ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ആലപ്പുഴ ജില്ലയിൽ കായംകുളത്തിനു സമീപം ചരിത്രപ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരത്തിനോട് ചേർന്ന് നിലനിൽക്കുന്ന സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരം.
| ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം | |
|---|---|
| വിലാസം | |
കൃഷ്ണപുരം കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 0479 2442883 |
| ഇമെയിൽ | thskrpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36501 (സമേതം) |
| യുഡൈസ് കോഡ് | 32110600526 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ടെക്നിക്കൽ |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 324 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 348 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷിജു ജി ആർ |
| പി.ടി.എ. പ്രസിഡണ്ട് | ഷിജു ജി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | റിജു അപ്പുക്കുട്ടൻ വൈസ് പ്രസിഡൻ്റ്) |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Thskrpm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരളത്തിൽ 28 ടെക്നിക്കൽ ഹൈസ്കൂളുകൾ ആദ്യമായി അനുവദിക്കപ്പെട്ടപ്പോൾ, ആലപ്പുഴ ജില്ലയിലേക്കുള്ള ആദ്യ സ്കൂൾ ആയി 1960ൽ
കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ സ്ഥാപിതമായി. കായംകുളത്തിനടുത്ത് ചിറക്കടവം എന്ന സ്ഥലത്ത് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1968ൽ
കൃഷ്ണപുരം കൊട്ടാരത്തിനടുത്തുള്ള ഇപ്പോഴത്തെ സ്ഥലത്തേക്ക് സ്കൂൾ പറിച്ചുനട്ടു. ജൂനിയർ ടെക്നിക്കൽ സ്കൂൾ (ജെ. ടി. എസ്)എന്ന പേരിൽ തുടങ്ങി പിന്നീട് പ്രീ വോക്കേഷണൽ ട്രെയിനിങ് സെന്റർ (പി. വി. ടി. സി)ആയി മാറുകയും, പിന്നീട് ടെക്‌നിക്കൽ ഹൈസ്കൂൾ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
സാമാന്യ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലതിഷ്ഠിത വിദ്യാഭ്യാസം കൂടി നൽകുക എന്നതാണ് ടെക്നിക്കൽ ഹൈസ്കൂളുകളുടെ ഉദ്ദേശലക്‌ഷ്യം.
ട്രേഡുകൾ
1) ഇലക്ട്രിക്കൽ വയറിങ് ആൻഡ് മെയിൻറനൻസ് ഓഫ് ഡൊമസ്റ്റിക് അപ്ലൈൻസ്
2) മോട്ടോർ മെക്കാനിക്ക്
3) വെൽഡിങ്
4) റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്
5) ടേണിങ്
6) ഫിറ്റിംഗ്
ഭൗതികസൗകര്യങ്ങൾ
4 ഏക്കറിലധികം സ്ഥലത്തായി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
1. അക്കാദമിക് ബ്ലോക്ക്
2. ഓഫീസ് ബിൽഡിങ്
3. വർക്ക്ഷോപ് ബിൽഡിംഗ്
a) ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്
b) ഫിറ്റിങ് വർക്ക്ഷോപ്
c) ടർണിങ് വർക്ക്ഷോപ്
d) വെൽഡിങ് വർക്ക്ഷോപ്
e) ഷീറ്റ്മെറ്റൽ വർക്ക്ഷോപ്
f) റീഫ്രിജറേഷൻ വർക്ക്ഷോപ്
g) കാർപെന്ററി വർക്ക്ഷോപ്
h) ഇലക്ട്രിക്കൽ വർക്ക്ഷോപ്
i) എഞ്ചിനീയറിംഗ് ഡ്രോയിങ് ഹാൾ
4. സയൻസ് ലാബുകൾ
a) ഭൗതിക ശാസ്ത്രലാബ്
b) രസതന്ത്ര ലാബ്
e) ഗണിത ലാബ്
5. ഐ. സി. ടി ലാബ്
6. ഗ്രന്ഥശാല
7. സ്ത്രീ സൗഹൃദവിശ്രമമുറി.
8. ഉച്ചഭക്ഷണശാല.
9. പൂന്തോട്ടം
10. ഓപ്പൺ എയർ ഓഡിറ്റോറിയം
11. 1ഏക്കറിൽ അധികം സ്ഥലത്തോട് കൂടിയ
കുട്ടികൾക്കായുള്ള കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
1) ഓൾ കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ കൃത്യമായി പങ്കെടുത്തു വരുന്നു, കൂടാതെ എല്ലാ വർഷവും സ്കൂൾ തലം മത്സരങ്ങൾ നടത്തിവരുന്നു
2) ഓൾ കേരള ടെക്നിക്കൽ സ്പോർട്സ് മീറ്റിൽ കൃത്യമായി പങ്കെടുത്തു വരുന്നു, കൂടാതെ എല്ലാ വർഷവും സ്കൂൾ തലം മത്സരങ്ങൾ നടത്തിവരുന്നു
3) മലയാളം ഇംഗ്ലീഷ് വായന ക്ലബ്ബുകൾ നടത്തിവരുന്നു
4) കൂടാതെ കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് ക്ലബ്ബുകൾ നടത്തിവരുന്നു
5) ഓൾ കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തുവരുന്നു , കൂടാതെ സ്കൂൾ തലം ശാസ്ത്രമേളകൾ നടത്തിവരുന്നു
നേട്ടങ്ങൾ
ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും, ഉത്പാദനോന്മുഖവുമായ വിവിധ തൊഴിലുകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ്.പൊതുവിദ്യാഭ്യാസ പാഠ്യ ക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന് ഈ പ്രോഗ്രാം പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലുള്ള അടിസ്ഥാന പരിജ്ഞാനവും, ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനും ഒരു ഉത്തമ പൗരൻ വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്യക്രമം ആണ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസ രീതിയെ വ്യത്യസ്തമാക്കുന്നത്. എൻജിനീയറിങ്ങിലോ, ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന് ഉപകരിക്കും.
2019-20 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ


മുൻ സാരഥികൾ =
| 1962-63 | Roll of Superintendents |
|---|---|
| 1963-64 | ഉതുപ്പ് ഉണ്ണി |
| 1964-76 | പി എൻ മാത്യു |
| 1976-78 | വി ഗോപാലകൃഷ്ണപിള്ള |
| 1978-83 | എം ജി ഗോപിനാഥൻ പിള്ള |
| 1983-89 | ടി എം ജോസഫ് |
| 1989-90 | സിദ്ധരാമൻ നായർ |
| 1990-95 | കെ മുഹമ്മദ് ഹനീഫ |
| 1995-96 | ടി കെ വാസവൻ |
| 1996-97 | ജയപാലൻ |
| 1996-97 | സുധാകരൻ |
| 1997-2001 | കെ ജനാർദനൻ |
| 2001-05 | എൻ കൃഷ്ണകുമാർ |
| 2005-06 | എൻ ശശിധരൻ |
| 2006-09 | എം ഒ അബ്ദുൾ നിസാർ |
| 2009-18 | അബൂബക്കർ കുഞ്ഞ് എം |
| 2018- 2023 | കെ ആർ അജിലാൽ |
| 2023-till date | ബബിദ വാമദേവ൯ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1) ശ്രീ പി എസ് ശ്രീകുമാർ ( ജനറൽ മാനേജർ ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ )
2) ശ്രീ അജി ജോർജ് ( വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ)
3) ശ്രീ കണ്ണൻ നായർ ( മാതൃഭൂമി റിപ്പോർട്ടർ)
4) ശ്രീ ഗോപാലകൃഷ്ണൻ (എൽമെക്സ് വെഡ്ഡിംഗ് കാസിൽ) 5) ശ്രീ അൻസാരി( ജോയിന്റ് ആർടിഒ കായംകുളം )
വഴികാട്ടി
- ദേശീയപാത 66ൽ കായംകുളത്തിന് 4 കി മീ തെക്ക് കൃഷ്ണപുരം ജംഗ്ഷനു പടിഞ്ഞാറ്
- കൃഷ്ണപുരം കൊട്ടാരത്തിന് എതിർവശം
ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബ് 2019ൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36501
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഡിജിറ്റൽ മാഗസിൻ 2019
- ഭൂപടത്തോടു കൂടിയ താളുകൾ
