എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി/ പരിസ്ഥിതി ക്ലബ്ബ്
എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂളിലെ പരിസ്ഥിതി ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ ഇപ്പോൾ സ്കൂൾ വളപ്പിൽ ഉണ്ട് . സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ധാരാളം വൃക്ഷത്തൈകൾ സ്കൂളിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ഈ വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികളോട് വീടുകളിൽ വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിനും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അധ്യാപകർ വൃക്ഷത്തൈകൾ നടുകയും സ്കൂൾ പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിനാചരണം മുദ്രാവാക്യങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.