ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. S .Thathiyoor Aruvikkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര
വിലാസം
തത്തിയൂർ

ഗവ. എൽ.പി.എസ് തത്തിയൂർ,അരുവിക്കര
,
മാരായാമുട്ടം പി.ഒ.
,
695124
സ്ഥാപിതം08 - മെയ് - 1927
വിവരങ്ങൾ
ഫോൺ9400184673
ഇമെയിൽglpsthathiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44405 (സമേതം)
യുഡൈസ് കോഡ്32140700307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലനെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ബി.ആർ.സിനെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്കടവിള
വാർഡ്തത്തിയൂർ (5)
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽപി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. ടി എൽ
പി.ടി.എ. പ്രസിഡണ്ട്പ്രേംജിത്ത്.ജെ
എം.പി.ടി.എ. പ്രസിഡണ്ട്സുമി
അവസാനം തിരുത്തിയത്
16-03-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1181  നമ്പറിലുള്ള തത്തിയൂർ സഹകരണ സംഘം മാനേജ്മെൻറ് 1927 മെയ് മാസം എട്ടാം തീയതി മുതൽ അരുവിക്കര സരസ്വതി വിലാസം സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ ആരംഭിച്ചു. പൊറ്റയിൽ വീട്ടിൽ നാരായണപിള്ള, അയ്യപ്പൻ പിള്ള വിദ്യാലയം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം നൽകി. ആദ്യം ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹകരണ സംഘത്തിൻറെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം അധ്യാപകർക്ക് ശമ്പളം കൊടുക്കുവാൻ കഴിയാതെ വന്നപ്പോൾ 1946 ഒക്ടോബർ 24 ന്  സർക്കാരിന് വിട്ടുകൊടുക്കുവാൻ തീരുമാനിച്ചത് അനുസരിച്ച് സർക്കാർ ഏറ്റെടുത്തു. അറ്റകുറ്റപണികൾ നടത്താത്തതിനാൽ കെട്ടിടം നിലം പതിച്ചു. അപ്പോൾ തമ്മണ്ണൂർ താഴത്തു വീട്ടിൽ ശ്രീ. വേലായുധൻപിള്ളയുടെ വസ്തുവിൽ ഷെഡ് നിർമ്മിച്ചു അധ്യായനം തുടങ്ങി. തുടർന്ന് പ്രവർത്തിക്കാൻ വസ്തുവോ കെട്ടിടമോ ഇല്ലാതെ വന്ന അവസരത്തിൽ സ്കൂൾ ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാൽ പരിസരവാസികളായ പത്മവിലാസം ശ്രീമതി. ഓമന അമ്മ ,തലമണ്ണൂർ താഴത്തെ വീട്ടിൽ തങ്കമ്മ പിള്ള, ജയവിലാസം ബംഗ്ലാവിൽ  ശ്രീ ദാമോദരൻ എന്നിവർ വസ്തു ദാനം ചെയ്തു. അവിടെ സ്കൂൾ കെട്ടിടം പണിഞ്ഞു തത്തിയൂർ ആറ്റുകാൽ വീട്ടിൽ ശ്രീ എസ് കുഞ്ഞു പിള്ളേയായിരുന്നു  ആദ്യ പ്രഥമ അധ്യാപകൻ . ആദ്യ വിദ്യാർഥി മണ്ണൂരിലെ കുഞ്ചു വീട്ടിൽ ഈശ്വരപിള്ള മകൻ ഈ ഭാസ്കരൻ നായർ. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 104 കുട്ടികളും(49 ആൺ ,55 പെൺ) ഹെഡ്മിസ്ട്രസ് ശ്രീമതി എം ജെ ഡോറാത്തി ഉൾപ്പെടെ 5 അധ്യാപികമാരും ഇവിടെയുണ്ട്. വിദ്യാർത്ഥികളിൽ ഏഴ് പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പേര് വർഷം
സ്റ്റീഫൻസൺ 1990
രാധമ്മ കെ 1991
ഗോമതിയമ്മ കെ 1991
സുലോചനഭായ്   1992
വിലാസവതി.ബി 1995
സുശീല  ആർ 1995
ഹെലൻഡോറത്തി
ജയകുമാരി
സുഹന്തി ബായ്
അജിതകുമാരി
ഹേമ ടി 2021
ബിന്ദു റ്റി എൽ   2022

പ്രശംസ

2022 2023അധ്യാനവര്ഷം അഭിലാഷിനു എൽ എസ്  എസ്  ലഭിച്ചു

വഴികാട്ടി

{{#multimaps:8.57398859589166, 77.01228251648867| zoom=18 }}