എച്ചം എച്ച് എസ്സ്.രണ്ടാർകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എച്ചം എച്ച് എസ്സ്.രണ്ടാർകര | |
|---|---|
| വിലാസം | |
മുവാറ്റുപുഴ രണ്ടാർ പി.ഒ. , 686673 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1995 |
| വിവരങ്ങൾ | |
| ഫോൺ | 0485 2835239 |
| ഇമെയിൽ | hmhss28005@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28005 (സമേതം) |
| എച്ച് എസ് എസ് കോഡ് | 07104 |
| യുഡൈസ് കോഡ് | 32080900802 |
| വിക്കിഡാറ്റ | Q99486267 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്‌ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 2 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 7 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 2 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജുബൈരിയ Z.A |
| പ്രധാന അദ്ധ്യാപിക | ജുബൈരിയ |
| പി.ടി.എ. പ്രസിഡണ്ട് | മുബീന |
| എം.പി.ടി.എ. പ്രസിഡണ്ട് | ആമിന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഹിമായത്തുൽ മുസ്ലിമീൻ ഹയർ സെക്കന്ററി സ്‌കൂൾ 1995 മുതൽ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാർകരയിൽ സ്ഥാപിതമായി പ്രവർത്തിച്ചുവരുന്നു. 12.02.1982-ൽ സ്ഥാപിതമായ എച്ച്.എം. ട്രസ്റ്റാണ് സ്‌കൂളിന്റെ മാനേജ്‌മെന്റ്. ട്രസ്റ്റിന്റെ പ്രാരംഭം മുതൽ ഒരു ഹൈസ്‌കൂൾ പ്രത്യേക ചർച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങൾ നന്നേ കുറഞ്ഞ് മൂവാറ്റുപുഴ പട്ടണത്തിൽ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട് കിടന്നിരുന്ന രണ്ടാർകരയിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ താണ്ടിയും, ദീർഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ട്യൂഷൻ സെന്ററിന്റെ രൂപത്തിൽ ഏതാനും വർഷങ്ങൾ പ്രവർത്തിച്ചിരുന്നതിന് ശേഷം, 1995 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ഇ.റ്റി. മുഹമ്മദ് ബഷീറിന്റെ പ്രത്യേക പരിഗണനയിൽ ഢകകക-ാം ക്ലാസ്സിനുള്ള ഗവൺമെന്റ് അനുമതി ലഭിച്ചപ്പോൾ എച്ച്.എം. ഹൈസ്‌കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടർന്നുള്ള വർഷങ്ങളിൽ കത ഉം ത ഉം ക്ലാസ്സുകൾക്കുള്ള അനുമതി ലഭിക്കുകയും 2002-ൽ പ്ലസ് ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വർഷം കോമ്മേഴ്‌സ് ബാച്ചും അടുത്ത വർഷം സയൻസ് ബാച്ചും തുടങ്ങി. ഹൈസ്‌കൂൾ തലത്തിൽ തുടക്കം മുതൽ തന്നെ നല്ല നിലവാരം പുലർത്തിവന്ന സ്‌കൂൾ ഹയർ സെക്കന്ററി ആയതിന് ശേഷം 100% വിജയത്തിലേക്കുയരുകയുണ്ടായി. പരിസര ഗ്രാമപ്രദേശങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്കു പുറമെ ട്രസ്റ്റിന്റെ കീഴിലുള്ള എച്ച്.എം. ഓർഫനേജിലെയും, എച്ച്.എം. അറബികോളേജിലേയും കുട്ടികൾക്ക് അത്താണിയാണ് എച്ച്.എം. ഹയർസെക്കന്ററി സ്‌കൂൾ. സാമ്പത്തീക നേട്ടത്തിൽ വളരെയേറെ പിന്നിൽ നിൽക്കുന്ന സ്‌കൂൾ സാമൂഹിക സേവനം എന്ന നിലയിൽ വളരെയേറെ മുന്നിലാണ്. അൺ എയിഡഡ് മേഖലയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർണമായും സൗജന്യമായി നൽകാൻ കഴിയുന്നു എന്നതാണ് സ്‌കൂളിന് അഭിമാനിക്കാവുന്ന ഏറ്റവും മികച്ച നേട്ടം. വിദ്യാഭ്യാസ സേവനരംഗത്ത് മൂവാറ്റുപുഴയിൽ ശക്തമായി കാലുറപ്പിച്ചിട്ടുള്ള എച്ച്.എം. ട്രസ്റ്റ്, അതിന്റെ സിൽവർ ജൂബിലി വർഷങ്ങളിലൂടെ കടന്നുപോവുകയാണിപ്പോൾ. തിരിഞ്ഞുനോക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ട്രസ്റ്റിന്റെ നേട്ടങ്ങളായി തലയുയർത്തി നിൽക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്ങും, സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നു. പ്രാരംഭ ക്ലാസ്സു മുതൽ ഇംഗ്ലീഷ് ഭാഷയും കമ്പ്യൂട്ടർ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അൺഎയ്‌ഡഡ് സ്‌കൂളുകളിൽ മുൻപന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ് പുലർത്തുന്നു. അറബി സാഹിത്യോൽസവങ്ങളിൽ വർഷങ്ങളായി ഈ സ്‌കൂൾ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു. ജനാബ് പരീത് സർ പുതുപ്പാടി, ജനാബ് കെ. മാലിക് മുഹ്‌യുദ്ദീൻ, ജനാബ് മുഹമ്മദ് ചങ്ങരംകുളം, ജനാബ് സുലൈമാൻ റാവുത്തർ എന്നിവർ മുൻകാല പ്രഥമാധ്യാപകനായിരുന്നു. ജനാബ് അബ്‌ദുൽ ഖാദർ സാഹിബ് തൊടുപുഴ ആണ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. സ്‌കൂളിന്റെ വളർച്ചയ്‌ക്കും, ഉയർച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികൾ നൽകുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന് ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്. ജനാബ് സി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദർ പി.റ്റി.എ.യും പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- * ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
വഴികാട്ടി
- തൊടുപുഴയിൽ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂർ റോഡിൽ
മേൽവിലാസം
എച്ച്.എം. ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാർകര. പി.ഒ, മൂവാറ്റുപുഴ-686