എൻ. എം. എൽ. പി. എസ്. മന്ദമരുതി

Schoolwiki സംരംഭത്തിൽ നിന്ന്
(N.M.L.P.S. Mannamaruthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ. എം. എൽ. പി. എസ്. മന്ദമരുതി
വിലാസം
ചേത്തയ്ക്കൽ

ചേത്തയ്ക്കൽ പി.ഒ.
,
689677
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽnmlpsmannamaruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്38520 (സമേതം)
യുഡൈസ് കോഡ്32120800518
വിക്കിഡാറ്റQ87598425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആലീസ് എം കുഞ്ഞുകുഞ്ഞ്
പി.ടി.എ. പ്രസിഡണ്ട്സോമകുമാർ എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്രതി എം ജി
അവസാനം തിരുത്തിയത്
30-07-202438520nmlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പത്തനംതിട്ട ജില്ലയുടെ നാലു താലൂക്കുകളിൽ മലയോര റാണിയായ റാന്നിയിലെ പഴവങ്ങാടി പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് എൻ.എം.എൽ.പി. സ്കൂൾ മന്ദമരുതി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .

ചരിത്രം

എൻ.എം. എൽ. പി. സ്കൂൾ, മന്ദമരുതി അഥവാ പൊടിപ്പാറ സ്കൂൾ

സ്ഥാനംകൊണ്ട് കേരളത്തിന്റെ മൂന്നാമത് ജില്ലയാണ് പത്തനംതിട്ട.

ജില്ലയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലൂടെ ഓരതമൊട്ടാകെ ഈ നാട് പരിചിതമാണ്. പ്രവാസികളാലും വിദ്യാഭ്യാസ, ആതുര സ്ഥാപനങ്ങളിലൂടെയും ജില്ലയുടെ ശ്രയസ് കടൽകടന്നും അഭിമാനാനം കൈവരിച്ചിട്ടുണ്ട്. ജില്ലയുടെ നാലു താലൂക്കുകളിൽ മലയോര റാണിയാണ് റാന്നി. ഗ്രാമീണ സൗന്ദര്യ നിറവിൽ ശാന്തമായ ഒഴുകി നാടിനെ പച്ചപ്പിലും ഫലഭൂയിഷ്ടതയിലും അണിയിച്ചൊരുക്കുന്ന പമ്പയും കൈവഴികളും അവിസ്മരണീയ ആനന്ദാനുഭൂതി പകരും. പഴവങ്ങാടി പഞ്ചായത്തിലെ രണ്ടാം വാർഡാണ് ചേത്തയ്ക്കൽ. കർഷകരുടെയും കാർഷിക വിളകളുടെയും ചങ്ങാത്തം കൊണ്ട് നാടുതന്നെ സമൃദ്ധിയുടെയും സ്നേഹക്കൂട്ടായ്മയുടെയും ഒരു കേന്ദ്രമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മികച്ച റോഡുകളും വൈദ്യു തിയും മറ്റു ആധുനിക സംവിധാനങ്ങളും ഒന്നും പേരിനുപോലും നാടിന് ഇല്ലാതിരുന്ന ഒരു കാലം ചേത്തയ്ക്കലിനു പറയുവാനുണ്ട്.

നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ പങ്ക് മനസിലാക്കിയ ക്രിസ്ത്യൻ മിഷനറിമാരിൽ ഗണനീയനായിരുന്നു ഇംഗ്ലണ്ടിൽ നിന്നും കുമ്പനാട്ട് താമസമാക്കിയ എഡ്വേർഡ് ഹണ്ടർ നോയൽ എന്ന നോയൽ സായ്പ്പ്. ബ്രദറൺ നവീകരണ വിശ്വാസസമൂഹത്തിന്റെ നേതൃനിരയെ പരിപുഷ്ടമാക്കിയ അദ്ദേഹം മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ചത് 24 വിദ്യാലയങ്ങളാണ്. പള്ളിയോ ടൊപ്പം കൂടങ്ങൾ സ്ഥാപിച്ച് പള്ളിക്കൂടമാക്കിയ ദാർശനികൻ. 1917 ൽ നമ്മുടെ നാടിനും അദ്ദേഹം നൽകിയ സ്നേഹസമ്മാനമാണ് ചേത്തൽ നോയൽ സ്കൂൾ.

ഈ ലോവർ പ്രൈമറി വിദ്യാലയത്തിലൂടെ കഴിഞ്ഞ 104 വർഷങ്ങളായി ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെള്ളിവെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ജാതി, മത ചിന്തകൾക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും സവർണ്ണ അവർണ്ണ ചിന്തകൾക്കും ഈ അക്ഷരമുറ്റത്ത് സ്ഥാനമില്ല.

പ്രഗത്ഭരും സമർപ്പിതരുമായ അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ സമ്പത്താണ്. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. എസ്.എസ്.എ., എസ്. എം.സി, പി.റ്റി.എ, എം.പി.റ്റി.എ അദ്ധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരു ടെയും സഹകരണത്തോടെയാണ് വിദ്യാലയ പ്രവർത്തനങ്ങൾ.

ആയിരത്തി എണ്ണൂറോളം ആളുകൾ നിവസിക്കുന്ന ഇടമാണ് ചേത്തൽ, പുന ലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വിദ്യാലയത്തിന് സമീപത്തുകൂടി കടന്നു പോകുന്നു. മുക്കം - അത്തിക്കയം റോഡും മൂന്നു സമീപ പഞ്ചായത്തുകളെ ബന്ധി പ്പിക്കുന്ന റാന്നി കൂത്താട്ടുകുളം റോഡും വിദ്യാലയത്തോട് ചേർന്നു കിടക്കുന്നു. 1917 ൽ മിഷനറിയുടെ സ്വപ്നസാക്ഷാത്ക്കാരമായി ചേത്തയ്ക്കൽ ഉൾഗ്രാമത്തിൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ സമീപ പ്രദേശങ്ങളിലെങ്ങും ഒരു സ്കൂൾ ആരംഭിച്ചിരുന്നില്ല. പ്രാരംഭം ഒരു ഓലഷെഡിലായിരുന്നു. കാലപ്പഴക്കത്തിൽ കെട്ടിടം പണിത് പഠനക്ലാസുകൾ അവിടെയായി. ആദ്യകാലത്ത് എല്ലാ ക്ലാസുകളും 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പ്രധാനാധ്യാപിക - ശ്രീമതി.ബിനു സി വറുഗീസ്

ശ്രീമതി.ബെറ്റ്സി. ആർ .സാമുവേൽ

ശ്രീമതി. പ്രീജ. പി. കുമാർ

കുമാരി. ആഷ്‌ലി ഷിബു

ശ്രീമതി. ഷൈനി സന്തോഷ്


ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

റാന്നി - എരുമേലി റോഡിൽ (4 Km) മന്ദമരുതി ജംങ്ഷനിൽ നിന്നും വലത്തോട്ട് ചേത്തയ്ക്കൽ റോഡിൽ 1 km സഞ്ചരിച്ചാൽ NMLP സ്കൂളിൽ എത്തിച്ചേരാം.

Map