ഗവ. എൽ പി എസ് കുന്നപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ തൃക്കണ്ണാപുരത്തിന് സമീപം കുന്നപ്പുഴയിലെ ഒരു സർക്കാർ സ്ഥാപനമാണ് ജിഎൽപിഎസ് കുന്നപ്പുഴ. ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും അക്ഷരവിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.
| ഗവ. എൽ പി എസ് കുന്നപ്പുഴ | |
|---|---|
| വിലാസം | |
കുന്നപുഴ കുന്നപുഴ പി.ഒ. , 695032 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 10 - 06 - 1913 |
| വിവരങ്ങൾ | |
| ഫോൺ | 0471 2352231 |
| ഇമെയിൽ | glpskunnapuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43208 (സമേതം) |
| യുഡൈസ് കോഡ് | 32141102806 |
| വിക്കിഡാറ്റ | Q64035683 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 48 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 44 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ എ റ്റി |
| പി.ടി.എ. പ്രസിഡണ്ട് | സ്മിത |
| എം.പി.ടി.എ. പ്രസിഡണ്ട് | നിമ്മി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1913 മെയ് മാസം ഇരുപതാം തീയതി( കൊല്ലവർഷം 1088 ഇടവമാസം ആറാം തീയതി )ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സമീപവാസിയായ ശ്രീ മുള്ളുവിളയിൽ യോഗയിലാണ് സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം സർക്കാരിന് സംഭാവന നൽകിയത്.ഇത് തിരുമലക്കും തൃക്കണ്ണാപുരത്തിനും മധ്യേ കുന്നപ്പുഴ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു. നടുമുറ്റത്തെയും അങ്കണത്തിന്റെയും ആകൃതിയിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ കെട്ടിടങ്ങൾ കലാന്തരത്തിൽ പണിയുകയുണ്ടായി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഓലയും ആസ്ബറ്റോസ് മേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് ശുദ്ധജല ലഭ്യത, ആവശ്യത്തിനുള്ള ക്ലാസ് മുറികൾ ശുചിമുറികൾ അടുക്കള എന്നിവയുണ്ട്. സ്കൂളിൽ സൗരോർജ പാനൽ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
- പഠനോത്സവം
- സ്കൂൾ വാർഷികം
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ തൃക്കണ്ണാപുരത്തിന് സമീപം ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കുന്നപ്പുഴ.വിദ്യാലയവും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണിത്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രശസ്ത സിനിമാതാരം പരേതനായ ശ്രീ സത്യൻ, ശ്രീ ബിച്ചു തിരുമല, ശ്രീ കെ ജി പരമേശ്വരൻ നായർ അമേരിക്കയിൽ ഡോക്ടർ ആയ ശ്രീ മാക്സ് വാർഡ് കൗൺസിലർ ശ്രീമതി ജയലക്ഷ്മി മുതലായവർ പൂർവ്വ വിദ്യാർത്ഥികളാണ്
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | ജയകുമാരി അമ്മ |
| 2 | ബേബി ജേക്കബ് |
| 3 | സുകുമാരൻ |
| 4 | അജിതകുമാരി |
| 5 | ശ്രീകല |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുമല തൃക്കണ്ണാപുരം റോഡിൽ കുന്നപ്പുഴ ജംഗ്ഷനു മുമ്പായി കുരിശ്ശടിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.