അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(Assisi School Vazhappilli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം




അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി
വിലാസം
ഈസ്റ്റ്‌ വാഴപ്പിള്ളി

ASSISI SCHOOL FOR THE DEAF
,
ഈസ്റ്റ്‌ വാഴപ്പിള്ളി പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം1986
വിവരങ്ങൾ
ഫോൺ0485 2835860
ഇമെയിൽassisimvpa@gmail.com
കോഡുകൾ
സ്കൂൾ കോഡ്28029 (സമേതം)
യുഡൈസ് കോഡ്32080901115
വിക്കിഡാറ്റQ99486272
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ30
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷൈനി എ കുമ്പുളുങ്കൽ
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ധീൻ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അസ്സീസി ബധിര വിദ്യാലയത്തിന്റെ തുടക്കം വളരെ എളിയ രീതിയിലായിരുന്നു. 1986 ആഗസ്റ്റ്‌ 10ന്‌ മൂവാറ്റുപുഴ നിർമ്മല സ്‌ക്കൂളിന്‌ സമീപത്തുള്ള ശ്രീ. വർക്കി വക കെട്ടിടത്തിൽ കൊതമംഗലം മെത്രാൻ അഭിവന്ദ്യ മാർ ജോർജ്‌ പുന്നക്കോട്ടിൽ തിരുമേനി ആശീർവദിച്ച്‌ ഉദ്‌ഘാടനം ചെയതു. ഒരു വർഷക്കാലം സ്‌ക്കുൾ അവിടെത്തന്നെ പ്രവർത്തിച്ചു. ശാന്തിനിലയം ഡയറക്‌ടർ റവ. ഫാ. ജേക്കബ്‌ തേവർപാടം അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ കോതമംഗലം രൂപത വക സ്ഥലം സ്‌ക്കൂൾ ആവശ്യത്തിനായി വിട്ടുതന്നു. 1987 ജൂൺ ഒന്നു മുതൽ രൂപത വക സ്ഥലത്ത്‌ ഒരു ചെറിയ കെട്ടിടം പണിത്‌ നേഴ്‌സറിയും ഒന്നാംക്ലാസ്സും ആരംഭിച്ചു. 1988 സെപ്‌തംബറിൽ സ്‌ക്കൂളിന്‌ താൽക്കാലിക അംഗീകാരം ലഭിച്ചു. ആ വർഷം തന്നെ പുതിയ സ്‌ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അസ്സീസി സന്യാസ സഭയുടെ സ്ഥാപകനായ മെസഞ്ചർ ജോസഫ്‌ കെ. ഡബ്ല്യു. തോമസ്‌ നിർവ്വഹിക്കുകയുണ്ടായി. 1989-90ൽ പുതിയ കെട്ടിടത്തിലേയ്‌ക്ക്‌ ക്ലാസ്സുകൾ മാറ്റുകയും ചെയ്‌ത സുമനസ്സുകളായ പല മഹദ്‌വ്യക്തികളുടേയും സഹായത്താൽ ഗ്രൂപ്പ്‌ ഹിയറിംഗ്‌ എയ്‌ഡ്‌, സ്‌പീച്ച്‌ ട്രെയ്‌നർ, ഓഡിയോമീറ്റർ, ടെലിവിഷൻ, വാഹനസൗകര്യം തുടങ്ങിയവ വിദ്യാർത്ഥികൾക്കായി സജ്ജീകരിക്കാൻ കഴിഞ്ഞു. വിദ്യാർത്ഥികളിലെ അവശേഷിക്കുന്ന കേൾവിശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അളക്കുന്നതിനുമായി ഒരു ഓഡിയോളജിക്കൽസെന്റർ പ്രവർത്തനം തുടങ്ങി. കമ്പ്യൂട്ടർ പരിശീലനത്തിനായി ഒരു കമ്പ്യുട്ടർലാബും പ്രവർത്തിക്കുന്നുണ്ട്‌. 1994 മുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി ജാതിമതസാമ്പത്തിക ഭേദമെന്യേ നേഴ്‌സറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി നൂറ്റി അമ്പതിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. 1995 ൽ യു. പി. വരെയും 2005 ൽ ഹൈസ്‌ക്കുൾ വരേയും എയ്‌ഡഡ്‌ സ്‌ക്കൂൾ പദവി ലഭിക്കുകയുണ്ടായി. 2007-08 വരെയുള്ള കാലഘട്ടത്തിൽ പതിനൊന്നു ബാച്ചുകളാണ്‌ എസ്‌. എസ്‌. എൽ. സി.ക്ക്‌ നൂറുശതമാനം വിജയവുമായി ഈ പടികളിറങ്ങിയത്‌. 2000-01 വർഷത്തിൽ പ്രശാന്ത്‌ കെ. കെ.യും ബിന്ദു ജോർജും യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടുകയുണ്ടായി. പ്രശാന്ത്‌ ഇപ്പോൾ പോസ്റ്റൽ വകുപ്പ്‌ ഉദ്യോഗസ്ഥനാണ്‌. 2002ൽ ഓൾ കേരള പേരന്റ്‌സ്‌ അസ്സോസിയേഷൻ ഓഫ്‌ ഹിയറിംഗ്‌ ഇംപയേർഡ്‌ നൽകുന്ന മാതൃകാദ്ധ്യാപക അവാർഡിന്‌ മുൻ ഹെഡ്‌മിസ്‌ട്രസ്‌ സി. പവിത്രാ മേരി അർഹയായി. സംസ്ഥാന സ്‌പെഷ്യൽ സ്‌ക്കൂൾ യുവജനോത്സവത്തിൽ തുടർച്ചയായി രണ്ടുതവണ ഗോൾഡൻ കപ്പ്‌ നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക്‌ സാധിച്ചു. എറണാകുളത്തുവച്ചു നടക്കുന്ന ബധിരോത്സവത്തിൽ തുടർച്ചയായി അഞ്ചു തവണ ഓവർ ഓൾ ട്രോഫി നേടിയതു മൂലം 2007-08 ൽ ആ ട്രോഫി സ്‌ക്കൂളിന്‌ സ്ഥിരമായി ലഭിച്ചു. കലാമത്സരങ്ങളിൽ മാത്രമല്ല കായിക മേളകളിലും ഇവിടുത്തെ കുട്ടികൾ മുൻപന്തിയിൽ തന്നെയാണ്‌. 27 കുട്ടികൾക്ക്‌ സ്‌പോർട്ട്‌സ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യയുടെ സ്‌ക്കോളർഷിപ്പ്‌ നേടാൻ കഴിഞ്ഞിട്ടുണ്ട്‌. അസ്സീസി സന്യാസ സഭയുടെ പ്രൊവിൻഷ്യാൾ സി.റെജീസ് മേരി സ്‌ക്കുൾ മാനേജർ. സി. റിറ്റി ഫ്രാൻസിസ്‌ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്‌ഠിച്ചുവരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ്

ഓഡിയോളജി സ്മാർട്ട് ക്ലാസ്സ് റൂം

ആൺകുട്ടികൾകൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റൽ സൗകര്യം.

വിശാലമായ കളിസ്ഥലം

നേട്ടങ്ങൾ

2006 -2007 ലും 2007–2008 ലും സ്പെഷ്യൽ സ്കൂൾ യുവനോത്സവത്തിൽ ഓവറോൾ ഫസ്റ്റും സ്വർണ്ണക്കപ്പും നേടി. 2009 വരെ എല്ലാ വർങ്ങളിലും എസ്. എസ്. എൽ. സി. വിജയം 100% ആണ്. 2001 മാർച്ചിലെ എസ്സ്. എസ്സ് .എൽ. സി. പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ പ്രശാന്ത് കെ.കെ. , ബിന്ദു ജോർജ് എന്നിവർ കരസ്ഥമാക്കി. പഠനം പർത്തിയാക്കി ഇവിടെ നിന്ന് പുറത്തിഥങ്ങിയ മീനു ബേബി കോതലമംഗലത്ത് ഉപരിപഠനം നടത്തുന്നു.

എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയം.

കലാ കായിക മത്സരങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം

പാഠ്യേതര പ്രവർത്തനങ്ങൾ

    ബാന്റ് സെറ്റ്, നൃത്തപരീശലനം

പൂർവ്വ വിദ്യർത്ഥികൾ

     കട്ടപ്പന ഹെഡ്പോസ്റ്റോഫീസിൽ ജോലി ചെയ്യുന്ന പ്രശാന്ത് കെ.കെ. കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി ചെയ്യുന്ന ജെയ്സിൽ കെ. പോൾ.

2016 ആഗസ്റ്റ് 25 മുതൽ 28 വരെ കോഴിക്കോട് വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കായികമേളയിൽ ഈ സ്കൂളിലെ മൂന്നു കുട്ടികൾ കുട്ടികൾ വ്യക്തിഗത ചാമ്പ്യന്മാരായി. 4 കുട്ടികൾ നാ‍ഷണലിയേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2016 നവംബർ 24 മുതൽ 26 വരെ ‍ഷൊർണ്ണൂർ വച്ച് നടന്ന സംസ്ഥാന പ്രവർത്തിപരിചയ മേളയിൽ ഈ സ്കൂളിലെ 9 കുട്ടികൾ പങ്കെടുത്തു. എല്ലാവരും A ഗ്രേഡിനും അതോടൊപ്പം ഗ്രേസ് മാർക്കിനുംഅർഹരായി. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിലെ ബാന്റ് ടീം A ഗ്രേഡ് മൂന്നാം സ്ഥാനത്തെത്തി.

മറ്റു പ്രവർത്തനങ്ങൾ

    വിദ്യാർത്ഥികൾക്കാവശ്യമായ ബുക്കുകൾ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. 
     അടുത്ത അദ്ധ്യയന വർഷം മുതൽ കോക്ലിയർ പ്ലാന്റ് ചെയ്ത കുട്ടികൾക്ക് പ്രത്യകം ക്ലാസ്സ് ഏർപ്പെടുത്തിയിരിക്കുന്നു.
     ക്ലബ്ബ് പ്രവർത്തനങ്ങൾ
     സീഡ്,

മാനേജ്മെന്റ്

     എറണാകുളം സെന്റ് ജോസഫ്സ് പ്രോവിൻസിലെ മൂന്ന് ബധിരവിദ്യാലയങ്ങളിൽ ഒന്നാണ് മുവാറ്റുപുഴയിലെ അസ്സീസി ബധിരവിദ്യാലയം . ഇത് ഒരു റസിഡൻഷ്യൽ സ്കൂളാണ്.. 
പ്രധാനാദ്ധ്യാപിക  - സി. ബ്രജീത്താമ്മ എൻ സി.      

മുൻ സാരഥി

     സി. എലിസബത്ത് മാത്യു കെ
    

സവിശേഷതകൾ

     കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ സ്പീച്ച് തെറാപ്പി ഇവിടെ ലഭ്യമാണ്. 2 വയസ്സ് മുതലുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി 
     കൊടുക്കുന്നു.ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ചിത്രരചന, പെയിന്റിങ്ങ്, തയ്യൽ ,കൊത്തുപണി, എംബ്രോയിഡറി , അലങ്കാരവസ്തുക്കളുടെ നിർമ്മാണം ഇവയിൽ പരിശീലനം കൊടുക്കുന്നു.

മേൽവിലാസം

അസ്സീസി ബധിരവിദ്യാലയം വാഴപ്പിള്ളി, മൂവാറ്റുപുഴ

വഴികാട്ടി

  • മൂവാറ്റുപുഴ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വാഴപ്പിള്ളിയിൽ സ്ഥിതിചെയ്യുന്നു.



Map