കയരളം എ.യു.പി. സ്ക്കൂൾ‍

Schoolwiki സംരംഭത്തിൽ നിന്ന്
(Kayaralam A U P School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കയരളം എ.യു.പി. സ്ക്കൂൾ‍
വിലാസം
കയരളം

കയരളം പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1910
വിവരങ്ങൾ
ഫോൺ04602 277037
ഇമെയിൽkayaralamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13846 (സമേതം)
യുഡൈസ് കോഡ്32021100807
വിക്കിഡാറ്റQ64460638
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ163
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരതി ഇ കെ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു കെ
എം.പി.ടി.എ. പ്രസിഡണ്ട്നൈജ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        'ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുമ്പിടുക്ക ഒതയോത്ത് വീട്ടിൽ വെച്ച് കുടിപ്പളളിക്കുടമായി ശിശുക്ലാസ് എന്ന പേരിൽ വിദ്യാലയം ആരംഭിച്ചു.പീന്നീട് അസൗകര്യം കാരണം ഈ ശിശുക്ലാസ് പൊളിച്ചു തൈക്കണ്ടി പറമ്പിൽ സ്കുൾ കെട്ടിടം നിർമ്മിച്ചു.മാണിക്കോത്ത് പൊയ്യിൽ വീട്ടീൽ രാഘവൻ നമ്പ്യാർ ,രാമപുരത്തെ വലിയ കുഞ്ഞപ്പമാസ്ററർ എന്നിവരായിരുന്നു  അന്നത്തെ ഗുരുനാഥന്മാർ.തൊണ്ടും മണലുമായിരുന്നു പഠനോപകരണങ്ങൾ.
       മേൽ സ്കൂളിന് സമാന്തരമായി (ഇന്നത്തെ കോറോത്ത് വളപ്പിൽ)സി.നാരായണൻ മാസ്ററർ, എ.കെ.കുഞ്ഞപ്പ എന്നിവരുടെ മേൽനോട്ടത്തിൽ ഒരു സ്കൂൾ സ്ഥാപിച്ചിരുന്നു.പക്ഷേ ഒരു വർഷം മാത്രമേ അത് പ്രവർത്തിച്ചിട്ടുള്ളൂ.പീന്നിട് അപ്പ മാസ്ററർ എന്ന പേരിൽ അറിയപ്പെടുന്ന ഇ.കെ .ഒതേനനും കെ.ഒ.എം.എൻ എഴുത്തച്ഛനും കൂടി സൗകര്യാർത്ഥം മലയൻകുനിയിലേക്ക് പളളിക്കൂടം മാറ്റി.ഗവൺമെന്റിൽ നിന്നും സഹായം ലഭിക്കാൻ പറ്റിയവിധത്തിലായിരുന്നു സ്കൂൾ കെട്ടിടം രൂപാന്തരപ്പെടുത്തിയത്.1910 ൽ ഗവൺമെന്റിൻ നിന്നും ഈ സ്ഥാപനത്തിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 72 കുട്ടികളും 3 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1920 നു ശേഷം സ്കൂളിന്റെ പുരോഗതിയുടെ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ മാനേജ് മെന്റ് അവകാശം ശ്രീ.ചാത്തുക്കൂട്ടി നമ്പ്യാർ പ്രതിഫലം കൊടുത്തൂ വാങ്ങുകയും ചെയ്തു.1926 ൽ ഗവൺമെന്റിൽ നിന്ന് അഞ്ചാം തരത്തിനുളള അംഗീകാരം ലഭിച്ചു.1982 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു. 2010 സ്കൂളിന്റെ നൂറാം വാർഷികം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.
      ഇപ്പോഴത്തെ മനേജർ ശ്രീ.പി.കെ ഭാസ്കരൻ നമ്പ്യാരും ഹെഡ് മിസ്ട്രർ ,ശ്രീമതി. എം എം വനജകുമാരി ടീച്ചറും ആണ്.സ് കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയിൽ പി ടി എ യുടെ പങ്ക് നിർണ്ണായകമാണ്. 296 കുട്ടികളും 15 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ആയി ഈ സരസ്വതീക്ഷേത്രം മുന്നോട്ട് പോകുന്നു.

ഭൗതികസൗകര്യങ്ങൾ

നൂറ് വർഷത്തിലധികം പഴക്കമുളള ഈ വിദ്യാലയത്തിന് ഇപ്പോൾ ആറ് കെട്ടിടങ്ങൾ ഉണ്ട്.മൂന്നെണ്ണം കോൺക്രീറ്റ് ബിൽഡിംഗുകളും മൂന്നെണ്ണം ഒാടിട്ടവയും ആണ്.ഒന്ന് ഇരുനിലകെട്ടിടമാണ്.സ്കൂളിന്റെ ഓഫിസ് റൂം പ്രത്യേക കേബിൻ ആണ്.നാല് ക്ലാസ്റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു.പത്ത് കമ്പ്യൂട്ടറുകൾ,എൽ എഫ് ഡി,പ്രൊജക്ടർ ,സൗണ്ട് സിസ്റ്റം എന്നിവ അടങ്ങിയ കമ്പ്യൂട്ടർ റൂം സ് കൂളിനുണ്ട്.സയൻസ്,ഗണിതം ലാബുകളും ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറിയും സ്വന്തമായുണ്ട്.എല്ലാക്ലാസ്മൂറികളിലും ഫാൻ ഉണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും കുുടിവെളളവിതരണസൗകര്യങ്ങളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • കാർഷികപ്രവർത്തനങ്ങൾ
  • സ്കൂൾ അസംബ്ലി
  • വായനാമത്സരങ്ങൾ
  • പുസ്തകപരിചയം
  • ഫീൽഡ് ട്രിപ്പ്
  • L S S, U S S പരിശീലനം
  • കൈതാങ്ങ്(പിന്നോക്കം നിൽക്കുന്നവർക്ക്)
  • നിർമാണ പ്രവർത്തനങ്ങൾ
  • കലാകായിക പരിശീലനം,എസ് ആർ ജി,ക്ലാസ് ലൈബ്രറി

മാനേജ്‌മെന്റ്

സ് കൂളിന്റെ ഇപ്പോഴത്തെ മാനേജർ പി കെ ഗൗരി

മുൻസാരഥികൾ

നമ്പ‍ർ പേര്
1 Late എം നാരായണൻ നമ്പ്യാർ
2 Late പി പി കുഞ്ഞിരാമൻ മാസ്റ്റർ
3 Late കെ കുഞ്ഞിക‍ൃഷ്ണൻ നമ്പ്യാർ
4 Late ടി കേളപ്പൻ നമ്പ്യാർ
5 Lateപി കെ മീനാക്ഷി അമ്മ
6 Late കെ വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ
7 പി കെ വേലായുധൻ നമ്പ്യാർ
8 പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
9 പി കെ ഭാരതി
10 കെ വി കമലാക്ഷി
11 കെ ഒ സരോജിനി
12 Late.പി വി ചന്ദ്രിക
13 സി അബൂബക്കർ
14 കെ പി നാരായണൻ നമ്പ്യാർ
15 കെ സി രമണി
16 ഇ കെ വനജ
17 എം വി രജനി

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കയരളം_എ.യു.പി._സ്ക്കൂൾ‍&oldid=2534293" എന്ന താളിൽനിന്ന് ശേഖരിച്ചത്