എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ

(MJ HSS ELETTIL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൊടുവള്ളി സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജെ ഹയർ സെക്കണ്ടറി സ്കൂൾ.

എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ
വിലാസം
എളേറ്റിൽ

എളേറ്റിൽ പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം26 - 6 - 1979
വിവരങ്ങൾ
ഫോൺ0495 2200209
ഇമെയിൽmjhsselettil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47099 (സമേതം)
എച്ച് എസ് എസ് കോഡ്10067
യുഡൈസ് കോഡ്32040300911
വിക്കിഡാറ്റQ64551245
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1518
പെൺകുട്ടികൾ1557
ആകെ വിദ്യാർത്ഥികൾ3057
അദ്ധ്യാപകർ85
ഹയർസെക്കന്ററി
ആൺകുട്ടികൾ299
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ599
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDR പി പി മുഹമ്മദ് ബഷീർ
വൈസ് പ്രിൻസിപ്പൽബിന്ദു ടി കെ
പ്രധാന അദ്ധ്യാപികസാബിറ ഇ കെ
പി.ടി.എ. പ്രസിഡണ്ട്സി്ദ്ദീഖ് മലബാരി
എം.പി.ടി.എ. പ്രസിഡണ്ട്റജ്ന കുറുക്കാംപൊയിൽ
അവസാനം തിരുത്തിയത്
15-06-2026Elettilmjhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ



Little Kite State Participants


ചരിത്രം

Koduvally Sub Dist kalolsav '24 Overall
SSLC RESULT 2023
k

എം ജെ ഹയർ സെക്കൻററി സ്‌കൂൾ (സ്ഥാപിതം 1979)

പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്നു എഴുപതുകളിലെ കിഴക്കോത്ത് പഞ്ചായത്ത് . സ്ത്രീ വിദ്യാഭ്യാസം വളരെ പുറകിൽ . പെൺകുട്ടികളിൽ വളരെ കുറച്ചു മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. കിഴക്കോത്ത് ഒഴികെ പരിസര പഞ്ചായത്തുകളിലെല്ലാം ഹൈസ്കൂളുകൾ നിലവിലുണ്ടായിരുന്നു. പ്രദേശ വാസികൾ ഹൈസ്ക്കൂൾ പഠനത്തിന് ദീർഘ യാത്ര ചെയ്യേണ്ട അവസ്ഥ.

1963-ൽ എളേറ്റിൽ വട്ടോളിയിൽ താമസമാക്കിയ പി പി അബ്ദുറഹ്മാൻ മാസ്റ്ററെന്ന പൊതുപ്രവർത്തകനാണ് ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയത്. രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന അദ്ദേഹം ഉപമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുമായുണ്ടായിരുന്ന അടുത്ത വ്യക്തിബന്ധം ഉപയോഗപ്പെടുത്തി 1978-79 കാലത്ത് നടത്തിയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് 1979 ജൂൺ രണ്ടിന് സർക്കാർ ഉത്തരവ് വഴി കോഴിക്കോട് ജില്ലയിൽ അനുവദിച്ച നാല് ഹൈസ്‌കൂളുകളിൽ ഒന്ന് എളേറ്റിൽ വട്ടോളിക്ക് കിട്ടിയത്. ഇത് ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലായി.

സ്‌കൂൾ നടത്തിപ്പിനായി പ്രദേശത്തെ തന്റെ പാർട്ടി സഹപ്രവർത്തകരോടും സുഹൃത്തുക്കളോടുമൊപ്പം ചേർന്ന് പി പി അബ്ദുറഹ്മാൻ മാസ്റ്റർ രൂപം കൊടുത്ത മുസ്ലിം എജുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോ സിയേഷനാണ് (മെക്ക) സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി.കെ.പി.എം അഹമ്മദ് കുട്ടി ഹാജിയായിരുന്നു കമ്മിറ്റിയുടെ സ്ഥാപക പ്രസിഡൻ്റ്.

സ്‌കൂൾ സ്ഥാപിത ലക്ഷ്യങ്ങൾക്ക് യോജിക്കും വിധം സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന മൗലാ നാ മുഹമ്മദലി ജൗഹറിൻ്റെ സമുചിതമായ പേരിലാണ് സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്. 1979 ജൂൺ 4-ന് അറുപതോളം വിദ്യാർത്ഥികളു മായി ഓല ഷെഡ്ഡിൽ എട്ടാം തരത്തിൽ ക്ലാസ്സുകളാരംഭിച്ചു. എ കെ മൊയ്തീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.

കുട്ടികളുടെ എണ്ണത്തിലും പശ്ചാത്തല സൗകര്യങ്ങളിലും പിന്നീടുള്ള വർഷങ്ങളിൽ എം ജെ വലിയ മുന്നേറ്റം നടത്തി. ഹൈസ് കൂൾ വിഭാഗത്തിൽ മുവ്വായിരത്തിലധികം കുട്ടികളായി അത് വളർന്നു. എട്ടു കെട്ടിടങ്ങളിലായി നൂറിലധികം ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും ആദ്യ വർഷം മുതലുള്ള അക്കാദമിക മികവുമെല്ലാമായി സംസ്ഥാനത്തെ തന്നെ മികച്ച സ്‌കൂളുകളുടെ നിരയിൽ എം ജെ സ്ഥാനം പിടിച്ചു.

സ്കൂളുകളിൽ പ്ലസ് വൺ ആരംഭിക്കുന്നതിൻ്റെ ഭാഗമായി രണ്ടായിരാമാണ്ടിൽ എം ജെയിലും ഹയർ സെക്കണ്ടറി ക്ലാസ്സുകൾ തുടങ്ങി. മൂന്നു വിഭാഗങ്ങളിലായി അറുന്നൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തി വരുന്നു. 2014ൽ അബ്ദുറഹ്മാൻ മാസ്റ്ററുടെ മരണ ശേഷം പി.പി ഹബീബ് റഹ്മാൻ അസോസിയേഷൻ്റെ സെക്രട്ടറിയും സ്കൂളിന്റെ മാനേജരുമായി ചുമതലയേറ്റു. മാനേജ്‌മെൻ്റ് കമ്മിറ്റി പ്രസിഡന്റായി സി പോക്കർ മാസ്റ്ററും ട്രഷററായി പി പി അബൂബക്കർ ഹാജിയും സേവനമനുഷ്‌ഠിച്ചു വരുന്നു.

ആരംഭം

ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ച് ഒരു സമൂഹത്തിൻ്റെ മുഴുവൻ പരിവർത്തനവും വിഭാവനം ചെയ്ത പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ പ്രവർത്തകനും മഹത്തായ ദീർഘദർശിയുമാണ് പി പി അബ്ദുറഹിമാൻ മാസ്റ്റർ. പരിഷ്കൃതമല്ലാത്ത ഒരു ഗ്രാമീണ സമൂഹത്തെ പ്രബുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം എം ജെ ഗ്രൂപ്പ് ഓഫ് എസ്റ്റാബ്ലിഷ്‌മെൻ്റുകൾ സ്ഥാപിച്ചത്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിൽ എംജെ വളർന്നു. ബഹുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു പയനിയറിംഗ് പദ്ധതി വികസിപ്പിച്ചെടുക്കുകയും അത് നിറവേറ്റുകയും ചെയ്തു.

പി.പി.അബ്ദുറഹിമാൻ മാസ്റ്റർ


ലക്ഷ്യം

അക്കാദമിക് മികവ്, സമഗ്രമായ വികസനം, അച്ചടക്കം, കമ്മ്യൂണിറ്റി പങ്കാളിത്തം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കായി സ്കൂൾ സമർപ്പിക്കുന്നു. സ്കൂൾ വിദ്യാർത്ഥികളിൽ ധാർമ്മിക മൂല്യങ്ങൾ, വിമർശനാത്മക ചിന്തകൾ, ആശയവിനിമയം, വിശകലന കഴിവുകൾ എന്നിവ വളർത്തുന്നു, വിജയകരമായ കരിയറിനായി അവരെ തയ്യാറാക്കുകയും അവരുടെ സമൂഹത്തിന് നല്ല സംഭാവനകൾ നൽകുകയും ചെയ്യുന്നു.

അക്കാദമിക് മികവ്

അക്കാദമിക് മികവിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ്.


സമഗ്ര വികസനം

ഓരോ വ്യക്തിയുടെയും മൊത്തത്തിലുള്ള പരിവർത്തനം ലക്ഷ്യമിടുന്നു.

MECCA

മുസ്ലീം എജ്യുക്കേഷണൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ (MECCA), മുഹമ്മദ് അലി ജൗഹർ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ്. 1978-ൽ സ്ഥാപിതമായ MECCA, എളേറ്റിലും അതിൻ്റെ പരിസര പ്രദേശങ്ങളിലുമുള്ള പ്രാദേശിക സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസം, സംസ്കാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സമർപ്പിച്ചിരിക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും അവരിൽ ധാർമ്മിക മൂല്യങ്ങളും അച്ചടക്കവും വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ദൗത്യം. നിരാലംബരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുക തുടങ്ങിയ വിവിധ ചാരിറ്റബിൾ സംരംഭങ്ങളും MECCA നടത്തുന്നു. കാലക്രമേണ, വിദ്യാഭ്യാസത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന, സമൂഹത്തിൻ്റെ പ്രതീക്ഷയുടെ പ്രതീകമായി മക്ക മാറി.

ചരിത്രം

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരോതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻെറ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻെറ സഹായവും ലഭിച്ചു. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പിന്നീട് പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻെറ പ്രധാന അധ്യാപക ചുമതല വഹിക്കുന്നത് നിഷ യാണ്. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.. ഹയ.ർ സെക്കണ്ടറിയുടെ പി പി അബേദുറഹിമാൻ മാസ്റ്ററുടെ പേരിലുള്ള പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം 2019 ജനുവരി 17 ാം തിയതി ബഹുമാനപ്പെട്ട‌ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മുഴുവൻ ക്ലാസ് മുറികളും മൾട്ടീമീഡിയ ക്ലാസുകളാണ്. വിശാലമായ ഒാഡിറ്റോറിയം ഒാഫിസ് റൂം , ജെൻെറ്സിനും ലേഡീസിനും വെവ്വേറെ സ്റ്റാഫ് റൂം , ലൈബ്രറി ,സ്പോട്സ് റും , കൗൺസിലിംഗ് റും , ലാഗ്വേജ് റും, സ്മാർട്ട് ക്ലാസ് എന്നിവയും ബാഡ് മിൻറൺ കോേർട്ടും 1500 ഒാളം വിദ്യാത്ഥികൾക്ക് ഭക്ഷണം പാകം ചെയ്യാൻ സൗകര്യമുള്ല കിച്ചണും , മിൽമ ബൂത്തും, ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി പത്ത് ബസുകളുമുണ്ട്.

     ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ ബസ്

കാൻറീൻ

എംജെ യിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് എംജെ ഉച്ചഭക്ഷണ പരിപാടി. 8ാം ക്ലാസുകളിലെ കുട്ടികൾക്ക് ഭക്ഷണം നൽകാനേ സർക്കാര് സഹായം ഉള്ളുവെങ്കിലും നിലവിലെ സംവിധാനം ഉപയോഗപ്പെടുത്തി ആവശ്യമുള്ള കുട്ടികൾക്കെല്ലാം സ്കൂളിൽ നിന്നും ഭക്ഷണം നൽകുന്നു. സ്കൂൾ PTAയുടെ സഹകരണത്തോടെ സാമാന്യ ഭേദപ്പെട്ട വിഭവങ്ങളാണ് കുട്ടികൾക്ക് ഉച്ചയുണിന് നൽകുന്നത്. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള വിഭവങ്ങളും ക്ലാസടിസ്ഥാനത്തിൽ കുട്ടികൾ കൊണ്ടുവരുന്ന വിഭവങ്ങളും ചേരുന്നതോടെ ഉച്ചക്കഞ്ഞിയുടെ കറിക്കൂട്ട് രുചികരമാകുന്നു. 1500ഓളം കുട്ടികൾക്ക് ഒന്നിച്ച് ഭക്ഷണം വിതരണം ചെയ്യാൻ സൗകര്യമുള്ള വിശാലമായ അടുക്കള, കുട്ടികൾക്ക് ഒന്നിച്ചു ഉപയോഗിക്കാവുന്ന 100ഓളം ടാപുകൾ, കുടിവെള്ള പദ്ധതി എന്നിവ ഉച്ചഭക്ഷണ പരിപാടിയെ മികവുറ്റതാക്കുന്നു.

മിൽമ ബൂത്ത്

സ്കൂൾ മൈതാനം

MJ യുടെ ഭൗതിക സാഹചര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ് Play ground. പഠനത്തോടൊപ്പം കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും കായിക ശക്തി വർദ്ധിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കരാട്ടെ പരിശിലനം, SPC കാഡറ്റുകൾ, JRC കേഡറ്റുകൾ എന്നിവർക്ക് പ്രത്യേക പരിശീലനം എന്നിവ നൽകുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ജെ.ആർ.സി
  • സ്റ്റുഡൻസ് പോലീസ് കേഡറ്റ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മ്യൂസിക് ക്ലബ്
  • ജാഗ്രതസമിതി
  • എ‍ഡ്യൂകയർ
  • ഫിലിം ക്ലബ്
  • റീഡേർസ് ക്ലബ്
  • ഹരിതസേന
  • സ്കൂൾ മാത്തമാറ്റിക്സ് കേഡറ്റ്
  • പ്രവർത്തി പരിചയം ക്ലബ്
  • ആർട്ട്സ് ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ടൂറിസം ക്ലബ്
  • ജനാധിപത്യ വേദി
  • ആനിമൽ ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ ഹോപ്പ്
  • പ്രാദേശിക ക്യാമ്പ്
  • നിശാക്യാമ്പ്
  • ഉച്ചഭക്ഷണം - വിഭവസമ‍ൃതം
  • ജാഗ്രതാസേന
  • പീർ‍ഗ്രൂപ്പ്
  • ഹോം വിസിറ്റ്
  • ക്ലാസ് ലൈബ്രറി
  • കലാമേള
  • കായികമേള

മാനേജ്മെൻറ്

മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA ) എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ. പി.പി.ഹബീബ് റഹ്മാൻ മാനേജർ പദവി അലങ്കരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം പ്രധാനാദ്ധ്യാപകർ
1979-1997 എ.കെ മൊയ്തീൻ ‍മാസ്റ്റർ
1997-2002 ടി.മുഹമ്മദ് ‍മാസ്റ്റർ
2002-2008 അബ്ദുളള യൂസഫ് ‍മാസ്റ്റർ
2008-2010 അബ്ദുൽ ഖാദർ.കെ മാസ്റ്റർ
2010-2011 മേരി.പീ.യു
2011-2012 കെ അബൂബക്കർ
2012-2015 എ മുഹമ്മദലി
2016-ൽ കെ.കെ.അബ്ദുൽ ഖാദർ
2018- ൽ തോമസ് മാത്യൂ
2019- ൽ പി എം ബുഷ്റ
2020- ൽ എൻ എ വഹീദ
2022-ൽ എ.നിഷ
2024 -ൽ മിനി
2025-ൽ മുഹമ്മദ് ഇസ്മാഈൽ പി പി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ജാഫർ- IAS
  • ഷാനി- വാർത്താ അവതാരിക(മനോരമ ന്യൂസ്)
  • സുരഭി- ചലച്ചിത്ര താരം
  • ബഷീർ-അഖിലേന്ത്യാ എൻട്രൻസ് എക്സാമിനേഷൻ -ഒന്നാം റാങ്ക്
  • ഫൈസൽ എളേറ്റിൽ-പ്രശസ്ത മാപ്പിളപ്പാട്ട് ഗവേശകൻ
  • താഹിർ സമാൻ- കേരള ടീം ഫുട്ബോൾ കളിക്കാരൻ

വഴികാട്ടി

  • NH 217ന് തൊട്ട് കൊടുവളളി നഗരത്തിൽ നിന്നും7കി.മി. അകലത്തായി പരപ്പൻ പൊയിൽ പുന്നശ്ശേരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • നരിക്കുനി നിന്നും എളേറ്റിൽ എത്തിയശേഷം പരപ്പൻപൊയിൽ റോഡിൽ അര കിലോമീറ്റർ ദൂരം.
  • വയനാട് നിന്നും താമരശ്ശരി എത്തിയശേഷം എളേറ്റിൽ റോഡിൽ ഏഴ് കിലോമീറ്റർ ദൂരം.
  • കൊയിലാണ്ടി നിന്നും പൂനൂർ എത്തിയശേഷം എളേറ്റിൽ റോഡിൽ അഞ്ച് കിലോമീറ്റർ ദൂരം.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം