മാങ്ങാട് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാങ്ങാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
മാങ്ങാട് മാങ്ങാട് ഈസ്റ്റ് എൽ പി സ്‌കൂൾ
, മാങ്ങാട് പി ഒ കണ്ണൂർ 670005മാങ്ങാട് പി.ഒ. , 670005 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0497 |
ഇമെയിൽ | school13602@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13642 (സമേതം) |
യുഡൈസ് കോഡ് | 32021300309 |
വിക്കിഡാറ്റ | Q64458790 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ തേലക്കാടൻ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കല്ല്യാശ്ശേരി പ്രദേശത്തെ പ്രമുഖ നായർ തറവാടുകളിലൊന്നായ ചേണിച്ചേരി കണ്ടമ്പേത്ത് കുടുംബത്തിലെ എഴുത്തച്ഛനും പണ്ഡിതനുമായ ശ്രീ ചാത്തു എഴുത്തച്ഛനാണ് സ്കൂളിന്റെ ആദ്യരൂപത്തിന് തുടക്കം കുറിച്ചത്.അന്നുവരെ മാങ്ങാട് പ്രദേശത്തുള്ള പാക്കൻ ഗുരുക്കൾ സ്ഥാപിച്ച കളരിയാണ് കണ്ടമ്പേത്ത് എഴുത്തച്ഛൻ എഴുത്തുപള്ളിക്കൂടമായി മാറ്റിയത്.സ്കൂൾപറമ്പ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന നെരോത്ത് പൊട്ടൻ ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്താണ് കളരിയും എഴുത്തുപള്ളിക്കൂടവും ആദ്യം സ്ഥാപിതമായത്.തുടർന്ന് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്.തുടർന്ന് ഈ സ്കൂളിലെ തന്നെ അധ്യാപകനും ചാത്തു എഴുത്തച്ഛന്റെ മരുമകനുമായ സി.കെ കൃഷ്ണൻ നമ്പ്യാർ സ്കൂളിന്റെ മാനേജരായി മാറിയതു മുതലാണ് നിലവിലുള്ള മാറ്റങ്ങൾ ഉണ്ടായത്.1900-ത്തോടു കൂടി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഇത് മാറിയിട്ടുണ്ട് . ഒരേസമയം 15 അധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തതായി സ്കൂൾ രേഖകളിലുണ്ട്.സ്വാതന്ത്ര്യാനന്തര കാലത്ത് പാപ്പിനിശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറി.1980-2000 വർഷങ്ങൾക്കിടയിൽ ഒരു വർഷം 500ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിതാക്കളായി ഉണ്ടായിരുന്നു.കുറേ വർഷം ഇത് തുടരുക തന്നെ ചെയ്തിട്ടുണ്ട്.ഇന്ന് അക്കാദമിക പ്രവർത്തനങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും മികച്ച വിദ്യാലയമായി മാങ്ങാട്ട് എൽ പി സ്കൂൾ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കല്ല്യാശ്ശേരി പഞ്ചായത്തിലെ മാങ്ങാട് ടൗണിനടുത്തുള്ള 30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .3 കെട്ടിടങ്ങളിലായി 11 ക്ലാസ്സ് മുറി സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഓഫീസ് റൂം,സ്മാർട്ട് ഐ.ടി റൂം എന്നിവയും ഇതോടൊപ്പം ഉൾപ്പെടുന്നു.പൂർണമായും സ്വകാര്യ മാനേജ്മെന്റിനു കീഴിലുള്ള ഈ വിദ്യാലയത്തിൽ ശിശുസൗഹൃദമായ ക്ലാസ്സ് മുറികളാണുള്ളത്.പ്രത്യേകം ശുചിമുറികളും വിദ്യാലയത്തിലുണ്ട്.ഉച്ചഭക്ഷണത്തിനാവശ്യമായ അടുക്കളയും കുടിവെള്ള സ്രോതസ്സായി തുറന്ന കിണറും ജലജീവൻ മിഷൻപദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ സൗകര്യവും സ്കൂളിന് സ്വന്തമായി ഉണ്ട്.വിസ്തൃതമല്ലെങ്കിലും അസംബ്ലി അടക്കമുള്ള ഒത്തുചേരലുകൾക്കു വേണ്ടി സ്കൂൾ കെട്ടിടത്തിനു മുമ്പിൽചെറിയ ഗ്രൗണ്ടും നില നിൽക്കുന്നു. 1 മുതൽ 5വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്.കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ലൈബ്രറിയിലൂടെ നടന്നു വരുന്നു.പ്രൈമറി കുട്ടികൾക്ക് ഉതകുന്ന രീതിയിലുള്ള ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുപകരണങ്ങളും വിദ്യാലയത്തിനുണ്ട്.ഐ.ടി സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നതിന് സഹായകമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ പ്രവർത്തിക്കുന്നു.ജനപ്രതിനിധികൾ,കൈറ്റ് സ്കൂൾ എന്നിവർ നൽകിയിട്ടുള്ള കമ്പ്യൂട്ടർ,പ്രോജക്ടർ,സ്മാർട്ട് ടി വി എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മാങ്ങാട് പ്രദേശത്തെ ചേണിച്ചേരി കണ്ടമ്പേത്ത് കുടുംബമാണ് സ്കൂൾ മാനേജ്മെന്റ് .ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന സി.കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തെതുടർന്ന് എം.വി.മാധവിയമ്മ മാനേജരായി നിയമിക്കപ്പെട്ടു.തുടർന്ന് 2008 മാർച്ച് 31ന് മാധവിയമ്മ മരണപ്പെട്ടതോടെ സ്കൂളിൽ മാനേജ്മെന്റ് തർക്കം ഉയരുകയും നിലവിൽ മാനേജർ ഇല്ലാതാവുകയും ചെയ്തു.
മുൻസാരഥികൾ
പ്രധാനധ്യാപകർ | കാലയളവ് |
പി.എം.കുഞ്ഞിരാമൻ മാസ്റ്റർ | 1946-58 |
ടി.പി.ഗോവിന്ദൻ മാസ്റ്റർ | 1958-88 |
എം.പി.മീനാക്ഷി ടീച്ചർ | 1988-89 |
പി.കാർത്ത്യായനി ടീച്ചർ | 1989-92 |
പി.വിജയയൻ മാസ്റ്റർ | 1992-98 |
കെ.കെ.കുഞ്ഞിരാമൻ മാസ്റ്റർ | 1998-2001 |
കെ.മീനാക്ഷി ടിച്ചർ | 2001-03 |
ആർ.രമണി ടീച്ചർ | 2003-04 |
കെ.വി.പ്രേമരാജൻ മാസ്റ്റർ | 2004-14 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13642
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ