എൽ.എഫ്.എൽ.പി.എസ്. കഴുനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42544 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെടുമങ്ങാട് താലൂക്കിൽ കല്ലയം വട്ടപ്പാറ റോഡരികിൽ സ്ഥിതി ചെയ്യുന്ന, ലത്തീൻ കത്തോലിക്ക സഭയുടെ മാനേജ്‍മെൻ്റിൻ കീഴിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂൾ ആണ് എൽ.എഫ്.എൽ.പി.എസ്. കഴുനാട്.1935 മുതൽ കഴുനാട് പ്രദേശത്ത് അറിവിന്റെ ദീപം പ്രകാശിപ്പിക്കുന്ന ഈ സ്ഥാപനം, ഇന്നും മികച്ച പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

എൽ.എഫ്.എൽ.പി.എസ്. കഴുനാട്
വിലാസം
കഴുനാട്

എൽ.എഫ്.എൽ.പി. എസ് കഴുനാട്,കഴുനാട്
,
കല്ലയം .പി.ഒ. പി.ഒ.
,
695028
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽlflps42544@gmail.com
കോഡുകൾ
സ്കൂൾ കോഡ്42544 (സമേതം)
യുഡൈസ് കോഡ്32140600902
വിക്കിഡാറ്റQ64035313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം.,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബോസ് ജെയിംസ് എൻ
പി.ടി.എ. പ്രസിഡണ്ട്അനിത
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
22-02-2024AnijaBS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമഥേയത്തിൽ 1935-ൽ ഈ വിദ്യാലയം സ്ഥാപിതമായി . നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വട്ടപ്പാറ st.ഫ്രാൻസിസ് സേവിയേഴ്‌സ് ദേവാലയത്തിന്റെ പരിധിയിൽ കഴുനാട് എന്ന സ്ഥലത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു . വട്ടപ്പാറ എം സി റോഡിൽ നിന്ന് 2 കിലോമീറ്റര് ഉള്ളിൽ ആണ് ഈ സ്ഥലം . സിറ്റിയോടു തൊട്ടടുത്താണെങ്കിലും തികച്ചും ഗ്രാമ പ്രദേശമാണിവിടം .പണ്ട് രാജാക്കന്മാരുടെ കാലത്തു കുറ്റവാളികളെ കഴുവേറ്റിയിരുന്ന സ്ഥലമായതിനാലാണ് കഴുനാട് എന്ന പേര് ലഭിച്ചത് എന്നു ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.വളരെ പ്രകൃതി രമണീയമായ സ്ഥലം ആണിവിടം.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 2കെട്ടിടങ്ങളിൽ ആയി 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട് . സ്കൂൾ ക്ലാസ്സുകളിൽ ആയി 42 കുട്ടികൾ പഠിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാചകപുര, അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സംവിധാനങ്ങൾ ഉണ്ട് . ലൈബ്രറി പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാഘോഷങ്ങൾ ഭംഗിയായി നടക്കുന്നു. എല്ലാ കുട്ടികളിലും സാഹിത്യാഭിരുചി വളർത്തുന്നതിനായി കവിതാപാടം , പുലരി റേഡിയോ ക്ലബ് എന്നിവ നടക്കുന്നു .

മികവുകൾ

മുൻ സാരഥികൾ

ശ്രീ കെ ജെ ജോർജ് , ശ്രീ സദാശിവൻ പിള്ള , ശ്രീമതി കൊച്ചുറാണി, ശ്രീ ഭാസിരാജ്, ശ്രീമതി അമ്മിണി, ശ്രീ അലക്‌സ് ബോസ്കോ, ശ്രീ ജോർജ് ശ്രീ ബിജു എസ് എന്നിവരാണ് സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.592159914971448, 76.96030944665938|zoom=18}}

നെടുമങ്ങാട് നിന്ന് 9 കിലോമീറ്റർ അകലെയായി വട്ടപ്പാറ പോകുന്ന വഴിയ്ക്കു ശീമമുള മുക്കിൽ വന്നു തിരിഞ്ഞു കുടപ്പനക്കുന്ന് റോഡിൽ കാരമൂട് ജങ്ഷനു അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . വട്ടപ്പാറ എംസി റോഡിൽ നിന്ന് 2കിലോമീറ്റര് ഉള്ളിൽ ആണ് ഈ സ്ഥലം

"https://schoolwiki.in/index.php?title=എൽ.എഫ്.എൽ.പി.എസ്._കഴുനാട്&oldid=2105813" എന്ന താളിൽനിന്ന് ശേഖരിച്ചത്