ജി.എം.യു.പി.എസ്.അരീക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ അരീക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ജി.എം.യു.പി.എസ്.അരീക്കോട് | |
|---|---|
| വിലാസം | |
അരീക്കോട് അരീക്കോട് പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0483 2851655 |
| ഇമെയിൽ | gmupsareacode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48237 (സമേതം) |
| യുഡൈസ് കോഡ് | 32050100101 |
| വിക്കിഡാറ്റ | Q64564340 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അരീക്കോട് പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 361 |
| പെൺകുട്ടികൾ | 372 |
| ആകെ വിദ്യാർത്ഥികൾ | 733 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SUDHAKARAN P |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷരീഫ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീവികുട്ടി |
| അവസാനം തിരുത്തിയത് | |
| 16-08-2025 | 48237 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയുടെ കാലടിപ്പാടുകളാണ്വിദ്യാലയങ്ങളുടെ ചരിത്രം. ആധുനിക അരീക്കോടിനെ വാർത്തെടുത്ത, കളരിയുടെ സംസ്കാരിക, കായിക, നവോത്ഥാന, വിദ്യാഭ്യാസ മേഖലക്ക് കനപ്പെട്ട സംഭാവനകളർപ്പിച്ച ഒരു വിദ്യാലയത്തിന്റെ കഥ, അതിനൊപ്പം വളർന്ന നാടിന്റെ കൂടി കഥയാണ്. നൂറ് വർഷങ്ങൾക്കു മുമ്പുള്ള ഏറനാടിന്റെ സാമൂഹികാവസ്ഥ പ്രത്യേകം പറയേണ്ടതില്ല. തൊഴിലവസരങ്ങൾ കുറഞ്ഞ, ദാരിദ്ര്യം നിറഞ്ഞ ഗ്രാമം.
ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് വിദ്യയുടെ ദിവ്യപ്രഭ ചൊരിഞ്ഞ്, ഇന്ന് നാം അഭിമാനപൂർവം പുളിക്കൽ സ്കൂൾ എന്നു വിളിക്കുന്ന, മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മാപ്പിള ലോവർ എലമെന്ററി സ്കൂൾ ഫോർ ബോയ്സ് എന്ന ഏകാധ്യാപക വിദ്യാലയം ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. കാവനൂർ, ഉൗർങ്ങാട്ടിരി, ഉഗ്രപുരം, വിളയിൽ, തുടങ്ങിയ അയൽ പ്രദേശക്കാരും ഒതായി എടവണ്ണ തുടങ്ങിയ വിദൂര ദേശക്കാരും ഇവിടെ പഠിച്ചു. 1911ൽ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടുന്നുവെങ്കിലും, 1914 മുതലുള്ള രേഖകൾ മാത്രമേ ലഭ്യയിട്ടുള്ളൂ. പ്രവേശനപ്പട്ടികയിൽ ഒന്നാം പേരുകാരനായ കുഞ്ഞുണ്ണി പണിക്കർ ജൂൺ ഒന്നിന് ചേർന്നതായി കാണാം. എന്നാൽ രണ്ടാമത്തെ വിദ്യാർത്ഥി അമ്പാഴത്തിങ്ങൽ അബ്ദുറഹ്മാൻ അതേവർഷം ഒക്ടോബറിലാണ് ചേരുന്നത്. 1920ൽ അഞ്ചാം ക്ലാസ് പൂർത്തിയാക്കിയാണ് ഇരുവരും ഇവിടെ നിന്ന് വിടുതൽ വാങ്ങുന്നത്. മൂന്നാമത്തെ വിദ്യാർഥി, കൊല്ലത്തൊടി ചേക്കുട്ടി ചേരുന്നത് 1915 ഒക്ടോബർ ഒന്നിനാണ്. ഇത്, അക്കാലത്ത് സ്കൂൾ പ്രവേശനം സമയബന്ധിതമായിരുന്നില്ല എന്നു കാണിക്കുന്നു. 1916 ്രെബഫുവരി ഒന്നിന് ചേർന്ന നിമ്മിണിപ്പുറത്ത് കയ്യാമയാണ് ഇവിടത്തെ ആദ്യ വിദ്യാർഥിനി, ഖാദിയായിരുന്ന മുസ്ല്യാരകത്ത് അബൂബക്കർ ഖാദിയുടെ രണ്ടു പെൺമക്കൾ ഇവിടെ പഠിച്ചിരുന്നു എന്നത്, സ്ത്രീ വിദ്യാഭ്യാസത്തോട് അരീക്കോട്ടെ മുസ്ലിം സമൂഹത്തിനുണ്ടായിരുന്ന ആഭിമുഖ്യത്തെ സാക്ഷ്യപ്പെടുത്തുന്നു.
ലഭ്യമായ അധ്യാപക രജിസ്റ്റർ പ്രകാരം 1931 ഒക്ടോബർ വരെ ഏകാധ്യാപക വിദ്യാലയമായിരുന്ന സ്കൂളിൽ, നവംബർ ഒന്നിന് ഒ.പി മുഹമ്മദ് രണ്ടാമധ്യാപകനായി എത്തി. അഞ്ചാം ക്ലാസ് വരെയുള്ള ലോവർ എലമെന്ററി, ആറു മുതൽ എട്ടു വരെയുള്ള ഹയർ എലമെന്ററി, ഒമ്പതു മുതൽ പതിനൊന്ന് വരെയുള്ള ഹൈസ്കൂൾ എന്നിങ്ങനെയായിരുന്നു അന്നത്തെ സ്കൂൾ ഘടന.1936, ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വർഷമാണ്. അക്കൊല്ലമാണ് അരീക്കോട്ടെ ലോവർ എലമെന്ററി,ഹയർ എലമെന്ററി സ്കൂളായി ഉയർത്തിയത്.പ്രധാനാധ്യാപകൻ കെ.എൻ അബ്ദുൽ അസീസും നാട്ടുകാരായ നാലകത്ത് മുഹമ്മദാജി, നാലകത്ത് അബ്ദുർറഹ്മാൻ, നാട്ടുകാർ സ്നേഹപൂർവം കുട്ടിമാൻക എന്നു വിളിച്ച അമ്പാഴത്തിങ്ങൽ അഹമദ് എന്നിവരടക്കം ആറുപേരായിരുന്നു ഹയർ എലമെന്ററിയിലെ ആദ്യവർഷ അധ്യാപകർ. 1937 മേയ് മാസത്തിൽ സ്കൂളിലെ പൂർവ വിദ്യാർഥികളായ നാലകത്ത് മോലിക്കുട്ടിയും കൊല്ലത്തൊടി ചേക്കുട്ടിയും അധ്യാപകരായെത്തി. 1938 സെപ്റ്റംബർ മാസത്തിലാണ് ശിഷ്യരുടെയെല്ലാം ആരാധനാപാത്രമായി മാറിയ, സ്കൂളിലെ പൂർവവിദ്യാർഥികൂടിയായ പി.എം. കുമാരൻ നായർ ഇവിടെ അധ്യാപകനായെത്തുന്നത്. ശിശുക്ലാസ് മുതൽ എട്ടാം തരം വരെയുള്ള സ്കൂളിനെ ദീർഘ കാലം നയിച്ചത് അദ്ദേഹമായിരുന്നു. ആരംഭം മുതൽ പ്രഗത്ഭരായ അധ്യാപകരാലും പ്രതിഭാധനരായ വിദ്യാർത്ഥികളാലും ഈ വിദ്യാലയം അനുഗ്രഹീതമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
SMART TV IN ALL CLASS ROOMS (26)
INTERACTIVE MULTI LEARNING STUDIO
OV VIJAYAN MEMORIAL DIGITAL LIBRARY
OPEN GYM AND PLAY AREA
SURROUND SOUND SYSTEM
INTEGRATED WORK LAB
CHAPPAL STANDS INFRONT OF ALL CLASSROOM
പാഠ്യേതര പ്രവർത്തനങ്ങൾ
- അരീക്കോട് ഉപജില്ലാ കലാമേള OVER ALL FIRST അരീക്കോട് ഉപജില്ലാ ശാസ്ത്രമേള OVER ALL FIRST അരീക്കോട് ഉപജില്ലാ ഗണിത മേള OVER ALL FIRST അരീക്കോട് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേള OVER ALL FIRST അരീക്കോട് ഉപജില്ലാ ഐ ടി മേള OVER ALL THIRD അരീക്കോട് ഉപജില്ലാ അറബി കലാമേള OVER ALL SECOND വിദ്യാരംഗം കലാസാഹിത്യ വേദി വിവിധ ക്ലബ്ബുകൾ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ സഹവാസ ക്യാമ്പുകൾ കുട്ടികൾക്ക് സ്വയം തൊഴിൽ പരിശീലനം അമ്മമാർക്ക് പ്രത്യേക പരിശീലനം
- നേർക്കാഴ്ച
വീഡിയോ
SMART /SPACE
ഭരണനിർവഹണം
- അരീക്കോട് ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
അനുബന്ധം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- താമരശ്ശേരി പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ (അരീക്കോട് എ.ഇ.ഒ ഓഫീസിനു സമീപം)
- State Highway 34 Koyilandy - Edavanna Road