എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ പരിയാരം

Schoolwiki സംരംഭത്തിൽ നിന്ന്
(M.T L.P.S Elanthoor Pariyaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ പരിയാരം
വിലാസം
ഇലന്തൂർ

ഇലന്തൂർ
,
ഇലന്തൂർ പി.ഒ.
,
689643
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽmtlpselanthoo›r@gmail.com
കോഡുകൾ
സ്കൂൾ കോഡ്38417 (സമേതം)
യുഡൈസ് കോഡ്32120401001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ2
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ2
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ശ്രീലത
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം                  

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിൽ ഇലന്തൂർ എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.റ്റി. എൽ.പി.എസ് ഇലന്തൂർ പരിയാരം.

ചരിത്രം

16-05-1922ലാണ്   ഈ സ്കൂൾ ആരംഭിച്ചത്. പ്രസ്തുത സ്കൂൾ ആദ്യം  ഓതിരേത്തുപള്ളി(ശാലേം പള്ളി ) കെട്ടിടത്തിലും തുടർന്ന് അതിനടുത്തു ഉണ്ടാക്കിയ താൽക്കാലിക കെട്ടിടത്തിലും 3 ക്ലാസ്സുകളോടുകൂടി ആരംഭിച്ചു. അന്ന് പ്രഥമ അധ്യാപകൻ ശ്രീ പി എം തോമസ് ആയിരുന്നു.പള്ളിവക ശവക്കോട്ടയിലുള്ള കെട്ടിടം ആകയാൽ ആദ്യവർഷം അംഗീകാരവും ഗ്രാന്റും തടയപ്പെട്ടു. തൽ പരിഹാരാർത്ഥം ശാലേം പഴയപള്ളി പ്രാർത്ഥനാ യോഗത്തിൽ പെട്ട പാറപ്പാട്ട്  ശ്രീ കെ വി ഈപ്പൻ, നെല്ലിക്കുന്നത്ത് സി കുഞ്ഞുമ്മൻ മത്തായി, ചരിവുപുരയിടത്തിൽ ശ്രീ ചെറിയാൻ, പുതിയത് സി ഗീവർഗീസ്(സി. എസ്. ഐ ) എന്നിവരുടെ പേർക്ക് പനയകുഴിയിൽ മാടമ്പി കണ്ടൻ രാമൻ അവറുകളോട് വാങ്ങിയ സ്ഥലത്ത് കെട്ടിടം വച്ച് സ്കൂൾ നടത്തിവരുന്നു.

       സ്കൂളിന് അംഗീകാരം ലഭിച്ചതും ഗ്രാന്റു ലഭിച്ചതും മാർത്തോമാ മാനേജർ മുഖാന്തിരമാണ്. കൂടുതൽ ക്ലാസിന് സ്ഥലം ആവശ്യമായി വന്നപ്പോൾ അതതുകാലത്തെ മാർത്തോമ സ്കൂൾ മാനേജർമാരുടെ പേരിൽ കൂടുതൽ വസ്തുക്കൾ വാങ്ങി ക്ലാസ് മുറികൾ പണിയിച്ചിട്ടുള്ളതുമാകുന്നു. കെട്ടിട നിർമാണത്തിനും ചുറ്റുമതിൽ കെട്ടിയതിനും  ക്ലാസ്സുകളിൽ ഡെസ്ക് പണിയിച്ചതിനും സ്ഥലവാസികളായ വിവിധ സമുദായത്തിൽപ്പെട്ട ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.  പുത്തൻ വീട്ടിൽ പരേതനായ ദിവ്യശ്രീ. പി ടി തോമസ് കശീശ സ്കൂളിനു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. അതത് കാലത്ത് സ്കൂൾ പരിശോധനയ്ക്കായി വരുന്ന മേലധികാരികൾ സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

             മാനേജ്മെന്റിന്റെ നിർദ്ദേശാനുസരണം ദീർഘ വർഷങ്ങളായി ഒരു സ്കൂൾ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.  ഇപ്പോഴത്തെ കമ്മിറ്റി പ്രസിഡന്റ് ശാലേം ഇടവക വികാരിയാണ്. സർവ്വശ്രീ പി എം തോമസ്, പി. വി മത്തായി, എം. റ്റി മത്തായി, റ്റി. വി ജോൺ, കെ എൻ തോമസ്, ജോർജ് തോമസ്, തോമസ് കോശി എന്നിവർ ഹെഡ്മാസ്റ്റർമാരായും ശ്രീമതി കുഞ്ഞമ്മ, പൊന്നമ്മ ഏബ്രഹാം, കെ. എ മറിയാമ്മ, കുഞ്ഞമ്മ എൽ,ഷീജ ബേബി എന്നിവർ ഹെഡ്മിസ്ട്രസ്മാരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി ചാർജ്ജുള്ള ശ്രീമതി മറിയാമ്മ സ്കറിയയാണ്. 

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളും ഓഫീസും അടുക്കളയും ഉള്ളതാണ് ഞങ്ങളുടെ സ്കൂൾ. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളെ വായനയുടെ ലോകത്ത് എത്തിക്കാൻ വേണ്ട ലൈബ്രറി സ്കൂളിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും ഉണ്ട്. ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് അത്യന്താധുനിക രീതിയിൽ ക്ലാസ്സുകൾ നയിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ക്ലാസ് മുറിയിൽ ഇരിക്കാൻ ആവശ്യമായ റൈറ്റിംഗ് പാടോടുകൂടിയ കസേരകൾ ഉണ്ട്. പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സ്ഥലസൗകര്യം സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഉദ്യാന നിർമ്മാണം
  • കലാകായിക പരിശീലനം
  • പ്രവൃത്തി പരിചയം
  • സർഗ്ഗവേള
  • കടങ്കഥപ്പയറ്റ്
  • ക്വിസ് മത്സരങ്ങൾ
  • ബോധവൽക്കരണ ക്ലാസ്സുകൾ


മാനേജ്മെന്റ്

മാർത്തോമ സഭയുടെ  എം റ്റി & ഇ എ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന സ്കൂളുകളിൽ ഒന്നാണ് ഇത്‌.ഇപ്പോഴത്തെ മാനേജർ ലാലിക്കുട്ടി.പി ആണ്. ശാലേം മർത്തോമ പള്ളിയുടെ ഇടവക വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ : മാത്യു പി തോമസ്  ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ പ്രാരംഭ സാരഥികൾ പി.എം തോമസ്, എം.റ്റി മത്തായി, റ്റി.വി ജോൺ എന്നിവർ ആയിരുന്നു. അതിനുശേഷം  പി.വി മത്തായി(1958), കെ.എൻ.തോമസ് (1959-1960), ജോർജ് തോമസ് (1960-1973), റ്റി.കുഞ്ഞമ്മ (1973-1985), പൊന്നമ്മ എബ്രഹാം (1986-1995), കെ.എ.മറിയാമ്മ (1996-2013),    തോമസ് കോശി(2013-2016), കുഞ്ഞമ്മ.എൽ (2016-2018), ഷീജ ബേബി (2018-2021 ).

സ്കൂളിലെ മുൻ അദ്ധ്യാപകർ

കെ.കെ.സരസമ്മ, പി.എ സത്യപാലൻ, റ്റി.കെ  ശാന്തമ്മ,സി.ജി മറിയാമ്മ, ഗോമതിയമ്മ എൻ.പി, പി.എ ചിന്നമ്മ, സോസമ്മ വർഗീസ്, സി.എം സാറാമ്മ, പി. ഇ തങ്കമ്മ, ജോർജ്ജ് എബ്രഹാം, ലളിതമ്മ തോമസ്, എലിസബത്ത് ജോൺ, സൂസമ്മ കെ. എൽ, സൂസമ്മ കോശി, കുഞ്ഞുമോൻ, പി.ഐ അച്ചാമ്മ, സലോമി എബ്രഹാം, കെ. ജേക്കബ്, ജിജി ജോർജ്, സി. മേരിക്കുട്ടി, ഗീതമ്മ എം. ജി, റീന മാത്യു.

മികവുകൾ

  • മികച്ച പഠനാന്തരീക്ഷം, ചിട്ടയായ അസംബ്ലി
  • ഐ, സി, റ്റി അധിഷ്ഠിത പഠനം
  • ക്ലാസ് ലൈബ്രറി
  • എൽഎസ്എസ്, യൂറിക്കാ  സ്കോളർഷിപ്പ് പരിശീലനം
  • ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിത വിജയം, ശ്രദ്ധ, ഉല്ലാസ ഗണിതം എന്നിവ പഠന പ്രവർത്തനങ്ങളോടൊപ്പം നടത്തി.
  • ബി ആർ സി - സബ്ജില്ലാതല മത്സരങ്ങളിൽ നടത്തുന്ന എല്ലാ മത്സരങ്ങളിലും കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നു.
  • 2021 കോവിഡ് കാലഘട്ടങ്ങളിൽ നിർധരരായ കുട്ടികൾക്ക് പഠിക്കാൻ  സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
  • വിവിധ രംഗങ്ങളിലുള്ള പ്രതിഭയെ ആദരിച്ചു.
  • ശാസ്ത്ര- ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളയിലും കലാമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പ്രഥമാധ്യാപികയുടെ ചാർജ് വഹിക്കുന്ന മറിയാമ്മ സ്കറിയ മാത്രമേ ഇപ്പോൾ സ്ഥിര അദ്ധ്യാപികയായി സ്കൂളിൽ ഉള്ളൂ. 2021 ജൂൺ മുതൽ ടീച്ചർ ഇവിടെ പ്രവർത്തിക്കുന്നു. 2018 മുതൽ ദിവസവേതനാടിസ്ഥാനത്തിൽ അഞ്ചു ശങ്കർ പ്രവർത്തിക്കുന്നു. 2018 മുതൽ അധ്യാപകരെ സഹായിക്കുന്നതിനായി അഞ്ചു പ്രിയ എ കെ യും ഉത്തരയും സ്കൂളിൽ പ്രവർത്തിക്കുന്നു.

അനദ്ധ്യാപകർ

ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ശ്രീമതി പൊന്നമ്മ കെ.കെ 18 വർഷമായി സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

01. തിരുവല്ല ഭാഗത്ത് നിന്ന് വരുന്നവർ (T. k റോഡ് ) തിരുവല്ല പത്തനംതിട്ട ബസിൽ കയറി പാലച്ചുവട് ജംഗ്ഷനിൽ ഇറങ്ങുക. അവിടെനിന്ന് അരമീറ്റർ പിറകിലോട്ട്  നടന്നാൽ വലതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.

02. തിരുവനന്തപുരം, പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർ പത്തനംതിട്ട(T. Kറോഡ് ) വഴിവരുന്ന ബസ്സിൽ പാലച്ചുവട്  ജംഗ്ഷനിൽ ഇറങ്ങി അരമീറ്റർ മുന്നോട്ടു വരുമ്പോൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു.

03. തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്ന് ട്രെയിൻ മാർഗം വരുന്നവർക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കോഴഞ്ചേരി പത്തനംതിട്ട ബസ്സിൽ കയറി പാലച്ചുവട് ജംഗ്ഷൻ  ഇറങ്ങി പിറകിലോട്ട് നടന്നാൽ വലത് വശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.