ന്യൂ യു പി എസ് ചീരാണിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ന്യൂ യു പി എസ് ചീരാണിക്കര | |
---|---|
വിലാസം | |
ചീരാണിക്കര ന്യൂ യു പി എസ്സ് ചീരാണിക്കര,ചീരാണിക്കര , ചീരാണിക്കര പി.ഒ. , 695615 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 02 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0472 2830726 |
ഇമെയിൽ | newupscheeranikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43460 (സമേതം) |
യുഡൈസ് കോഡ് | 32140301402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത പി എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | അസൂറാബീവി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമാബീവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ ദൂരെയുള്ള കന്യാകുളങ്ങര സ്കൂളിനെയോ 22കി.മീ , അകലെയുള്ള നെടുമങ്ങാട് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരിന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- കെട്ടിടം - 1,
- കമ്പ്യൂട്ടർ ലാബ് - 1
- പാചകപ്പുര - 1
- ശുചി മുറി
- അധ്യാപകർക്ക് - 2
- പെൺകുട്ടികൾക്ക് - 1
- ആൺകുട്ടികൾക്ക് - 1
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
- എം. പരമേശ്വരൻ പിള്ള (സ്കൂൾ സ്ഥാപകൻ)
- പി. സുലോചനയമ്മ (മാനേജർ )
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എം. ഗോപി നാഥ പിള്ള | |
2 | പി. ലളിതമ്മ | |
3 | ഗോപാലൻ നായർ | |
4 | ഇ. വിജയമ്മ | |
5 | ശ്രീലത പി. എസ്. |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഘല |
---|---|---|
1 | ശ്രീ മുഹമ്മദ് ബഷീർ | മുൻ ഡപ്യൂട്ടി കളക്ടർ |
അംഗീകാരങ്ങൾ
സംസ്കൃതം, യു എസ് എസ് സ്കോളർഷിപ്പുകൾ പല വർഷങ്ങളിലായി വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തു നിന്നും എം .സി റോഡിൽ വെമ്പായം ജംഗ്ഷനിൽ നിന്നും നെടുമങ്ങാടു റൂട്ടിൽ തേക്കട എന്ന സ്ഥലത്തു നിന്നു 2 കിലോമീറ്റർ ദൂരെ ചീരാണിക്കര എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പുറംകണ്ണികൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43460
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ