എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(S.N.D.P U.P.S Thalachira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു.

എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ
വിലാസം
തലച്ചിറ

എസ്എൻഡിപിയുപിസ്കൂൾ തലച്ചിറ
,
തലച്ചിറ പി.ഒ.
,
689664
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04735 2300303
ഇമെയിൽthalachirasndpups@gmail.com
കോഡുകൾ
സ്കൂൾ കോഡ്38657 (സമേതം)
യുഡൈസ് കോഡ്32120801925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിമിമോൾ എ എസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആശ ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു.

       ഈ സാഹചര്യത്തിൽ തലച്ചിറ 92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 1953-54 വർഷം 53 കുട്ടികളുമായി ഒരു ചെറിയ സ്കൂൾ സ്ഥാപിച്ചു.

ആദ്യകാലത്ത് ഇത് "മലയാളംസ്കൂൾ" എന്നറിയപ്പെട്ടിരുന്നു.

   ശ്രീ.പാറതെക്കേതിൽ നീലകണ്ഠൻ,

ശ്രീ.കെ.എം സത്യപാലൻ ,ശ്രീ നാണു തടത്തേൽ ,ശ്രീ പി.ജി.ഗോവിന്ദൻ, ശ്രീ വാസു ഏറത്തേത്ത് ,ശ്രീ.പി കെ കേശവൻ പൂക്കോട്ട്, അഡ്വ:എൻ നാരായണൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്.

സ്ഥാപിച്ച രീതി

   92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വിലകൊടുത്തു വാങ്ങിയ വസ്തു, അട കേൽ നാരായണൻ വക തടിയും, സമാഹരണവും സ്ഥലത്തെ കരിങ്കല്ലും, തദ്ദേശീയരുടെ ശ്രമദാനവും.

ഭൗതികസൗകര്യങ്ങൾ

  ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മൂന്ന് കെട്ടിടങ്ങൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്റൂം, ആധുനിക രീതിയിലുള്ള ഐടി വിദ്യാഭ്യാസത്തിന് ഉതകുന്ന പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, പാചകപ്പുര, ഭോജനശാല, മൂത്രപ്പുര, കക്കൂസ്.

പാഠ്യേതര പ്രവർത്തനങ്ങൾ

LULETE-Let Us Learn English Teach English.

     ചങ്ങനാശേരി റെയിൻബോ ഇംഗ്ലീഷ് അക്കാദമിയുടെ സഹായത്തോടെ ആരംഭിച്ച ഓൺലൈൻ ഇംഗ്ലീഷ് ഭാഷ പരിശീലന കളരി-LULETE•

സംഗീത പരിശീലന കളരി.

   ചിറ്റാർ സതീഷ് കുമാറിന്റെ ശിക്ഷണത്തിൽ 

സംഗീത പരിശീലന കളരി നടന്നുവരുന്നു. സംഗീത വാസനയുള്ള ഗ്രാമീണ കുട്ടികൾക്ക് അനുഗ്രഹമാണ് ഈ പരിശീലനക്കളരി•

ഹൃദയ വാണി.

    തലച്ചിറ എസ്.എൻ.ഡി.പി.യു.പി സ്കൂൾ ഒരുക്കുന്ന റേഡിയോ വാർത്ത പ്രക്ഷേപണ പരിപാടിയാണ് ഹൃദയ വാണി.എല്ലാദിവസവും രാവിലെ 9.40-ന് പ്രധാന വാർത്തകൾ, പിറന്നാളാശംസകൾ, ഗുണപാഠകഥകൾ, സംഗീതം, LULETE ആശയം,പദപരിചയം, നല്ലചിന്തകൾ, മഹാന്മാരുടെ വചനങ്ങൾ എന്നിവ കോർത്തിണക്കിയ പരിപാടിയാണ് ഹൃദയ വാണി,കുട്ടികളുടെ റേഡിയോ പരിപാടി.

നാടക ശില്പശാല.

   ശ്രീ.കെ.എസ്.ബിനു

(പാക്കനാർ കലാസമിതി പത്തനംതിട്ട)വിന്റെ നേതൃത്വത്തിൽ നാടക ശില്പശാല നടന്നുവരുന്നു.

പുസ്തക പരിചയം.

 തലച്ചിറ വൈ.എം.എ. ലൈബ്രറിയുമായി കൈകോർത്ത് പുസ്തകപരിചയം പദ്ധതി നടപ്പിലാക്കി.എല്ലാ വെള്ളിയാഴ്ചയും രണ്ടുമണിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായനയ്ക്കായി തിരഞ്ഞെടുക്കുവാനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.
കൃഷിത്തോട്ടം.
  ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ചേന,കാച്ചിൽ മുതലായവ സ്ഥലപരിമിതിമൂലം ടയർ ചട്ടികളിൽ കൃഷി ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : എം.കെ. പുരുഷോത്തമൻ ടി.കെ രാജമ്മ ടി.ആർ ദാമോദരൻ കെ.എൻ. ജനാർദ്ദനൻ കെ.ജെ. എബ്രഹാം പി.വി. സുഭാഷ് ജയശ്രീ പി.എസ്

മികവുകൾ

ശാസ്ത്രമേള  പ്രവർത്തിപരിചയമേള  കലോത്സവം തുടങ്ങിയവയിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കി.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഈ.ഐ.അന്നമ്മ1953-1985. സാമുവേൽ സി.എ1953-1983 പി.കെ.വാസുദേവൻ 1954-1987 പി.വി.എബ്രഹാം 1955-1973 കെ.കെ.ശ്രീധരൻ 1956-1981 എ.വി. ധർമ്മൻ 1956-1988 കെ.എൻ. രാജമ്മ1957-1986 സി.എസ്.ഭാരതിയമ്മ 1958-1981 കമലഹാസൻ ചന്ദ്രിക ദേവി1975-2008 എം.രാഘവൻ പിള്ള 1979-2014 സരള T1982-2011 ലതിക.എസ്.1987-2015 സാറാമ്മ.കെ.ജെ 1992-2011 ശോഭന ദാമോദരൻ അനി ബി ആശ തോമസ് സിമിമോൾ. എ.എസ് അഞ്ജു.ബി.നായർ

അനദ്ധ്യാപകർ. വേലായുധൻ മധുസൂധൻ ഇ.ബി ബിനോയ് മോഹനൻ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ വിദ്യാർഥികൾ

1. സ്വാമി ഗുരു ജ്ഞാനാനന്ദൻ ചെട്ടികുളങ്ങര ശ്രീ നാരായണ ഗുരുധർമ്മാനന്ദ സേവശ്രമ സ്ഥാപകൻ. ആചാര്യൻ. ഹംസധ്വനി വേദാന്ത മാസികയുടെ പ്രസാധകനും രക്ഷാധികാരിയും. പതിനെട്ടിൽപ്പരം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ രചയിതാവ്. കവി.


2. കമാണ്ഡന്റ് പി.എ.മാത്യു (റിട്ട.) മരണക്കെണി അതിജീവിച്ച സൈനികൻ. ഇന്ത്യൻ കരസേനയിൽ മികച്ച സേവനം. 1995-97 കാലയളവിൽ ജമ്മു കാശ്മീരിൽ ഉഗ്രവാദികളെ നേരിടുന്നതിൽ ശ്രെദ്ധേയൻ.

3. സുരേഷ്‌കുമാർ. പി.എ ഡെപ്യൂട്ടി ജനറൽ മാനേജർ, എഞ്ചിനീയർസ് ഇന്ത്യ ലിമിറ്റഡ് ചെന്നൈ. കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യം. പൊതുപ്രവർത്തകൻ. സംഘാടകൻ..

4. അജയ്‌നാഥ്. വി. എസ് രാജാരെവിവർമ്മ കോളേജിൽ നിന്നും ശിൽപകലയിൽ പി.ജി.ഡിപ്ലോമ. പ്രഗൽഭനായ ശില്പി. മികച്ച വീഡിയോ എഡിറ്റർ ആൻഡ് ഫോട്ടോഗ്രാഫർ.

വഴികാട്ടി

1) പത്തനംതിട്ട - മൈലപ്ര - മണ്ണാറക്കുളഞ്ഞി - ചെങ്ങറമുക്ക് - തലച്ചിറ

2) പത്തനംതിട്ട - മലയാലപ്പുഴ - പൊതീപ്പാട് - - പുതുക്കുളം - മുക്കുഴി - തലച്ചിറ

3) വടശ്ശേരിക്കര - നരിക്കുഴി - ചെങ്ങറമുക്ക് - തലച്ചിറ

Map

|}