ഗവ. എൽ പി എസ് ചേങ്കോട്ടുകോണം

Schoolwiki സംരംഭത്തിൽ നിന്ന്
(43440 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് ചേങ്കോട്ടുകോണം
വിലാസം
ചേങ്കോട്ടുകോണം

ഗവ. എൽ പി എസ് ചേങ്കോട്ടുകോണം ,ചേങ്കോട്ടുകോണം
,
തുണ്ടത്തിൽ പി.ഒ.
,
695581
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0471 2712986
ഇമെയിൽchenkottukonam43440@gmail.com
കോഡുകൾ
സ്കൂൾ കോഡ്43440 (സമേതം)
യുഡൈസ് കോഡ്32140301202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹിൽഡ ഡി വൈ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് എ
എം.പി.ടി.എ. പ്രസിഡണ്ട്ശിവകാമി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ കണിയാപുരം ഉപജില്ലയിൽ ചേങ്കോട്ടുകോണം എന്ന സ്ഥലത്ത് 1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്. മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ.

ചരിത്രം

1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജരായിരുന്ന തുണ്ടത്തിൽ വരുത്തൂർ വീട്ടിൽ ശ്രീ മാധവൻപിള്ള അവർകളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. അദ്ദേഹം തൻറെ 50 സെൻറ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയിൽ കടൽപ്പുറം മണലും വിരിച്ച് സ്കൂൾ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടർന്ൻ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. ഷെടുകൾ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിർമിച്ചു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ കെട്ടിടം തികയാതെ വന്നതിനാൽ ഓലമേഞ്ഞ ഷെഡഉകൾ നിലനിർത്തേണ്ടിവന്നു.1956-ൽ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സർക്കാർ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിൻറെ മാനേജറായിരുന്ന ശ്രീ മാധവൻപിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെൻറ് സ്ഥലവും സർക്കാരിന് വിട്ടുകൊടുത്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഗവൺമെന്റ് എൽപിഎസ് ചെങ്കോട്ടുകോണം സ്കൂളിൽ നല്ല രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയതാണ് സ്കൂൾ. സ്കൂളിന് സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് കുടിവെള്ളത്തിനായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്കായി മൂന്ന് ഫാൻ വീതം ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനം നടന്നു വരുന്നുണ്ട്. പുതിയ ക്ലാസ് മുറികൾക്കായി കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി പഠനത്തോടൊപ്പം തന്നെ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.നല്ലൊരു ലൈബ്രറി തന്നെ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.വായന പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി വായിക്കാം വാനോളം പദ്ധതി നമ്മുടെ സ്കൂളിൽ നടത്തിവരുന്നു. അതിൽ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു. പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളത്തിന്റെ സഹായത്തോടുകൂടി മികച്ച രീതിയിലുള്ള കരാട്ടെ പ്രാക്ടീസ് നൽകുവാൻ സാധിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ ഉൾക്കൊള്ളുന്ന ക്ലാസ് മാഗസിനുകൾ തയ്യാറാക്കുവാൻ സാധിച്ചിട്ടുണ്ട്. ഗാന്ധിദർശൻ പരിപാടി വളരെ മികച്ച രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നു വരുന്നു. സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ അധ്യാപകരുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടന്നുവരുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കരാട്ടേ
  • ക്രാഫ്റ്റ് വർക്ക്
  • ഫിലിം ക്ലബ്

മാനേജ്മെന്റ്

പിടിഎ - ശ്രീ. അഭിലാഷ്. എ (പ്രസിഡന്റ്)

എസ് എം സി - ശ്രീ. ഇസഹാക്ക് കടലുണ്ടി(ചെയർമാൻ)

എം പി ടി എ - ശ്രീമതി. ശിവകാമി. എസ് (പ്രസിഡന്റ്)

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ശ്രീകാര്യത്തു നിന്ന് ചെമ്പഴന്തി വഴി ചെങ്കോട്ടുകോണം / കാര്യവട്ടത്തു നിന്ന് ചെങ്കോട്ടുകോണം / പോത്തൻകോട് നിന്ന് കാട്ടായിക്കോണം വഴി ചെങ്കോട്ടുകോണം
Map

പുറംകണ്ണികൾ