ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. U.P.S Erathumpamon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെപത്തനംതിട്ടവിദ്യാഭ്യാസ ജില്ലയിൽകോഴഞ്ചേരി ഉപജില്ലയിലെ മാത്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ

ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ
വിലാസം
മാത്തൂർ

മാത്തൂർ പി.ഒ.
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിവരങ്ങൾ
ഫോൺ0468 2350473
ഇമെയിൽgovtupserathumpamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38434 (സമേതം)
യുഡൈസ് കോഡ്32120400520
വിക്കിഡാറ്റQ87598318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീതാ മോൾ.സി.കെ
പി.ടി.എ. പ്രസിഡണ്ട്സോണിയ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
16-06-2026Gupserathumpamon


പ്രോജക്ടുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലും കോഴഞ്ചേരി ഉപജില്ലയിലുമുള്ള മാത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി. സ്കൂൾ ഏറത്തുമ്പമൺ.

ഇന്ന് എല്ലാവരും "മാത്തൂർ" എന്ന പേരിൽ അറിയുന്ന ഈ പ്രദേശം പഴയകാലത്ത് ഏറത്തുമ്പമൺ (തുമ്പമൺ ഏറം) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എ.ഡി. ഏഴാം ശതകത്തിൽ ചെന്നീർക്കര, തുമ്പമൺ, കൊടുമൺ തുടങ്ങിയ പ്രദേശങ്ങൾ ചെന്നീർക്കര സ്വരൂപം എന്ന രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. കണ്ണമ്പാലിൽ രാഘവക്കുറുപ്പിന്റെ "ശക്തിഭദ്രൻ" എന്ന ഗ്രന്ഥത്തിൽ ചെന്നീർക്കരയെയും ശക്തിഭദ്രനെയും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ശക്തിഭദ്രൻ ഒന്നാമൻ ചെന്നീർക്കര ഇടപ്പള്ളി കൊട്ടാരത്തിൽ വച്ച് ആശ്ചര്യചൂഡാമണി രചിക്കുകയും, അവിടെ സന്ദർശനത്തിനെത്തിയ ശങ്കരാചാര്യർക്ക് അത് സമർപ്പിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ശങ്കരാചാര്യർ അതിലെ പിശകുകൾ തിരുത്തി നൽകിയെന്നും ചരിത്രരേഖകളിൽ സൂചിപ്പിക്കുന്നു. പിന്നീട് ശക്തിഭദ്രൻ കൊടുമൺ കോയിക്കൽ കൊട്ടാരത്തിലേക്ക് താമസം മാറ്റി ഭരണം നിർവഹിച്ചു.

അവരുടെ പരദേവതയായ തുമ്പമൺ വടക്കുംനാഥ ക്ഷേത്രത്തിന്റെ അധീനതയിൽ തുമ്പമൺ പ്രദേശം അച്ചൻകോവിലാറിന്റെ ഇരുകരകളിലുമായി എട്ട് കരകളായി വിഭജിച്ചിരുന്നു. അതിലൊന്നായ ഏറത്തുമ്പമണ്ണിലാണ് തിരുവിതാംകൂർ ഭരണകാലത്ത് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ സ്ഥാപനം ആദ്യകാലത്ത് ഏറത്തുമ്പമൺ പ്രൈമറി സ്കൂൾ അഥവാ കണിയാൻ പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കണിയാൻ സമുദായത്തിൽപ്പെട്ടവരുടെ വീടുകൾക്ക് സമീപത്തായിരുന്നതിനാലാണ് ആ പേര് ലഭിച്ചത്. സ്കൂൾ 1932-33 കാലഘട്ടത്തിലാണ് സ്ഥാപിതമായതെന്ന് കരുതപ്പെടുന്നുവെങ്കിലും അതിന് കൃത്യമായ രേഖകൾ ലഭ്യമല്ല.

ആദ്യഘട്ടത്തിൽ 7 സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് പുലിപ്പുറത്ത് വാദ്ധ്യാർ സ്കൂൾ സ്ഥാപിച്ചു. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു പ്രവർത്തനം ആരംഭിച്ചത്. 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം ഓലമേഞ്ഞ ഒറ്റമുറി ഹാൾ മാത്രമായിരുന്നുവെന്ന് പഴയ തലമുറക്കാർ സാക്ഷ്യപ്പെടുത്തുന്നു.

കേരളപ്പിറവിക്ക് ശേഷം യശഃശരീരനായ ആശാര്യത്ത് മത്തായി സാർ ആയിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന് പൂർവവിദ്യാർഥികൾ പറയുന്നു. പിന്നീട് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാതിരുന്നതിനാൽ അത് സർക്കാരിന് വിട്ടുകൊടുക്കേണ്ടിവന്നു. തുടർന്ന് പാച്ചുപിള്ള സാറിന്റെ മകന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 65 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. നാട്ടുകാരുടെ കൂട്ടായ പരിശ്രമഫലമായി ഏകദേശം ഒന്നര ഏക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം തുടരുകയുണ്ടായി.

1960-65 കാലഘട്ടത്തിലാണ് സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തിയത്. സാമ്പത്തിക പരിമിതികൾ മൂലം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ഓലമേഞ്ഞ മേൽക്കൂരയുടെ പരിപാലനവും സാധ്യമാകാതെ വന്നതോടെ കെട്ടിടം തകർന്നുവീഴുകയും വിദ്യാർഥികളുടെ പഠനം താത്കാലികമായി തടസ്സപ്പെടുകയും ചെയ്തു.

ഈ സാഹചര്യത്തിൽ മാന്ത്രമഠത്തിൽ ശ്രീ പി. ഉണ്ണിക്കൃഷ്ണൻ നായർ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കരിമ്പാട്ട് മില്ലിന്റെ ഒരു ഭാഗം സ്കൂൾ പ്രവർത്തനത്തിനായി വിട്ടുനൽകി. തുടർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെയും, ശ്രീ കെ.കെ. നായർ എം.എൽ.എ., തഹസിൽദാർ ശ്രീ നീലകണ്ഠനാചാരി, ശ്രീ സാമുവേൽ, ശ്രീ തോമസ് മത്തായി സാർ എന്നിവരുടെയും മറ്റു നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂൾ മന്ദിരത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വാങ്ങി. ആ സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ മന്ദിരം സ്ഥാപിതമായത്.

ഹൈന്ദവ-ക്രൈസ്തവ വിശ്വാസികളുടെ സൗഹൃദപൂർണമായ സഹവർത്തിത്വം ഈ പ്രദേശത്തിന് മതേതരത്വത്തിന്റെ മുഖം നൽകുന്നു. അറിവിന്റെ വെളിച്ചം സമൂഹത്തിലേക്ക് പകർന്നു നൽകിക്കൊണ്ട് "ദേശസേവിനി വായനശാല" സ്കൂളിന് സമീപം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

അച്ചൻകോവിലാറിന്റെ തീരത്തുള്ള പ്രശാന്തസുന്ദരമായ സ്ഥലത്താണ് ഈ പുരാതന സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1.37 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സ്കൂളിന് ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നു. 3250 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 7 ക്ലാസ് മുറികളുണ്ട്. പ്രധാന കെട്ടിടത്തിൽ ഓഫീസ് മുറി, സ്റ്റാഫ് റൂം, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ് എന്നിവ പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകളും 3 പ്രൊജക്ടറുകളും പഠനസംബന്ധമായ സി.ഡികളുടെ വിപുലമായ ശേഖരവും ലഭ്യമാണ്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ ലാബിൽ ഇരുന്ന് പ്രവർത്തിക്കാൻ ആവശ്യമായ റൈറ്റിംഗ് പാഡോടുകൂടിയ കസേരകൾ ഒരുക്കിയിട്ടുണ്ട്. കേബിൾ ടി.വി. കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

2000-ത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ലൈബ്രറി സ്കൂളിലുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വോളീബോൾ കോർട്ടും കുട്ടികൾക്കായി സ്ലൈഡറും ഊഞ്ഞാലും സ്ഥാപിച്ചിട്ടുമുണ്ട്. കായികവിനോദത്തിനും പരിശീലനത്തിനും ആവശ്യമായ ഉപകരണങ്ങളും വിശാലമായ സ്ഥലസൗകര്യവും സ്കൂൾ കോമ്പൗണ്ടിൽ ലഭ്യമാണ്.

ടോയ്‌ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലറ്റും നിർമ്മിച്ചിട്ടുണ്ട്. തിളപ്പിച്ചാറിച്ച ശുദ്ധമായ കുടിവെള്ളം ക്ലാസ് മുറികളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണം സുഗമമാക്കുന്നതിനായി വിശാലമായ ഡൈനിംഗ് ഹാളും ഡൈനിംഗ് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.

നല്ല സ്ഥലസൗകര്യമുള്ള ഒരു ഓഡിറ്റോറിയവും ടൈൽ പാകി വൃത്തിയായി സൂക്ഷിക്കുന്ന പാചകപ്പുരയും സ്കൂളിലുണ്ട്. കൂടാതെ, വിശാലമായ ഒരു ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ മുറ്റത്ത് ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷി നടത്തുന്നതിനുള്ള ആവശ്യമായ സ്ഥലസൗകര്യവും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവൺമെന്റ് യു.പി. സ്കൂൾ ഏറത്തുമ്പമണിൽ പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർവതോമുഖ വികസനം ലക്ഷ്യമാക്കി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിവരുന്നു. വിദ്യാർഥികളുടെ ബൗദ്ധിക, കലാപര, സാമൂഹിക, ശാരീരിക, സാങ്കേതിക കഴിവുകൾ വളർത്തിയെടുക്കുന്നതിനായി വർഷം മുഴുവൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രക്ലബ്, ഗണിതക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ്, ആരോഗ്യ ക്ലബ്, കാർഷിക ക്ലബ്, ഐ.ടി. ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടപ്പാക്കുന്നു. വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പ്രവർത്തനങ്ങൾ, വായനാവാരാചരണങ്ങൾ, പുസ്തകപരിചയ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.

സ്കൂൾ ജൈവവൈവിധ്യ ഉദ്യാനവും പച്ചക്കറിത്തോട്ടവും പരിപാലിക്കുന്നതിൽ വിദ്യാർഥികൾ സജീവമായി പങ്കാളികളാകുന്നു. പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ശുചിത്വബോധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നു.

കായികരംഗത്ത് വോളീബോൾ, വിവിധ കായിക മത്സരങ്ങൾ, ശാരീരിക പരിശീലന പരിപാടികൾ എന്നിവ നടത്തിവരുന്നു. കലോത്സവം, ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.

ദേശീയ ദിനാചരണങ്ങൾ, പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നു. സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും വളർത്തുന്നതിനായി വിവിധ ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നു.

ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹികബോധത്തിനും സൃഷ്ടിപരമായ ചിന്താശേഷി വളർത്തുന്നതിനും വിദ്യാലയം അവസരമൊരുക്കുന്നു.

സ്കൂളിന്റെ സാരഥികൾ

വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനും വിദ്യാലയത്തിന്റെ അക്കാദമികവും സാമൂഹികവുമായ പുരോഗതിക്കും നേതൃത്വം നൽകുന്ന സമർപ്പിതരായ അധ്യാപകരുടെ കൂട്ടായ്മയാണ് നമ്മുടെ സ്കൂളിന്റെ സാരഥികൾ. അവരുടെ അർപ്പണബോധവും കഠിനാധ്വാനവും വിദ്യാർത്ഥികളിൽ അറിവും മൂല്യബോധവും വളർത്തുന്നതിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായകമാകുന്നു.

  • ബീതാമോൾ സി . കെ (എച്ച്. എം )
  • റാണി കെ ജോയ്
  • ദീപ വാസുദേവൻ
  • കവിതാ കൃഷ്ണൻ
  • ധന്യ കെ എസ്
  • ബുഷ്‌റ എസ്

അനധ്യാപകർ

  • അങ്കിത അനീഷ്
  • സുമതി

മുൻ സാരഥികൾ

1932-33 കാലഘട്ടത്തിൽ സ്ഥാപിതമായ ഗവൺമെന്റ് യു.പി. സ്കൂൾ ഏറത്തുമ്പമണിൽ, കാലാകാലങ്ങളായി സമർപ്പണബോധവും സേവനതത്പരതയും നിറഞ്ഞ അധ്യാപകർ അനേകം തലമുറകളുടെ വിജ്ഞാനവികാസത്തിന് വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ അക്ഷീണ പരിശ്രമവും വിദ്യാർത്ഥികളോടുള്ള ആത്മാർഥമായ സമീപനവും ഈ വിദ്യാലയത്തെ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റി.

അധ്യാപകർ പകർന്നുനൽകിയ അറിവിന്റെയും മൂല്യങ്ങളുടെയും വെളിച്ചത്തിൽ വളർന്നുവന്ന വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും നാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. അറിവും സംസ്കാരവും മാനവിക മൂല്യങ്ങളും തലമുറകളിലേക്ക് പകർന്നുനൽകിക്കൊണ്ട് ഈ വിദ്യാലയം ഇന്നും വിദ്യാഭ്യാസരംഗത്ത് തന്റെ മഹത്തായ പാരമ്പര്യം തുടരുകയാണ്.

പേര് കാലഘട്ടം
പി രാമചന്ദ്രൻനായർ 1983-1992
ഏലിയാമ്മ വർഗീസ് 1992-1993
വി സി മാത്യു 1993-1996
വി കെ സരസ്വതിയമ്മ 1996-2001
ബി വിജയമ്മ 2001-2005
എം ജി സുരേന്ദ്രൻ നായർ 2005-2017


പി രാമചന്ദ്രൻനായർ
ബി വിജയമ്മ
വി സി മാത്യു
എം ജി സുരേന്ദ്രൻ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിൽ നിന്ന് പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് സമൂഹത്തിൽ അംഗീകാരം നേടിയ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നമ്മുടെ സ്കൂളിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ. അവരുടെ വിയങ്ങളും സംഭാവനകളും വിദ്യാലയത്തിന്റെ അക്കാദമിക മികവിന്റെയും പാരമ്പര്യത്തിന്റെയും പ്രതിഫലനമായി നിലകൊള്ളുന്നു.

ശാസ്ത്രം, സാഹിത്യം, കല, സിനിമ, കായികം, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളിൽ അവർ നേടിയ നേട്ടങ്ങൾ വിദ്യാലയത്തിന്റെ പ്രശസ്തി ഉയർത്തുന്നതോടൊപ്പം നിലവിലെ വിദ്യാർത്ഥികൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നു.

എം രഞ്ജിത് . -    മലയാള സിനിമ നിർമ്മാതാവ്. സംവിധായകൻ അഭിനേതാവ്
സുരേഷ് സോമ - പ്രശസ്ത നാടൻപാട്ട് കലാകാരൻ. ബോഡു ബറോ സംഗീതജ്ഞൻ
ശ്രീകൃഷ്ണദാസ് മാത്തൂർ - കവി.


ചിത്രശാല

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ നടന്ന പ്രധാന സംഭവങ്ങളും പ്രത്യേക ദിനാചരണങ്ങളും

ചിത്രങ്ങളിലൂടെ


പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറിത്തോട്ടം

സ്കൂളിന്റെ പുറകുവശത്തുള്ള സ്ഥലത്ത് മനോഹരമായ ഒരു അടുക്കളത്തോട്ടം നിർമ്മിച്ചു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പിനും അധ്യാപകർ ചുമതല നൽകി. ചീര, വെണ്ട, മത്തൻ, വഴുതന, കോവൽ, പയർ, വെള്ളരി തുടങ്ങിയ പച്ചക്കറികൾ സ്നേഹത്തോടെ കൃഷി ചെയ്തു. കുട്ടികളുടെ പരിശ്രമത്തിന്റെ ഫലമായി മികച്ച വിളവ് ലഭിച്ചു. ഈ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചതിലൂടെ “നമ്മുടെ കൃഷി, നമ്മുടെ ഭക്ഷണം” എന്ന ആശയം യാഥാർത്ഥ്യമായി.

ജൈവവൈവിധ്യ ഉദ്യാനം

സ്കൂളിൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഒരു ജൈവവൈവിധ്യ ഉദ്യാനം വികസിപ്പിച്ചു. വിവിധ തരം സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ എന്നിവ ഇവിടെ നട്ടുവളർത്തി. വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ ഉദ്യാനം സഹായിക്കുന്നു. പഠനത്തിനും അനുഭവാധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഇത് ഒരു മികച്ച വേദിയായി മാറിയിട്ടുണ്ട്.

വിവിധ ക്ലബ്ബുകൾ

സ്കൂളിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ വഴി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കുന്നു. കൂടാതെ പരിസ്ഥിതി ക്ലബ്ബും ഹെൽത്ത് ക്ലബ്ബും സജീവമായി പ്രവർത്തിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണവും ഉത്തരവാദിത്വബോധവും വളർത്തുന്നു. 2019–20 അധ്യയനവർഷത്തിൽ മികച്ച ഗണിത ക്ലബ്ബിനുള്ള സബ് ജില്ലാതല പുരസ്കാരം സ്കൂൾ നേടി എന്നത് ഈ പ്രവർത്തനങ്ങളുടെ നേട്ടത്തെ തെളിയിക്കുന്നു.

ക്ലബ് ചുമതല
വിദ്യാരംഗം ബുഷ്‌റ എസ്
ഹെൽത്ത് ക്ലബ് അനിത കെ ആർ
ഗണിത ക്ലബ് ബീതാമോൾ സി കെ
സയൻസ് ക്ലബ് ദീപ വാസുദേവൻ
സാമൂഹ്യശാസ്ത്ര ക്ലബ് ധന്യ കെ എസ്
നല്ലപാഠം കവിതാ കൃഷ്ണൻ
ഇംഗ്ലീഷ് ക്ലബ് റാണി കെ ജോയ്
ജി.കെ ക്ലബ് ധന്യ കെ എസ്
സ്പോർട്സ് ക്ലബ് ധന്യ കെ എസ്
സീഡ് പ്രവർത്തനങ്ങൾ കവിതാ കൃഷ്ണൻ
ഇക്കോ ക്ലബ് ധന്യ കെ എസ്
സുരക്ഷാ ക്ലബ് കവിതാ കൃഷ്ണൻ

മികവുകൾ

ദിനാചരണങ്ങൾ

പ്രതിഭകളോടൊപ്പം

സ്കൂളിനടുത്തുള്ള ശാസ്ത്ര, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രതിഭകളുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം ലഭിച്ചു.

ക്വിസ് മത്സരങ്ങൾ

എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ചും LP–UP തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു.

ഫുഡ് ഫെസ്റ്റ്

എല്ലാ വർഷവും ഭക്ഷ്യദിനത്തോടനുബന്ധിച്ച് പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമാകുന്നു.

മികവുകൾ (തുടർച്ച)

അമ്മ വായന

ലൈബ്രറി പുസ്തകങ്ങൾ വീടുകളിലെത്തിച്ച് അമ്മമാർക്ക് വായന പ്രോത്സാഹനം നൽകി. ഓൺലൈൻ ചർച്ചകളും നടത്തി.

ഓൺലൈൻ അസംബ്ലി

തിങ്കൾ, ബുധൻ ദിവസങ്ങളിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ അസംബ്ലി നടത്തി.

എനിക്കുമുണ്ട് പറയാൻ

ആനുകാലിക വിഷയങ്ങളിൽ കുട്ടികൾക്ക് അഭിപ്രായം പറയാനുള്ള വേദി.

ചിത്രങ്ങൾ / സ്കൂൾ ഫോട്ടോകൾ


















വഴികാട്ടി

Map