മുക്ക് ജംഗ്ഷനിൽ എത്താം. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ മുന്നോട്ടു വരുമ്പോൾ സ്കൂളിലെത്താം.സംസ്ഥാന പാത ഒന്നിൽ കിളിമാനൂർ നിന്നും കുറവൻകുഴി വയ്യാറ്റിൻകര കൊപ്പം ഈയ്യക്കോട് വഴിയും, കടയ്ക്കൽ നിന്നും പള്ളിമുക്ക് മുക്കുന്നം യത്തീംഖാന ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് സഞ്ചരിച്ച് മുക്കട ഈയ്യക്കോട് വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.

Map