ലൂഥർഗിരി യു.പി.എസ്. ആര്യനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42554 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ ലുഥർഗിരി യു. പി. എസ്‌ ആര്യനാട് ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി നമുടെ സ്കൂളിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഹൈ ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പഠന സൗകര്യം പ്രയോജനപ്പെടുത്തുന്നു.

ലൂഥർഗിരി യു.പി.എസ്. ആര്യനാട്
വിലാസം
ആര്യനാട്

ആര്യനാട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽluthergiriupsaryanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42554 (സമേതം)
യുഡൈസ് കോഡ്32140600303
വിക്കിഡാറ്റQ64035429
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആര്യനാട്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ280
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എസ്
പി.ടി.എ. പ്രസിഡണ്ട്അജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ ലുഥർഗിരി യു. പി. എസ്‌ ആര്യനാട് ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യ പ്രധമാദ്ധ്യാപകൻ ശ്രീ എസ് ഗോവിന്ദനും ആദ്യ വിദ്യാർത്ഥിനി കുമാരി ഭാമ അമ്മയുമാണ്. ആ കാലങ്ങളിൽ വെള്ളനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ വന്നു പഠിച്ചിരുന്നു. ഈ പ്രദേശത്തു സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനിന്നിരുന്ന ദുർബല ജനവിഭാഗത്തിന് വിദ്യാഭ്യാസം എത്തിച്ച ലൂഥർഗിരി സ്കൂൾ 2003-ൽ ഒരു വർഷം നീണ്ടു നിന്നിരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

70 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അടച്ചുറപ്പുള്ള 3 കെട്ടിടവും 3 ടോയ്‌ലെറ്റുകളും ഒരു പാചകപുരയും കുടിവെള്ളത്തിനായി 2 കിണറുകളുമുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി നമുടെ സ്കൂളിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഹൈ ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പഠന സൗകര്യം പ്രയോജനപ്പെടുത്തുന്നു.കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ലൈബ്രറിക്ക് പുറമെ ക്ലാസ്സ്‌ ലൈബ്രറിയും ഏർപ്പെടുത്തിയിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപകർ കൺവീനറായി സയൻസ് ക്ലബ്‌, ഗണിത ക്ലബ്‌, കാർഷിക ക്ലബ്‌, പരിസ്ഥിതി ക്ലബ്‌, ആരോഗ്യ ക്ലബ്‌, ഇംഗ്ലീഷ് ക്ലബ്‌, സംസ്‌കൃത ക്ലബ്‌ എന്നിവ പ്രവർത്തിച്ചു വരുന്നു. വ്യത്യസ്തവും ആകർഷകവുമായ നിരവധി പ്രവർത്തനങ്ങളാണ് ഓരോ ക്ലബിന്റെ കീഴിലും നടത്തിവരുന്നത്. മാസത്തിലൊരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.



മികവുകൾ

സബ് ജില്ലാതലം പഞ്ചായത്തുതല കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിവരുന്നു.



മുൻ സാരഥികൾ

2016-2017വരെ സി .എൽ  ശോഭനകുമാർ സർ  പ്രഥമ അധ്യാപകനായിരുന്നു .തുടർന്ന് 2017-2018കാലയളവിൽ ശ്രീമതിഎസ് സെൽവരെത്നം ടീച്ചർ പ്രഥമ അദ്ധ്യാപികയായി.  അതിനു ശേഷം 2018-2019 കാല ഘട്ടത്തിൽ ശ്രീമതി മാലിനി ജയന്തി ടീച്ചർ സേവനം അനുഷ്‌ഠിച്ചു തുടർന്ന്‌ പ്രഥമ അധ്യാപികയായി ശ്രീമതിശാന്തമ്മ ടീച്ചർ2019-2023  കാലയളവിൽ ഇപ്പോൾ എസ് ഷീജ ടീച്ചർ പ്രഥമ അധ്യാപികയായി സ്കൂളിനെ  നയിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെടുമങ്ങാട് നിന്ന് വെള്ളനാട് വഴി ആര്യനാട് പോകുന്ന റോഡിൽ ആര്യനാട് എത്തുന്നതിനു 500 മീറ്റർ പിന്നിലായി വലതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • കുട്ടിച്ചൽ ആര്യനാട് വെള്ളനാട് റോഡിൽ ആര്യനാട് നിന്ന് 500മീറ്റർ മുമ്പിലായി ഇടതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.
Map
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • നെടുമങ്ങാട് നിന്ന് വെള്ളനാട് വഴി ആര്യനാട് പോകുന്ന റോഡിൽ ആര്യനാട് എത്തുന്നതിനു 500 മീറ്റർ പിന്നിലായി വലതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • കുട്ടിച്ചൽ ആര്യനാട് വെള്ളനാട് റോഡിൽ ആര്യനാട് നിന്ന് 500മീറ്റർ മുമ്പിലായി ഇടതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.

|}