കയരളം എ.യു.പി. സ്ക്കൂൾ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നൂറ് വർഷത്തിലധികം പഴക്കമുളള ഈ വിദ്യാലയത്തിന് ഇപ്പോൾ ആറ് കെട്ടിടങ്ങൾ ഉണ്ട്.മൂന്നെണ്ണം കോൺക്രീറ്റ് ബിൽഡിംഗുകളും മൂന്നെണ്ണം ഒാടിട്ടവയും ആണ്.ഒന്ന് ഇരുനിലകെട്ടിടമാണ്.സ്കൂളിന്റെ ഓഫിസ് റൂം പ്രത്യേക കേബിൻ ആണ്.നാല് ക്ലാസ്റൂമുകൾ ഹൈടെക്കായി മാറിക്കഴിഞ്ഞു.പത്ത് കമ്പ്യൂട്ടറുകൾ,എൽ എഫ് ഡി,പ്രൊജക്ടർ ,സൗണ്ട് സിസ്റ്റം എന്നിവ അടങ്ങിയ കമ്പ്യൂട്ടർ റൂം സ് കൂളിനുണ്ട്.സയൻസ്,ഗണിതം ലാബുകളും ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറിയും സ്വന്തമായുണ്ട്.എല്ലാക്ലാസ്മൂറികളിലും ഫാൻ ഉണ്ട്.ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും കുുടിവെളളവിതരണസൗകര്യങ്ങളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യങ്ങളും ഉണ്ട്.