മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പേഴുംതറ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പേഴുംതറ. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഇത്.പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അഞ്ച് കിലോമീറ്റർ അകലെയുളള മേലാറ്റൂരിനേയും സമീപ പ്രദേശങ്ങളേയും ആശ്രയിക്കേണ്ടി വന്നിരുന്ന കാലഘട്ടത്തിലാണ് പേഴുംതറയിൽ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. 1984 ലാണ് ഈ സ്കൂൾ ആരംഭിച്ചത്.തൊട്ടടുത്തുളള മദ്രസയിലാണ് തുടക്കംകുറിച്ചത്.പിന്നീട് 1985 മുതൽ സ്വന്തം കെട്ടിടത്തിലും പ്രവർത്തിക്കാൻ തുടങ്ങി.ഈ വിദ്യാലയം നില്ക്കുന്ന ഒരേക്കർ സ്ഥലം പ്രദേശത്തുകാരനായ അമ്പലൻ മുഹമ്മദ് എന്ന നാണി ഹാജി സൗജന്യമായി നൽകിയതാണ്.
സ്കൂളിന്റെ പ്രധാന കെട്ടിടം 1995-ൽ ഡി പി ഇ പി പദ്ധതി വഴി ലഭിച്ചതാണ്. ശേഷം 2016-2017ൽ അടുക്കളയും സ്മാർട്ട് റൂമും ഗ്രാമ പഞ്ചായത്ത് നിർമിച്ചു നൽകി.
തുടക്കത്തിൽ ഏകാധൄപക വിദ്യാലയമായിരുന്നു.ജോസഫ് മാസ്റ്ററാണ് ഏകാധൃപകനായി ഈസ്കൂളിൽ സേവനമനുഷ്ഠിച്ചത്.
കാലഘട്ടം
പ്രധാനധ്യാപകർ
1
1984 - 1985
ജോസഫ് മാസ് റ്റർ
2
1985 - 1986
മുഹമ്മദ് മാസ് റ്റർ
3
1986 - 1989
ദാമോദരൻ
4
1989 - 1990
ചിന്നമ്മാൾ
5
1990 - 1999
ജോസഫ്
6
1999 - 2000
ചെല്ലപ്പൻ
7
2000 - 2005
കനകവല്ലി
8
2005 - 2011
പത്മസേനൻ
9
2011 - 2012
ഇന്ദിര പി പി
10
2012 - 2013
വിനയൻ
11
2013 - 2017
ജോളിക്കുട്ടി
12
2017 - 2019
ചന്ദ്രമോഹനൻ
13
2019 -
ഭരതൻ
[[പ്രമാണം:|ലഘുചിത്രം|ജി എൽ പി എസ് പേഴുംതറ]]
ഭൗതികസൗകര്യങ്ങൾ
* എൽ. കെ ജി,ഒന്നുമുതൽ നാല് വരെ ക്ലാസുകൾ.
* സ്മാർട്ട് റൂം
* നാല് ബാത്റൂം
* ഓഫീസ് റൂം
* ഗ്രൗണ്ട്
* ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.|
പ്രവേശനോത്സവംപരിസ്ഥിതി ദിനാചാരണ വൃക്ഷ തൈ നടൽപേപ്പർ കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണംവീട്ടിലൊരു വായനാമൂലപച്ചക്കറി കൃഷി വിളവെടുപ്പ്പരിസ്ഥിതി ദിനാചാരണ വൃക്ഷ തൈ നടൽക്ലബ്ബ് പ്രവർത്തനങ്ങൾ.
* മേലാറ്റൂരിൽ നിന്നും 3 കിലോമീറ്റർ
* ഉച്ചാറക്കടവ് പാലത്തിൽ നിന്ന് 1
കിലോമീറ്റർ.
* മേലാറ്റൂർ മണ്ണാർകാട് റോഡ് വഴി
ഉച്ചാറക്കടവ് പാലത്തിനു തൊട്ട്
ഇടതുവശത്തുള്ള റോഡ് വഴി സ്കൂളിൽ
എത്താം .
* പെരിന്തൽമണ്ണ ഊട്ടിറോഡ് വഴി
ഉച്ചാറക്കടവ് പാലം കഴിഞ്ഞ്
വലതുവശത്തെ റോഡിന് സ്കൂളിൽ
എത്താം.