എ.എം.യു.പി.എസ്. തെരട്ടമ്മൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്. തെരട്ടമ്മൽ/സൗകര്യങ്ങൾ
എ.എം.യു.പി.എസ്. തെരട്ടമ്മൽ | |
---|---|
വിലാസം | |
തെരട്ടമ്മൽ എ.എം.യു.പി.എസ്. തെരട്ടമ്മൽ , ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2852255 |
ഇമെയിൽ | therattammalamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48248 (സമേതം) |
യുഡൈസ് കോഡ് | 32050100318 |
വിക്കിഡാറ്റ | Q64568252 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 448 |
പെൺകുട്ടികൾ | 405 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് സലീം ടി |
പി.ടി.എ. പ്രസിഡണ്ട് | ടിപി അൻവർ |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ തെരട്ടമ്മൽ [1] സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ഒരു പ്രദേശത്തിന് മൊത്തം അക്ഷരവെളിച്ചം പകർന്ന https://www.google.com/search?channel=fs&client=ubuntu&q=therattammalയു.പി സ്കൂളിന്റെ തുടക്കം 1924-ൽ ആയിരുന്നു, വിദ്യാഭ്യാസ രംഗത്ത് എന്നും മാർഗദർശിയായ ഈ സ്കൂളിന്റെ ആദ്യമനേജർ അമ്പ1ഴത്തിങ്ങൽ ചേക്കാമു ഹാജി ആയിരുന്നു. read more
ഭൗതികസൗകര്യങ്ങൾ
തെരട്ടമ്മൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 28ക്ലാസ് മുറികൾ, ഓഫീസ് റൂം, സയൻസ് ലാബ്, എസ്.എസ്. ലാബ്, ഗണിത ലാബ്, 15 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് ,15 ലാപ്ടോപ്പുകൾ, 1 പ്രിന്റർ, 5 പ്രൊജക്ടർ, ഇൻർനെറ്റ് സൗകര്യം എന്നിവയും പാചകപുര ,ആൺ കുട്ടികൾക്കും പെൺകുട്ടകൾക്കും പ്രത്യേകം മൂത്രപ്പുരകളും,, കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
2004 ൽ ബ്ലോക് പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ബാൻഡ് സെറ്റ് വിദ്യാലയത്തിന് നൽകുകയുണ്ടായി . ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒരു ബാൻഡ് ട്രൂപ് സ്ഥാപിക്കുകയും തുടർച്ചയായി പരിശീലനം നൽകുകയും ചെയ്തു . സ്കൂളിലെ പൊതുപരിപാടികൾ ,സ്കൂൾ , സബ്ജില്ലാ കായിക മേളകൾ ,സ്കൂളിലെ വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വരുന്ന ഘോഷയാത്രകൾ തുടങ്ങിയവയിലല്ലാം ഈ ട്രൂപ്പിന്റ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട് . KK ഹരിദാസ് മാസ്റ്ററാണ് ഈ ട്രൂപ്പിന്റെ ചുമതല വഹിക്കുന്നത് .
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം പ്രവർത്തനം സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു. ഓരോ വർഷവും പുതിയതായി ഏതാനുംകുട്ടികളെ കൂട്ടിച്ചേർത്തുകൊണ്ട് 50 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിനെ ഓരോ വർഷവും നിലനിർത്തുന്നു. സ്കൂളിലെ കലാ പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം ക്ലബിന്റെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. ഓരോ വർഷവും സ്കൂൾ തലത്തിൽ പ്രവർത്തനങ്ങൾ സങ്കടിപ്പിക്കുന്നു. കൂടാതെ സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിലും പങ്കെടുക്കുന്നു. വിദ്യാരംഗത്തിനെ ചുമതല PT സുപ്രിയ ടീച്ചർക്ക് ആണ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാത്‍സ് ക്ലബ്:
5 ,6 ,7 ക്ലാസ്സുകളിലെ ഗണിത അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത 50 കുട്ടികളെ ചേർത്ത് ക്ലബ് രൂപികരിച്ചു. സ്വാതന്ത്ര ദിനത്തിൽ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം കുട്ടികൾക്ക് മനസ്സിലാകുന്ന വിധം ദേശീയ പതാക നിർമാണം സംഘടിപ്പിച്ചു. ദേശീയ ഗണിത ദിനത്തിനോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് മാഗസിൻ നിർമ്മാണം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ പ്രവർത്തനം പുരോഗമിക്കുന്നു. രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ജീവ ചരിത്രം ഓഡിയോ ക്ലിപ്പിങ്‌സ് ആയി ഓരോ ക്ലാസ്സിലും സംഘടിപ്പിച്ചു.
ഹിന്ദി ക്ലബ്:
5 ,6 ,7 ക്ലാസ്സുകളിലെ കുട്ടികളെ തിരഞ്ഞെടുത്ത് ഹിന്ദി ക്ലബ് രൂപികരിച്ചു. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ നിർമാണം നടത്തി. ജൂലൈ 31 പ്രേംചന്ദ് ദിനം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. സ്വാതന്ത്ര ദിനത്തിൽ ദേശഭക്തി ഗാനാലാപനം നടത്തി. സെപ്തംബര് 14 ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളാൽ ആഘോഷിച്ചു. ഡിസംബർ മാസത്തിൽ സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ തയ്യാറാക്കി. ജനുവരിയിൽ സുരീലി ഹിന്ദി പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു. വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു.
അറബിക് ക്ലബ്:
UP, LP തലങ്ങളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തികൊണ്ട് നവംബർ 15 നു അറബിക് ക്ലബ് രൂപീകരിച്ചു.. വ്യത്യസ്ത ദിനാചരണങ്ങളുടെ ഭാഗമായി വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു LP തലത്തിൽ പോസ്റ്റർ നിർമാണവും UP തലത്തിൽ പോസ്റ്റർ നിർമാണം, കൊളാഷ് നിർമാണം എന്നിവ നടത്തി. ജൂൺ 19 ന് വായന ദിനത്തോടനുബന്ധിച്ചു LP, UP തലങ്ങളിൽ വായന മത്സരം നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു അറബിക് ദേശ ഭക്തി ഗാനം, ക്വിസ് മത്സരം എന്നിവ നടത്തി.
ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മത്സരങ്ങൾ നടത്തി.
UP വിഭാഗം :
കാലിഗ്രാഫി ഡിസംബർ 16
ക്വിസ് മത്സരം ഡിസംബർ 17
പദ പയറ്റ് ഡിസംബർ 20
LP വിഭാഗം:
ക്വിസ് മത്സരം ഡിസംബർ 17
പദ നിർമാണം ഡിസംബർ 20
തുടങ്ങിയ പ്രവർത്തങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്
English Club:
A poster making contest was conducted in June 5 based on 'An Environment Day by the English club and selected three best posters among the children. In connection with the day of Hiroshima and Nagasaki (6th and 9th of August) the club has conducted a competition of making placards, regarding the topic 'NO WARS' , Sudoku making competition etc on the same. The English club conducted a speech competition on 15th august, Independence day. Many competitions such as reading, poem writing and essay writing were conducted to improve communicative and writing skills of students.
ഉറുദു ക്ലബ്
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഓൺലൈൻ ആയി നടത്തുകയുണ്ടായി .അല്ലാമാ മുഹമ്മദ് ഇക്ബാലിന്റെ ജന്മ ദിനത്തിൽ ഇക്ബാൽ ടാലെന്റ്റ് എക്സാം , ക്വിസ് മത്സരം എന്നിവ 5 ,6 ,7 ക്ലാസ്സിലെ കുട്ടികൾക്ക് സംഘടിപ്പിച്ചു .വായനാദിനം സ്വതന്ത്ര ദിനം ,റിപ്ലബ്ലിക് ദിനം ,ഹിരോഷിമ നാഗസാക്കി ദിനം തുടങ്ങിയ ദിനാചരണങ്ങളിൽ ക്വിസ് മത്സരം പോസ്റ്റർരചന മത്സരം പ്ലക്കാർഡ് നിർമാണം എന്നിവ സംഘടിപ്പിച്ചു .
Video
Independence Day
സ്വതന്ത്ര ദിന ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വാർഡ് മെമ്പർ പതാക ഉയർത്തി. മാനേജർ ഹബീബ് മാസ്റ്റർ, ഹെഡ് മാസ്റ്റർ സലിം മാസ്റ്റർ, മറ്റു സഹ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടപ്പിലാക്കി. ഓൺലൈൻ ആയി കുട്ടികൾക്ക് വിവിധങ്ങളായ മത്സര ഇനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പതാക നിർമാണം , സ്വാതന്ത്ര ദിന സന്ദേശങ്ങൾ, ദേശഭക്തി ഗാനം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.
മുൻ സാരഥികൾ
sl no | name of the teacher | period | photo |
---|---|---|---|
1 | Ahammad Saleem | 1985-2022 | |
2 | SUDEPAN TK | 2022- 2025 | |
ചിത്ര ശാല
'LP ഗണിത ക്ലബ്ബ് '
~ - - -
LP ഗണിത ക്ലബ്ബ് O8.07.2016 ന് രൂപീകരിച്ചു. കൺവീനർ: ജിൽമില എം. ചെയർമാൻ: ദാനിഷ് - 4 B സെക്രട്ടറി: ഷിഫാന - 4 A കമ്മറ്റി അംഗങ്ങൾ: ഹിബ്ബാൻ ഫാത്തിമ ഷിറിൻ അഭിൻ ഷാൻ റിദ ഷഹൽ അംഗങ്ങൾ : ഒന്നു മുതൽ നാലാo തരം വരെയുള്ള കുട്ടികൾ
ക്ലബ്ബ~ രൂപീകരണ ശേഷം തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് ആവശ്യമായ നിർദ്ദേശങ്ങഗ്മ നല്കി '
രണ്ട് മാസം കൂടുമ്പോൾ ഒത്തു ചേർന്ന് പഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വിലയിരുത്തുവാനും തീരുമാനിച്ചു.
വിദ്യാരംഗം ക്ലബ്: ................................... 🖍 II - 7 - 2016 നു ലിം ജിതKV
(കൺവീനർ)
തസ്നീം 1V' (ചെയർമാൻ) അദ്നാൻ' TV (സെക്രട്ടറി) ആയിശ ബേബി' സന' ഫാത്തിമ നഷ് വ .തമന 'ഷഹാന മോൾ. അഫ്ലഹ്'മുഹമ്മദ് ഫായിസ് ' ഹസീബ 'ദി മാദിൽഷ എന്നിവർ അംഗങ്ങളായ കമ്മറ്റി രൂപീകരിച്ചു. 1- മുതൽ 4 വരെയുള്ള കുട്ടികൾ ക്ലബം ഗ ങ്ങൾ - 🎈 2 മാസത്തിലൊരിക്കൽ ഒത്ത്ച്ചേന്ന് പാഠഭാഗങ്ങൾ വിലയിരുത്തി ക്ലബ് പ്രവർത്തനത്തിനു തകും വിധം പഠന സാമഗ്രികൾ നിർമ്മിക്കാൻ തീരുമാനിച്ചു..
ഐ ടി ക്ലബ് 14-7-2016 നു തസ് ലീന - M (കൺവീനർ) മുഹമ്മദ് സിദാൻ' IV (ചെയർമാൻ) മുഹമ്മദ് സിനാൻ ' III (സെക്രട്ടറി) ദിയ ഫാത്തിമ 'മുഹമ്മദ് നൈനാൻ 'ഷാമിൽ' നിഹാൽ ' ആയിര ദിയ' ഫാത്തിമ ഷിഫ് ന.മുഹമ്മദ് ഷിഫിൻ എന്നിവർ ഭാരവാഹികളുമായ കമ്മറ്റി രുപീകരിച്ചു 🖨🖨🖨🖨🖨🖨 2 മാസത്തിലൊരിക്കൽ പാo ഭാഗവുമായി ബന്ധപ്പെട്ട ഐ ടി പ്രവർത്തനങ്ങൾ കണ്ടത്തി പട്ടിക പ്പെടുത്തിയവ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ലാബിൽ വെച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാൻ തീരുമാനിച്ചു📀
=എ.എം.യു.പി.എസ്. തെരട്ടമ്മൽ /ഗണിത club /ഗണിത club]]
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (36 കിലോമീറ്റർ)
- കോഴിക്കോട് തീരദേശപാതയിലെ ഇന്ദിരാ ഗാന്ധി മുഫീസൽ ബസ് ടെർമിനൽ ബസ്റ്റാന്റിൽ നിന്നും 35കിലോമീറ്റർ
- സ്റ്റേറ്റ് ഹൈവേയിൽ അരീക്കോട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- അപൂർണ്ണ ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48248
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ